താലിബാന് പ്രേമികള്‍ വാതിലില്‍ മുട്ടുമ്പോള്‍ ചങ്കിടിപ്പോടെ സ്വന്തം മരണം മുന്നില്‍ കാണുകയാണ് എം.കെ.മുനീര്‍ ഉള്‍പ്പെടുന്ന ലീഗ് നേതാക്കള്‍. താലിബാനെ വിസ്മയമായി കാണുന്നവര്‍ കേരളത്തിലും ഉണ്ടെന്ന് ലീഗ് നേതാക്കള്‍ക്ക് ബോധോദയം വന്നത് ഇപ്പോഴാണ്. ഒരു ചാനലിന് അഭിമുഖം നല്കിയ വേളയിലാണ് തന്നെയും കുടുംബത്തെയും തട്ടിക്കളയും എന്ന ഭീഷണിക്കത്തിനെക്കുറിച്ച് മുനീര്‍ വെളിപ്പെടുത്തിയത്. ഇതുവരെ ഒരുവശത്ത് ലിബറല്‍ പ്രസംഗവും തീവ്രവാദ വിരോധവും പൊടി പൊടിച്ചപ്പോള്‍ മറുവശത്ത് പിന്നിലൂടെ ഇസ്ലാമിക തീവ്രവാദത്തിന് ചുവട്ടില്‍ തീ പൂട്ടുകയായിരുന്നു ലീഗ് നേതാക്കള്‍. എന്നാല്‍ തങ്ങളുടെ പ്രസംഗം വെറും പൂച്ച് മാത്രമാണെന്നും ശരിയായ നടപടി ഇസ്ലാമിസ്റ്റുകള്‍ക്ക് കിട്ടുന്ന പ്രോത്സാഹനമാണെന്നും തിരിച്ചറിയാനുള്ള ബുദ്ധി താലിബാന് മരത്തലയന്മാര്ക്ക് ഇല്ലാതെ പോയി. മുനീര്‍ പറയുന്നതൊന്നും അവര്‍ക്ക് അംഗീകരിക്കാനായില്ല.അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്ത താലിബാനെതിരെ മുനീര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചതോടെ അവരുടെ ഇസ്ലാമികവീര്യം ആളിക്കത്തി. മുനീറിനെ കുടുംബത്തോടെ ‘സുവര്‍ക്ക’ത്തില്‍ എത്തിക്കാന്‍ തങ്ങള്‍ കരാറെടുത്തിരിക്കുന്നു എന്ന് കത്തു മുഖേന മുനീറിനെ അറിയിച്ചു. അതോടെ തന്റെ വാതിലില്‍ താലിബാന് പ്രേമികളുടെ മുട്ടും കാത്തിരിക്കുകയാണ് മുനീര്‍ സാഹിബ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുനീറിനൊപ്പം തോളോട് തോള് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചത് താലിബാന് പ്രേമികളായ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ആയിരുന്നു.പരസ്യമായും രഹസ്യമായും അവര്‍ സഹായിച്ചതോടെ മുനീര്‍ കൊടുവള്ളിയില്‍ നിന്ന് കഷ്ടിച്ച് നിയമസഭയിലെത്തി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഇസ്ലാമിസ്റ്റുകള്‍ തീ വെച്ചപ്പോള്‍ നോക്കി നിന്നു രസിച്ചവരുടെ വാലിലാണ് ഇപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ തീവെച്ചിരിക്കുന്നത്. സ്വന്തം വാലില്‍ തീ പടര്‍ന്നപ്പോള്‍ ലീഗ് നേതാക്കള്‍ ‘രക്ഷിക്കണേ’ എന്ന് നിലവിളിച്ചു ഓടിനടക്കുകയാണ്. ഈ മരണവെപ്രാളം കണ്ട് ചിരിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍.