വാക്വൈചിത്ര്യങ്ങളുടെ
സൂത്രപ്പൂട്ടിനുള്ളില്
സാര സമസ്യകളായി
ചുഴികളും മലരികളുമായി
കതിരും പതിരുമായി
സ്വീകാര്യ നിരാകാരമായി
കളിയും കളരിയുമായി
ഒളിവും വെളിവുമിടങ്ങളില്
നിഴലോരങ്ങളില്‍
ഒളിസൂത്രങ്ങള് വിതച്ച്
കവി, പാതയൊരുക്കുന്നു…
ഇടംതിരി, വലംതിരി,
അമര്‍ത്തിച്ചവിട്ടി,
മുള്ളു മുരിക്ക് മൂര്‍ഖന്‍പാമ്പ്,
കാടാറ് നാടാറ്, കൈലാസം താണ്ടി
അശാന്തിയുടെ ഗോചര തീരങ്ങളില്‍
മാനസ ഗംഗോത്രിയുടെ,
ചതുര്‍ധാമ വഴികളില്‍,
ശിലാവിസ്മയങ്ങളെ വണങ്ങി,
മനമടയാളവും കുറിച്ച്
കവി മുമ്പേ മടങ്ങുന്നു.