അമ്പലപ്പറമ്പുകളില്‍ സുഗന്ധം പരത്തുന്ന സുന്ദരിപ്പൂക്കളാണ് ചെമ്പകങ്ങള്‍. ശാസ്ത്രീയ നാമം ‘പ്ലമേറിയ ഒബ്റ്റിയൂസ് എന്നാകുന്നു. ഈ സുന്ദരിപ്പുവ് ജന്മം കൊണ്ട് മധ്യ അമേരിക്കക്കാരിയാണെങ്കിലും നമുക്ക് സ്വന്തം നാട്ടുകാരി തന്നെയാണ്. അഞ്ചിതളുകളുള്ള തൂവെള്ള നിറമുള്ള ചെമ്പകപ്പൂവിന്റെ നടു ഭാഗം മഞ്ഞയാല്‍ ശോഭിക്കുന്നു. ഏകദേശം നാല്പതടി വരെ ഉയരത്തിലെത്തുന്ന ചെമ്പകമരങ്ങള്‍ പടര്‍ന്നു പന്തലിക്കുന്നവയാണ്. ഹൃദ്യമായ സുഗന്ധമുള്ളതിനാല്‍ ചെമ്പകപ്പൂക്കളിലേയ്ക്ക് പ്രാണികള്‍ ആകര്‍ഷിക്കപ്പെടുന്നു. പക്ഷേ പൂക്കളില്‍ തേനുണ്ടാകാറില്ല, ചെമ്പകവേര്, മരത്തൊലി എന്നിവ സന്ധിവാതം, ത്വക് രോഗങ്ങള്‍ എന്നീ അസുഖങ്ങള്‍ക്ക് ഔഷധമാണ്.