വിജ്ഞാനവും കലയും സമന്വയിച്ചു നിന്ന കേസരി നവരാത്രി സര്‍ഗോത്സവം സമാപിച്ചു. ഒന്‍പത് ദിവസം നീണ്ട ആഘോഷങ്ങളില്‍ ഭാരതീയ സ്ത്രീത്വാദര്‍ശത്തെ പ്രമേയമാക്കി പ്രശസ്ത ചിന്തകന്മാര് അണിനിരന്ന സര്‍ഗസംവാദവും, നിരവധി കലാപ്രതിഭകള്‍ അവതരിപ്പിച്ച സര്‍ഗോത്സവമെന്ന കലാസന്ധ്യയും അരങ്ങേറി. വിജയദശമി ദിവസം വാഗ്ദേവതയായ സരസ്വതീദേവിക്ക് മുന്നില്‍ നൂറുകണക്കിന് കുരുന്നുകള്‍ അക്ഷരദീക്ഷ സ്വീകരിച്ചു. വിദ്യാദേവതയും സര്വ്വകലാത്മികയുമായ ദേവിയുടെ ആരാധനാ കാലത്ത് നടന്ന സര്‍ഗോത്സവം-21 അക്ഷരാര്‍ത്ഥത്തില്‍ സാംസ്കാരിക കേരളത്തിന്റെ സാരസ്വതാര്‍ച്ചനയായി മാറി.