Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഗവേഷണത്തിന്റെ സിംഹഗര്‍ജ്ജനം (ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ തുടര്‍ച്ച)

ഡോ.ടി.വി.മുരളിവല്ലഭന്‍

Print Edition: 17 December 2021

അമേരിക്കയിലേയും ഇതര ലോകരാഷ്ട്രങ്ങളിലേയും കുടിയേറ്റ സമൂഹങ്ങളില്‍ ഭാരതീയര്‍ തിളങ്ങുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഐ.ടി ബിസ്സിനസ്സിലെ ‘സത്യശിവസുന്ദര’ (Sathya Nadella, Shiva Nadar, Sunder Pichai) ന്മാര്‍ ഉദാഹരണം മാത്രം; കൂടാതെ ബോബി ജിന്‍ഡാല്‍, ഇന്ദിരാനൂയി മുതലായവര്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തുന്നു. അമേരിക്കയുടെ 49-ാ0 വൈസ് പ്രസിഡന്റ് കമലാദേവി ഹാരിസ്, അമേരിക്കയുടെ ഐക്യരാഷ്ട്രസഭയിലേക്കുള്ള 29-ാമത്തെ പ്രധിനിധി നിമിതാനിക്കി ഹേലി എന്നിവര്‍ ഈ നിരയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നു. കൂടാതെ, റിഷി സുനക് എന്ന ഇന്ത്യന്‍ വംശജനാണ്, ബ്രിട്ടീഷ് മന്ത്രിപദവിയുള്ള അവിടുത്തെ ട്രഷറിയുടെ തലവന്‍. അനിതാ ആനന്ദ്, നവദീപ് ബെയ്ന്‍സ് ബാര്‍ദിഷ് ഛഗ്ഗര്‍ എന്നിവര്‍ ക്യാനഡയിലെ ട്രൂഡോ മന്ത്രിസഭയിലെ അംഗങ്ങളാണ്. അയര്‍ലന്റില്‍ മന്ത്രിയായിരുന്ന ലിയോ വരാധ്കര്‍, ന്യൂസിലന്റിലെ 19-ാമത് ഗവര്‍ണ്ണര്‍ ആനന്ദ് സത്യാനന്ദ്, സിംഗപ്പൂരിന്റെ മുന്‍പ്രസിഡന്റുമാര്‍ ദേവന്‍ നായരും രാജരത്‌നവും, ബ്രിട്ടനിലെ ഇപ്പോഴത്തെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ മുതലായവര്‍ ഭാരതത്തിന്റെ അതിസമ്പന്നമായ മനുഷ്യവിഭവശേഷിയെയാണ് എടുത്തു കാണിക്കുന്നത്. അന്തര്‍ദേശീയ പ്രസിദ്ധിയുള്ള ഇതിനേക്കാള്‍ വലിയൊരു പ്രഗത്ഭരുടെ നിരതന്നെ, ഇന്ത്യയില്‍ ഇപ്പോള്‍ താമസിക്കുന്നുണ്ട്.

മേല്‍ സൂചിപ്പിച്ച മനുഷ്യവിഭവശേഷിയെ കൂടുതല്‍ പ്രതീക്ഷാനിര്‍ഭരവും പ്രകാശപൂര്‍ണ്ണവുമാക്കുന്നത്, ഇന്ത്യക്കുള്ളിലുള്ള 35 കോടി യുവാക്കളാണ്. ഇവരുടെ ശാരീരികമായ കരുത്തിനെയും, മാനസികമായ ശേഷിയേയും, ബൗദ്ധികമായ കഴിവുകളേയും ഒത്തൊരുമിച്ചുണര്‍ത്തി, ഉയര്‍ത്തി ആധ്യാത്മികമായ മൂല്യങ്ങളുമായി ചേര്‍ത്താല്‍ ഭാരതത്തെ വെല്ലാന്‍ ലോകത്തിലൊരു ശക്തിക്കും സാധ്യമല്ല.

ചൈനയൊഴിച്ച് ബാക്കിയെല്ലാരാജ്യങ്ങളെക്കാളും കൂടുതലാണ് ഇന്ത്യയിലെ ജനസംഖ്യ. എന്നാല്‍ യുവാക്കളുടെ കാര്യത്തില്‍ (35.6 കോടി) ലോകത്തില്‍ ഒന്നാം സ്ഥാനം ഭാരതത്തിനാണ്. മാത്രമല്ല, ചൈനയെ മാറ്റിനിര്‍ത്തിയാല്‍, മറ്റേതൊരു രാജ്യത്തുള്ള മൊത്തം ജനസംഖ്യയേക്കാള്‍ വളരെ കൂടുതലാണ് ഇന്ത്യയിലെ യുവാക്കളുടെ എണ്ണം. ഈയൊരു പ്രത്യേക അവസ്ഥ, ഭാരതത്തിന് ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാള്‍ പരമപ്രധാനമായൊരു പദവി നല്കുന്നു. ലോകനന്മയുടെ താക്കോല്‍ പ്രകൃതി ഭാരതത്തെ ഏല്പിച്ചിരിക്കുന്നു.

പ്രശ്‌നങ്ങളുടെ പൂട്ട്, സമന്വയത്തിന്റെ താക്കോല്‍
പരിസ്ഥിതി പ്രശ്‌നങ്ങള്‍, ആയുധപ്പന്തയം, തീവ്രവാദ ഭീഷണി, പകര്‍ച്ചവ്യാധികള്‍, പട്ടിണി, ജീവിതശൈലി രോഗങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ എന്ന് തുടങ്ങി അനേകം താഴുകളിട്ട് മനുഷ്യപുരോഗതിയുടെ വാതില്‍ പൂട്ടിയിരിക്കുന്നു. മുതലാളിത്ത ആര്‍ജ്ജനാസക്തിയും കമ്മ്യൂണിസ്റ്റ് ആക്രമണോത്സുകതയും ഇതിന് പരിഹാരമല്ല. എന്നാല്‍ സ്വാമി വിവേകാനന്ദന്‍ ഈ പൂട്ടുകളെല്ലാം തുറക്കാന്‍ സാധിക്കുന്ന സമന്വയത്തിന്റെ ഒരു താക്കോല്‍ ഭാരതീയ വിദ്യാഭ്യാസത്തില്‍ നിക്ഷേപിച്ചിട്ടാണ് പോയത്.

സ്വാമിജി പറയുന്നത്, പടിഞ്ഞാറിന്റെ അത്യുത്സാഹവും അത്യധ്വാനശീലവും കൃത്യനിഷ്ഠയും, വ്യക്തിബോധവും അര്‍പ്പണബോധവും ഭാരതത്തിന്റെ സത്യദര്‍ശനത്തോടും ധര്‍മ്മവീക്ഷണത്തോടും കൂടി ചേര്‍ന്നാല്‍ ഇന്ന് ലോകം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമാകും എന്നാണ്. വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം മൂന്നാം ഭാഗം നമ്മുടെ വിദ്യാഭ്യാസത്തിന്റെ മാര്‍ഗ്ഗ ദര്‍ശനമാകണം. അപ്പോള്‍ യൂറോപ്പിന്റെ ഭൗതികനേട്ടവും ഭാരതത്തിന്റെ ആധ്യാത്മിക ദര്‍ശനവും സമഞ്ജസമായി സമ്മേളിച്ച് അത്, ഒരു വലിയ നദിയായി ലോകമംഗളമെന്ന പാരാവാരത്തില്‍ എത്തിച്ചേരും. ഇതിനായിട്ടാണ് നമ്മുടെ ഗവേഷണരംഗത്തുള്ളവര്‍, ”ഉത്തിഷ്ഠത! ജാഗ്രത പ്രാപ്യവരാന്നിബോധത!” എന്ന മന്ത്രം സാക്ഷാത്ക്കരിക്കേണ്ടത്.

ജനസംഖ്യ ഭാരമല്ല, മൂലധനമാണ്
ജനസംഖ്യയെ ഒരു ഭാരമായിട്ടാണ് ആദ്യകാല സാമ്പത്തികശാസ്ത്രജ്ജര്‍ (മള്‍ത്തൂസ് റിക്കാര്‍ധോ മുതലായവര്‍) കരുതിയിരുന്നത്. എന്നാല്‍ കാലക്രമേണ ജനസംഖ്യയെ ഒരു വിഭവമായിട്ട് കണക്കാക്കാന്‍ തുടങ്ങി. വര്‍ദ്ധിക്കുന്ന ജനസംഖ്യക്കുവേണ്ട ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം മുതലായവ കണ്ടെത്തുക ബുദ്ധിമുട്ടായതുകൊണ്ടാണ് ആദ്യകാലത്ത് ജനസംഖ്യയെ ഭാരമായി കണക്കാക്കിയത്. എന്നാല്‍ ആരോഗ്യപരിപാലനത്തിലൂടെ ശാരീരികശക്തിയും, വിദ്യാഭ്യാസത്തിലൂടെ മാനസിക-ബൗദ്ധിക ശേഷിയും(അറിവ്) വര്‍ദ്ധിച്ചപ്പോള്‍, ഭാരമായിരുന്ന മനുഷ്യന്‍ ഒരു വിഭവമായി മാറി. വീണ്ടും അറിവ് കൂടിയപ്പോള്‍ വിഭവമായിരുന്ന മനുഷ്യന്‍ മൂലധനമായി (Human Capital) പരിണമിച്ചു. സാമ്പത്തിക മൂലധനവും സാങ്കേതിക മൂലധനവും പോലെ, വിഭവങ്ങള്‍ ചൂഷണം ചെയ്യാനും ഉല്പാദിപ്പിക്കാനും, ലാഭം ആര്‍ജ്ജിക്കാനുമുള്ള വെറും ഭൗതിക മൂലധനമായി മനുഷ്യന്‍ താഴ്ന്നു പോയി. മൂല്യ ബോധമില്ലാത്ത മൂലധനമായി മനുഷ്യന്‍ ഉല്പാദനം നടത്തുമ്പോഴാണ് നേരത്തെ സൂചിപ്പിച്ച പ്രശ്‌നങ്ങളൊക്കെ മൂര്‍ഛിച്ച് പ്രതിസന്ധികളാകുന്നത്. ഇവിടെയാണ് പാശ്ചാത്യ ഗവേഷണരീതികള്‍ക്ക് ദിശാബോധം നല്‍കാന്‍ ഭാരതീയ മൂല്യങ്ങള്‍ക്ക് സാധിക്കുന്നത്. പ്രായോഗിക ഭൗതിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ സാകല്യ ദര്‍ശനം ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ഗവേഷണ മേഖലകളെ സമഗ്രവും സമ്പൂര്‍ണ്ണവുമാക്കാന്‍ നമുക്ക് കഴിയണം. ഇന്ന്, നമ്മുടെ കടമെടുത്ത ഗവേഷണ രീതികളില്‍ നിന്നും, സ്വയം സമന്വയിപ്പിച്ചെടുത്ത ഗവേഷണ മാര്‍ഗ്ഗങ്ങളിലേക്ക് ഓരോ വിജ്ഞാനശാഖയേയും എത്തിക്കണം.

ആധുനിക ഭാരതീയ ഗവേഷണരംഗം
ഭാരതത്തില്‍ ആയിരത്തോളം സര്‍വ്വകലാശാലകള്‍ ഉള്ളതായി 2020ല്‍ കണക്കാക്കിയിരിക്കുന്നു (Wikipedia). ഇവയില്‍ 54 കേന്ദ്രയൂണിവേഴ്‌സിറ്റികള്‍, 416 സംസ്ഥാന യൂണിവേഴ്‌സിറ്റികള്‍, 125 ഡീംഡ് യൂണിവേഴ്‌സിറ്റികള്‍, 361 പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍, സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന 7 ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ദേശീയ പ്രാധാന്യമുള്ള 159 ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ((IIM, IITs, IIITs, IISER, NIT) ) എന്നിവയും ഉള്‍പ്പെടുന്നു. അമേരിക്കയുടെയും ചൈനയുടെയും കഴിഞ്ഞാല്‍, ലോകത്തിലെ മൂന്നാമത്തെ ബൃഹത്തായ ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയാണ് ഭാരതത്തിനുള്ളത്.

ഉന്നത വിദ്യാഭ്യാസം തേടുന്ന മൂന്നുകോടി എഴുപത്തിനാല് ലക്ഷം വിദ്യാര്‍ത്ഥികള്‍ ഭാരതത്തിലുണ്ട്. പതിനെട്ടിനും ഇരുപത്തിമൂന്നിനും ഇടക്ക് പ്രായമുള്ളവരില്‍ 26.13 ശതമാനം (2018-19) മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി തയ്യാറാകുന്നത്. രാജ്യത്താകെയുള്ള അന്‍പത്തോരായിരത്തോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാല്പതിനായിരവും കോളേജുകളാണ്. ഇതില്‍ വെറും 680 (1.7%) കോളേജുകളില്‍ മാത്രമേ ഗവേഷണ സൗകര്യമുള്ളു. മുപ്പത്തിമൂന്ന് ശതമാനം കോളേജുകളില്‍ ബിരുദാനന്തര കോഴ്‌സുകളുണ്ട്. (All India Survey on Higher Education, (2015-þ16), MHRD).

OECD റിപ്പോര്‍ട്ടനുസരിച്ച് (2018) ഇന്ത്യ ഒരു വര്‍ഷം ഇരുപത്തിനാലായിരത്തിലേറെ ഗവേഷണ ബിരുദങ്ങള്‍ ഉല്പാദിപ്പിച്ചു കൊണ്ട്, ലോകത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നു. 68000 ഗവേഷണ ബിരുദങ്ങള്‍ ഉണ്ടാക്കുന്ന അമേരിക്കയാണ് ഒന്നാമത്. (ഡെക്കാണ്‍ ക്രോണിക്കള്‍, ഏപ്രില്‍ 2, 2018) ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന കുട്ടികളുടെ 0.25 ശതമാനം മാത്രമേ ഗവേഷണ മേഖലയിലേക്ക് തിരിയുന്നുള്ളൂ. ഇങ്ങനെ പ്രവേശിക്കുന്നവരില്‍ അന്‍പത് ശതമാനം മാത്രമേ ഗവേഷണം പൂര്‍ത്തിയാക്കുന്നുള്ളൂ.

പ്രമോഷനും ശമ്പള വര്‍ദ്ധനവിനും വേണ്ടിയാണ് ബഹുഭൂരിപക്ഷവും ഗവേഷണം നടത്തുന്നത്. അതുകൊണ്ട് തന്നെ ഗവേഷണ പ്രബന്ധങ്ങളില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതിഫലനം കുറവാണ്. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് ഫണ്ടിന്റെ കുറവും വളരെയധികം പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തില്‍ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന അനവധി നടപടികളുണ്ട്.

വിദ്യാഭ്യാസനയം 2020
എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്, പങ്കെടുപ്പിച്ചുകൊണ്ട് സമഗ്ര ദര്‍ശനത്തോടുകൂടി തയ്യാറാക്കിയിട്ടുള്ളതാണ് പുതിയ വിദ്യാഭ്യാസനയം. രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളിലും ആറായിരത്തി അറുനൂറ് ബ്ലോക്കുകളിലും ആറായിരം നഗര സഭകളിലും എഴുപത്താറ് ജില്ലകളിലും പ്രത്യേക ചര്‍ച്ചകള്‍ നടത്തിയിട്ടാണ് ഈ നയത്തിന് അന്തിമ രൂപം നല്‍കിയത്. ഇത്രയും ജനാധിപത്യ മര്യാദ പാലിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസ നയം ഇതിനു മുന്‍പ് ഭാരതത്തിലുണ്ടായിട്ടില്ല.

അതിവിപുലമായ പ്രവര്‍ത്തന പദ്ധതികളാണ് പുതിയ വിദ്യാഭ്യാസ നയത്തില്‍ ഗവേഷണത്തിനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.
♣ ബിരുദ-ബിരുദാനന്തര തലത്തില്‍ തന്നെ ഗവേഷണാഭിരുചി വളര്‍ത്താനുതകുന്ന തരത്തിലുള്ള പാഠ്യക്രമത്തിനു പ്രാധാന്യം നല്‍കിയിട്ടുണ്ട്.

♣ ലോകോത്തര നിലവാരത്തിലുള്ള, അന്തര്‍ വിഷയ-ബഹു വിഷയ (Inter disciplinary and Multi disciplinaryപഠന ഗവേഷണ സര്‍വകലാശാലകള്‍ ((MERU – Multi disciplinary Education and Research University) തുടങ്ങും. (NEP 11.11)

♣ ഗവേഷണത്തിലൂടെ അക്കാദമിക് വ്യവസായ രംഗങ്ങളിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കും.
♣ സാംക്രമിക മഹാമാരികളെക്കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കും.
♣ അഞ്ചു ട്രില്ല്യണ്‍ സമ്പത്ത് വ്യവസ്ഥയെ സൃഷ്ടിക്കാന്‍ സഹായിക്കുന്ന, നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (NRF), ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനായി തുടങ്ങും. (NEP.17)
♣ സ്‌കൂളുകളില്‍ ശാസ്ത്ര അഭിരുചിയും വിമര്‍ശന ബുദ്ധിയും വളര്‍ത്തി ഗവേഷണത്തിന്റെ എണ്ണത്തിലും ഗുണത്തിലും മികവ് ഉറപ്പാക്കാനുള്ള പദ്ധതി ആരംഭിക്കും. (17.8)
♣ അധ്യാപക വൃത്തിയുടെ സംവിധാനത്തില്‍ ഗവേഷണത്തിന് മതിയായ പ്രാധാന്യം നല്‍കുന്ന പദ്ധതി (17.8) തുടങ്ങും.
♣ വികസിത രാഷ്ട്രങ്ങളുമായി കിടപിടിക്കാന്‍ പര്യാപ്തമായ, പരിസ്ഥിതി, സാങ്കേതിക വിദ്യ മുതലായ നൂതന രംഗങ്ങളിലെ ഗൗരവ ഗവേഷണ പദ്ധതി (NEP, 17.1,2) നടപ്പിലാക്കും.
♣  ചരിത്ര പാരമ്പര്യത്തെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ഒരു നവ ഭാരതത്തെ 21-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച്, ഒരു ഉണര്‍ന്ന ജ്ഞാന സമൂഹത്തെ സൃഷ്ടിക്കുന്ന പദ്ധതി വിഭാവനം ചെയ്യുന്നു.
♣ ഗവേഷണത്തിന് വേണ്ടിയിപ്പോള്‍ ദേശീയ വരുമാനത്തി 0.69 ശതമാനം മാത്രമേ ചെലവഴിക്കുന്നുള്ളൂ. അത് വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ (NEP, 17.3) കൈക്കൊള്ളും.
♣ സന്നദ്ധ സംഘടനകളും സര്‍ക്കാരും വ്യവസായികളുമൊക്കെയായി സഹകരിച്ചുകൊണ്ട് ഗവേഷണം ജനങ്ങളിലേക്കെത്തിക്കുന്ന പുതിയ സംസ്‌കാരം. മേല്‍പ്പറഞ്ഞവയെല്ലാം പുതിയ വിദ്യാഭ്യാസ (NEP, 17.9) നയത്തിന്റെ പ്രത്യേകതയാണ്.

ഭാരതീയ ഗവേഷണ സാധ്യതകള്‍
ദേശീയതയുടെ പ്രതീകമായി ഒരു പ്രധാനമന്ത്രി സ്വതന്ത്ര ഇന്ത്യയില്‍ വന്നതുകൊണ്ടാണ് പ്രപഞ്ചസ്പന്ദത്തെയുള്‍ക്കൊള്ളുന്ന ‘യോഗാ’ അന്തര്‍ദേശീയമായത്. അതുവരെ ചില വ്യക്തികളിലും ആശ്രമങ്ങളിലും അപൂര്‍വ്വം ചില സാംസ്‌കാരിക സംഘടനകളിലും അടക്കിയും ഒതുക്കിയും വച്ചിരുന്ന യോഗയെ ഐക്യരാഷ്ട്രസഭ സര്‍വ്വരാജ്യ പ്രസിദ്ധമാക്കി. യോഗാഗുരുവും നാസാ ശാസ്ത്രജ്ഞനുമായ എച്ച്.ആര്‍ നാഗേന്ദ്ര ചെയര്‍മാനായി, ‘വിവേകാനന്ദയോഗാ യൂണിവേഴ്‌സിറ്റി’ എന്ന പേരില്‍ ഒരു സര്‍വ്വകലാശാല, അമേരിക്കയിലെ ലോസ് ഏന്‍ജല്‍സില്‍ സ്ഥാപിച്ചുകഴിഞ്ഞു. ഭാവി ഗവേഷണത്തിനുള്ള അനന്തസാധ്യതകളാണ് യോഗശാസ്ത്രം തുറന്നിടുന്നത്.

അലോപ്പതി ചികിത്സാരീതി എല്ലാം തികഞ്ഞതാണെന്ന് ഇന്നും ആരും വിശ്വസിക്കുന്നില്ല. അവയവങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള ആ ചികിത്സാരീതിയുടെ ന്യൂനതകള്‍ പരിഹരിക്കാന്‍ സമഗ്രചികിത്സാ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്ന തിരക്കിലാണ് ഇന്നത്തെ ലോകം. ഇവിടെയാണ് ആയുര്‍വ്വേദം നാളത്തെ ലോകത്തിലെ ഗവേഷണപ്രാധാന്യമുള്ള വിഷയമാകുന്നത്..

ഗാന്ധര്‍വ്വവേദമെന്ന ഉപവേദം സംഗീത, നൃത്തങ്ങളാകുന്ന സുകുമാരകലകളുടെ പഠനമാണെന്ന് നമുക്കറിയാം. വിദേശരാജ്യങ്ങളില്‍ സംഗീത ചികിത്സ വികസിച്ചുവരുന്ന ശാസ്ത്രമാണ്. കാടിളക്കി മൃഗങ്ങളെ ഓടിക്കാനും പിടിക്കാനും ഉപയോഗിച്ചിരുന്ന അട്ടഹാസകോലാഹല സംഗീതത്തില്‍ നിന്നും സാന്ദ്രസംഗീതത്തിലേക്കും അത് നല്‍കുന്ന ശാന്തിയിലേക്കും ഭാവിലോകം ആകാംക്ഷയോടെ പഠനങ്ങള്‍ നടത്തും.

വൈദിക ഗണിതശാസ്ത്രവും, കണാദന്റെയും ഗൗതമന്റെയും വൈശേഷിക ന്യായ ദര്‍ശനങ്ങളിലെ ഊര്‍ജ്ജ തന്ത്രവും, ശക്തി തന്ത്രവും (Mechanics), നാദ ശാസ്ത്രവും (Acoustics), , പ്രകാശ ശാസ്ത്രവും (Optics) ഒക്കെ ആധുനിക ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഗവേഷണത്തിന് വിധേയമാക്കണം. കൂടാതെ വ്യാവസായിക വൈദ്യകീയ (Industrial and Medical) രസതന്ത്രം, അഗദതന്ത്രം (Toxicology), വാജീകരണ തന്ത്രം (ഓജസ്സ് വര്‍ദ്ധിപ്പിക്കല്‍), ആധുനിക ന്യൂട്രീഷന്‍ സയന്‍സും വെല്‍നെസ്സ് സങ്കല്‍പ്പവും – ഭൂതതന്ത്രം (Psychiatry), വൃക്ഷ ചികിത്സ, മൃഗ ചികിത്സ, ആയുധ ശാസ്ത്രം മുതലായവയില്‍ അപാരമായ താത്വിക പ്രയോഗ അറിവുകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ചാണക്യ തന്ത്രങ്ങളും ആയുധ ശാസ്ത്രവും ആധുനിക ലോകത്തെ ഹിന്ദു സമൂഹത്തിന്റെ നിലനില്പിന് അനിവാര്യമായ ഘടകങ്ങളാകയാല്‍, അവയുടെ ഗവേഷണം അതി ഗൗരവമായിട്ടെടുക്കണം.
(തുടരും)

Tags: ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ
Share8TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies