Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

സരളമായ സാഹിത്യസൃഷ്ടികള്‍

ഡോ.പി.ശിവപ്രസാദ്, എ.എസ്.

Print Edition: 23 December 2022

അകാരം
ചെറുകഥാ സമാഹാരം
എം. ശ്രീഹര്‍ഷന്‍
കൈരളി ബുക്‌സ്, കണ്ണൂര്‍
പേജ്:102 വില: 190 രൂപ

അനുഭവങ്ങളെ അനുഭൂതികളായി മാറ്റുക എന്നതാണ് കഥാകൃത്തിന്റെ ധര്‍മ്മം. ഇതിന്റെ ദൃഷ്ടാന്തമാണ് എം. ശ്രീഹര്‍ഷന്‍ എഴുതിയ അകാരം എന്ന കഥാ സമാഹാരം.1983 മുതല്‍ 2021 വരെ എഴുതിയ പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഇതിലെ ഒരു കഥയാണ് അകാരം. ആദ്യാക്ഷരമായ അകാരത്തിന്റെ പ്രധാന്യം മിക്ക ഭാഷകളിലും സമാനമാണ്. അകാരത്തില്‍നിന്നാരംഭിക്കുന്ന ഭാഷ തന്നെയാണ് കഥയുടെ മുഖ്യവിഷയം. എഴുത്തുകാരന്‍ അയാള്‍ കവിയാവട്ടെ, കഥാകൃത്താവട്ടെ, നിരൂപകനാവട്ടെ ഭാഷ ഉപയോഗിക്കുന്നത് നിരന്തരമായ അന്വേഷണങ്ങളുടെ ഫലമായാണ്. ഭാഷാന്വേഷണമില്ലാത്ത ഏത് എഴുത്തും അപൂര്‍ണ്ണമായിരിക്കും. അത്തരം എഴുത്തുകളെ തമാശരൂപത്തില്‍ അവതരിപ്പിക്കാനാണ് കഥാകാരന്‍ ശ്രമിക്കുന്നത്.

എം. ശ്രീഹര്‍ഷന്റെ ആദ്യകാലത്തെ കഥകളില്‍ തിര്യക്കുകളുടെ നിരന്തര സാന്നിദ്ധ്യമുണ്ട്. തിര്യക്കുകളിലൂടെ കഥ പറയുന്ന ആഖ്യാനത്തിന്റെ പഞ്ചതന്ത്രപാരമ്പര്യമാണ് അദ്ദേഹം പിന്തുടരുന്നത്. അവിടെ ഉറുമ്പും പാമ്പും അരണയും നായയും കാക്കയും കൂമനും പശുവും ഉള്‍പ്പെടെയുള്ള വലിയൊരു ജന്തുലോകം തന്നെയുണ്ട്. ആധുനിക മനുഷ്യന്റെ ജീവിതം അവതരിപ്പിക്കാന്‍ ഏറ്റവും എളുപ്പം ജന്തുക്കളുടെ കഥ പറയുക എന്ന യാഥാര്‍ത്ഥ്യമാണ് കഥാകാരന്‍ ഇവിടെ സ്വീകരിച്ചത്. അതില്‍ പരിണാമ സിദ്ധാന്തം-1 എന്ന കഥ സവിശേഷ വായന ആവശ്യപ്പെടുന്നുണ്ട്.

ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളവതരിപ്പിക്കാന്‍ തിര്യക്കുകളെ കൂട്ടുപിടിക്കുന്ന ഏത് എഴുത്തുകാരന്റെയും പൂര്‍വ്വ മാതൃക ഫ്രാന്‍സ് കാഫ്കയാണ്. കാഫ്കയുടെ മെറ്റമോര്‍ഫോസിസ് എന്ന കഥ മനുഷ്യവംശത്തില്‍ അവശേഷിപ്പിച്ച ഭയോത്കണ്ഠകളുടെ തരംഗം ഇങ്ങ് മലയാളത്തിലും പ്രകടമാണ്. ഒ.വി.വിജയന്റെ തലമുറ ആ തരംഗത്തെ ഏറ്റുവാങ്ങിയിട്ടുണ്ട്. എം.ശ്രീഹര്‍ഷനും ആ തരംഗത്തില്‍പെട്ട് എഴുതിയ കഥയാണ് പരിണാമസിദ്ധാന്തം-1. മനുഷ്യന്‍ നായയായും നായ മനുഷ്യനായും പരിണമിക്കുന്ന സാങ്കല്പ്പിക ഇതിവൃത്തത്തില്‍ ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെയാണ് കഥാകാരന്‍ അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും സ്വന്തമായി യാതൊരു നിലപാടുമില്ലാത്ത കഥാനായകന്‍ തന്റെ വീട്ടില്‍ വളര്‍ത്തുന്ന നായയായി രൂപാന്തരം പ്രാപിക്കുന്നു. വളര്‍ത്തുനായയാവട്ടെ ആ ഉദ്യോഗസ്ഥനായും മാറുന്നു. എന്നാല്‍ ഈ മാറ്റം ഭാര്യയോ മറ്റ് ബന്ധുക്കളോ തിരിച്ചറിയുന്നില്ല. അയാളും നായയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന മട്ടില്‍ സമൂഹം മുന്നോട്ടുപോവുന്നു. കുടുംബം, തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ വ്യക്തി അനുഭവിക്കുന്ന ഒറ്റപ്പെടലും അന്യതാബോധവും ഈ പരിണാമപ്രക്രിയ വഴി രേഖപ്പെടുത്താന്‍ കഥാകാരന് സാധിക്കുന്നു.

എം.ശ്രീഹര്‍ഷന്റെ കഥകളുടെ പൊതുസ്വഭാവം കഥനശൈലിയിലെ ലാളിത്യവും നര്‍മ്മബോധവുമാണ്. നേര്‍ത്ത ചിരിയോടെ വായിച്ചുപോകാവുന്ന കഥകളാണ് ഇവയില്‍ മിക്കതും. ചിരി പലപ്പോഴും ചിന്തയിലേക്കും അവിടെ നിന്ന് സാമൂഹ്യ വിമര്‍ശനത്തിലേക്കും നമ്മെ നയിക്കുന്നുണ്ട്. കഥാകാരന്റെ ഉദ്ദേശ്യവും അതുതന്നെയാണ്.

മധുമൊഴികള്‍
മധു നമ്പ്യാര്‍ മാതമംഗലം
തുളുനാട് ബുക്‌സ്
പേജ്: 96 വില: 120 രൂപ

കവിയുടെ കാഴ്ചപ്പാടുകളാണ് കവിതയിലൂടെ പ്രതിഫലിക്കുന്നത്. മധു നമ്പ്യാര്‍ മാതമംഗലത്തിന്റെ കാവ്യസമാഹാരമായ ‘മധുമൊഴികള്‍’ വായിക്കുമ്പോള്‍ ഇത് ശരിയാണെന്ന് ബോധ്യപ്പെടുന്നു. എഴുപത്തിരണ്ട് കവിതകളടങ്ങുന്ന ഈ സമാഹാരം കവിയുടെ സര്‍ഗ്ഗാത്മകതയുടെയും സാമൂഹ്യ നിരീക്ഷണങ്ങളുടെയും പരിച്ഛേദമാണ്. നര്‍മ്മവും നവീനകാലത്തിന്റെ നേര്‍ചിത്രങ്ങളും കവിതയെ മനോഹരമാക്കുന്നു.

കുട്ടികള്‍ക്കുള്ള രാമായണകഥ
(വാല്മീകി രാമായണം ഗദ്യം)
കരങ്ങാട്ട് തച്ചൊടിയില്‍ നാരായണന്‍
ഇന്റോളജിക്കല്‍ ട്രസ്റ്റ്
പേജ്: 206 വില: 250 രൂപ

കാലങ്ങളായി പാരായണം ചെയ്യപ്പെടുന്നുണ്ടെങ്കിലും പുതുമ നഷ്ടമാകുന്നില്ല എന്നതാണ് രാമായണത്തിന്റെ സവിശേഷത. ഭാരതത്തില്‍ രാമകഥയുടെ പ്രസക്തിക്കും പ്രാധാന്യത്തിനും ഒരിക്കലും കുറവു വരുന്നില്ല. പുതിയ തലമുറയിലെ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ കരങ്ങാട്ട് തച്ചൊടിയില്‍ നാരായണന്‍ രചിച്ച പുസ്തകമാണ് ‘കുട്ടികള്‍ക്കുള്ള രാമായണകഥ’. ‘ശ്രീരാമചന്ദ്രനാകുന്ന ധര്‍മ്മവിഗ്രഹത്തിന് മുന്നില്‍ കൊളുത്തിവെച്ച അക്ഷരഭദ്രദീപമാണ് ഈ കൃതി’യെന്ന് അവതാരികയില്‍ ഡോ. സി. ശ്രീകുമാരന്‍ അഭിപ്രായപ്പെടുന്നു.

 

 

ShareTweetSendShare

Related Posts

സത്യാന്വേഷണത്തിന്റെ സാക്ഷ്യം

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies