Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

വേഴാമ്പല്‍

അബ്ദുള്‍ റഹീംഅബ്ദുള്‍ റഹീം
30 December 2022

വേഴാമ്പല്‍ എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് പെട്ടെന്നോര്‍മ്മ വരിക നമ്മുടെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിനെയാണ്. കേരളത്തില്‍ പാണ്ടന്‍ വേഴാമ്പല്‍, നാട്ടുവേഴാമ്പല്‍, കോഴിവേഴാമ്പല്‍ എന്നിങ്ങനെ വേറെയും ഇനങ്ങളുണ്ട്. ഇതില്‍ ഏറ്റവും ചെറുത് കോഴി വേഴാമ്പലും വലുത് മലമുഴക്കി വേഴാമ്പലുമാണ്. പശ്ചിമഘട്ടത്തിലെ എന്‍ഡമിക് ബേര്‍ഡ് എന്ന തനതുപക്ഷിയാണ് കോഴി വേഴാമ്പല്‍. ലോകത്ത് പശ്ചിമഘട്ട മലനിരകളില്‍ മാത്രമാണ് കോഴി വേഴാമ്പലിനെ കാണാന്‍ കഴിയുക.

Google NewsAdd Kesari Weekly as a preferred source on Google

വേഴാമ്പല്‍ മിക്കപ്പോഴും കരഞ്ഞുകൊണ്ടിരിക്കും. പതിഞ്ഞ ശബ്ദത്തിലാണ് കരഞ്ഞു തുടങ്ങുക. ക്രമേണ ശബ്ദം കൂടിക്കൂടി ഉച്ചസ്ഥായിയിലെത്തും. മുട്ടയിട്ട് അടയിരിക്കുന്ന കാലങ്ങളിലൊഴികെ ഇണയോടൊത്തല്ലാതെ ഇവ സഞ്ചരിക്കാറില്ല. ഏക പത്‌നീ വ്രതക്കാരാണ് വേഴാമ്പല്‍. ജീവിതത്തില്‍ ഒരിണ മാത്രമേ വേഴാമ്പലിനുണ്ടാകൂ. പഴങ്ങളാണ് മുഖ്യാഹാരം. ചെറുജീവികളെയും ആഹരിക്കാറുണ്ട്.

ജനുവരി മുതല്‍ മെയ്മാസം വരെയാണ് വേഴാമ്പലിന്റെ സന്താനോല്‍പാദനകാലം. നല്ല ഉയരമുള്ള മരത്തിലെ പൊത്തുകളിലാണ് ഇവ കൂടൊരുക്കുക. വേഴാമ്പല്‍ സ്വന്തമായി മരം തുരന്ന് കൂടുണ്ടാക്കാറില്ല. മുട്ടയിടുന്ന കാലമായാല്‍ പെണ്‍വേഴാമ്പല്‍ പൊത്തിനകത്ത് കടന്നിരുന്ന് ദ്വാരം മുഴുവനായി സ്വന്തം വിസര്‍ജ്യവും മരപ്പൊടിയും ഉപയോഗിച്ച് അകത്തുനിന്നും ഭദ്രമായി അടയ്ക്കും. എന്നിട്ട് കൊക്ക് മാത്രം പുറത്തിടാന്‍ പാകത്തില്‍ ഒരു ചെറിയ ദ്വാരം ഇടും. ഇതിനുശേഷം പെണ്‍വേഴാമ്പല്‍ സ്വന്തം തൂവല്‍ പൊഴിച്ച് വരുന്ന അതിഥികള്‍ക്കായി നല്ല ഒരു മെത്ത ഒരുക്കും. ഇതിന് മുകളിലാണ് മുട്ടയിടല്‍. ഒരു സീസണില്‍ നാല് മുട്ടകള്‍ വരെയിടും. ആണ്‍ വേഴാമ്പലാണ് അടയിരിക്കുന്നകാലം മുഴുവന്‍ പെണ്‍വേഴാമ്പലിനായി ഭക്ഷണം തേടിക്കൊണ്ടുവരുന്നത്. പൂവന്‍ ഭക്ഷണവുമായി വന്ന് കരഞ്ഞാല്‍ പിട കൊക്ക് പുറത്തേക്കിടും. പൂവന്‍ കൊണ്ടുവന്ന ഭക്ഷണം ഓരോന്നായി പിടയുടെ കൊക്കിലേക്ക് വച്ച് കൊടുക്കും. യഥാര്‍ത്ഥ സ്‌നേഹമാണിത്. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളുടെ ദേഹത്ത് തൂവല്‍മുളച്ച് പറക്കമുറ്റാന്‍ ഏകദേശം നാല്‍പ്പത്താറ് ദിവസത്തിന് മുകളിലെടുക്കും. ഇത്രയും ദിവസം കൊണ്ട് തന്നെ തള്ളപ്പക്ഷിയും പുതിയ തൂവല്‍ മുളച്ച് സുന്ദരിയായിട്ടുണ്ടാകും. കുഞ്ഞുങ്ങള്‍ പറക്കമുറ്റിയാല്‍ തള്ളവേഴാമ്പല്‍ കൂട് കൊത്തിപ്പൊടിച്ച് നവാഗതരെ പുറത്തേക്ക് നയിക്കും. പിന്നെ ആണ്‍-പെണ്‍ വേഴാമ്പലുകള്‍ ചേര്‍ന്ന് കുഞ്ഞുങ്ങളെ പറക്കാന്‍ പഠിപ്പിക്കലായി.

ADVERTISEMENT

വേഴാമ്പല്‍ ജലസ്രോതസ്സുകളില്‍ നിന്നും ജലം നേരിട്ട് കുടിക്കാറില്ല. മഴപെയ്യുമ്പോള്‍ കൊക്ക് മുകളിലേക്കാക്കി തുറന്ന് പിടിച്ച് മഴവെള്ളം നേരിട്ടേ കുടിക്കൂ. വേഴാമ്പലിന്റെ കൊക്കിന് ചെറിയ ദ്വാരമുള്ളതുകൊണ്ടാണ് ജലസ്രോതസ്സുകളില്‍ നിന്ന് നേരിട്ട് വെള്ളം കുടിക്കാന്‍ സാധിക്കാത്തത്. ‘മഴ കാത്തിരിക്കുന്ന വേഴാമ്പല്‍’ എന്ന ഉപമ കേട്ടിട്ടില്ലേ? വേഴാമ്പല്‍ കഴിക്കുന്ന പഴങ്ങളിലും മറ്റും ജലാംശം കൂടുതലുള്ളതിനാല്‍ ഇതിന് ജലത്തിന്റെ ആവശ്യം നേരിടാറില്ല. തൃശ്ശൂര്‍, തിരുവനന്തപുരം മൃഗശാലകളില്‍ നമുക്ക് വേഴാമ്പലുകളെ നേരിട്ട് കാണാന്‍ സാധിക്കും. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഒറ്റപ്പെട്ട വേഴാമ്പലുകളെ കാണുകയാണെങ്കില്‍ ഒരിക്കലും അവയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അതിന്റെ ഇണ അടക്കം മൂന്നാല് ജീവനാണ് നാം ഇല്ലാതാക്കുന്നതെന്നോര്‍ക്കുക. വന്യജീവികളേയും പക്ഷികളേയും പാമ്പുകളേയും ഉപദ്രവിക്കുന്നതും കൊല്ലുന്നതും 1972ലെ ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് നിയമത്തിലെ ഒന്ന്, രണ്ട് ഷെഡ്യുള്‍ പ്രകാരം കുറ്റകൃത്യമാണ്. മൂന്ന് മുതല്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കും. എല്ലാ ജീവികളേയും ഓരോ ദൗത്യത്തിനായാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്നോര്‍ക്കുക.

 

ShareTweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies