രാവിലെ കടയില്‍ പോയി വരുമ്പോഴാണ് ശ്രദ്ധിച്ചത് കേശുവേട്ടന്റെ വീടിന് മുമ്പില്‍ ഒരു BMW കാര്‍. ങെ!.. എന്തിത് ? മാരുതി 800 ല്‍ നിന്ന് നേരെ BMW യിലേയ്ക്ക് ഒരു ചാട്ടമോ? പോയി നോക്കുക തന്നെ. ഇല്ല മാരുതി അവിടെ കിടക്കുന്നുണ്ട്. ഇത് സഹോദര പുത്രന്‍ പാലക്കാട്ട് നിന്ന് വന്നതാണ്. കൂടാതെ ദുര്‍ഗ്ഗേടത്തിയും അവിടെ ഉണ്ട്. ദുര്‍ഗ്ഗേടത്തി കേശുവേട്ടന്റെ ബന്ധുവാണ്. നല്ല വായനക്കാരിയാണ്.
ദുര്‍ഗ്ഗ എന്ന പേര് കാരണമോ എന്തോ ഞങ്ങളുടെ സംഭാഷണം ദുര്‍ഗ്ഗാപൂജയ്ക്ക് യുനെസ്‌കോവിന്റെ അംഗീകാരം കിട്ടിയതിലെത്തി.
‘ഞാന്‍ പത്രത്തില്‍ വായിച്ചു ..എന്താണ് ആ അംഗീകാരം? ഓര്‍മ്മ വരുന്നില്ല’ എന്ന് കേശുവേട്ടന്‍.
‘UNESCO representative list. Entry into ‘Intangible cultural heritage- list’ of humanity.’ എന്ന് ഞാന്‍.
മനുഷ്യരാശിയുടെ അദൃശ്യ സംസ്‌കാര പൈതൃക പട്ടികയില്‍ ഇടം.’
‘ലോക രാജ്യങ്ങള്‍ കുറച്ച് നേരത്തേയ്ക്ക് ശ്രദ്ധിക്കുമെന്നതൊഴിച്ചാല്‍ വലിയ കാര്യമൊന്നുമില്ല. എന്നാലും ടൂറിസം ലഘുലേഖയില്‍ അത് ഉള്‍പ്പെടുത്താം. അത്ര തന്നെ.’
‘ശരിയാ . എല്ലാം ഓരോ ട്രിക്കാണ്. ചിലരുടെ വ്യക്തി സ്വാധീനം ചില ആഗോള താല്പര്യങ്ങള്‍ എന്നിവയെല്ലാം ഇത്തരം തിരഞ്ഞെടുപ്പില്‍ ഘടകങ്ങളായുണ്ട്.’
കേശുവേട്ടന് അതിനെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് തോന്നി.
‘ശരിയാണ്. കേരളത്തിലെ കൂടിയാട്ടം, മുടിയേറ്റ് തുടങ്ങിയവ പട്ടികയില്‍ ഇടം പിടിച്ചിട്ട് ദശകങ്ങളായി. കഥകളി, മോഹിനിയാട്ടം ഒന്നും ഇല്ല. ചില വിദേശ പൗരന്മാരുടെ പ്രത്യേകതാല്പര്യങ്ങളാണ് ഇതൊക്കെ നിശ്ചയിക്കുന്നത്. പിന്നെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധവും.
മോദിജി അധികാരത്തിലെത്തിയതിന് ശേഷമാണ് കംഭമേളയും യോഗയുമൊക്കെ ആ പട്ടികയില്‍ ഇടം പിടിച്ചത്. നമ്മുടെ കളരിപയറ്റ് ഇനിയും പട്ടികയിലെത്തിയിട്ടില്ല. ചാവ് ഡാന്‍സ് ഉണ്ട്. എന്നാല്‍ അതി പുരാതനമായ പുരി രഥോത്സവം ഇല്ല. അങ്ങനെ നോക്കുകയാണെന്നില്‍ ഇന്ത്യയില്‍ നിന്ന് ഇനിയും എത്രയെത്രയോ ഉള്‍പ്പെടുത്താനുണ്ട് ‘ .
‘എന്തായാലും മമതയ്ക്ക് ഇത് നല്ല ബൂസ്റ്റായി.. നോബല്‍ സമ്മാന ജേതാവിനേപ്പോലെയല്ലേ ഓരോന്ന് പറയുന്നത്’ എന്ന് കേശുവേട്ടന്‍.
‘അതെ. മറ്റു പാര്‍ട്ടികള്‍ക്ക് എതിരെ പൊളിറ്റിക്കല്‍ പോയന്റ് സ്‌കോര്‍ ചെയ്യാന്‍ ഒരവസരം കൂടി കിട്ടി. വാസ്തവത്തില്‍ ഈയിടെ ദുര്‍ഗ്ഗാ പൂജയ്ക്ക് ഉണ്ടായ, ഉണ്ടാക്കിയ, വിവാദങ്ങളാണ് ലോകശ്രദ്ധയെ അതിലേയ്ക്ക് തിരിച്ചത്. കേരളത്തില്‍ ഇടതുപക്ഷ ദുര്‍നയം സൃഷ്ടിച്ച വിവാദം മൂലം ലോകര്‍ ശബരിമലയെ ശ്രദ്ധിക്കാന്‍ തുടങ്ങിയ പോലെ. അന്ന് ലോകജനത മലയാളി ഹിന്ദുക്കളുടെ ‘മൂഢത്വ’വും തീര്‍ത്ഥാടനത്തിലെ ‘ഘോര ലിംഗ അസമത്വ’വും കണ്ട് ഞെട്ടി!. അങ്ങനെ കേരളത്തിലെ മതേതരത്വത്തിന്റെയും മതസഹിഷ്ണുതയുടേയും പ്രധാന പ്രതീകമായിരുന്ന സര്‍വ്വാശ്‌ളേഷിയായിരുന്ന ക്ഷേത്രം കളങ്കപ്പെട്ടു.’
കേശുവേട്ടന്‍ ചിന്തിച്ച് നിന്നപ്പോള്‍ ഞാന്‍ ഇത്രയും കൂടെ കൂട്ടി.
‘മമതയുടെ പോപ്പുലാരിറ്റി കൂടാനുള്ള ഒരു കാരണം നോക്കൂ.. യാതൊരു വിധ ദേവസ്വ പണാപഹരണവും കൂടാതെ ബംഗാളിലെ ദുര്‍ഗ്ഗാ പൂജാ സമിതികള്‍ക്ക് അമ്പതിനായിരം രൂപ വീതം നല്‍കി. പൂജാ ഉത്സവ പരിപാടികള്‍ക്ക് വൈദ്യുതി നിരക്കില്‍ 50 % ഇളവും നല്‍കി. ഇവിടെ ആകട്ടെ ഭക്തരുടെ പണം പിടുങ്ങുന്ന സര്‍ക്കാര്‍ നവോത്ഥാനത്തിന്റെ പേരില്‍ 50 കോടി രൂപ ഭക്തര്‍ക്കെതിരായി ഉപയോഗിച്ചു. ബസ് ചാര്‍ജ്ജും വൈദ്യുതി ചാര്‍ജ്ജുമൊക്കെ ശബരിമലയില്‍ പതിവിലും കൂടുതലുമാക്കി.’
ഞങ്ങളുടെ ഇടയില്‍ സ്വല്പം മൗനം. അത് ഭഞ്ജിച്ച് കേശുവേട്ടന്‍ പറഞ്ഞു.
‘അത് ശരിയാ..പക്ഷെ ബംഗാളിന് കിട്ടിയ ഈ അംഗീകാരം ഇന്ത്യാ ഗവണ്‍മെന്റിന്റെ ശുപാര്‍ശയില്ലാതെ സാധ്യമാവില്ലല്ലോ? അതൊക്കെ ജനത്തിന് എങ്ങനെ അറിയാന്‍?’
‘അതെ. ന്യൂനപക്ഷ പ്രീണനം മൂത്ത് ദുര്‍ഗ്ഗാ പൂജയ്ക്ക് പല തടസ്സങ്ങളും സൃഷ്ടിച്ച് പൂജ നടത്താന്‍ സമ്മതിയ്ക്കുന്നില്ലെന്ന് എതിര്‍ കക്ഷികള്‍ പരാതിപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ദീദി പെട്ടെന്ന് ദുര്‍ഗ്ഗാപൂജയുടെ സ്വന്തം ആളായി മാറിയത്. സ്വന്തം പാര്‍ട്ടിക്കാരെക്കൊണ്ട് ദുര്‍ഗ്ഗാപൂജാ ക്ലബ്ബ് തുടങ്ങിച്ചു. ക്ലബ്ബുകള്‍ക്ക് പണം കിട്ടി. നോക്കണേ ഓരോരോ ‘ഉള്‍ട്ടാ സുള്‍ട്ടാ’ കുതന്ത്രങ്ങള്‍.’.
കേശുവേട്ടന്‍ ചിരിച്ചു.
‘അത്തരം കാര്യങ്ങള്‍ക്ക് അവര്‍ക്ക് വിരുത് കൂടും. വെല്ലുവിളിയ്ക്ക് മറുവെല്ലുവിളി.’
‘ഭയങ്കര കൊക്കിപ്പാറലല്ലേ ?.. ഒരു സുഹൃത്ത് പറഞ്ഞു പൊരുന്നിയ കോഴിയെ എടുത്ത് വെയിലത്തിട്ട പോലെയാണ് ആ സ്ത്രീയുടെ എപ്പോഴുമുള്ള പ്രതികരണം എന്ന്’
‘ഹ..ഹ…ഹ….ട്രു ടു ദ കോര്‍.. വാസ്തവം!’
കേശുവേട്ടന് അത് നന്നേ രസിച്ചു.
‘നോക്കൂ..ചില പൂജാ സമിതികള്‍ മമതയുടെ മൂര്‍ത്തിയുണ്ടാക്കി അവരെ ദുര്‍ഗ്ഗയാക്കി. വേറെ ചിലര്‍ ‘ഭാഗേര്‍ മാ’ (ഭാഗിക്കപ്പെട്ട അമ്മ) മൂര്‍ത്തിയുണ്ടാക്കി ദുര്‍ഗ്ഗാപൂജയെ പൗരത്വനിയമത്തിന് എതിരായി ഉപയോഗിച്ച് കേന്ദ്രത്തിനിട്ട് ഒരടിയും കൊടുത്തു.’
‘ബംഗ്‌ളാദേശിലെ ഹിന്ദുക്കള്‍ അതിക്രൂരമായി പീഢിക്കപ്പെടുമ്പോഴും CAA യ്ക്കും NRCയ്ക്കും എതിരായി കടുത്ത വിരോധം പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ ഇവര്‍ തികഞ്ഞ രാഷ്ട്രവിരുദ്ധയെന്ന് തോന്നിപ്പോകും. വല്ലാത്തൊരു പ്രഭൃതി!’
‘ശരിയാണ്. കേജ്രിവാളിനെപ്പോലെ ആം ആദ്മി കളിയും അവര്‍ക്ക് കൂടും’
കേശുവേട്ടന്‍ അവരെ നന്നായി പഠിച്ചപോലെ പറഞ്ഞു.
‘ഹ.ഹ.. അതെ..അതെ..തല്ലിപ്പൊളി ചിത്രങ്ങള്‍ വരച്ചിട്ട് അത് കോടികള്‍ക്ക് വ്യവസായികളെക്കൊണ്ട് വാങ്ങിപ്പിച്ച്. വെള്ള കോട്ടണ്‍ സാരിയുടുത്ത് ‘നീല വാറുള്ള വെള്ള ഹവായ് ചപ്പല്‍’ ഇട്ട് പാവപ്പെട്ടവളായി അഭിനയിക്കുന്ന സാധാരണക്കാരി…. ആം ആദ്മി.’
‘നീല വാറുള്ള വെള്ള റബ്ബര്‍ ചെരിപ്പ്??..ഹ..ഹ..ഹ..’
‘അതെ. അതവരുടെ ട്രേഡ് മാര്‍ക്കാണ്.
അടുത്ത് കാലത്ത് ഹവായി ചപ്പലിട്ട് വിദേശയാത്രവരെ നടത്തി.
ഈ സാധാരണക്കാരി ഭയങ്കര ഫാഷിസ്റ്റാണ്. അതറിയാന്‍ അവരുടെ തന്നെ സില്‍ബന്തിയായിരുന്ന കുണാല്‍ ഘോഷിന്റെ കഥ വായിച്ചാല്‍ മതി. അതിവിചിത്രമാണത്’.
‘ചപ്പലിന് ബംഗാളികള്‍ ചോട്ടി എന്ന് പറയും. തിരഞ്ഞെടുപ്പ് കാലത്ത്’ ദില്ലി ജാബെ ഹവായ് ചോട്ടി’
(ദില്ലി വരെ പോകും ഈ ഹവായ് ചെരുപ്പ് ) എന്നത് വലിയ മുദ്രാവാക്യവും പാട്ടുമായിരുന്നു. എന്തായാലും ദരിദ്രരെ പറ്റിക്കാന്‍ ഓരോരോ മാര്‍ഗ്ഗങ്ങള്‍’
‘അല്ല.. ഇതൊക്കെ ഫലിക്കുന്നില്ല എന്ന് പറയാനും പറ്റില്ലല്ലോ. ഇവരൊന്നുമില്ലെങ്കില്‍ രാഷ്ട്രീയം ജോക്കര്‍മാരുടെ അഭാവത്താല്‍ വരണ്ടതാവില്ലേ.?’
‘ഉം…മമത എന്ന് അറബി/ഉര്‍ദുവില്‍ തിരിച്ചെഴുതിയാല്‍ തമാം എന്ന് വായിക്കും. തമാം എന്നാല്‍ -full. Full of what ? Full of Absurdity എന്ന് പറയേണ്ടി വരും.
Absurdity thy name is Mamata എന്നും.’
കേശുവേട്ടന്‍ തത്വചിന്തകനായി.
‘ആദ്യം അസംബന്ധമെന്ന് തോന്നുന്ന ആശയത്തിനേ വലിയ സാംഗത്യമുള്ളൂ.’ എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.’
‘ശരിയാണ്..അല്ലെങ്കില്‍ ആര്‍ക്കറിയാം? ഒരു ദിവസം നീല വാറുള്ള ഹവായ് റബ്ബര്‍ ചെരുപ്പ് ലോക അദൃശ്യ സംസ്‌കാര പൈതൃക പട്ടികയില്‍ ഇടം പിടിച്ചേക്കാം…’