കുറച്ചു വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ ഹിന്ദു മുന്നണി കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഒരു ഹിന്ദുമാതാവിന് ‘വീരതായ്’ പദവി നല്‍കി ആദരിച്ചിരുന്നു. ഈ വാര്‍ത്ത നമ്മുടെ മലയാളപത്രങ്ങള്‍ ആഘോഷിക്കുക മാത്രമല്ല ഹിന്ദു സംഘടനകളെ കളിയാക്കാന്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എറണാകുളത്തെയും കോട്ടയത്തെയും ക്രിസ്ത്യന്‍ സഭകള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നു. ആര്‍ക്കും ഇതിനെ കളിയാക്കേണ്ട; വിമര്‍ശിക്കേണ്ട. ‘1950-ല്‍ കേരള ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന് കേവലം 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു’ എന്നാണ് കെ.സി.ബി.സി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്.
ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ജനസംഖ്യ കുറഞ്ഞു വരുമ്പോള്‍ മുസ്ലിങ്ങളുടെ ജനസംഖ്യ വര്‍ദ്ധിച്ചുവരുന്നു എന്നാണ് കാനേഷുമാരി കണക്കുകള്‍ കാണിക്കുന്നത്. ജനസംഖ്യ വര്‍ദ്ധിക്കുമ്പോഴും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പടക്കമുള്ള അവകാശങ്ങള്‍ സ്വന്തം കൈപ്പിടിയില്‍ മുറുക്കി പിടിക്കാനും അവര്‍ ശ്രമിക്കുന്നു. ഇതെല്ലാം കണ്ടപ്പോള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയല്ലാതെ നിലനില്പിന് വേറെ വഴിയില്ലെന്നു ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതേ ചിന്ത ഹിന്ദുസമൂഹത്തിലും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ കെ.സി.ബി.സി നിര്‍ദ്ദേശിച്ച പോലെ ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്ന് ഏതെങ്കിലും ഹിന്ദുസംഘടനാ നേതാക്കള്‍ പ്രസ്താവനയിറക്കിയാല്‍ എന്തായിരിക്കും പുകില് എന്ന് ആലോചിച്ചു നോക്കാവുന്നതേയുള്ളൂ. ക്രിസ്ത്യന്‍ സമൂഹത്തിന് തങ്ങളുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്ന തോന്നലുണ്ടായത് ഏതുതരം അരക്ഷിതാവസ്ഥയില്‍ നിന്നാണ് എന്നു ചിന്തിക്കാന്‍ മതേതര ‘ബുജി’കളും തയ്യാറാവേണ്ടതല്ലേ?
Comments