Saturday, July 5, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അനുസ്മരണം

ആ ധന്യതയ്ക്ക് മുന്നില്‍…..

അമ്പലപ്പുഴ രാജഗോപാല്‍

Jan 8, 2022, 04:48 pm IST

അഡ്വ: കെ .അയ്യപ്പന്‍പിള്ള- ഒരനുസ്മരണം

രാഷ്ട്രീയ രംഗത്തെ ‘നന്മയുടെ പൂമരം’ വിടവാങ്ങി . പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും പൊതുപ്രവര്‍ത്തനരംഗത്തെ മാര്‍ഗ്ഗദീപവുമായ പ്രതിഭയുമായ അഡ്വ:അയ്യപ്പന്‍പിള്ള യാത്രയായി .

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എങ്ങനെയായിരിയ്ക്കണം എന്നതിന്റെ ഉത്തമ ദൃഷ്ടാന്തം . സത്യസന്ധതയുടെ വെളിച്ചം , ആത്മശുദ്ധിയുടെ തിളക്കം , മാനുഷികമായ സാമൂഹ്യബന്ധം എല്ലാം ഒത്തുചേര്‍ന്ന യാതൊരുവിധ അധികാരമോഹവുമില്ലാത്ത ഒരു യഥാര്‍ത്ഥ മനുഷ്യന്‍ .

തിരുവനന്തപുരം വലിയശാല മുണ്ടനാട്ട് വീട്ടില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിലെ സിനിയര്‍ സെക്രട്ടറി എ.കുമാരപിള്ളയുടെയും കെ.ഭഗവതിയമ്മയുടെയും മകനായി 1914-ല്‍ ആണ്  അദ്ദേഹം ജനിച്ചത്. 1934-ല്‍ ‘ഹരിജന്‍ ഫണ്ട്’ പിരിയ്ക്കുവാന്‍ മഹാത്മജി തിരുവനന്തപുരത്തെത്തിയപ്പോള്‍  മഹാത്മജിയെ പ്രസംഗവേദിയിലേക്കു കൈപിടിച്ചുകയറ്റിയിരുത്തുവാനും അദ്ദേഹവുമായി സ്വാതന്ത്ര്യസമരസംബന്ധിയായവിവരങ്ങള്‍ സംസാരിയ്ക്കുവാനുമെല്ലാം അവസരം ലഭിച്ചതാണ് ആ ജീവിതത്തില്‍ പ്രധാന വഴിത്തിരിവുണ്ടാക്കിയത് . അതോടെ സര്‍ക്കാര്‍ ജോലിയ്ക്കുപോകാതെ അന്നത്തെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തില്‍ അടിയുറച്ചുനില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചു . മഹാത്മജിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം സ്വാതന്ത്ര്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. പട്ടം താണുപിള്ള, സി.കേശവന്‍ , ടി.എം വര്‍ഗ്ഗീസ് തുടങ്ങിയവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1940-ല്‍ അറസ്റ്റുവരിച്ച അയ്യപ്പന്‍പിള്ള 1949 -ല്‍ പട്ടം താണുപിള്ളയോടൊപ്പം പിഎസ്പിയില്‍ ചേര്‍ന്നു. അടിയന്തിരാവസ്ഥയെത്തുടര്‍ന്നു ഭാരതീയ ജനസംഘവുമായിച്ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുകയും പിന്നീട് ഭാരതീയ ജനതാപാര്‍ട്ടി രൂപീകരണത്തില്‍ പങ്കുകൊള്ളുകയും പില്‍ക്കാലത്തു ബി. ജെ .പി നാഷണല്‍ കൗണ്‍സില്‍ അംഗമാവുകയും ചെയ്തു .

എന്നാല്‍ , അതിനെല്ലാമപ്പുറം എല്ലാപാര്‍ട്ടിക്കാര്‍ക്കും എന്നും ഒരേപോലെ സമാദരണീയ സാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു അയ്യപ്പന്‍പിള്ള .

പ്രമുഖസ്വാതന്ത്ര്യസമരസേനാനിയായിരുന്ന രാഷ്ട്ര സേവനസമര്‍പ്പണമനസ്‌കനായ അദ്ദേഹം പില്‍ക്കാലത്തു ഒരു ഭരണകൂടത്തില്‍ നിന്നും അതുസംബന്ധിച്ച സ്വാതന്ത്ര്യ സമര പെന്‍ഷനോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ കൈപ്പറ്റിയില്ല. വര്‍ത്തമാനകാല ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കരതലാമലകമാകുമായിരുന്ന അധികാരസ്ഥാനങ്ങള്‍ ഒന്നും ആ വലിയ മനസ്സ് അശേഷവും ആഗ്രഹിച്ചില്ല.

പരമഭാട്ടാര ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി തൃപ്പാദങ്ങളില്‍നിന്നും നേരില്‍ ദര്‍ശനസൗഭാഗ്യം കിട്ടിയ ധന്യാത്മാവാണ് അദ്ദേഹം. സ്വാമികള്‍ അദ്ദേഹത്തെ മടിയിലിരുത്തി താലോലിക്കുകയും സ്വാമികള്‍ രചിച്ച ഭക്തിഗാനങ്ങളും, കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയ പാട്ടുകള്‍ ചൊല്ലി പഠിപ്പിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം പലപ്പോഴും ഭക്തിപൂര്‍വ്വം അനുസ്മരിച്ചിട്ടുണ്ട് . സ്വാമികളുടെ അനുഗ്രഹം പിന്നീടുള്ള ജീവിതത്തില്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു .

രാഷ്ട്രീയമാനങ്ങള്‍ക്കതീതമായ സാമൂഹ്യബന്ധം എങ്ങനെ കാത്തു സൂക്ഷിക്കണമെന്നു പഠിപ്പിച്ച ശ്രീയാര്‍ന്ന വ്യക്തിത്വം . ഒരു നിഷ്‌കാമകര്‍മ്മിയുടെ ധന്യമായ ജീവിതയാത്ര ! രാഷ്ട്രീയത്തില്‍ എതിരാളികളില്ലാത്ത -സമാനതകളില്ലാത്ത -നേതാവ് . മഹാരാജാവും പ്രധാനമന്ത്രിയുമെല്ലാം അദ്ദേഹത്തെ സര്‍വ്വാദരണീയനായിത്തന്നെ കണ്ടിരുന്നു . അനന്തപുരിയുടെ സംസ്‌കൃതിയ്ക്ക് അസുലഭമായ ഭാഗ്യം പോലെ നിന്ന ഒരു ഭദ്രദീപം .

അനിതരസാധാരണമായ വിനയത്തിന്റെ മാതൃക. കൂപ്പുകൈകളോടെയേ അദ്ദേഹത്തെക്കണ്ടിട്ടുള്ളു; ആരും ! അദ്ദേഹത്തെയും ആരും കൂപ്പുകൈകളോടെയേ സമീപിച്ചിട്ടുമുള്ളൂ.

അദ്ദേഹത്തിന്റെ സംസ്ഥാപനത്തിലും മാനേജിങ് എഡിറ്റര്‍ എന്ന ചുമതലയിലും തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചുവന്ന ‘കേരളപത്രിക’ ദിനപ്പത്രം അക്കാലത്തു ശ്രദ്ധേയമായിമായിരുന്നു .

ഗവ: ആര്‍ട്‌സ് കോളേജിലും തിരുവനന്തപുരം ലോ കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പില്‍ക്കാലത്ത് ലോ അക്കാദമി ഭരണസമിതി ചെയര്‍മാനായി അംഗീകരിയ്ക്കപ്പെട്ടു . ശ്രീചിത്ര സ്റ്റേറ്റ് കൗണ്‍സിലിലേക്ക് തിരുവനന്തപുരം നഗരസഭയെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ടു. 1941-ലാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ എന്ന നിലയില്‍ തെരഞ്ഞെടുത്തത് . ഗാന്ധിസ്മാരകസമിതിയുടെ എക്കാലത്തെയും സജീവ പ്രവര്‍ത്തകനായിരുന്നു. 1941-ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ ആയി.

ഉറവ വറ്റാത്ത ഹൃദയബന്ധമാണ് അദ്ദേഹം സമ്മാനിച്ചത്. പ്രത്യേകിച്ചും മൂന്നു ദശകത്തിലേറെയായുള്ള ദൃഢമായ ഹൃദയ ബന്ധം. യാതൊരു രാഷ്ട്രീയവും കലരാത്ത ആ സ്‌നേഹബന്ധം എന്നും എനിക്കെന്നപോലെ  മറ്റുള്ളവര്‍ക്കും ആത്മസ്പര്‍ശിയായിരുന്നു. സ്‌നേഹസ്പര്‍ശിയായ കാരുണ്യംപോലെ !

Share13TweetSendShare

Related Posts

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

അഭ്രപാളികളിലെ കാവ്യ-കലാസങ്കീര്‍ത്തനം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies