Wednesday, July 22, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ബംഗാൾ അക്രമത്തെ അപലപിക്കുന്നു-ആർ‌എസ്‌എസ്

ആർ.എസ്.എസ് സർകാര്യവാഹ്‌ ദത്താത്രേയ ഹൊസബാളെജിയുടെ പ്രസ്താവന

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
May 7, 2021

ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പിന് ഒരു പ്രധാന പങ്കുണ്ട്.  പശ്ചിമ ബംഗാളിൽ അടുത്തിടെ   ഈ ജനാധിപത്യപാരമ്പര്യത്തിൽ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടന്നു. ബംഗാളിലെ മുഴുവൻ സമൂഹവും ഇതിൽ ഗൗരവമായി  പങ്കെടുത്തിട്ടുണ്ട്.  പരസ്പരം മത്സരിക്കുന്നവർ  ചിലപ്പോൾ വികാരങ്ങൾക്കനുസൃതമായി ആരോപണങ്ങൾ ഉന്നയിക്കുന്നതിലും പ്രതിവാദങ്ങൾ ഉന്നയിക്കുന്നതിലും പരിധി ലംഘിക്കുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, മത്സരിക്കുന്ന എല്ലാ പാർട്ടികളും നമ്മുടെ രാജ്യത്തിന്റേതാണെന്നും, തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവർ  – സ്ഥാനാർത്ഥികൾ, അവരുടെ പിന്തുണക്കാർ, വോട്ടർമാർ – എല്ലാവരും  രാജ്യത്തിന്റെ പൗരന്മാരാണെന്നും നമ്മൾ എല്ലായ്പ്പോഴും ഓർക്കണം.

Google NewsAdd Kesari Weekly as a preferred source on Google

എന്നാൽ, തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നയുടനെ സംസ്ഥാനവ്യാപകമായി അക്രമങ്ങൾ അഴിച്ചുവിട്ടത് അങ്ങേയറ്റം അപലപനീയമാണെന്ന് മാത്രമല്ല, അത് ആസൂത്രിതമാണെന്ന് കാണുകയും ചെയ്യുന്നു.

ജുഗുപ്സാവഹമായ  ഈ അക്രമം അഴിച്ചുവിട്ട  സാമൂഹികവിരുദ്ധർ സ്ത്രീകളോട് മോശമായി പെരുമാറിയത് നിഷ്ഠൂരവും നിന്ദ്യവുമാണ്. അവർ നിരപരാധികളെ ക്രൂരമായി കൊല്ലുകയും  വീടുകൾ കത്തിക്കുകയും,  കടകളും മാളുകളും നിർലജ്ജം  കൊള്ളയടിക്കുകയും ചെയ്തു. അക്രമത്തിന്റെ  ഫലമായി അശരണരായിത്തീർന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ അനേകം സഹോദരങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ അവരുടെ ജീവനും മാനവും  സംരക്ഷിക്കാൻ അഭയം തേടി പലായനം ചെയ്യുവാൻ നിർബന്ധിതരായി. കൂച്ച്ബെഹർ മുതൽ സുന്ദർബൻ വരെ എല്ലായിടത്തും സാധാരണജനങ്ങൾ  ഭയചകിതരായിട്ടുണ്ട്.

ADVERTISEMENT

ഈ ഭീകരമായ അക്രമത്തെ രാഷ്ട്രീയ സ്വയംസേവക സംഘം ശക്തമായി അപലപിക്കുന്നു. വോട്ടെടുപ്പിനു ശേഷമുണ്ടായ ഈ അക്രമം എല്ലാവരുടെയും അഭിപ്രായത്തോട്  ആദരവും സഹവർത്തിത്വവും കാട്ടുന്ന ഭാരതീയ പാരമ്പര്യത്തിനു വിരുദ്ധമാണ്. അത്  ജനാധിപത്യത്തിന്റെ അന്തസത്തയ്ക്കും  നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏകജനതക്കും  പൂർണമായും വിപരീതമാണ്.

സംസ്ഥാനത്തെ  ഭരണസംവിധാനങ്ങൾ   നിഷ്ക്രിയമായതും  അവർ നിശബ്ദരായ കാഴ്ചക്കാരായി തുടർന്നുവെന്നതും  ഈ മനുഷ്യത്വരഹിതമായ അക്രമത്തിന്റെ ഏറ്റവും ഭീകരമായ ഭാഗമാണ്. കലാപകാരികൾ എന്തിനെയെങ്കിലും  ഭയപ്പെടുകയോ, അക്രമം നിയന്ത്രിക്കാൻ സംസ്ഥാന പോലീസും ഭരണകൂടവും മുൻകൈയെടുക്കുകയോ ചെയ്തിട്ടില്ല .

ഏത് കക്ഷി അധികാരത്തിലായാലും, ക്രമസമാധാനപാലനത്തിലൂടെ സമൂഹത്തിൽ സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കുക, സാമൂഹ്യവിരുദ്ധരുടെ മനസ്സിൽ നിയമഭയം വളർത്തുക, അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കുക എന്നിവ ഭരണകൂടത്തിന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വമാണ്. തിരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയ പാർട്ടികളുടേതാണ്, പക്ഷേ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനു മുഴുവൻ സമൂഹത്തോടും  ഉത്തരവാദിത്തമുണ്ട്.

അക്രമം അടിയന്തിരമായി അവസാനിപ്പിക്കുവാനും,  നിയമവാഴ്ച ഫലപ്രദമായി സ്ഥാപിക്കാനും, കുറ്റവാളികളെ കാലതാമസമില്ലാതെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കാനും പശ്ചിമ ബംഗാളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ആർ എസ് എസ് ആവശ്യപ്പെടുന്നു. കൂടാതെ  , ദുരിതബാധിതരുടെ മനസ്സിൽ  സുരക്ഷിതത്വവും ആത്മവിശ്വാസവും വളർത്താനും അവരുടെ പുനരധിവാസത്തിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുവാനും ആവശ്യപ്പെടുന്നു. പശ്ചിമ ബംഗാളിൽ  സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായതും സാധ്യമായതുമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മേൽപ്പറഞ്ഞ ദിശയിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആർ എസ് എസ്  അടിയന്തിരമായി ആവശ്യപ്പെടുന്നു.

പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്  ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കുവാനും അവരിൽ   വിശ്വാസം  ഉളവാക്കുവാനും,  അക്രമത്തെ നിസ്സംശയമായും അപലപിക്കുവാനും, സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനു  സഹായിക്കുവാനും,  എല്ലാ ബുദ്ധിജീവികളോടും സാമൂഹിക-മത-രാഷ്ട്രീയ നേതൃത്വത്തോടും ആർ‌എസ്‌എസ് അഭ്യർത്ഥിക്കുന്നു.
.

Tags: BengalBengalViolenceFEATUREDBengal Violence 2021
Share62TweetSendShare

Related Posts

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

Shopping Cart

Latest

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News