ഒന്ന്:
കുടുംബം
അക്കര
ഏട്ടന്‍
ഇക്കര
അനിയന്‍
വറ്റാത്ത
നദിയമ്മ
നരച്ച
ആകാശത്തില്‍
അച്ഛന്റെ
സഞ്ചാരങ്ങള്‍.
രണ്ട്:
വേഗങ്ങള്‍
എത്രമേല്‍ പറന്നിട്ടും
ആകാശമളന്നില്ല
അതിലേറെ താഴ്ന്നിട്ടും
പാതാളമറിഞ്ഞില്ല.
ഭാവനാതീതമെന്‍
സ്ഥലവും കാലങ്ങളും
ജീവിതവിധികള്‍ തന്‍
സന്താപ സന്തോഷങ്ങള്‍
ദൈവമേ അങ്ങെന്നോട്
കല്പിച്ചതുപോലെ
ഞാനുമെന്‍ തേരോട്ടവും
പോര്‍മുഖ വേഗങ്ങളും.
മൂന്ന്:
ഏകാന്തം
ഞാനെന്നെത്തനെ
എഴുതിവായിക്കുമ്പോള്‍
വല്ലാത്തൊരില്ലായ്മ
ഇല്ലാത്ത വല്ലായ്മയും