ഇക്കഴിഞ്ഞ പൂജാവേളയില്‍ ബംഗ്ലാദേശില്‍ പരക്കെ ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും വിഗ്രഹങ്ങള്‍ തച്ചുടയ്ക്കുകയും ഹിന്ദുവീടുകളും കടകളും തീയിടുകയും ചെയ്തപ്പോള്‍ ‘ഞാനൊന്നുമറിഞ്ഞീല്ല രാമനാരായണ’ എന്ന മട്ടിലായിരുന്നു നമ്മുടെ നാട്ടിലെ മതേതരപട്ടം ചാര്‍ത്തിയ രാഷ്ട്രീയ കക്ഷിനേതാക്കളും മാധ്യമങ്ങളും മനുഷ്യാവകാശ വീരന്മാരും. എന്നാല്‍ ത്രിപുരയില്‍ ഒരു പള്ളിയ്ക്ക് തീയിട്ടു എന്ന് ആരോ തട്ടിവിട്ടതു കേട്ടതും ഇക്കൂട്ടര്‍ ഉറക്കത്തില്‍ നിന്ന് ചാടിയെണീറ്റ് ഹിന്ദുവിരുദ്ധ പ്രതിഷേധത്തിന്റെ കടുംലാവ പ്രവഹിപ്പിക്കുന്ന അഗ്നി പര്‍വ്വതങ്ങളായി മാറി. ത്രിപുരയിലെ പള്ളി തീയിടല്‍ വ്യാജവാര്‍ത്തയാണെന്നും അവിടെ പള്ളിയ്ക്കു നേരെ ഒരക്രമവും നടന്നിട്ടില്ലെന്നും ത്രിപുര ജംഇയ്ത്തുള്‍ ഉലമ അദ്ധ്യക്ഷന്‍ മുഫ്തി തയ്ബുര്‍ റഹ്മാന്‍ പ്രസ്താവിച്ചതോടെ ഈ അഗ്നിപര്‍വ്വതങ്ങള്‍ കേവലം തമോഗര്‍ത്തങ്ങളായി ചുരുങ്ങി. അവര്‍ക്ക് പിന്നെ മിണ്ടാട്ടമില്ല. തങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു കലാപത്തിനു കൂട്ടുനില്‍ക്കുകയായിരുന്നു എന്നു സമ്മതിക്കാനോ സാമുദായിക സമാധാനം തകര്‍ത്തതിന് മാപ്പു പറയാനോ ഇക്കൂട്ടര്‍ തയ്യാറില്ല. മറുവശത്തു മുസ്ലിം സമൂഹമായിരുന്നെങ്കില്‍ ഇവര്‍ ആ മത നേതാക്കള്‍ക്കു മുമ്പില്‍ മാപ്പപേക്ഷിച്ച് വാലാട്ടി നില്‍ക്കില്ലായിരുന്നോ?
ബംഗ്ലാദേശിലെ കലാപത്തിന്റെ തീ ത്രിപുരയിലേയ്ക്കും പടര്‍ത്താനായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ പള്ളി കത്തുന്ന വ്യാജചിത്രമടക്കം ഉള്‍പ്പെടുത്തിയ കള്ളവാര്‍ത്ത പ്രചരിപ്പിച്ചത് എന്ന് ത്രിപുര ഡിജിപി വി.എസ്. യാദവ് പത്രക്കാരോട് പറഞ്ഞു. ഈ വാര്‍ത്ത നമ്മുടെ മാധ്യമങ്ങള്‍ വിഴുങ്ങിക്കളഞ്ഞു. ഇപ്പോള്‍ അവര്‍ക്ക് ത്രിപുരയില്‍ എന്തെങ്കിലും സംഭവിച്ചു എന്നു പറയാന്‍ പോലും സമയമില്ല. ഖുറാനെ അപമാനിച്ചുവെന്ന് വ്യാജവാര്‍ത്ത പരത്തി ബംഗ്ലാദേശില്‍ കലാപമുണ്ടാക്കാന്‍ ആസൂത്രണം ചെയ്തവര്‍ തന്നെയാണ് ത്രിപുരയിലും വ്യാജവാര്‍ത്ത വഴി കലാപമുണ്ടാക്കാന്‍ ശ്രമിച്ചത്. അവരുടെ കൈക്കോടാലിയാവുകയായിരുന്നു ഈ വാര്‍ത്ത ഏറ്റുപിടിച്ച രാഹുല്‍ ഗാന്ധിയും മറ്റും. ഹിന്ദുക്കള്‍ക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനും ഹിന്ദുവംശഹത്യയ്ക്കു കൂട്ടുനില്‍ക്കാനും തയ്യാറാകുന്ന ‘മതേതര’ വീരസിംഹങ്ങള്‍’ തെറ്റുതിരിച്ചറിഞ്ഞാല്‍ പോലും തിരുത്താന്‍ തയ്യാറില്ലാത്തവരാണ്.