Tuesday, March 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാരാന്ത്യ വിചാരങ്ങൾ

ജീവിതം വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര

കല്ലറ അജയന്‍

Print Edition: 20 August 2021

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേത് അനുഗൃഹീതമായ തൂലികയാണ്. എന്തെഴുതിയാലും അതില്‍ കവിതയുടെ സ്പര്‍ശമുണ്ടാകും; ജീവിതത്തിന്റെ കയ്പ്പും. ജീവിതത്തിന്റെ ഇരുണ്ട വശങ്ങളിലാണ് ബാലചന്ദ്രന്‍ എപ്പോഴും ചെന്ന് സ്പര്‍ശിക്കുന്നത്.

”പട്ടി നക്കിയ പിണ്ഡംപോലെ
പാഴാവുന്നച്ഛാ നിത്യവും ജന്മം നരകാഗ്നിയെന്‍
പുരുഷാര്‍ത്ഥം”. (അമാവാസി).

എന്നിങ്ങനെ വളരെ വര്‍ഷം മുമ്പു തന്നെ തന്റെ ജീവിതാദര്‍ശം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വെറും സൗന്ദര്യാത്മകതയ്ക്കപ്പുറം യാതൊരുവിധമായ സാമൂഹ്യ ഉത്തരവാദിത്വവും ചുള്ളിക്കാടിനില്ല. നക്‌സലുകളോടൊപ്പം കവിതചൊല്ലി നടന്ന കാലത്തും അദ്ദേഹത്തിന് അവരുടെ ആദര്‍ശങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടായിരുന്നതായി തോന്നുന്നില്ല.

”തളര്‍ന്ന വലങ്കയ്യിലെ ക്ലാവുമൊന്തയില്‍ കണ്ണുനീരിറ്റുപോല്‍” ജീവിതത്തെ കാണാനേ കവിക്ക് കഴിഞ്ഞിട്ടുള്ളൂ(യാത്രാമൊഴി). ഒരിക്കലും ഒരു കവിതയിലും ജീവിതത്തിന്റെ പ്രസാദാത്മകവശത്തെ ചുള്ളിക്കാടിന്റെ കവിത നമുക്ക് കാട്ടിത്തന്നിട്ടില്ല. അവിടെ വെറുപ്പും പകയും ചതിയും പ്രണയവും പരാജയവും മാത്രമേയുള്ളൂ. ”കുന്തിരിക്കപ്പുക ഭ്രൂണബലിയുടെ ഗന്ധം മറയ്ക്കുന്നവ”മാത്രമാണദ്ദേഹത്തിനു വിവാഹവേദി. അവിടെ പരിശുദ്ധ പ്രണയമോ സ്ത്രീത്വമോ കണികാണാനാവില്ല.

ജീവിതത്തിന് തീര്‍ച്ചയായും രണ്ട് വശങ്ങളുണ്ട്. രണ്ട് വ്യക്തികളില്‍ എന്നതിനേക്കാളുപരി ഒരാളില്‍ തന്നെ ഈ ഭിന്നമുഖങ്ങള്‍ കാണാനാകും. അറുപിശുക്കന്‍ തന്റെ സമ്പാദ്യത്തില്‍ നിന്ന് വലിയൊരു തുക രഹസ്യമായി ദാനം ചെയ്തത് എനിക്കറിയാം. മാന്യനെന്ന് ഏവരും ധരിച്ചിരുന്ന ഒരാള്‍ കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ ജയിലിലായതും കേട്ടിട്ടുണ്ട്. ഇറച്ചിവെട്ടുകാരന്‍ സസ്യഭുക്കിനെക്കാളും മനുഷ്യത്വം പ്രകടിപ്പിച്ച സന്ദര്‍ഭങ്ങള്‍ക്കു സാക്ഷ്യംവഹിക്കേണ്ടതായി ചിലപ്പോള്‍ വേണ്ടിവന്നേയ്ക്കും. ഒരാളില്‍തന്നെ സാത്താനും ദൈവവും പ്രവര്‍ത്തിക്കുന്നത് ചിലപ്പോള്‍ നമുക്ക് കാണാനാവും.

ഈ ജൂലായ് ലക്കം ഭാഷാപോഷണിയില്‍ ചുള്ളിക്കാടെഴുതിയ ‘ദൈവപ്പിഴ’ എന്ന കവിത അതാണ് നമുക്ക് കാണിച്ചുതരുന്നത്. ഈ വൈരുദ്ധ്യമാണ്. ഇതിനെ കവിതയെന്ന് വിളിക്കുവാന്‍ പറ്റുമോ എന്തോ? പക്ഷേ അതിലെ ജീവിത നിരീക്ഷണം ശ്രദ്ധേയമാണ്. കുഞ്ഞിനെ ബലാല്‍സംഗം ചെയ്തവന്‍ തന്നെ ചെടി നനയ്ക്കുന്നു, പൂവിനെ ലാളിക്കുന്നു.

”പൂവിനെത്തൊടുമ്പോഴും
കുഞ്ഞിനെക്കീറുമ്പോഴും
ജീവിതാനന്ദം തുല്യം
എന്തൊരു ദൈവപ്പിഴ”
എന്നാണ് പതിനാറ് വരിയുള്ള കവിത അവസാനിക്കുന്നത്. ഈ അവസാന വരികളില്‍ ‘ദൈവപ്പിഴ’ എന്ന പ്രയോഗത്തില്‍ കവിതയുടെ ധ്വന്യാത്മകത പ്രകടമാവുന്നു. ഇവിടെ ഒരു കവിയുടെ വിരല്‍സ്പര്‍ശം പ്രകടമാവുന്നു.
മലയാളത്തില്‍ നല്ല കാര്‍ഷികകവനങ്ങള്‍ കുറവാണ്. കുറ്റിപ്പുറത്തിന്റെ

”താക്കോല്‍ കൊടുക്കാതരു ണോദയത്തില്‍
താനേമുഴങ്ങും വലിയോരലാറം
പൂങ്കോഴി തന്‍ പുഷ്‌കല കണ്ഠനാദം
കേട്ടിട്ടുണര്‍ന്നേറ്റു കൃഷീവലന്മാര്‍”

എന്ന വരികള്‍ ഒഴിച്ചാല്‍ ഉദ്ധരിക്കത്തക്ക വരികള്‍ തീരെ കുറവാണ്. ഇംഗ്ലീഷില്‍ കാര്‍ഷിക കവികള്‍(agrarian poets)തന്നെയുണ്ട്. റോബര്‍ട്ട് ഫ്രോസ്റ്റിനെ അവര്‍ അഗ്രേറിയന്‍ പോയറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ എത്രയോ കവിതകളില്‍ കാര്‍ഷിക ജീവിതം ആവിഷ്‌കരിക്കപ്പെടുന്നു. ജോണ്‍ ഗൗള്‍ഡ് ഫ്‌ളെച്ചര്‍(John Gould Fletcher) ഹെന്റി ബ്ലൂക്ലിന്‍( henry Blue Kline) ഹെര്‍മന്‍ നിക്‌സന്‍, (herman clarence Nixon) തുടങ്ങി വളരെയധികം കവികളെ അമേരിക്കന്‍ സാഹിത്യം തെക്കന്‍ കാര്‍ഷിക കവികള്‍ (southern agrarians) എന്ന കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ കാര്‍ഷികവൃത്തിയെ കവിതയില്‍ കാര്യമായി ആവിഷ്‌കരിക്കുന്നത് 70% പേരും കൃഷിയെ ആശ്രയിക്കുന്ന രാജ്യമാണ് നമ്മുടേതെങ്കിലും ഇവിടെ പതിവില്ല. വള്ളത്തോള്‍ ചില കവിതകളില്‍ കര്‍ഷകനെക്കുറിച്ച് എഴുതുന്നുണ്ട് എന്നുമാത്രം. ഇംഗ്ലീഷില്‍ ആയിരക്കണക്കിന് കവിതകളാണ് ഈയിനത്തില്‍ ഉള്ളത്. വേഡ്‌സ്‌വര്‍ത്തിന്റെ (ടിസ്‌ബെറി താഴ്‌വാരത്തെ കര്‍ഷകന്‍) റോബര്‍ട്ട് ഫ്രോസ്റ്റിന്റെ After The Apple Picking എന്നിവ ഈയിനത്തിലെ ശ്രദ്ധേയമായ രചനകളാണ്. വേഡ്‌സ്‌വര്‍ത്തിന്റെ Resolution and Independence of Leech Gatherer എന്ന കവിതയിലും (leech)ഒരിനം ഭക്ഷ്യയോഗ്യമായ ഒച്ച്-അട്ട ജീവിതത്തിലെ ആകുലതകളെ വൃദ്ധനായ ഒരു ഒച്ച് പെറുക്കല്‍ കര്‍ഷകന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെ കവി മറികടക്കുകയാണ്. ഫ്രോസ്റ്റിന്റെ After The Apple Picking ലെ കര്‍ഷകന്റെ സ്വപ്‌നത്തില്‍പോലും ആപ്പിളുകളാണ്. What form my dreaming was about to take Magnified apples appear and disappear എന്നാണ് കവി പറയുന്നത്. ഫ്രോസ്റ്റിന്റെ കവിതകള്‍ എന്നെ ആകര്‍ഷിച്ചിട്ടില്ല. അവയുടെ ഘടനയിലെ കാര്‍ഷികാഭിമുഖ്യം എടുത്തുകാണിക്കുന്നുവെന്നേയുള്ളൂ.

ഇപ്പോള്‍ ഈ കാര്‍ഷിക കവനങ്ങളെക്കുറിച്ചെഴുതാന്‍ കാരണം ഭാഷാപോഷണിയില്‍ കണ്ട മോഹനകൃഷ്ണന്‍ കാലടിയുടെ ‘നിലാവിന്റെ വിത്ത്’ എന്ന കവിതയാണ്. കര്‍ഷകന്റെ ജീവിതത്തെ തിരിച്ചറിയുകയും പ്രകൃതിയും അയാളും തമ്മിലുള്ള ആത്മബന്ധത്തെ വരച്ചുകാണിക്കുകയും ചെയ്യുന്നതാണ് ‘നിലാവിന്റെ വിത്ത്’. ആ അര്‍ത്ഥത്തില്‍ ഇതൊരു കര്‍ഷക കാവ്യം (agrarian poem) ആണ്. കവിത അവസാനിക്കുന്നത്:
”പാട്ടിന്റെ ചൂടത്തുറങ്ങാതെയപ്പൊഴും പാടവരമ്പത്തത്രേ കൃഷിക്കാരന്‍ അയാളുടെ നെഞ്ചത്ത് പറ്റിക്കിടന്ന് കിനാവില്‍ ചിരിച്ചു നിലാവിന്റെ വിത്ത്” ഇവിടെ നിലാവ് കൃഷിക്കാരന്റെ നെഞ്ചില്‍ പറ്റിക്കിടക്കുകയാണ്. വള്ളത്തോളിന്റെ ‘കാറുകണ്ട കര്‍ഷകന്‍’ എന്ന കവിത നോക്കൂ..

വേഴാമ്പല്‍ പോലുന്മുഖനായി നില്ക്കും
കൃഷീവലന്നേറെ വിടര്‍ന്ന കണ്ണില്‍
സുഖാഞ്ജന സത്തെഴുതിച്ചു മേഘം
സൗദാമിനീ രൂപ്യ ശലാകയിലേ’

വള്ളത്തോളിന്റേത് ഒരു റിയലിസ്റ്റിക് ചിത്രമാണ്. വേനലില്‍ മഴക്കാറുനോക്കി നില്‍ക്കുന്ന കര്‍ഷകന്റെ യഥാതഥമായ ആവിഷ്‌കാരം. വള്ളത്തോള്‍ മേഘത്തോടും മോഹനകൃഷ്ണന്‍ നിലാവിനോടും; രണ്ടുപേരും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന കര്‍ഷകന്റെ ചിത്രത്തിലൂടെ മനുഷ്യ പ്രകൃതി ബന്ധത്തിന്റെ ആഴം നമുക്ക് കാട്ടിത്തരുന്നു.

മഹാഭാരതത്തിലെ വനപര്‍വ്വത്തില്‍ ബൃഹദശ്വന്‍ എന്ന മുനി പാണ്ഡവര്‍ക്കു പറഞ്ഞുകൊടുക്കുന്ന കഥയാണ് നളോപാഖ്യാനം. പാണ്ഡവരുടെ ദുഖമകറ്റാനാണ് ഇങ്ങനെയൊരു കഥ ബൃഹദശ്വന്‍ പറയുന്നത്. ഈ കഥയെ ആദ്യമായി ഒരു കാവ്യമാക്കി വികസിപ്പിച്ചത് 12-ാം നൂറ്റാണ്ടില്‍ ശ്രീഹര്‍ഷനാണ്. അതിന്റെ ചുവട് പിടിച്ച് മലയാളത്തിലും നളകഥ പലപേരുകളില്‍ ആവിഷ്‌കരിക്കപ്പെട്ടു. 14-ാം നൂറ്റാണ്ടില്‍ത്തന്നെ നളോപാഖ്യാനം എന്ന പേരില്‍ നമ്പ്യാത്തമിഴില്‍ ഒരു കൃതി രചിക്കപ്പെട്ടതായി പറയപ്പെടുന്നു. തുടര്‍ന്ന് മഴമംഗം ഭാഷാ നൈഷധം ചമ്പുവും ഉണ്ണായി വാര്യര്‍ നളചരിതം ആട്ടക്കഥയുമെഴുതി. രണ്ടും ഒന്നിനൊന്ന് മെച്ചം. ചമ്പു സംസ്‌കൃത പദബഹുലമായതിനാല്‍ ഇന്നത്തെ വായനക്കാര്‍ക്കു രസിക്കുക പ്രയാസം. എന്നാല്‍ ഉണ്ണായിവാര്യരുടെ ആട്ടക്കഥ ലോകോത്തരം. ഗെയ്‌ഥേയുടെ((Johann Wolfgang Von Goethe) ഫോസ്റ്റും (Foust) വാര്യരുടെ നളചരിതവും താരതമ്യം ചെയ്താല്‍ നളചരിതം വളരെ മുന്നില്‍ നില്‍ക്കുമെന്ന് നിഷ്പക്ഷ നിരീക്ഷകര്‍ തീര്‍ച്ചയായും സമ്മതിക്കും. എന്നാല്‍ ഒരു പ്രാദേശിക ഭാഷ മാത്രമായി പരിമിതപ്പെട്ടുപോയ മലയാളത്തിലുണ്ടായ ഒരു കൃതിക്ക് എങ്ങനെയാണ് ലോകാംഗീകാരം ലഭിക്കുക.

നളചരിതത്തെ സൂചിപ്പിക്കാന്‍ കാരണം ഭാഷാപോഷണിയില്‍ കെ.വി. ബേബി എഴുതിയ ‘മനോരാജ്യം’ എന്ന കവിതയാണ്. അദ്ദേഹം നളചരിതത്തിലെ കാട്ടാളനെയും അദ്ദേഹത്തിന്റെ മനോരാജ്യത്തെയും ‘നിത്യഹരിതം’ എന്ന് പറഞ്ഞ് വാഴ്ത്തുകയാണ്. ഒരു സ്ത്രീയെ കടന്നുപിടിക്കുന്നത് ദേവേന്ദ്രനായാലും കാട്ടാളനായാലും ഒരു പോലെ നിന്ദ്യരാണ്. സ്ത്രീകളോട് മോശമായിപെരുമാറാന്‍ ശ്രമിച്ച ദേവേന്ദ്രന് കണക്കിന് ശിക്ഷകിട്ടിയ കഥകള്‍ പുരാണങ്ങളിലുണ്ട്. നമ്പ്യാര്‍ അഹല്യാമോക്ഷത്തില്‍ പറയുന്ന രീതിയില്‍

” പത്തുശതം സുരനാരികളോടങ്ങൊത്തുരമിപ്പതിനായി നിനക്കു
പുത്തനതായൊരുലിംഗസഹസ്രം ഉത്തമനാകിയ
നിന്റെ ശരിരേ ഒത്തുമുളയ്ക്കണമെന്നുടെ തപസൊരു
സത്യമതെന്നാലെന്നുടെ ശാപാല്‍”

എന്ന രീതിയില്‍ മരണത്തേക്കാള്‍ നാണംകെട്ട ശാപം ഇന്ദ്രനു ലഭിച്ചിട്ടുണ്ട്. അതിനും മുകളിലാണോ ഒരു സ്ത്രീരത്‌നത്തിന്റെ ശാപം. തന്നെ കടന്നുപിടിച്ച രാക്ഷസനെ ശപിച്ചു ഭസ്മമാക്കിയ ദമയന്തിയുടെ പ്രവൃത്തിയെ ശ്ലാഘിക്കാതെ അപഹസിക്കുന്നതെങ്ങിനെ? കാട്ടാളനെ എങ്ങനെ പുകഴ്ത്താനാകും?

പുരാണങ്ങളില്‍ പറയുന്ന രാക്ഷസന്മാര്‍, കാട്ടാളന്മാര്‍ എന്നിവരെയൊക്കെ ഇന്നത്തെ പട്ടികജാതി വിഭാഗങ്ങളാണെന്ന ധാരണ ശരിയാണെന്നു തോന്നുന്നില്ല. അക്കാലത്തു കാടുകളില്‍ ജീവിച്ചിരുന്ന പല വിഭാഗങ്ങളും നാടുകളിലെത്തി പിന്നീട് സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു ചക്രവര്‍ത്തിമാരും കാലാന്തരത്തില്‍ ജാതിശ്രേണിയില്‍ മുകളിലെത്തുകയും ചെയ്തിട്ടുണ്ട്. അയ്യായിരം വര്‍ഷം മാറ്റമില്ലാതെ ലോകത്തെരിടത്തും ഒരു സാമൂഹ്യഘടനയും ഒരുപോലെ നിന്നിട്ടില്ല. വെറും 200 വര്‍ഷത്തിനകത്തു തന്നെ മേല്‍ ജാതിക്കാര്‍ കീഴ്ജാതിയാവുകയും കീഴ്ജാതിക്കാര്‍ മുകളിലെത്തുകയും ചെയ്യുന്നു. പിന്നെങ്ങനെയാണ് 5000 വര്‍ഷം ഒരേ ശ്രേണി നിലനില്‍ക്കുന്നത്. തെറ്റിദ്ധാരണയുടെ പുറത്ത് പലരും പുരാണേതിഹാസങ്ങളെ അപഹസിക്കുന്നു. അന്നത്തെ കാട്ടാളന്മാരും രാക്ഷസന്മാരും ഇന്നത്തെ താഴ്ന്ന ജാതിക്കാരാണെന്നുള്ളത് ശുദ്ധ അബദ്ധ ധാരണയാണ്.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കേരളത്തിന്റെ പ്രതിസന്ധി

കവിതയുടെ പ്രമേയങ്ങള്‍

പ്രതിഭയുടെ പ്രേരണ

ഒളപ്പമണ്ണയെ ഓര്‍ക്കുമ്പോള്‍

വികലമായ വിശകലനങ്ങള്‍

ഉത്തരാധുനികതയുടെ ഇതിഹാസം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies