Friday, June 9, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അനുസ്മരണം

മദനൻ സാറും അടപ്പൂരച്ചനും

എ. വിനോദ് കരുവാരക്കുണ്ട്

Dec 8, 2022, 10:57 am IST

നമ്മേ വിട്ടുപിരിഞ്ഞ കേരളത്തിലെ രണ്ട് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹ്യ ചിന്തകരുമായിരുന്നു മുൻപൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രവേശന പരീക്ഷ കമ്മീഷറുമായിരുന്ന കെ.വി.മദനൻ സാറും വിവിധ ക്രൈസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരിയായി പ്രവർത്തിച്ച ഫാദർ എബ്രഹാം അടപ്പൂർ എന്ന അടപ്പൂരച്ചനും.

ഞാൻ യുവ -വിദ്യാർത്ഥി സംഘടന, പ്രവർത്തകനായ 1990 – 2010 കാലം കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം പരിഷ്ക്കരണ ചർച്ചകളുടെയും സംവാദങ്ങളുടെയും വസന്തകാലമായിരുന്നു. എന്നേപ്പാേലുള്ള നിരവധി വിദ്യാഭ്യാസ പ്രവർത്തകരെ തയ്യാറാക്കുന്നതിൽ നിശബ്ദ സ്വാധീനം ചലുത്തിയ മഹാരഥികൾ ആവും മദനൻ സാറും ഫാ. അടപ്പൂരും.

പരമേശ്വർജിയുടെ പ്രേരണയും നിർദ്ദേശവുമായിരുന്നു വിദ്യാഭ്യാസ കാര്യങ്ങൾ നേരിട്ടറിയാൻ ഈ മഹാഗുരുക്കൻമാരെ സമീപിക്കാൻ ഇടയാക്കിയത്. കൊട്ടിഘോഷിക്കപ്പെട്ടിരുന്ന കേരള മോഡൽ വിദ്യാഭ്യാസത്തെ ആത്മവിമർശനത്തോടെ സമീപിച്ചവരായിരുന്നു ഇരുവരും. അങ്ങിനെയാണ് അവർ എൻ്റെ ഹൃദയത്തിൽ ഗുരുതുല്യരായി പ്രതിഷ്ഠിതരായത്.

ക്രൈസ്തവ സഭാ സ്ഥാപനങ്ങളുടെ മേലധികാരിയായി വിവിധ ചുമതലകൾ വഹിക്കുമ്പോഴും കേരളത്തിലെ ആധുനീക വിദ്യാഭ്യാസം ക്രൈസ്തവ മതത്തിൻ്റെ സംഭാവനയാണെന്ന വാർപ്പ് വാദത്തെ എതിർത്തിരുന്ന വ്യക്തിയായിരുന്നു ഫാ. അടപ്പൂർ. പാവങ്ങളുടെ വിദ്യാഭ്യാസ പുരാഗതി സഭയുടെ പ്രഖ്യാപിത ലക്ഷ്യമേ ആയിരുന്നില്ലെന്ന് അദ്ദേഹം ഉറച്ചുപ്പിച്ചു പറഞ്ഞിരുന്നു. ക്രൈസ്തവ വിദ്യാഭ്യാസത്തിൻ്റെ സവർണ്ണ മനാേഭാവത്തേയും അദ്ദേഹം തുറന്നെതിർത്തു. ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ രംഗത്തെ ഇടപെടൽ, ന്യൂനപക്ഷാവകാശം തുടങ്ങിയ കാര്യങ്ങളിൽ നേരിട്ട് അടപ്പൂരച്ചനെ പോലുള്ളവരോടും സംസാരിക്കണം എന്നായിരുന്നു പരമേശ്വർജിയുടെ ഉപദേശം.

കമ്മ്യൂണിസത്തെ പ്രത്യയശാസ്ത്രതലത്തിൽ ആഗോളത്തലത്തിലും പ്രായോഗികതലത്തിൽ കേരളീയ പശ്ചാത്തലത്തിലും അദ്ദേഹം വിശകലനം ചെയ്തു. അതിൻ്റെ പൊള്ളത്തരങ്ങൾ വിശദീകരിച്ചു. ഹിന്ദുത്വ ആശയം അസർട്ടി വായി ഉയർന്നു വന്ന കാലത്ത് അതിനാേട് സഭയുടെ പൊതു നിലപാടിൽ നിന്നും വ്യത്യസ്തനായി ചിന്തിച്ചിരുന്ന കൂട്ടത്തിലായിരുന്നു ഫാദർ. മാർപാപ്പയുടെ പ്രസംഗത്തിൽ പോലും ഭാരതീയ ദർശനത്തെ ഉൾച്ചേർക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

കമ്യൂണിസം, ക്രൈസ്തവ മതം, ഹിന്ദുത്വ നവോത്ഥാനം എല്ലാം അദ്ദേഹത്തിൻ്റെ പഠനങ്ങളുടേയും പ്രസംഗങ്ങളുടെയും പുസ്തകങ്ങളുടേയും വിഷയമായി. എന്നാൽ സ്വയം കമ്യൂണിസ്റ്റ് വിരോധിയോ, സഭാ വിരുദ്ധനോ, ഹിന്ദുത്വ സഹയാത്രികനാേ ആയില്ല. സമന്വയത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും സ്വരൂപമായി നിലകൊണ്ടു.

തിരുവനന്തപുരത്ത് ABVP യുടെ ആഭിമുഖ്യത്തിൽ ഒരു ദേശീയ വിദ്യാഭ്യാസ സെമിനാർ നടക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും പ്രതിവിധികളും എന്നതായിരുന്നു വിഷയം. കേരളത്തിലെ എല്ലാ പ്രമുഖ വിദ്യാഭ്യാസ ചിന്തകരും ഉണ്ടായിരുന്നു. ടി.എൻ.ജയചന്ദ്രൻ, ആർ.രാമചന്ദ്രൻ നായർ, സി .പി നായർ, മിത്രാനന്ദൻ, പരമേശ്വർജി, ആർ.വി.ജി മേനോൻ, കുഞ്ഞാമ്മൻ, ഫാ. അടപ്പൂർ….  അതിഥികൾ ഓരോരുത്തരും എത്തി. ഞങ്ങൾ എല്ലാം പ്രതീക്ഷിക്കുന്ന ഫാദറിനെ കാണാൻ ഇല്ല. എന്നാൽ ഫാദർ നേരത്തെ എത്തി സദസ്സിൽ ഇരുന്നിരുന്നെങ്കിലും ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം ലോഹയെല്ലാം അഴിച്ചു വച്ചാണ് വന്നിരുന്നത്. പ്രസംഗ മധ്യത്തിൽ അദ്ദേഹം പറഞ്ഞു. സ്വന്തം ഐഡൻ്റിറ്റി കാണിക്കുന്നതിലാണ് എല്ലാവർക്കും താൽപര്യം. അതാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതൊന്ന് അഴിച്ച് വച്ച് എല്ലാവരും സഹകരിച്ചാൽ കേരളത്തിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയിയാകും.

കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാനം പിന്നാേക്ക വിഭാഗങ്ങളെ വീണ്ടും അരുകുവൽക്കരിച്ചു എന്ന് മദനൻ സാർ വസ്തുതകൾ നിരത്തി ബോധ്യപ്പെടുത്തി. അതേ സമയം ദളിത് വേറിടൽ വാദത്തിലോ ഇരവാദത്തിലോ അദ്ദേഹം അകപ്പെട്ടില്ല. സച്ചാർ, പാലോളി, രംഗനാഥൻ റിപ്പാേർട്ടുകൾ ചർച്ചയായ സന്ദർഭത്തിലാണ് മദനൻ സാറുമായി കൂടുതൽ അടുത്ത് ഇടപഴകിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ സാമൂഹ്യ നീതി കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ -തൊഴിൽ സംബന്ധമായ അവകാശങ്ങൾ സംബന്ധിച്ച് രണ്ട് വട്ടം തിരുവനന്തപുരത്ത് ഔദ്യോഗിക കൂടിക്കാഴ്ചകളും ചർച്ചകളും നടന്നു. കുമ്മനം രാജേട്ടനും,  നീലകണ്ഠൻ മാഷും, വാവസാറും ഉള്ള സമിതിയിൽ മദൻസാരുടെ നിർദ്ദേശപ്രകാരം വിദ്യാഭ്യാസ രംഗത്തെ കാര്യങ്ങൾ അവതരിപ്പിക്കാൻ ഞാനും നിയോഗിക്കപ്പെട്ടു. കണക്കുകൾ കാര്യം പറഞ്ഞപ്പോൾ അധികാരികൾ കൺതുറക്കാം എന്ന് സമ്മദിച്ചു.

വിശ്വഹിന്ദു പരിഷത്തിൻ്റെ ദേശീയ തലത്തിലുള്ള വിവിധ ചുമതലങ്ങൾ വഹിക്കുമ്പോഴും ബൈഠക്കകളിൽ മദനൻ സാറിൻ്റെ സരളവും കുറിക്കു കൊള്ളുന്ന നിരീക്ഷണങ്ങളും എന്നും പ്രചോദനമായിരുന്നു. വിഷയങ്ങൾ പഠിക്കുന്നതിലുള്ള ഔത്സുക്യവും അറിയാത്ത കാര്യം അറിയില്ലെന്ന് പറയാനുള്ള തിരിച്ചറിവും മദനൻസാറിൽ തിളങ്ങി നിന്നു.

നഷ്ടങ്ങൾ മഹാനഷ്ടങ്ങൾ തന്നെയാണ്. ഇവരുടെയെല്ലാം വിയോഗങ്ങൾ ഉണ്ടാക്കുന്ന വിടവ് അതും വലിയാവും. എന്നാൽ നികത്താൻ പറ്റില്ല എന്ന് പറയുന്നത് ശരിയല്ലല്ലോ. ഇലയൊന്നടരും നേരം വിടരും മറ്റൊന്നതിനെ പിന്തുടരാൻ… എന്നാണല്ലോ ഇവരെല്ലാം നമ്മേ പഠിപ്പിച്ചത്. കാത്തിരിക്കാം. പ്രവർത്തിക്കാം. അതായിരിക്കും ശ്രദ്ധാഞ്ജലി.

(ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സഹസംയോജകനാണ് ലേഖകന്‍)

ShareTweetSendShare

Related Posts

ചെറുധാന്യങ്ങളുടെ വലിയ ലോകം 

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

ഭാരതീയ വിചാരധാരയുടെ പ്രചാരകന്‍

നീതിയുടെ കാവലാള്‍

സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യം

കണ്ണീര്‍ മഴയത്ത് ചിരിയുടെ കുട ചൂടിയ ഒരാള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

രാഷ്ട്രത്തിന്റെ സ്വാഭിമാനം സംരക്ഷിക്കണം: ഡോ. മോഹന്‍ ഭാഗവത്

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

ജനാധിപത്യത്തിന് ചെങ്കോല്‍ കൈമാറുമ്പോള്‍

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

വര്‍ത്തമാനകാല വൈഭവം ഒരു നൂറ്റാണ്ടിന്റെ തപശ്ശക്തി

മോദിയുഗത്തിലെ വിദേശനയം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies