കേരളത്തില്‍ റോഡിന്റെ വശങ്ങളിലെ സ്തൂപങ്ങളും സ്മാരകങ്ങളും പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത് പൊതുസ്ഥലം കയ്യേറാന്‍ ഉള്ളതല്ല എന്ന കാരണത്താലാണ്. ഇത് രാജ്യത്ത് എവിടെയും ബാധകമാകേണ്ടതാണ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെള്ളിയാഴ്ച നിസ്‌കാരം നടത്തുന്നവര്‍ക്കും ഇത് ബാധകം ആകേണ്ടതാണ്. എന്നാല്‍ ഇസ്ലാമിസ്റ്റുകളും ഇടത് ലിബറലുകളും പറയുന്നത് ഇത്തരം നിയമങ്ങള്‍ ഒന്നും മുസ്ലിങ്ങള്‍ക്ക് ബാധകമല്ല എന്നാണ്. ഗുരുഗ്രാമില്‍ പൊതുമൈതാനത്തായിരുന്നു മുസ്ലിങ്ങളുടെ നിസ്‌കാരം. അവിടെ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെ ആട്ടിയോടിച്ചു പൊതു മൈതാനത്ത് ആധിപത്യം ഉറപ്പിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തയ്യാറായത് എതിര്‍പ്പിനിടയാക്കിയിരുന്നു. ഇതോടെ സ്ഥലവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊതു മൈതാനത്ത് നമാസ് അനുവദിക്കാമെങ്കില്‍ ഭജനയും ആകാം എന്ന പ്രതികരണവും ഉണ്ടായി. ഇതോടെ നമാസ് നടത്തുന്നവര്‍ കൂടുതല്‍ സംഘടിതമായി നമസ്‌കാരത്തിന് എത്തി. ഇതിനു സ്വാഭാവിക പ്രതികരണവും ഉണ്ടായി. പ്രാദേശിക ഹിന്ദുസംഘടനകള്‍ അവിടെ ഭജന ആരംഭിച്ചു. അതിനിടയ്ക്കാണ് മുസ്ലിം സംഘടനകളുടെ പൊതുസ്ഥലം കയ്യേറ്റത്തെ ന്യായീകരിച്ച് ഇടതന്മാര്‍ രംഗത്തെത്തിയത്.
നമസ്‌കാരം പള്ളിയിലാണ് പൊതുസ്ഥലത്തല്ല നടത്തേണ്ടത് എന്ന് ശക്തമായി പറയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. പ്രതിഷേധിക്കുന്ന ഹിന്ദുക്കളെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. പൊതുസ്ഥലം തങ്ങളുടെ മതകാര്യങ്ങള്‍ക്കുള്ളതാണെന്നും അത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഉള്ള ധാര്‍ഷ്ട്യം മതമേല്‍ക്കോയ്മയുടെ പ്രകടനമാണ്; മതസഹിഷ്ണുതയുടെ ചിഹ്നം അല്ല എന്നവര്‍ തിരിച്ചറിയണം.