Friday, August 12, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പുസ്തകപരിചയം

മണ്ണിന്റെ മണമൂറുന്ന രചനകള്‍

ടി.കെ.സുധാകരന്‍, സി.എം. രാമചന്ദ്രന്‍

Print Edition: 24 December 2021

പുത്തൂരം വീട്ടില്‍
ആരോമര്‍ചേകവര്‍
പ്രകാശന്‍ ചുനങ്ങാട്
യെസ് പ്രസ്സ്
പേജ്: 112 വില: 180

വടക്കന്‍ ഐതീഹ്യകഥകളുടെ വീരഗാഥകള്‍ ചുരത്തുന്ന അകിടുകളുടെ കേദാരം തന്നെയാണ് കടത്തനാടും പരിസരവും. നാട്ടിപ്പാട്ടുകളും തോറ്റവും കേട്ട് ഉണരുന്ന എത്രയെത്ര മാമറകള്‍ ഇന്നാട്ടിന്റെ ഭാഗധേയമാണെന്ന് അതില്‍ ഊളിയിട്ടിറങ്ങിയാല്‍ മനസ്സിലാകും. വടക്കന്‍ പാട്ട് രചിച്ചവരോ പകര്‍ത്തി പ്രചരിപ്പിച്ചവരോ അറിയാത്ത കാലത്ത് പാണന്മാര്‍ പാടി പുകഴ്ത്തിയവയാണ് ആധുനിക മാനേജ്‌മെന്റിനെ വെല്ലുന്ന നാരദ സൂത്രമായി തീര്‍ന്നത്. ഇന്ന് നമ്മള്‍ അവയെ കഥയായും സിനിമയായും മാറ്റി. വര്‍ഷംതോറും എത്രയെത്ര വടക്കന്‍ കഥകള്‍ പുസ്തക രൂപത്തില്‍ വരുന്നുവെന്നത് അദ്ഭുതകരമാണ്. ഇനിയും ഓരോ കഥാപാത്രങ്ങളുടെ കഥകളും കേട്ടറിവുകളുമായി കൂട്ടിയിണക്കിയാല്‍ ഒട്ടനവധി രണ്ടാമൂഴങ്ങള്‍ സൃഷ്ടിച്ച് തനതു കഥാസംസ്‌കാരത്തെ മാറ്റിയും മറിച്ചെഴുത്തിന് കോപ്പു കൂട്ടാം. അത്തരമൊരു ഉല്‍സാഹത്തിന് മുതിരാതെയാണ് പ്രകാശന്‍ ചുനങ്ങാട് വടക്കന്‍ കഥയിലെ ഒരേടില്‍ നിന്നും അടര്‍ത്തിയെഴുതിയ പുത്തൂരം വീട്ടില്‍ ആരോമര്‍ ചേകവരെ അവതരിപ്പിക്കുന്നത്. മുത്തശ്ശിയെ കൊണ്ട് കഥ പറയിക്കുന്നതിലൂടെ തന്റെ കുട്ടിക്കാലത്തെ അയവിറക്കിയും ദ്വന്ദ്വ സന്ദേശം പകര്‍ത്താനായി എന്നതാണ് ഈ പുസ്തകത്തിന്റെ മേന്മ. അരിങ്ങോടനും ആര്‍ച്ചയും പുത്തരിയങ്കവും വാഴുന്നോരും കുറുപ്പും തുടങ്ങി കെട്ടുപ്പിണഞ്ഞ് കിടക്കുന്ന ഇന്നാട്ടിലെ ഒരോ കഥകളെ ഇങ്ങനെ കെട്ടഴിക്കാനാണ് കഥാകൃത്ത് മുതിരുന്നത്. പ്രധാന കഥാപാത്രത്തെയും ദേശകാലത്തെയും കൈവിടാതെ കഥാംശം ചോരാതെ പോയ്‌പ്പോയ കാലത്തേക്ക് മുത്തശ്ശിയിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുമ്പോള്‍ ഒന്ന് രണ്ട് തലമുറ നമ്മുടെ മനസ്സിലോടും. അക്കാലത്തെ പറിച്ച് നടാനുള്ള വെമ്പലുണ്ടാവും. അന്നാളില്‍ ഒന്നുകൂടി പിറന്നാലോ എന്ന് തോന്നിപ്പോകും. അസാധ്യതയുടെ അതിര്‍ വരമ്പിലെത്തിച്ച് കൈവിടുമ്പോഴാണ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഈ പുസ്തകം ഹൃദിസ്ഥമാകുന്നത്.

ഭൂമിയുടെ പുല്ലാങ്കുഴല്‍
പി.കെ. ഗോപി
റെഡ് ചെറി
പേജ്: 90 വില: 125

ഭൂമിയുടെ പുല്ലാങ്കുഴല്‍ എന്ന കവിതാസമാഹാരത്തില്‍ 45 കുട്ടിക്കവിതകളാണ് കവി പി.കെ.ഗോപി കോറിയിട്ടിരിക്കുന്നത്. കാരിരുമ്പിന്റെ ഗാംഭീര്യം കൈവിടാതെ സര്‍ഗ്ഗ സല്ലാപത്തിലുപരിതലത്തിലാണ് വായനക്കാരെ കൈപിടിച്ച് എത്തിക്കുന്നത്. ഉറവ വറ്റാത്ത കൃതികളാണ് ഏറെയും. അതിര് വിടാതെ വാരിയെഴുതാതെ വരിയെഴുതി ബോധ്യപ്പെടുത്തുന്നതിലൂടെ ഹൃദയത്തില്‍ കവിതയെ പ്രതിഷ്ഠിക്കുകയാണ് കവി. ജപിക്കുന്നതെല്ലാം കുറിച്ചു തരാന്‍ വാഗ്‌ദേവതയോട് കേഴുന്നു കവി. വിലപ്പെട്ട വാക്കിനെ ജ്വലിക്കുന്ന പ്രാണനിലൂടെ കടത്തിവിടാന്‍ പറയുന്നു കവി മനനം. വായിക്കുന്തോറും വരികളിലെ ക്രമം തെറ്റാത്ത താളവും അര്‍ത്ഥവും വ്യാപ്തിയും ഹൃദിസ്ഥമാകും.

കലിംഗഹൃദയത്തിലൂടെ (യാത്ര)
എം. ശ്രീഹര്‍ഷന്‍
കൈരളി ബുക്‌സ്, കണ്ണൂര്‍
പേജ്: 112 വില: 150

യാത്ര പോകുന്നതുപോലെ തന്നെ യാത്രാവിവരണം വായിക്കാനും ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. യാത്ര പോകുന്നത് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണെങ്കില്‍ അവരുടെ വിവരണങ്ങള്‍ക്ക് സാഹിത്യ മൂല്യം കൂടും എന്നതാണ് നമ്മുടെ അനുഭവം. അത്തരത്തിലുള്ള ഒരു പുസ്തകമാണ് എം.ശ്രീഹര്‍ഷന്‍ രചിച്ച ‘കലിംഗഹൃദയത്തിലൂടെ’. മികച്ച അദ്ധ്യാപകനായിരുന്ന അദ്ദേഹം ചിത്രകാരന്‍ കഥാകൃത്ത് തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ്. ചെറുകഥയുടെ ശൈലിയിലാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത് എന്ന കാര്യം അവതാരികയില്‍ പ്രശസ്ത കഥാകൃത്ത് പി.ആര്‍.നാഥന്‍ എടുത്തുപറയുന്നുണ്ട്. ‘സംസ്‌കാരത്തിന്റെ അകപ്പുറക്കാഴ്ചകള്‍’ എന്ന സാമാന്യം ദീര്‍ഘമായ പഠനത്തില്‍ എഴുത്തുകാരനും കോളേജ് അദ്ധ്യാപകനുമായ ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പുസ്തകത്തിന്റെ പ്രാധാന്യം സവിസ്തരം പ്രതിപാദിക്കുന്നു. കലിംഗം ഒഡീഷയാണെന്നു വായനക്കാര്‍ക്ക് അറിവുള്ളതാണല്ലോ. ഒഡീഷയുടെ ഹൃദയഭൂമിയിലൂടെ നടത്തിയ യാത്രയുടെ വിശദാംശങ്ങള്‍ പത്ത് അദ്ധ്യായങ്ങളിലായി അവതരിപ്പിക്കപ്പെടുന്നു. നല്ലൊരു യാത്രാവിവരണഗ്രന്ഥം മലയാളത്തിനു സംഭാവന നല്‍കിയതായി ഗ്രന്ഥകാരനു തീര്‍ച്ചയായും അവകാശപ്പെടാം.

 

Share6TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

പ്രത്യാശ പകരുന്ന അക്ഷരപ്പൂക്കള്‍

ചരിത്രാന്വേഷണവും കാവ്യകുസുമങ്ങളും

പ്രചോദനത്തിന്റെ പ്രതീകങ്ങള്‍

ഭാഷ്യകാരനും സമാജ സേവകനും

ഹൃദ്യമായ രചനകള്‍

ചരിത്രകാവ്യവും നവോത്ഥാനചിന്തയും

Kesari Shop

  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
Follow @KesariWeekly

Latest

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)

മഹാഭാരതി

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

ഡല്‍ഹി കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍

ഒരുനേരമെങ്കിലും

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies