തിരുവനന്തപുരം: കേരളത്തിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും, കവര്‍ന്നെടുക്കുന്നതുമായ സര്‍ക്കാരിന്റെ തെറ്റായ നയം അവസാനിപ്പിക്കണമെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ ആവശ്യപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പങ്കാളിത്ത പെന്ഷന് പുന:പരിശോധിക്കുമെന്ന വാഗ്ദാനവും മെഡിസെപ് നടപ്പിലാക്കുമെന്ന പ്രഖ്യാപനവും നാളിതുവരെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫെറ്റോയുടെ ആഭിമുഖ്യത്തില്‍
സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായി തിരുവനന്തപുരം കളക്ടറേറ്റിന് മുന്നില്‍ നടന്ന ഫെറ്റോ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം കളക്ടറേറ്റില്‍ നടന്ന ധര്‍ണ്ണയില്‍ എന്‍.ജി.ഒ. സംഘ് ജില്ലാ വൈസ് പ്രസിഡന്റ ് പി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ. സംഘ് നോര്‍ത്ത് ജില്ലാ പ്രസിഡന്റ ് രഘുത്തമന് പകല്കുറി, സെക്രട്ടറി എസ്. വിനോദ്കുമാര്‍, ബി.കെ. സജീഷ്കുമാര്‍, ശ്രീചിത്ര വി.എസ്. നായര്‍, എ. അനില്‍കുമാര്‍, കൃഷ്ണന്‍കുട്ടി സനല്‍കുമാര്‍, വി. വി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.