ഇരയുടെ
വാക്കുകളുടെ
മിടിപ്പ് നിലച്ചിരിക്കുന്നു.
നാവിലെ കുതിരകള്‍
ചടച്ച് എല്ലുന്തി
ഇടറി നടക്കുന്നു.
കാഴ്ച്ചയുടെ തുരുത്തില്‍
ഇരുട്ടിന്റെ പ്രളയം.
ഉടലിനെ ചുറ്റിപ്പിടിച്ച്
ആത്മാവ് കിടക്കുന്നു.
ഓര്‍മ മുനിഞ്ഞ്
കത്തിക്കൊണ്ടിരിക്കുന്നു.
എപ്പോള്‍ വേണമെങ്കിലും
കെട്ട് പോകാം.