കേരള മുഖ്യന്‍ വിജയന്‍ സഖാവിന് ഭീകരരാജ്യവും സയണിസ്റ്റു രാഷ്ട്രവുമായ ഇസ്രായേലിനോട് ഇയ്യിടെയായി ഏറെ പ്രിയം തോന്നിത്തുടങ്ങിയിരിക്കുന്നു. ഇസ്രായേലിന്റെ ദക്ഷിണേന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ തമ്മിബെന്‍ഹൈമിനെ സഖാവ് പൂച്ചെണ്ട് നല്‍കി സ്വീകരിക്കുക മാത്രമല്ല കേരളവും ഇസ്രായേലും തമ്മില്‍ വളരെ പഴയ ബന്ധമാണെന്നു പറഞ്ഞു സുഖിപ്പിക്കുകയും ചെയ്തു. കാര്‍ഷിക-വിനോദസഞ്ചാരരംഗത്ത് കേരളവുമായി സഹകരണം ആകാമെന്ന് തമ്മി പറഞ്ഞപ്പോള്‍ സഖാവ് സന്തോഷത്തോടെ സ്വീകരിച്ചുവെന്നുമാത്രമല്ല കേരളത്തില്‍ നിന്ന് 50 കര്‍ഷകരെ ഇസ്രായേലിലെ കൃഷി രീതി പഠിക്കാന്‍ സംവിധാനം ഏര്‍പ്പാടാക്കുകയും ചെയ്തു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ച വേളയില്‍ ഇസ്രായേലിനെ ഭീകരരാജ്യം, സയണിസ്റ്റ് സ്റ്റേറ്റ്, പാലസ്തീനി നിരപരാധികളെ കൊല്ലുന്നവര്‍ എന്നൊക്കെ സഖാവ് വിളിക്കാത്ത ശകാരങ്ങളില്ല. ഇസ്രായേലുമായുള്ള സഹകരണം ആര്‍. എസ്. എസ് അജണ്ടയാണെന്നും അന്ന് സഖാവ് സാമൂഹ്യമാധ്യമങ്ങളില്‍ തീര്‍പ്പു കല്പിച്ചു.
മോദി-ഇസ്രായേല്‍ ബന്ധം ആര്‍.എസ്.എസ് അജണ്ടയാണെങ്കില്‍ വിജയന്‍ സഖാവിന്റെ ഇസ്രായേല്‍ സഹകരണവും ആര്‍.എസ്.എസ് അജണ്ടയാവേണ്ടേ? അന്നത്തെ ഭീകര-സയണിസ്റ്റ് രാജ്യം ഇന്ന് സഖാവിന് സ്വര്‍ഗ്ഗീയരാജ്യമായത് എന്തുകൊണ്ടാണ്?ഇസ്രായേലിന്റെ പാലസ്തീന്‍ നിലപാട് മാറിയിട്ടില്ലല്ലോ? പാര്‍ട്ടിയുടെ നിലപാടും മാറിയിട്ടില്ല. സഖാവ് ആര്‍. എസ്. എസ്. അജണ്ട ഏറ്റെടുത്തതുമല്ലല്ലോ? പിന്നെ എന്താണ് കാരണം? തന്റെ രണ്ടാമൂഴം പൂര്‍ത്തിയാകും മുമ്പ് പരമാവധി ലോകരാജ്യങ്ങള്‍ കണ്ട് കൊതിതീര്‍ക്കുക എന്നത് സഖാവിന്റെ സ്വപ്‌നമാണ്. മുഖ്യമന്ത്രിയായശേഷം 15 വിദേശരാജ്യങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ സഖാവ് ചുറ്റിയടിച്ചു. ഉലകം ചുറ്റും വാലിബനായ സഖാവിന് കാലുകുത്താന്‍ പ്രയാസം ഇസ്രായേലിലാണ്. കാരണം പാര്‍ട്ടിയും ഇസ്ലാമിസ്റ്റുകളും വിലക്കിയ സ്ഥലമാണ്. അവിടെ മോദിപോയി ചുറ്റി നടന്നതു കണ്ടപ്പോള്‍ സഖാവിന് കടുത്ത മോഹം. അതിനുള്ള വഴിയൊരുക്കലാണ് ഇതൊക്കെ എന്നാണ് ക്ലിഫ് ഹൗസിലെ മര്‍മ്മരങ്ങള്‍. പാര്‍ട്ടിയും ഇസ്ലാമിസ്റ്റുകളും പ്രതിഷേധിച്ചില്ലെങ്കില്‍ ഒരു ഔദ്യോഗിക യാത്ര ഇസ്രായേലിലേക്കാകാം. ഏതായാലും കാര്യം ഇപ്പോള്‍ ശുഭമാണ്.
Comments