Thursday, August 18, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം നേർപക്ഷം

രാഷ്ട്രവിരുദ്ധതയോ പത്രസ്വാതന്ത്ര്യം?

ജി.കെ. സുരേഷ് ബാബു

Print Edition: 18 February 2022

മീഡിയാ വണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും ചാനലിനെ അറിയിക്കുകയും ചെയ്തു. ദേശസുരക്ഷയുടെ പേരിലാണ് ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചത്. ഇതോടെ ചാനലിന്റെ സംപ്രേഷണാവകാശം ഇല്ലാതാവുകയും ചാനല്‍ പൂട്ടേണ്ട സ്ഥിതി വരികയും ചെയ്തു. ഇക്കാര്യം അറിഞ്ഞ ഉടന്‍ തന്നെ മീഡിയാ വണ്‍ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി സര്‍ക്കാരിനോട് വിശദാംശങ്ങളും അനുബന്ധ രേഖകളും ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. കേസില്‍ വിധി വരുംവരെ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സ്റ്റേ ചെയ്യുകയും ചെയ്തു. വിധി പറഞ്ഞ ജഡ്ജ് എന്‍. നഗരേഷിനെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പുകഴ്ത്തി. ഫെബ്രുവരി 8ന് കേസില്‍ അന്തിമവിധി വന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിക്കുക മാത്രമല്ല, ദേശസുരക്ഷയുടെ കാര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുള്ള ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നാണ് വിധിയില്‍ ഹൈക്കോടതി പറഞ്ഞത്.

മീഡിയാ വണ്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് എം.ഡിയെ കൂടാതെ മീഡിയാ വണ്‍ എഡിറ്റര്‍, വെബ് എഡിറ്റര്‍, ചീഫ് ക്യാമറാമാന്‍, കെ.യു.ഡബ്ല്യൂ.ജെ തുടങ്ങിയവരും കക്ഷിചേര്‍ന്നു. മീഡിയാ വണ്‍ ചാനലിലെ 320 ജീവനക്കാരുടെ ജീവിതപ്രശ്‌നം എന്ന നിലയില്‍ ചാനല്‍ പൂട്ടുന്നതിനെ സഹതാപത്തോടെയും അനുതാപത്തോടെയും മാത്രമേ കാണാനാവൂ. അരപ്പട്ടിണിക്കാരനും ശമ്പളം കൊണ്ട് മാത്രം ജീവിക്കുന്നവരും അടങ്ങിയ പത്രപ്രവര്‍ത്തകര്‍ മുതല്‍ സാധാരണ ജീവനക്കാര്‍ വരെ ഇവരിലുണ്ട്. മാനേജ്‌മെന്റിന്റെ അവിശുദ്ധ ബന്ധങ്ങളോ, ധനസ്രോതസ്സോ, രാഷ്ട്രവിരുദ്ധ ഇടപാടുകളോ നിലപാടുകളോ അറിയുകയോ മനസ്സിലാക്കുകയോ ചെയ്യാത്തവരാണ് ഇവരില്‍ ഭൂരിപക്ഷവും. ഇവരുടെ ജീവല്‍പ്രശ്‌നം എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ചാനല്‍ പൂട്ടുന്നത് പ്രശ്‌നം തന്നെയാണ്. പക്ഷേ, രാഷ്ട്രത്തിന്റെ സുരക്ഷിതത്വവും അഖണ്ഡതയും മാത്രമല്ല, ജനജീവിതത്തിന്റെ സൈ്വരവും കൂടി കണക്കിലെടുക്കുമ്പോള്‍ മതത്തിന്റെ പേരില്‍ മാത്രം നിലനില്‍ക്കുന്ന ഇത്തരം ആഭാസങ്ങള്‍ വേണമോ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ 2010 മെയ് 19 നാണ് മീഡിയാ വണ്‍ ചാനലിന് അനുവാദം തേടിയത്. 2011 ഒക്‌ടോബര്‍ 30 നാണ് ചാനലിന് അനുമതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 ആഗസ്റ്റ് 26 ന് മീഡിയാ വണ്‍ ലൈഫ് എന്ന ചാനല്‍ തുടങ്ങി. പിന്നീട് കൂടുതല്‍ ചാനലുകള്‍ തുടങ്ങാനും കൂടുതല്‍ ഡയറക്ടര്‍മാരെ നിയമിക്കാനും അപേക്ഷ നല്‍കിയെങ്കിലും അതിന് ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചു. മാത്രമല്ല, ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. സുരക്ഷാ അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് 2019 ഒക്‌ടോബര്‍ 11 ന് സംപ്രേഷണം റദ്ദാക്കുകയും ചെയ്തിരുന്നു. മീഡിയാ വണ്‍ ന്യൂസ് ചാനലിന്റെ ലൈസന്‍സ് 2021 ഒക്‌ടോബര്‍ 29 നാണ് അവസാനിക്കേണ്ടിയിരുന്നത്. 2021 മെയ് മൂന്നിനു തന്നെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കി. ഈ അപേക്ഷ നവംബര്‍ 29 ന് സുരക്ഷാ അനുമതിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചുകൊടുത്തു. ആഭ്യന്തരമന്ത്രാലയം കമ്പനിക്ക് സുരക്ഷാ അനുമതി നിഷേധിച്ചു. സുരക്ഷാ അനുമതി നിഷേധിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും രേഖകളിലും വ്യക്തമാക്കിയത്. രേഖകള്‍ മുദ്രവെച്ച കവറിലാണ് സമര്‍പ്പിച്ചത്. 2020 ഫെബ്രുവരി 28 ന് ദല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തത് ദേശവിരുദ്ധമായ രീതിയിലാണെന്ന് ആരോപിച്ച് മീഡിയാ വണിന്റെയും ഏഷ്യാനെറ്റിന്റെയും സംപ്രേഷണാവകാശം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 48 മണിക്കൂറേക്കായിരുന്നു എങ്കിലും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അപേക്ഷകള്‍ മാനിച്ച് ശിക്ഷാനടപടി ഒഴിവാക്കുകയായിരുന്നു.

മീഡിയാ വണ്‍ ചാനലിന് കൊടുത്ത കാരണം കാണിക്കല്‍ നോട്ടീസും അനുമതി റദ്ദാക്കിയതും ഭരണഘടനയുടെ അടിസ്ഥാന തത്വമായ സ്വാഭാവിക നീതിയുടെ ലംഘനവും നിയമസംഹിതയുടെ പിന്‍ബലമില്ലാത്തതുമാണെന്നായിരുന്നു കമ്പനിയുടെ വാദം. കേന്ദ്രസര്‍ക്കാരിനുവേണ്ടി വാദിച്ച അസി. സോളിസിറ്റര്‍ ജനറല്‍ എസ്.മനു പത്രപ്രവര്‍ത്തകരുടെ അവകാശം പരമാധികാരമല്ല എന്നും അത് പരിധിയില്ലാത്തതോ നിയന്ത്രണവിധേയമല്ലാത്തതോ അല്ലെന്നും സുപ്രീംകോടതി വിധി ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി. പത്രപ്രവര്‍ത്തകരുടെയും പത്രങ്ങളുടെയും അവകാശം പൗരന്റെ കര്‍ത്തവ്യത്തെയും ഉത്തരവാദിത്തത്തെയും വിസ്മരിക്കുന്നതാകരുത്. പത്രപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം അവരുടെ മനസ്സാക്ഷിയുടെ ഘടകമാകണം. ഒരു സംഘടിത സമൂഹത്തില്‍ പത്രസ്വാതന്ത്ര്യം ആ സമൂഹത്തോട് കാട്ടുന്ന കര്‍ത്തവ്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനത്തിലാണ് തിരിച്ചറിയേണ്ടത്. സമൂഹത്തിന്റെ ജീവിതക്രമം, മാന്യത, ധാര്‍മ്മികത, മൂല്യബോധം തുടങ്ങിയവയൊക്കെ സംരക്ഷിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. സ്വാഭാവിക നീതി നിഷേധിച്ചു എന്ന ആരോപണവും അസി. സോളിസിറ്റര്‍ ജനറല്‍ നിഷേധിച്ചു. ദേശസുരക്ഷയുടെ കാര്യത്തില്‍ ഒരാളിന് സ്വാഭാവിക നീതിനിഷേധം അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി വിധി ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. രാഷ്ട്ര താല്പര്യവും ദേശസുരക്ഷയും ഒരു നിയമപ്രശ്‌നമായി കാണാന്‍ കഴിയില്ല.

ലൈസന്‍സ് പുതുക്കുമ്പോള്‍ ടോപ് മാനേജ്‌മെന്റിന്റെ പരിചയസമ്പത്തും കമ്പനിയുടെ ആസ്തിയും വീണ്ടും പരിശോധിച്ചില്ലെങ്കിലും മറ്റ് കാര്യങ്ങളെല്ലാം പുനഃപരിശോധനയ്ക്ക് വിധേയമാണെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മീഡിയാ വണ്‍ ഉദ്ധരിച്ച കോടതിവിധി സ്വകാര്യത സംബന്ധിച്ചുള്ളതാണെന്നും അതും ദേശസുരക്ഷയും രണ്ടാണെന്നും വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. 1995 ല്‍ ഡിജി കേബിള്‍ നെറ്റ്‌വര്‍ക്കിന് ലൈസന്‍സ് നിഷേധിച്ചത് സംബന്ധിച്ച കേസിലെ സുപ്രീംകോടതി വിധിയാണ് ഹൈക്കോടതി ഏറെ ആശ്രയിച്ചത്. സ്വാഭാവിക നീതിനിഷേധത്തിലും ദേശസുരക്ഷയുടെ കാര്യത്തിലുള്ള കോടതി ഇടപെടലിലും തുലോം പരിമിതമായ സ്ഥാനമേ നീതിപീഠങ്ങള്‍ക്കുള്ളൂ എന്ന് വിധിന്യായം ഉദ്ധരിച്ച് ഹൈക്കോടതി പറഞ്ഞു. അത്രിസംഹിതയിലെ ‘ദുഷ്ടസ്യ ദണ്ഡാ സുജനസ്യ പൂജാ / ന്യായേന കോശസ്യ ച സംപ്രവൃദ്ധി / അപക്ഷപഥോര്‍ത്ഥിഷും രാഷ്ട്ര രക്ഷക / പഞ്ചൈവ യജ്ഞ കഥിതാ നൃപാനാം.’ ദുഷ്ടന്മാരെ ശിക്ഷിക്കുക, നല്ലവരെ പാലിക്കുക, ന്യായമായ രീതിയില്‍ ഖജനാവ് നിറയ്ക്കുക, എല്ലാവരോടും തുല്യമായി പെരുമാറുക, രാഷ്ട്രത്തെ സംരക്ഷിക്കുക ഇതാണ് ഭരണകൂടം ചെയ്യേണ്ട അഞ്ചു കാര്യങ്ങള്‍ എന്ന് അത്രിസംഹിത പറയുന്നു. സുരക്ഷിതമായ ഒരു രാഷ്ട്രത്തിന്റെ പരിധിയ്ക്കുള്ളിലാണ് സദ്ഭരണം ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം കോടതി എടുത്തുകാട്ടി. ദേശസുരക്ഷ ഉറപ്പാക്കുകയാണ് പരമമായ ധര്‍മ്മം.

മീഡിയാ വണ്‍ ദേശസുരക്ഷയില്‍ വീഴ്ച വരുത്തിയിട്ടുണ്ട് എന്ന കാര്യത്തില്‍ ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുമ്പോള്‍ കോടതിക്ക് പൂര്‍ണ്ണമായും ബോധ്യം വന്നിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ കമ്പനിയോട് വെളിപ്പെടുത്തേണ്ടതില്ലെന്നും വിധിയില്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിവിധ ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് പരിശോധനാ സമിതിക്ക് നല്‍കിയതാണ്. സമിതി നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ അനുസരിച്ച് വിലയിരുത്തിയശേഷമാണ് സുരക്ഷാ അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാന്‍ സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേന്ദ്ര തീരുമാനം സ്റ്റേ ചെയ്തപ്പോള്‍ ജസ്റ്റിസ് നഗരേഷിനെ പാടിപ്പുകഴ്ത്തിയ എസ്.ഡി.പി. ഐ-ജിഹാദി ടീമുകള്‍ മുഴുവന്‍ കോടതി വിധി വന്നപ്പോള്‍ അദ്ദേഹം പണ്ട് ആര്‍.എസ്.എസ് ആയിരുന്നുവെന്നും എ.ബി.വി.പി ആയിരുന്നുവെന്നും ഒക്കെയുള്ള ആരോപണങ്ങളുമായി രംഗത്തുവന്നു. മുന്‍ എ. ബി.വി.പിക്കാരന്‍ അല്ലാത്ത ജഡ്ജും ബഞ്ചും ഉണ്ടോ എന്ന് നോക്കട്ടെ എന്നായിരുന്നു ഒരു എസ്.ഡി.പി.ഐ നേതാവിന്റെ പരാമര്‍ശം. ജസ്റ്റിസ് നഗരേഷിന്റെ മാന്യതയിലും കുലീനതയിലും കേരളത്തിലെ ജിഹാദി വര്‍ഗ്ഗീയവിഷം തീണ്ടാത്ത പത്രപ്രവര്‍ത്തകര്‍ക്കാര്‍ക്കും തന്നെ സംശയമില്ല. വിധിയെ വിമര്‍ശിക്കാം, ജഡ്ജിയെ വിമര്‍ശിക്കരുത് എന്ന മാന്യത പോലും ഇവര്‍ പുലര്‍ത്തുന്നില്ല.

ഒരു മാധ്യമസ്ഥാപനം എന്ന നിലയിലുള്ള എല്ലാ ബഹുമാനത്തോടും പറയട്ടെ, മീഡിയാ വണ്‍ തുടക്കം മുതല്‍ ഒടുക്കം വരെ പുലര്‍ത്തിയിരുന്നത് രാഷ്ട്രവിരുദ്ധ സമീപനങ്ങളല്ലേ? ഇസ്ലാമിക രാജ്യം സൃഷ്ടിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഗൂഢതന്ത്രത്തിന് പത്രപ്രവര്‍ത്തനം മറയാക്കി ഭീകരവാദം കുത്തിനിറയ്ക്കുന്ന ഒരു മാധ്യമസ്ഥാപനം മാത്രമായിരുന്നു മീഡിയാ വണ്‍. ആന്റി ടെററിസം സൈബര്‍ വിങ് പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകള്‍ അനുസരിച്ച് മീഡിയാ വണിന്റെ റിപ്പോര്‍ട്ടറും മറ്റും ദുബായ് വഴി പാകിസ്ഥാനില്‍ പോയി കൊടും ഭീകരന്‍ ഹാഫിസ് സയ്യിദിനെ കണ്ടതായി പറയുന്നു. കാശ്മീരില്‍ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി ചെയ്തതും സൈനികരെ ബലാത്സംഗം ചെയ്യുന്നവരെന്നും അക്രമികളെന്നും വിശേഷിപ്പിച്ചത് ആരാണ്? താലിബാനെയും ഐ.എസ്സിനെയും അനുകൂലിക്കുന്നതായിരുന്നില്ലേ എല്ലാകാലത്തും ഇവരുടെ രാഷ്ട്രീയ നിലപാട്. ദല്‍ഹി കലാപത്തിലും ലക്ഷദ്വീപ് പ്രശ്‌നത്തിലും സിദ്ദിഖ് കാപ്പന്‍ വിഷയത്തിലുമൊക്കെ അതിതീവ്ര ഇസ്ലാമിക ജിഹാദി വിഷമാണ് ഇവര്‍ ചീറ്റിയത്. ഇന്ത്യയിലെ ഇസ്ലാമിക ഭീകര സംഘടനകളെയും നേതാക്കളെയും ബോധപൂര്‍വ്വം വെള്ള പൂശുകയും വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയുമായിരുന്നു ഇവര്‍ ചെയ്തത്. മുസ്ലീം വര്‍ഗ്ഗീയതയെ പ്രീണിപ്പിച്ച് വളര്‍ത്തിയെടുത്ത് വിഘടനവാദത്തിന്റെ വിത്തുകള്‍ കുഞ്ഞുമനസ്സുകളിലും സ്ത്രീ മനസ്സുകളിലും കുത്തിവെയ്ക്കുന്ന ഒരു വിഷവിത്തായിരുന്നു ഈ ചാനല്‍ എന്ന കാര്യത്തില്‍ സ്വതന്ത്രരും നിഷ്പക്ഷരുമായ പത്രപ്രവര്‍ത്തകര്‍ക്കു പോലും അഭിപ്രായവ്യത്യാസം ഉണ്ടാകില്ല. ഭാരതത്തില്‍ ജീവിക്കുന്ന മുസ്ലീങ്ങളാരും അറേബ്യയില്‍ നിന്ന് വന്നവരല്ല. ഇസ്ലാമിക ഭീകരരും അക്രമികളും വാളുകൊണ്ട് ഭീഷണിപ്പെടുത്തി മതം മാറ്റിയവരാണ് ഇവരില്‍ ഭൂരിപക്ഷവും. ആറോ ഏഴോ തലമുറയ്ക്ക് മുന്‍മ്പെങ്കിലും ഒരമ്മ പെറ്റ മക്കളാണ് ഇവിടെയുള്ളവരെല്ലാം. പൊളിറ്റിക്കല്‍ ഇസ്ലാമിനുവേണ്ടി അവരുടെ കുഴലൂത്തിനനുസരിച്ച് ഭാരതം നശിക്കണമോ എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രശ്‌നം. ഒന്നിച്ച് അണിനിരക്കാം, ഭാരതത്തിനുവേണ്ടി. പ്രാണന്‍ നല്‍കിയും മാതൃഭൂമിയുടെ സുരക്ഷയ്ക്കുവേണ്ടി നമുക്ക് പോരാടാം. മീഡിയാ വണിന്റെ സംപ്രേഷണം നിര്‍ത്തിയതുകൊണ്ട് പത്രസ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നോ സ്വതന്ത്രമായ ആശയങ്ങള്‍ക്കും ആവിഷ്‌ക്കാരത്തിനുമുള്ള അവസരം ഇല്ലാതാകുമെന്നോ ആരും കരുതുന്നില്ല. രാഷ്ട്രവിരുദ്ധമായ പടുവൃക്ഷങ്ങള്‍ ഏതു ബിംബത്തെ മുന്‍നിര്‍ത്തിയായാലും നശിച്ച് ഒടുങ്ങുക തന്നെ വേണം. സി.പി.ശ്രീധരനും കെ.ബാലകൃഷ്ണനും നിഷേധിച്ച പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കെണിയില്‍ വീണ പ്രതിഭാശാലികളെ കുറിച്ച് ഡോ. കെ.എസ് രാധാകൃഷ്ണന്‍ വിശദീകരിച്ചിരുന്നു. ചില പ്രതിഭകള്‍ക്കെങ്കിലും ആദര്‍ശത്തേക്കാള്‍ വലുത് പണമാണെന്ന തിരിച്ചറിവ് കൂടി ഇവിടെയുണ്ടാകുന്നു.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

ആന്റണി രാജുവിനെ രക്ഷിക്കാന്‍ പിണറായിയുടെ പാഴ്ശ്രമം

വി.ഡി.സതീശന്‍ പച്ച കണ്ണട മാറ്റണം

പിണറായിയുടെ ബിരിയാണിച്ചെമ്പ്

മനോരമയുടെ ആര്‍.എസ്.എസ് വിരോധം

ജിഹാദികള്‍ പിടിമുറുക്കുന്ന മലയാള സിനിമ

Kesari Shop

  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
  • കേസരി വാര്‍ഷിക വരിസംഖ്യ ₹1,100.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies