കേസരി വാരിക മലയാളത്തിലെ ദേശീയതയുടെ ശബ്ദമായി മാറിയിട്ട് അറുപത്തെട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1951 നവംബര്‍ 27ന് കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരണമാരംഭിച്ച കേസരി ദേശീയ, ഹിന്ദുത്വ മൂല്യങ്ങള്‍ക്കുവേണ്ടി നടത്തിയ അക്ഷര സമരങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. അടിയന്തിരാവസ്ഥപോലുള്ള ജനാധിപത്യവിരുദ്ധനീക്കങ്ങളെ കേരളത്തിന്റെ മണ്ണില്‍ പൊരുതി തോല്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രദ്രോഹങ്ങളെയും ജനവിരുദ്ധ ഫാസിസ്റ്റ് ഭീകരതയേയും തുറന്നു കാണിക്കുന്നതിലും കേസരി വഹിച്ച പങ്ക് അക്ഷരലോകം അംഗീകരിക്കുന്ന സത്യങ്ങളാണ്. അതുകൊണ്ടാണ് മുഖ്യധാരാവാരികകളില്‍ ഏറ്റവും അധികം വരിക്കാരുള്ള ഒരു പ്രസിദ്ധീകരണമായി മാറുവാന്‍ കേസരിക്ക് സാധിച്ചത്. 2020ലെ കേസരിയുടെ പ്രചാരമാസ പ്രവര്‍ത്തനം 2019 നവംബര്‍ 1 മുതല്‍ 30 വരെ നടക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുകയാണ്. കേസരിയുടെ അഭ്യുദയകാംക്ഷികളായ പരശതം പ്രവര്‍ത്തകരുടെ സമര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനമാണ് കേസരിയുടെ മുന്നേറ്റത്തിന് കാരണം. കോഴിക്കോട് ചാലപ്പുറത്ത് ഉയര്‍ന്നുവരുന്ന മാധ്യമപഠനഗവേഷണകേന്ദ്രം കേസരിയുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും നാഴികക്കല്ലാണ്. 20 കോടി രൂപ നിര്‍മ്മാണച്ചെലവു പ്രതീക്ഷിക്കുന്ന ഏഴുനിലകളുള്ള മാധ്യമപഠനഗവേഷണകേന്ദ്രം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുന്നു.
ന്യൂസ് പ്രിന്റിന്റെ വിലവര്‍ദ്ധനവും മറ്റ് ചിലവുകളിലുള്ള വര്‍ദ്ധനവും കാരണം കേസരിയുടെ വരിസംഖ്യ കൂട്ടുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എല്ലാ വരിക്കാരും ഇതിനോട് സന്മനോഭാവത്തോടെ സഹകരിക്കണമെന്നപേക്ഷിക്കുന്നു. ഒപ്പം കേസരി വരിക്കാരെ ഈ വര്‍ഷം മുതല്‍ ഇന്‍ഷ്വര്‍ ചെയ്യുന്ന വിവരവും സന്തോഷപൂര്‍വ്വം അറിയിക്കുകയാണ്. (Cover Under Personal Accident Polices) ഇതനുസരിച്ച് വരിസംഖ്യാ കാലാവധിയില്‍ പ്രചാരമാസത്തില്‍ വരിക്കാരായവര്‍ അപകടം മൂലം മരിച്ചാല്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും അപകടംമൂലം സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാല്‍ (കൈ, കാല്‍ എന്നിവ നഷ്ടപ്പെടുകയോ, കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍) അമ്പതിനായിരം രൂപയും ലഭിക്കുന്നതാണ്. പതിനെട്ടിനും എഴുപതിനുമിടയില്‍ പ്രായമുള്ള വരിക്കാരെയാണ് ഇന്‍ഷ്വര്‍ ചെയ്യുന്നത്.
വരിസംഖ്യാ നിരക്കുകള്‍
കേസരി ഒരു വര്‍ഷത്തേയ്ക്ക്
സാധാരണ നിരക്ക് 1000 രൂപ
പ്രചാരമാസം 950 രൂപ
ഓണപ്പതിപ്പ്
സാധാരണ നിരക്ക് 150 രൂപ
പ്രചാരമാസം 100 രൂപ
ഓണപ്പതിപ്പടക്കം കേസരി ഒരു വര്‍ഷത്തേക്ക്
സാധാരണ നിരക്ക് 1150 രൂപ
പ്രചാരമാസം 1050രൂപ
ആയുഷ്‌ക്കാല വരിസംഖ്യ (25 വര്‍ഷം) 20,000 രൂപ.
Bank Account Details
Account Name: Hindusthan Prakasan Trust
Bank Branch: AXIS BANK, CHALAPPURAM, KOZHIKODE
A/c No: 918020014207978
IFSC No: UTIB0001908
Bank Branch: SBI KALLAI ROAD BRANCH, KOZHIKODE
A/c No: 35134166410
IFSC No: SBIN 0002252
ആശയയുദ്ധത്തിന്റെ വര്‍ത്തമാനകാലത്ത് കേസരി വരിക്കാരുടെ എണ്ണം വര്‍ദ്ധിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കികൊണ്ട് എല്ലാവരും കേസരി പ്രചാരമാസത്തില്‍ പങ്കാളിയാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാനേജര്‍
ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ്
കോഴിക്കോട്
8547947188