Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

പി.ടി.ഉഷയെ അസഹിഷ്ണതയോടെ കാണുന്നവര്‍

കാരൂര്‍ സോമന്‍, ലണ്ടന്‍.

Jul 23, 2022, 12:56 am IST

മലയാളിയില്‍ കുടികൊള്ളുന്ന അരക്ഷിതത്വബോധം ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ചിലരില്‍ കണ്ടു. മനുഷ്യ മനസ്സില്‍ കുടികൊള്ളുന്ന അജ്ഞതയും അസംതൃപ്തിയുമാണ് ഈ കൂട്ടരില്‍ നിന്ന് പുറത്തേക്കരിച്ചിറങ്ങുന്നത്. കുറെ ഉപജാപകരും സ്തുതിപാഠകരും പലപ്പോഴും രാജ്യസഭയിലേക്ക് കടന്നുവരുന്നതാണ് അധികാര രാഷ്ട്രീയത്തില്‍ നമ്മള്‍ കണ്ടുവരുന്നത്. ആ കൂട്ടത്തില്‍ മനുഷ്യമനസ്സില്‍ പ്രതിഷ്ഠ നേടിയവരുമുണ്ട്.  പ്രബുദ്ധരായ, വിവേകമുള്ള ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ ബാലിശമായി കാണാറുണ്ട്. ആ നിശ്ശബ്ദതക്ക് ഭംഗം വരുത്തിക്കൊണ്ട് പി.ടി.ഉഷയെ പരോക്ഷമായെങ്കിലും വിമര്‍ശിക്കാന്‍ തുനിഞ്ഞത് മത്തുപിടിച്ച വിദ്വേഷ പ്രേതം ഉള്ളില്‍ അലഞ്ഞുനടക്കുന്നതുകൊണ്ടാണ്. 1984-ല്‍ ലോസ് അഞ്ചല്‍സില്‍ 400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ 55. 42 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തത് നാലാമതാണ്. തലനാരിഴക്ക് ഇന്ത്യയുടെ വെങ്കലം നഷ്ടമായി. തുടര്‍ന്നുള്ള 1980 മുതല്‍ 1996 വരെയുള്ള എല്ലാം ഒളിമ്പിക്‌സ്, 1992-ലെ ബാഴ്‌സലോണ ഒളിമ്പിക്‌സ് അങ്ങനെ എത്രയോ നാളുകള്‍ ലോക ഭൂപടത്തില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ ത്തിയ കായിക താരമാണ്. സമൂഹത്തെ നയിക്കാന്‍ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നവര്‍ മാത്രം മതിയോ? ഇന്ത്യന്‍ പാര്‍ലമെന്റില്‍ ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ നേടിയ എത്രപേരുണ്ട്?

‘പി.ടി.ഉഷ ഓരോ ഇന്ത്യാക്കാരനും പ്രചോദനം നല്‍കുന്ന ആളാണ്’ എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. അവിടെ ആരൊക്കെ തലയില്ലാത്ത സോഷ്യല്‍ മീഡിയ വഴിയോ അല്ലാതെയോ കരിനിഴല്‍ വീഴ്ത്താന്‍ ശ്രമിച്ചാല്‍ വിവേകമുള്ള മനുഷ്യര്‍ അവരെ ചവുട്ടിത്താഴ്ത്തുക തന്നെ ചെയ്യും. കുറെ മലയാളികള്‍ കായിക രംഗത്ത് മാത്രമല്ല കലാ-സാഹിത്യ രംഗങ്ങ ളിലും മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസൂയപ്പെടാറുണ്ട്. നിസ്സാരകാര്യങ്ങള്‍വരെ ഊതിപെരുപ്പിച്ചു് അപവാദങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഭീതിമൂലം ഇവരൊന്നും ഒളിച്ചോടുന്നവരല്ല. സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കാന്‍ പലരും പലരെപ്പറ്റി പലതും പടച്ചുവിടാറുണ്ട്. ഉഷ കായിക സ്‌കൂള്‍ തുടങ്ങിയപ്പോഴും കോടികള്‍ തട്ടിയെടുക്കുന്നുവെന്ന അപവാദ പ്രചാരവേല നടന്നിരിന്നു. ചിലരുടെയൊക്കെ പ്രേരകശക്തിയായിട്ടാണ് ഈ കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യസഭയിലേക്ക് വരുന്നത് കായിക രംഗത്തിനെന്നും ഒരു ഉത്തേജനമാണ്. ഇത് പിന്‍വാതില്‍ നിയമനമല്ല. ഈ കായിക താരം അധികാര സിംഹാസനത്തിന്റെ സേവകയോ അവരുടെ ചങ്ങലകളില്‍ കുരുങ്ങിക്കിടക്കുകയോ, വരേണ്യ വര്‍ഗ്ഗത്തിന്റെ പ്രതിനിധിയോ, ആവേശമൂറുന്ന പ്രസംഗം നടത്തി വന്ന വ്യക്തിയോ അല്ല അതിലുപരി ഒരു കായിക താരത്തിന്റെ ഹൃദയമിടിപ്പും ഒടുങ്ങാത്ത ദുഃഖ-ദുരിതങ്ങളും കണ്ടു വളര്‍ന്ന വ്യക്തിയാണ്. കേരളത്തിലെ കായിക താരങ്ങള്‍ക്ക് ഒരു തൊഴിലിന് മുട്ടിലിഴയാന്‍ ഇനിയും ഇടവരാതിരിക്കട്ടെ.

ഒരു ഭരണകൂടത്തിന്റെ മഹത്വവും ധന്യവുമായ സാമൂഹ്യ പരിരക്ഷയാണ് ഉഷയിലൂടെ കാണാന്‍ സാധിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നൊക്കെ അധികാരത്തിലിരിക്കുന്നവര്‍ വീമ്പുപറയുമ്പോള്‍ പലപ്പോഴും കണ്ടുവരുന്നത് ബൂര്‍ഷ്വാ ഉത്പാദനമാണ് അല്ലെങ്കില്‍ വികട ജനാധിപത്യമാണ്. ഇവിടെ നടക്കുന്ന വൈരുധ്യം പലരും തിരിച്ചറിയുന്നില്ല. രാജ്യസഭയിലേക്ക് മാത്രമല്ല കലാസാഹിത്യ രംഗമടക്കം ഏത് രംഗമെടുത്താലും വര്‍ഗ്ഗ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി രാജ്യത്തിന്റെ പരമാധികാരത്തെ ഇവര്‍ ചുഷണം ചെയ്യുന്നു. കലാസാഹിത്യ സാംസ്‌ക്കാരിക രംഗമെടുത്താലും യോഗ്യരായ സാഹിത്യ പ്രതിഭകളെ അകറ്റി നിറുത്തി ഭരണവര്‍ഗ്ഗ താല്പര്യം സംരക്ഷിക്കുന്നു. പുരോഗമന ചിന്താശാലികളായവര്‍പോലും അടുത്ത പദവിക്കും പുരസ്‌ക്കാരത്തിനും കാത്തുകഴിയുന്നു. സമൂഹത്തില്‍ രണ്ടും മുന്നും വര്‍ഗ്ഗങ്ങളായി തിരിച്ചു നിര്‍ത്തി ക്കൊണ്ടാണ് സമത്വം, സാഹോദര്യം പ്രസംഗിക്കുന്നത്. രാജ്യസഭയിലേക്ക് എന്തുകൊണ്ടാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയക്കാര്‍ കടന്നു വരുന്നത്? സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുള്ളവരുടെ ഭൂരിപക്ഷം എന്തുകൊണ്ട് രാജ്യസഭയില്‍ വരുന്നില്ല? ഭരണഘടനയില്‍ വേണ്ടുന്ന മാറ്റങ്ങള്‍ എന്തുകൊണ്ട് വരുത്തുന്നില്ല? രാജ്യസഭയില്‍ ബുദ്ധിജീവികളും, കര്‍ഷകരും, ശാസ്ത്ര സാഹിത്യ സര്‍ഗ്ഗ പ്രതിഭകളും, സാമൂഹ്യ പരിഷ്‌ക്കര്‍ത്താ ക്കളും, സാങ്കേതിക വിദഗ്ദ്ധര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, ആത്മീയാചാര്യന്മാരുമുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് മികച്ച സംഭാവനകള്‍ ലഭിക്കുമായിരിന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ താല്പര്യം നിലനിര്‍ത്താനല്ല ഭരണ കൂടങ്ങള്‍ ശ്രമിക്കേണ്ടത് രാജ്യ പുരോഗതിക്കാണ് മുന്‍ഗണന കൊടുക്കേണ്ടത്. രാജ്യസഭയില്‍ കാണേണ്ടത് പല നിറത്തിലുള്ള ഇലകളും പൂക്കളും നിറഞ്ഞ പുങ്കാവനമാണ് അല്ലാതെ ഭരിക്കുന്നവരുടെ ഫലമില്ലാത്ത കാട്ടുചെടികളല്ല വളമിട്ട് വളര്‍ത്തേണ്ടത്. രാഷ്ട്രീയ വാഴ്ചയില്‍ സംരക്ഷിക്കേണ്ടത്  ജനകീയ താല്പര്യങ്ങളാണ്. രാജ്യസഭയില്‍ ജനാധിപത്യ കക്ഷികളുടെ ഒരു നവോത്ഥാനമുണ്ടാകട്ടെ.

‘എന്തുകൊണ്ടാണ് ഇന്ത്യന്‍ അത്‌ലറ്റുകള്‍ കളിക്കളങ്ങളില്‍ പിന്നോക്കം പോകുന്നത്?  പിന്നോക്കത്തിന് കാരണം കുട്ടികളല്ല. കഴിവും സാമര്‍ത്ഥ്യവുമുള്ള കായിക താരങ്ങള്‍ നമുക്കുണ്ട്. കായികരംഗത്തെപ്പറ്റി വേണ്ടുന്ന അറിവില്ലാ ത്തവര്‍ കായികരംഗം വാഴാന്‍ ശ്രമിച്ചാല്‍ സാങ്കേതികമായി മാത്രമല്ല അടിസ്ഥാനപരമായി തന്നെ നാം പിന്നോക്കം പോകും. അത് നമ്മള്‍ തിരിച്ചറിയണം’. പി.ടി.ഉഷക്ക് അഭിനന്ദനങ്ങള്‍ നേരുന്നു.

Share6TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മദനൻ സാറും അടപ്പൂരച്ചനും

തകര്‍ന്നടിയുന്ന കേരളം

അശരണരുടെ ആശ്രയമാണ് അമ്മ

ആത്മഹത്യാപ്രേരണബോര്‍ഡ് പ്രാകൃതമാണ്

ഭീകരവാദം നിരോധിച്ചതിന് പരാക്രമം ഹിന്ദുപരിവാറിനോടോ?

മതനിന്ദയുടെ നിഷാദഖഡ്ഗങ്ങള്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies