കേരളത്തിലെ സിപിഎം തികച്ചും ഏകാധിപത്യപരമായ സ്റ്റാലിനിസത്തിലേക്ക് കൂപ്പ് കുത്തുന്ന കാഴ്ചയാണ് ദിനം പ്രതി കണ്ടുകൊണ്ടിരിക്കുന്നത്. പിണറായി എന്ന ഏകാധിപതിയുടെ തിട്ടൂരങ്ങള്‍ക്ക് വഴിപ്പെട്ട് ശ്വാസമടക്കി പിടിച്ചിരിക്കുകയാണ് പല നേതാക്കളും. ഏതെങ്കിലും തരത്തില്‍ രാജാവ് നഗ്നനാണ് എന്ന് പറഞ്ഞുപോയാല്‍ അയാളുടെ ഭാവി അപകടത്തിലാണ്. എം.വി.രാഘവന്‍, ഗൌരിയമ്മ, ടിപി ചന്ദ്രശേഖരന്‍ തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. വി.എസിനെ മാത്രമാണ് അവര്‍ക്ക് തളക്കാനും, തകര്‍ക്കാനും, പുറത്താക്കാനും കഴിയാതിരുന്നത്.
ബെര്‍ലിന്‍ കുഞ്ചനന്തന്‍ നായര്‍
ബെര്‍ലിന്‍ കുഞ്ചനന്തന്‍ നായരുടെ മരണ വാര്‍ത്ത സിപിഎം തമസ്കരിച്ചത് പിണറായിസത്തിന്‍റെ കരുത്തിലാണ്. സാധാരണ നേതാക്കള്‍ മരിക്കുമ്പോള്‍ എട്ടു കോളത്തില്‍ വരുന്ന വാര്‍ത്ത ഇവിടെ ഒറ്റ കോളത്തില്‍ ഒതുക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിണറായിയെക്കാളും ഒട്ടേറെ അനുഭവ സമ്പത്തും, പ്രവര്‍ത്തന പരിചയവുമുള്ള കുഞ്ചനന്തന്‍ നായരെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് സിപിഎം പ്രതികാരം തീര്‍ത്തത്. ഇത് ഒരു പുതിയ അനുഭവമല്ല. ടിപി ചന്ദ്രശേഖരന്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ അനുഭവിച്ച പാഠമാണ്. കൂടെ നില്‍ക്കുക, അല്ലെങ്കില്‍ തീര്ത്തു കളയുക എന്ന സിദ്ധാന്തം! കുഞ്ചനന്തന്‍ നായരെ തീര്‍ത്തു കളഞ്ഞില്ല എന്നത് സിപിഎം ന്‍റെ ഔദാര്യമല്ല. അദ്ദേഹത്തെ ലോകം അറിയുന്നത് കൊണ്ടും, നിരവധി കമ്യൂണിസ്റ്റുകള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടെന്നും കൊണ്ടാണ്. പാര്‍ട്ടി അച്ചടക്കത്തിന്‍റെ പേരില്‍ നിശബ്ദരാണ് പലരും.
കുഞ്ചനന്തന്‍ നായര്‍ എങ്ങിനെയാണ് പിണറായിക്ക് അനഭിമതനായത് എന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. മകള്‍ക്ക് മാതാ അമൃതാനന്ദമയിയുടെ എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടാന്‍ പോലും പിണറായിക്ക് കുഞ്ചനന്തന്‍ നായരെ വേണമായിരുന്നു. സ്വാശ്രയ കോളെജുകള്‍ക്ക് എതിരെ സന്ധിയില്ലാസമരം നടത്തുന്ന പാര്‍ട്ടിയുടെ കറ കളഞ്ഞ സമുന്നത നേതാവിന് മകള്‍ സ്വാശ്രയ കോളേജില്‍ പഠിക്കുന്നതില്‍ ഒരു അലോരസവും തോന്നിയില്ല. അതിന് വേണ്ടി ആരുടെ കാലും പിടിക്കാനും നേതാവ് ഒരുക്കമായിരുന്നു. അങ്ങിനെ പാര്‍ട്ടിയെയും, പാര്‍ട്ടിയുടെ നയങ്ങളെയും വഞ്ചിച്ച ആ മാന്യനാണ് ഇന്ന് പാര്‍ട്ടിയുടെ മുടിചൂടാമന്നന്‍! ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നോ കാലഹരണപ്പെട്ട പാര്‍ട്ടിയില്‍ സ്വന്തമായി അഭിപ്രായമുണ്ടായതാണ് കുഞ്ചനന്തന്‍ നായരെ അനഭിമതനാക്കിയത്. “കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദ്യമുണ്ടായ താണെന്‍ പരാജയം” എന്ന് കവിയും പാടിയിട്ടുണ്ടല്ലോ!
പാര്‍ട്ടിയില്‍ വി.എസ് എടുക്കുന്ന നിലപാടാണ് ശരിയെന്നു കുഞ്ചന്തന്‍ നായര്‍ എവിടെയോ പറഞ്ഞു. അന്ന് തുടങ്ങി പിണറായിക്ക് അദ്ദേഹത്തോടുള്ള വിരോധം. അഭിനവ സ്റ്റാലിനായി അരങ്ങു വാഴുന്ന പാര്‍ട്ടിയിലെ സര്‍വ്വാധികാരിക്ക് എതിരെ അപശബ്ദമോ? ആരവിടെ! കുഞ്ചനന്തന്‍ നായര്‍ പുറത്ത്! തിരുവായ്ക്ക് എതിര്‍ വായ് ഉണ്ടാകാന്‍ പാടുണ്ടോ?
അടവ് നയം, അഥവാ വോട്ടു ബാങ്ക് രാഷ്ടീയം
1967ല്‍ തുടങ്ങിയ അടവ് നയം അതിന്‍റെ ഏറ്റവും വൃത്തിഹീനമായ നിലവാരത്തില്‍ കണ്ടു തുടങ്ങിയത് പിണറായിയുടെ രണ്ടാം വരവോടെയാണ്. വര്‍ഗ്ഗീയത നശിക്കട്ടെ എന്ന് അണികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച് വര്‍ഗ്ഗീയതക്ക് മുന്നില്‍ മുട്ടിലിഴയുന്ന ഭരണമാണ് ഇപ്പോള്‍ കാണുന്നത്. വര്‍ഗ്ഗീയത എന്നാല്‍ ബിജെപി എന്ന പുതിയ സമവാക്യം തന്നെ രൂപപ്പെടുത്തിയിരിക്കുന്നു. ലോകമെമ്പാടും വര്‍ഗ്ഗീയത വിളമ്പി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും, അതിന് വേണ്ടി കേരളത്തിലിരുന്നു ഓശാന പാടുന്നവരും പരമശുദ്ധന്മാര്‍ ആയി തീരുന്നു. 2047ല്‍ ഇന്ത്യ മുസ്ലീം രാഷ്ട്രം ആക്കും എന്ന് പ്രസംഗിക്കുന്നവരും, അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ഇന്ന് സിപിഎം ന്‍റെ കണ്ണില്‍ പാവം ഇരകള്‍ മാത്രമാആണ്.
ഈയടുത്ത് നടന്ന എല്ലാ നിലപാട് മാറ്റങ്ങളും ഇത്തരക്കാര്‍ക്ക് വേണ്ടിയായിരുന്നു. ജണ്ടര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി കൊണ്ട് വന്ന യൂണിഫോറം പരിഷ്കരണം ഒരു തരത്തിലും അനുവദിക്കില്ല എന്ന നിലപാടിലാണ് എല്ലാ മുസ്ലീം സംഘടനകളും. അതിന് മുന്‍പില്‍ മുട്ട് മടക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പാന്‍റ്സും, ഷര്‍ട്ടും ഇട്ടുതന്നെയാണ് മിക്ക വിദ്യാര്‍ഥിനികളും ഇന്ന് ക്ലാസില്‍ വരുന്നത്. എം.ഇ.എസ് പോലുള്ള സംഘടനകളുടെ സ്ഥാപനങ്ങളിലും അതാണ് വേഷം. പെണ്‍കുട്ടികള്‍ പൊതുവേ ഇന്‍സൈഡ് ചെയ്യാറില്ല എന്ന വ്യത്യാസമേ ഉള്ളൂ. പൊതുഇടങ്ങളില്‍ ഭൂരിപക്ഷം സ്ത്രീകളും ചൂരിദാറും, ടോപ്പും ആണ് ധരിക്കുന്നത്. അതും പാന്‍റ്സും ഷര്‍ട്ടും തമ്മില്‍ വലിയ അന്തരമൊന്നും ഇല്ല. വളരെ കുറച്ചു സ്ഥാപനങ്ങള്‍ മാത്രമേ മൊക്കനയും, പര്‍ദ്ദയും അടിച്ചേല്‍പ്പിക്കുന്നുള്ളൂ. എന്നിട്ട് പോലും, മൊത്തം മുസ്ലീം സംഘടനകളും പുതിയ നയത്തിന് എതിരെ വന്നപ്പോള്‍ പിണറായിക്ക് കയ്യും, കാലും വിറക്കുന്നത് എന്തുകൊണ്ടാണ്? അതിന് ഒരുത്തരമേ ഉള്ളൂ. പിണറായി സര്‍ക്കാര്‍ മുസ്ലീം സംഘടനകളുടെ താളത്തിനൊത്ത് തുള്ളുന്ന വെറും കളിപ്പാവയായി മാറിയിരിക്കുന്നു. മതേതരത്വം എന്നൊക്കെ പറയാന്‍ ഇപ്പോള്‍ പിണറായിക്ക് നാവ് ഉളുക്കുന്നു! മുസ്ലീം ലീഗിലെ കറകളഞ്ഞ മതെതരവാദിയെന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന മുനീര്‍ ആണ് ആദ്യം രംഗത്ത് വന്നത്. മുനീര്‍ അവിടെയും നിര്‍ത്തിയില്ല. മാര്‍ക്സ് പെണ്ണ് പിടിയനും, വെള്ളം കാണാത്തവനും ആണെന്ന് വരെ മുനീര്‍ സ്ഥാപിച്ചു. അതിശീതമേഖലയില്‍ ജീവിച്ചിരുന്ന മാര്‍ക്സ് നിത്യവും കുളിച്ചിരുന്നില്ല എന്ന് ആക്ഷേപിക്കുന്ന മുനീറിന്‍റെ ആളുകള്‍ മിതശീതോഷ്ണാവസ്ഥയും , നാല്‍പത്തി നാല് നദികളും, നൂറു കണക്കിന് ജലാശയങ്ങളും, ലക്ഷക്കണക്കിന് കുളങ്ങളും, കിണറുകളും ഉള്ള കേരളത്തില്‍ വെള്ളിയാഴ്ചകളില്‍ മാത്രം കുളിച്ചിരുന്ന ശീലം മാറ്റിയിട്ട് എത്ര കാലമായി എന്ന് ചോദിക്കാന്‍ പിണറായിമാരുടെ വായില്‍ പഴമായതുകൊണ്ട് സാധിച്ചില്ല!. കേരളത്തില്‍, മദ്രസകളില്‍ നിന്നാണല്ലോ കൂടുതല്‍ പീഡന കേസുകള്‍ വരുന്നത് എന്നും പറഞ്ഞില്ല. പറഞ്ഞാല്‍ പല പങ്ക് കച്ചവടവും പുറത്ത് വരും എന്ന് തന്നെ കാര്യം!
ശ്രീറാം വെങ്കിട്ടരാമന് നിയമാനുസൃതം പുനര്‍ നിയമനം നല്‍കേണ്ടി വന്നപ്പോള്‍ അയാള്‍ ഞങ്ങള്‍ക്ക് അനഭിമതനാണ് എന്നാണു മുസ്ലീം സംഘടനകള്‍ ഗര്ജ്ജിച്ചത്! വെട്ടിട്ടരാമനെ പിരിച്ചു വിട്ടുകൊണ്ടാണ് മുസ്ലീം സംഘടനകളോട് വിധേയത്വം കാണിച്ചത്!! ജനാധിപത്യമതേതര രാജ്യത്ത് സര്‍ക്കാരിനെ പോലും നിയന്ത്രിക്കുന്ന ശക്തിയായി ഇസ്ലാം വളര്‍ന്നിരിക്കുന്നു എന്നത്, അവരുടെ കഴിവല്ല; പിണറായിയുടെ കഴിവുകേടാണ്!
വഖഫ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാരിനു പിന്നോട്ട് പോകേണ്ടി വന്നു. കാലാകാലങ്ങളായി മുസ്ലീം ലീഗ് ഓഫീസില്‍ നിന്നാണ് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന വഖഫ് ബോര്‍ഡ് ഉദ്യോഗാര്‍ഥികളെ നിയമിച്ചിരുന്നത്. ബോര്‍ഡില്‍ പല തിരുമറികളും നടത്താനുള്ള അവസരം ആയിരുന്നു എന്നാണു കോഴിക്കോടും മറ്റും ഉണ്ടായ കേസുകള്‍ തെളിയിക്കുന്നത്. അതിനാല്‍ സുതാര്യമായ നടപടികളിലൂടെ ബോര്‍ഡില്‍ ശുദ്ധീകരണം നടത്താനുള്ള നീക്കമാണ് പിണറായിക്ക് ഉപേക്ഷിക്കേണ്ടി വന്നത്.
നാര്‍ക്കോട്ടിക്ക് ജിഹാദിനെ കുറിച്ച് പാലാ ബിഷപ്പ് പ്രതികരിച്ചപ്പോള്‍ അങ്ങിനെയൊരു സംഭവം കേരളത്തില്‍ ഇല്ലെന്നു പറഞ്ഞ് തീവ്രവാദികള്‍ക്ക് ഓശാന പാടാന്‍ അവസരം ഉണ്ടാക്കി കൊടുത്തത് ഈ സര്‍ക്കാര്‍ ആണ്.
മൈനോര്ട്ടി സ്കോളര്‍ഷിപ്പ് ക്വാട്ട ഇതര സമുദായങ്ങള്‍ക്ക് കൂടി അനുവദിക്കാന്‍ നടപടി എടുത്തപ്പോഴും, മുസ്ലീം സംഘടനകള്‍ക്ക് മാത്രമായി അത് പരിമിതപ്പെടുത്തണം എന്ന് വാശിപിടിച്ചപ്പോഴും പിണറായി സര്‍ക്കാര്‍ മുട്ട് മടക്കി. മുന്നാക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം അനുവദിച്ചപ്പോഴും തങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത വിഷയമായിട്ടു കൂടി മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നു. എം.പി ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയത് ഇസ്ലാമികവല്‍ക്കരണത്തിനു വേണ്ടി സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ സംഭാവന നല്‍കുന്നുണ്ട് എന്നാണു. അതിന്‍റെ തെളിവ് സഹിതം മറുനാടന്‍ എന്ന ഓണ്‍ലൈന്‍ ചാനല്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ ചില മുസ്ലീം നേതാക്കള്‍, ഇസ്ലാമികവല്‍ക്കരണത്തിന് തങ്ങള്‍ക്ക് ലഭിക്കുന്ന ഗ്രാന്‍ഡ് വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ എഴുതിയ കത്ത് കണ്ട കാര്യമാണ് ബഷീര്‍ പരാമര്‍ശിച്ചത് . അതുപോലെ, കേരളത്തില്‍ ഒട്ടേറെ തീവ്രവാദ സ്ലീപിംഗ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മുന്‍ പോലീസ് മേധാവി പറഞ്ഞതും കേരളം കേട്ടതാണ്. അത് ഏറ്റവും കൂടുതല്‍ അറിയുന്ന ആള്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി ആണ്. പക്ഷെ, അധികാരം നിലനിര്‍ത്താന്‍ അവക്കൊക്കെ നേരെ കണ്ണടച്ചേ മതിയാകൂ. സ്കൂള്‍ യൂനിഫോര്മിന്‍റെ കാര്യം വന്നപ്പോള്‍, പള്ളികള്‍ കേന്ദ്രീകരിച്ചു പ്രതികരിക്കാനാണ് തീരുമാനം. വഖഫ് വിഷയത്തിലും കൂട്ട് പിടിച്ചത് പള്ളികളെയാണ്. മാറാട് കലാപത്തിലും, നാദാപുരം കലാപത്തിലും പള്ളി ആയിരുന്നു ആശ്രയം. 1921 ലെ വംശഹത്യയിലും ഒളിത്താവളം പള്ളി തന്നെയായിരുന്നു. ഒരു ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടേണ്ടത് പള്ളികളിലൂടെയാണോ എന്ന് ചോദിക്കാന്‍ ത്രാണിയുള്ള ഒരു ഭരണകൂടം ഇവിടെ ഇല്ലാതെ പോയി. അതിന്‍റെ ഉദാഹരണമാണ്, യൂണിഫോറം വിഷയത്തില്‍ സര്‍ക്കാറിന് നിര്‍ബന്ധബുദ്ധി ഇല്ലെന്ന മന്ത്രിയുടെ പ്രതാവന. നവോഥാനവും, പരിഷ്കാരവും നിര്‍ബന്ധബുദ്ധി കൂടാതെ ഒരു മൌലിക ശക്തികളും ഒരു കാലത്തും അംഗീകരിച്ച ചരിത്രമില്ല. നിര്‍ബന്ധബുദ്ധി ഇല്ലായിരുന്നുവെങ്കില്‍ കേരളം ഇന്ന് കാണുന്ന നിലയില്‍ പരിഷ്കരിക്കപ്പെടില്ലായിരുന്നു.. മാറ് മറക്കലും, ഐത്തോച്ചാടനവും, ക്ഷേത്രപ്രവേശനവും, മുത്തലാക്ക് നിരോധനവും , മുസ്ലീം സ്ത്രീകളുടെ വിദ്യാഭാസവുമൊക്കെ സമൂഹത്തിനു നിര്‍ബന്ധ ബുദ്ധി ഉണ്ടായിരുന്നതുകൊണ്ട് നേടിയ നേട്ടങ്ങളാണ്.
വിദ്യാഭ്യാസ നയം
കോണ്‍ഗ്രസിന് പോലും അനഭിമതമായ മുസ്ലീം ലീഗിന്‍റെ വിദ്യാഭാസനയം കേരളം ഒന്നടങ്കം തള്ളി കളഞ്ഞതാണ്. എന്നാല്‍, മുസ്ലീം തീവ്രവാദ ശക്തികളുടെ സ്വാധീനം നിമിത്തം കെ.ടി.ജലീലിനെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കുകയായിരുന്നു പിണറായി. ജലീലിന്‍റെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ മതേതര കേരളത്തിനു ഒരു സംഭാവനയും നല്‍കിയിട്ടില്ല എന്ന് കാണാം. പലപ്പോഴും അദ്ദേഹത്തിന്‍റെ നിലപാടുകളിലൂടെ അതിന്‍റെ തനിനിറം നമ്മള്‍ കണ്ടതാണ്. ഈയിടെ കാശ്മീരിനെ കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന അതിന്‍റെ ഏറ്റവും വലിയ തെളിവാണ്. ഇന്‍വെര്‍ട്ടഡ് കോമയിലാണ് “അധിനിവേശ കാശ്മീര്‍” എന്നും, “സ്വതന്ത്ര കാശ്മീര്‍” എന്നും എഴുതിയത് എന്നാണു പുതിയ വ്യാഖ്യാനം. എകെജി സെന്‍റെറില്‍ നിന്നുള്ള ആ വിശദീകരണം കേരളം പച്ചക്ക് വിഴുങ്ങുമോ? “ഇന്ത്യ ഇന്ത്യയുടേത് എന്നും, ചൈന ചൈനയുടെത് എന്നും പറയുന്ന” എന്ന പഴയ കമ്യൂണിസ്റ്റ് നിലപാടിന് ജലീല്‍ നല്‍കിയിരിക്കുന്ന പുതിയ ഭാഷ്യമാണ് “ഇന്ത്യ ഇന്ത്യയുടെതെന്നും, പാകിസ്താന്‍ പാകിസ്ഥാന്‍റെയെന്നും പറയുന്ന കാശ്മീര്‍” എന്ന പ്രയോഗം. ഹിന്ദുക്കള്‍ ഹിന്ദുക്കളുടെതെന്നും , മുസ്ലീങ്ങള്‍ മുസ്ലീങ്ങളുടെതെന്നും പറയുന്ന “ഇന്ത്യ” എന്ന പ്രയോഗത്തിലേക്കുള്ള ദൂരമെത്ര എന്നതാണ് ഇപ്പോള്‍ ഗൌരവപൂര്‍വ്വം ചിന്തിക്കേണ്ട വിഷയം!
അവസാനം, ജലീല്‍ ആ പോസ്റ്റ് പിന്‍വലിച്ചു. പക്ഷെ, വിവാദമായ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചത് കൊണ്ട് അയാളുടെ നിലപാടില്‍ മാറ്റമുണ്ടാകുമോ? ജലീലിന്‍റെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങളും നിലപാടുകളും പരിശോധിക്കപ്പെേടണ്ടതല്ലേ?. സിമിയിലൂടെ വളര്‍ന്ന് ചരിത്ര അധ്യാപകനായിരുന്നപ്പോള്‍ അദ്ദേഹം പഠിപ്പിച്ച ചരിത്രം എന്തായിരുന്നു? ഇടതുപക്ഷ ഒത്താശയോടെ സത്യസന്ധമായ ചരിത്രം തിരുത്തുകയായിരുന്നില്ലേ ജലീല്‍? എന്തിനധികം? മാപ്പിള ലഹളയുടെ “സുവര്‍ണ്ണതാളുകള്‍” ആയിരുന്നു അദ്ദേഹത്തിന്‍റെ ഗവേഷണ വിഷയം എന്നതില്‍ നിന്ന് തന്നെ നിലപാട് എന്തെന്ന് മനസിലാകും. വര്‍ഗ്ഗീയക്ക് വളരാന്‍ വളക്കൂറുള്ള മുസ്ലീംലീഗിലൂടെയാണ് ജലീല്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.. എന്നാല്‍, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കത്തില്‍ ജലീല്‍ പുറത്ത് പോയി. അല്ലാതെ, ഐ.എന്‍.എല്‍ പോലെ മുസ്ലീം ലീഗിന് വര്‍ഗ്ഗീയത പോരാ എന്ന് പറഞ്ഞോ, മുസ്ലീംലീഗ് വര്‍ഗ്ഗീയകക്ഷിയാണ് എന്ന് ആരോപിച്ചുകൊണ്ടോ അല്ല.. അധികാരത്തിനു വേണ്ടി ഏതു മാലിന്യവും അറേബ്യന്‍ അത്തര്‍ പൂശി സുഗന്ധപൂരിതമാക്കുന്ന ഫാക്ടറിയില്‍ തന്നെ ജലീല്‍ എത്തി. തന്‍റെ മുന്‍ നിലപാടുകള്‍ മാറ്റിയത് കൊണ്ടോ, ഇടതുപക്ഷ രാഷ്ട്രീയത്തെ സ്വാഗതം ചെയ്തത്കൊണ്ടോ അല്ല സിപിഎം തണല്‍ ജലീലിനു കിട്ടിയത്. പക്ഷെ, അധികാരം നേടുന്നതിനു വേണ്ടി ഒരു സീറ്റ് ഉറപ്പിക്കുക എന്ന തന്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് അംഗീകരിക്കാന്‍ പ്രയാസമുള്ള അണികള്‍ അന്ന് തന്നെ സിപിഎമ്മില്‍ കലാപമുണ്ടാക്കിയിരുന്നു. നേതൃത്വം പറഞ്ഞപോലെ തുടരെ തുടരെ ജലീല്‍ ജയിച്ചു കയറി. പക്ഷെ, അണികളുടെ സംശയം തെളിയിക്കുന്ന ജയമായിരുന്നു അത്. കാരണം, നൂറു ശതമാനം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട തവനൂരില്‍ ഇടതുപക്ഷ സഹകാരിയായി ജലീല്‍ എങ്ങിനെ ജയിച്ചു കയറും എന്നതായിരുന്നു ചോദ്യം. അതിന് മൂന്ന് തരം വോട്ടുകള്‍ ചോര്‍ത്തിയെടുക്കണം. ഒന്ന്, മുസ്ലീം തീവ്രവാദികളുടെ. രണ്ടാമതായി മുസ്ലീം ലീഗിന് തീവ്രത പോരാ എന്ന് പറയുന്ന അണികളുടെ. മൂന്നാമതായി, കോണ്‍ഗ്രസില്‍ നിന്ന് കിട്ടുന്ന വോട്ട്. സമസ്തക്ക് കീഴില്‍ വരുന്ന വര്‍ഗ്ഗീയ നിലപാട് ഉള്ള മുസ്ലീങ്ങളുടെയാണ് അത് വരുന്നത്.. ഈ വോട്ടുകളൊക്കെ ഏകീകരിക്കാന്‍ കഴിഞ്ഞതാണ് ജലീലിന്‍റെ വിജയം. അല്ലാതെ അവിടെ ഉണ്ടായത് മതേതര വോട്ടുകളുടെ ഏകീകരണം ആയിരുന്നില്ല! തവനൂരില്‍ പയറ്റിയ അടവ് തന്നെയാണ് ഇന്ന് പിണറായി കേരളം മുഴുവന്‍ പയറ്റുന്നതും. അതായത്, മുസ്ലീം സംഘടനകളിലേക്കുള്ള ഒരു തൂക്കുപാലമായി ജലീല്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ അവര്‍ക്ക് വേണ്ടി ജലീല്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടുന്നു!
ശ്രീനാരായണഗുരു സര്‍വ്വകലാശാലയുടെ വിസിയെ കുറിച്ചുള്ള ജലീലിന്‍റെ നടപടി ഈയിടെ കേരളം കേട്ടതാണ്. അതായത്, ഒരു ജനാധിപത്യ, മതേതര രാജ്യത്ത്, ഏറ്റവും മിടുക്കനായ ഒരാളെ ഉന്നത പദവിയില്‍ നിയമിക്കുകയല്ല, മറിച്ച് മതവും, ജാതിയും ആധാരമാക്കി നിയമനം നടത്തണം എന്ന വര്‍ഗ്ഗീയ നിലാട് തന്നെയാണ് ജലീലിനും. ജലീനെക്കാളും യോഗ്യതയുള്ള രവീന്ദ്രനാഥിന്‍റെ മുകളില്‍ ജലീലിനെ നിയമിച്ചു കൊണ്ടാണ് പിണറായി വര്‍ഗ്ഗീയതയോട് കൂറ് പ്രഖ്യാപിച്ചത്. മാത്രമല്ല, ഇത്തവണ രവീന്ദ്രനാഥിന് അവസരവും നല്‍കിയില്ല. ജലീലിനെക്കാളും മികവു പ്രകടിപ്പിക്കേണ്ട എന്ന താക്കീതായിരുന്നു അത്. പകരം നിയമിച്ചതാകട്ടെ, വക്കാലത്തില്ലാത്ത വക്കീലായ ശിവന്‍കുട്ടിയെയും, ഭര്‍ത്താവ് പിണറായിയുടെ ഒക്കച്ചങ്ങാതി ആണെന്ന ഒരൊറ്റ യോഗ്യതയുള്ള ബിന്ദുവിനേയും! കാരണം, ജലീല്‍ തിരിച്ചു വന്നാല്‍ സ്ഥാനമൊഴിയാന്‍ ഒരു തടസവും ഉണ്ടാകരുതല്ലോ! വിസിയായി ഐന്‍സ്റ്റീന്‍ മതിയെന്ന ഒരു രാജാവിന്‍റെ നിര്‍ബന്ധബുദ്ധിയില്‍ നിന്നും, സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ ഉന്നതപദവികള്‍ സമുദായങ്ങള്‍ക്ക് വീതം വെക്കണമെന്ന മത്സരബുദ്ധിയില്‍ നമ്മള്‍ എത്തിയെങ്കില്‍ എങ്ങിനെയാണ് നാം പുരോഗതി നേടിയില്ല എന്ന് പറയാന്‍ കഴിയുക? എന്നിട്ടോ, ബിന്ദുവിനെയും, ശിവന്‍ കുട്ടിയേയും വെച്ചുകൊണ്ട് കേരളം ആഗോള വിദ്യാഭ്യാസ ഹബ്ബ് ആക്കുമെന്ന ഗീര്‍വ്വാണവും! ഫലത്തില്‍ ഇവിടെ ആഗോള തീവ്രവാദ ഹബ്ബ് ആക്കുന്നതാണ് കാണുന്നത്!
ജലീലിന്‍റെ മതേതര ഗീര്‍വാണങ്ങള്‍ പരിശോധിക്കപ്പെടണം. ചരിത്രാധ്യാപകര്‍ എന്ന പേരില്‍ ഒട്ടേറെ മുസ്ലീങ്ങള്‍ അധ്യാപകവേഷം മനപൂര്‍വ്വം കെട്ടിയിട്ടുണ്ട്. ആസൂത്രിതമായ അവരുടെ നീക്കം ചരിത്രത്തെ വളച്ചൊടിച്ചു കുട്ടികളെ രാഷ്ട്രത്തിനു എതിരെ നിര്‍ത്തുക എന്നതാണ്. ജമായത്ത് ഇസ്ലാമിയുടെ അജണ്ട പ്രകാരമാണ് ഈ പദ്ധതി അവര്‍ നടപ്പിലാക്കിയത്. മുന്‍ സിമി പ്രവര്‍ത്തകരും അതിന് ആക്കം കൂട്ടി. അതിന് തണലേകുന്ന നയമാണ് കേരളത്തില്‍ ഇടതു-വലതു സര്‍ക്കാരുകള്‍ എടുത്തത്! സ്വാതന്ത്യ്രസമര കാലത്തും, അതിന് ശേഷവും മുസ്ലീങ്ങളില്‍ ഒരു വിഭാഗം പാകിസ്താന്‍ അനുകൂലികള്‍ ആയിരുന്നു. ഇന്ത്യ-പാക് യുദ്ധമുണ്ടായപ്പോള്‍ പാകിസ്ഥാന്‍ റേഡിയോ കേട്ടിരുന്ന പലരെയും കുറിച്ച് കേട്ടിട്ടുണ്ട്. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ഉണ്ടാകുമ്പോള്‍ പാകിസ്ഥാന് വേണ്ടി ജയ് വിളിക്കുന്നവരും, പാകിസ്താന്‍ ജയിച്ചാല്‍ മിഠായി വിതരണം നടത്തുന്നവരും ഉണ്ട്. ആ കൂടാരത്തില്‍ നിന്ന് വരുന്ന ജലീല്‍ എന്ന നീലക്കുറുക്കന്‍ ഒരു ചാറല്‍ മഴ കൊണ്ടപ്പോള്‍ ഇത്രയും ആയെങ്കില്‍ ശരിക്കും ഒന്ന് കുളിപ്പിച്ചെടുത്താല്‍ എന്താകും സ്ഥിതി! ഇതൊന്നും അവിചാരിതമായി പുറത്ത് വരുന്ന ഗീര്‍വാണങ്ങള്‍ അല്ല. കാലങ്ങളായി മനസ്സില്‍ ദൃഡമൂലമായ നിലപാടുകള്‍ ആണ്. ജലീല്‍ മാത്രമല്ല, ഏതൊരു മതത്തിനും വേണ്ടി മാത്രം നിലപാട് എടുക്കുന്നവരെ മുഴുക്കെ മാമോദീസ മുക്കി ഇന്ത്യക്കാരാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതില്‍ കമ്യൂണിസ്റ്റുകള്‍ മുതല്‍ ഒ.അബ്ദുള്ളയില്‍ തുടങ്ങി നീണ്ടുനീണ്ടു പോകുന്ന നിരതന്നെ കാണും. അഭിപ്രായ സ്വാതന്ത്ര്യവും, മതസ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്ന ഭരണഘടന ആ സ്വാതന്ത്ര്യത്തിന്‍റെ അതിരുകളും നിശ്ചയിച്ചിട്ടുണ്ട്. അത് ലംഘിക്കുന്നവരെ ശിക്ഷിക്കുക തന്നെ വേണം!
കേന്ദ്ര വിദ്യാഭ്യാസ നയത്തോടുള്ള എതിര്‍പ്പില്‍ നിന്നും മനസിലാകുന്നത് സിലബസും ഇവര്‍ തന്നെ തീരുമാനിക്കും എന്നല്ലേ!. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ചരിത്രപാഠങ്ങള്‍ മാറ്റില്ലെന്നാണ് സംസ്ഥാന നിലപാട്. എന്താണ് അതില്‍ പഠിപ്പിക്കുന്നത് ? മുഗള്‍രാജചരിത്രം പ്ലസ് വണ്ണിനും, പ്ലസ് ടു വിനും പഠിപ്പിക്കുന്നു. ഇന്ത്യന്‍ രാജഭരണചരിത്രം ആറു പേജില്‍ ഒതുക്കിയപ്പോള്‍ മുഗള്‍ രാജചരിത്രം ഇരുപത്തി നാല് പേജിലാണ് ഉള്ളത്. കേരള പഠനം ഡിഗ്രി വരെ പഠിപ്പിക്കേണ്ട എന്ന നിലപാടാണ്. എന്നാല്‍, ടിപ്പുവിനെയും, ഹൈദരിനെയും, കുഞ്ഞാലി മരക്കാരെയും, ചേരമാനെയും പറ്റി പഠിക്കണം. അതും നാലാം ക്ലാസ് മുതല്‍! മാപ്പിള ലഹളയെന്ന അറുംകൊലയെ സ്വാതന്ത്ര്യ സമരമായി പുകഴ്ത്തണം. നിരപരാധികളായ ഇരകളെ കുറിച്ച് പറയരുത്. പടവാള്‍ കയ്യിലേന്തിയ സമദാനമതത്തെ കുറിച്ച് വാഴ്ത്തണം. വംശഹത്യയുടെ ഇരകളുടെ പേരക്കുട്ടികളെ കൃഷിക്കാരനോ, ചെത്തുകാരനോ ആയിരുന്ന മുത്തച്ഛന്‍ ഒറ്റുകാരന്‍ ആയിരുന്നു എന്ന് പഠിപ്പിക്കണം! ആ ഹതഭാഗ്യവാനായ മുത്തച്ഛന്‍റെ ചോരവാര്‍ന്ന കഴുത്താണ് സ്വാതന്ത്ര്യം നേടി തന്നത് എന്ന് പഠിപ്പിക്കണം!
സംസ്ഥാന സമ്മേളനത്തിലെ മുറുമുറുപ്പ്
സത്യം അധികകാലം മൂടി വെക്കാന്‍ കഴിയില്ല എന്നതിനും, ഇപ്പോഴും സിപിമ്മില്‍ ആത്മാര്‍ഥതയുള്ള ചിലരെങ്കിലും ഉണ്ടെന്നതിന്‍റെയും തെളിവാണ് പുറത്ത് വന്ന വാര്‍ത്തകള്‍. മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സമിതി അസ്വസ്ഥരാണ്. മന്ത്രിസഭയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനത്തില്‍ അഭിപ്രായ വ്യത്യാസസമുള്ളവരുടെ ശബ്ദം എകെജി സെന്‍ററിന്‍റെ ജനാലകള്‍ കടന്നു പുറത്തു വരാന്‍ തുടങ്ങിയിരിക്കുന്നു. അപ്രതീക്ഷിതമായ രണ്ടാം ജയം കൊണ്ട് വായടപ്പിച്ചവര്‍ കുറച്ചു കാലം നിശബ്ദരായിരുന്നു. ഈ മുറുമുറുപ്പ് മന്ത്രിസഭാ രൂപീകരണം മുതല്‍ തുടങ്ങിയതാണ്. വലിയ പരാതികള്‍ ഇല്ലാതെ ഭരണം നടത്തിയിരുന്ന ശൈലജ ടീച്ചര്‍, രവീന്ദ്രനാഥ്, തോമസ് ഐസക്ക് മുതലായ പലരെയും തഴഞ്ഞത് ജനങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. പിണറായിയുടെ ലക്ഷ്യം എല്ലാ സംസ്ഥാന നേതാക്കളെയും പ്രീതിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുക മാത്രമാണ് എന്നും, കഴിവുള്ളവര്‍ക്ക് ഭരണാധികാരം നല്‍കുക എന്നതല്ല എന്നും അന്ന് മുറുമുറുപ്പ് ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ സാവകാശം കൊടുക്കുകയായിരുന്നു. ഭരണപരാജയം ശരിക്കും ബോധ്യപ്പെട്ടപ്പോഴാണ് കഴിവില്ലാത്ത പലര്‍ക്കും മന്ത്രിസ്ഥാനം നല്‍കി പിണറായി നേടാന്‍ ശ്രമിച്ച ലക്‌ഷ്യം എന്ത് എന്നതിന് അവര്‍ക്ക് തെളിവ് ലഭിച്ചത്. കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ അവര്‍ പ്രതികരിച്ചു. വി.എസിനെ ഒതുക്കിയ പോലെ എതിര്‍ പക്ഷത്തെ ഒതുക്കാന്‍ കഴിയില്ല എന്ന വേവലാതി പിണറായി പക്ഷം ശരിക്കും മനസിലാക്കുന്നുണ്ട്. കാരണം, വി.എസിന്‍റെത് ഒറ്റയാള്‍ പട്ടാളം ആയിരുന്നു. വിഎസിന് ശേഷം എകെജി സെന്ററില്‍ നിന്നുള്ള അരമനരഹസ്യങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയിരിക്കുന്നു എന്നത് പിണറായിസത്തിന്‍റെ അന്ത്യകാഹളമായി ചിലരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ഒരു കമ്യൂണിസ്റ്റിനു മതതീവ്രവാദികളെ പിന്തുണക്കാന്‍ കഴിയില്ല. എന്നാല്‍, ചൈന തുടങ്ങിയ ആ അടവ് നയം ഇപ്പോള്‍ കേരളവും പിന്തുടരുന്നു. പാര്‍ട്ടിയില്‍ മുറുമുറുപ്പ് ഉണ്ടാകുമ്പോള്‍ ‘ചൈനയെ കണ്ടു പഠിക്കൂ’ എന്നാണു ഇവര്‍ പറയുന്നത്. എങ്ങിനെയാണ് തീവ്രവാദത്തെ ശീതസമരകാലത്ത് യു.എസ്. ആയുധമാക്കിയത്, അതെ അടവ് തന്നെയാണ് ചൈനയും ഇപ്പോള്‍ പയറ്റുന്നത്.
ചൈനയും തീവ്രവാദവും
ഈയിടെ യു.എന്‍.അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ പാകിസ്ഥാന്‍ തീവ്രവാദ സംഘടനയായ ജഷ്കരി മുഹമ്മദിന്‍റെ നേതാവ് അബ്ദുല്‍ റഹിമാന്‍ മക്കിയെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എസ്-ഇന്ത്യ പ്രമേയത്തെ ചൈന എതിര്‍ത്തു. കാരണം, അബ്ദുല്‍ റഹിമാന്‍ മക്കി ഭീകരന്‍ അല്ലാത്തത് കൊണ്ടല്ല. തികച്ചും ഇന്ത്യ വിരോധവും, പാകിസ്ഥാന്‍ വിധേയത്വവുമാണ് ചൈനയെ അങ്ങിനെ ഒരു നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. മകന്‍ ചത്താലും വേണ്ടില്ല മരുമകള്‍ കണ്ണീരു കുടിക്കട്ടെ എന്ന ചൈനയുടെ നയം തന്നെയാണ് സിപിഎം പിന്തുടരുന്നത്. ഭീകരവാദം രാജ്യത്തിനകത്തും പുറത്തും ഉണ്ടാക്കുന്ന ആഗോള വെല്ലുവിളി അറിയാത്തവരല്ല സിപിഎം നേതാക്കള്‍. അവര്‍ വളര്‍ന്നു രാജ്യം തകര്‍ന്നു പോയാലും വേണ്ടില്ല. അധികാരം നിലനിര്‍ത്തിയാല്‍ മതിയെന്ന നയം സിപിഎംനെ ചരിത്രത്തിന്‍റെ ചവറ്റു കൊട്ടയില്‍ തള്ളും. ചൈനയുടെ നിലപാടിന് തത്തുല്യമായ നിലപാടാണ് സിപിഎം എടുക്കുന്നത്. തീവ്രവാദികളെ കൂട്ട് പിടിച്ചായാലും തരക്കേടില്ല. മുഖ്യശത്രുവിനെ നേരിടാന്‍ ചെറിയ ശത്രുവിനെ കൂട്ട് പിടിക്കുക എന്ന നിലപാട്. രോഹിന്ഗ്യന്‍, സിഎഎ, മുത്തലാക്ക്, മദ്രസവിദ്യാഭ്യാസം, പൌരത്വഭേദഗതി കാശ്മീര്‍പ്രശ്നം ഏകീകൃതസിവില്‍ കോര്ഡ് തുടങ്ങിയ എല്ലാ വിഷയങ്ങളിലും തീവ്രവാദികള്‍ക്കും, സിപിഎമ്മിനും ഒരേ ശബ്ദമാണ് . അത്യന്തം അപകടകരമായ ആ നിലപാട് തിരുത്താത്തിടത്തോളം കാലം തീവ്രവാദശക്തികളുടെ വളര്‍ച്ച തടയാന്‍ കഴിയില്ല. അടവ് നയം പ്രയോഗിക്കുമ്പോള്‍ കാല്‍കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് കൂടെ ശ്രദ്ധിച്ചാല്‍ കൊള്ളാം. അല്ലെങ്കില്‍ നിലപാട് തറ പറയാന്‍; തറ തന്നെ ഉണ്ടാകില്ല. അപ്പോള്‍, വിജയശ്രീലാളിതരായി തീവ്രവാദികള്‍ നിങ്ങളെ തന്നെ ഇല്ലായ്മ ചെയ്യും! കാരണം അവരുടെ ശത്രുപട്ടികയില്‍ നിങ്ങളും ഉണ്ട്. കാഫിര്‍ എന്ന ഗണത്തില്‍ മുസ്ലീങ്ങള്‍ അല്ലാത്ത എല്ലാവരും ഉണ്ട് എന്ന് സാമാന്യബുദ്ധി നശിക്കാത്ത കമ്യൂണിസ്റ്റുകള്‍ പഠിക്കട്ടെ. രാജ്യദ്രോഹം അവസാനിപ്പിച്ച് ഭാരതീയരായി ജീവിക്കാന്‍ പഠിക്കട്ടെ!