അമിത് ഷാ
ആധുനിക ചാണക്യന്
മുരളിപാറപ്പുറം
ബുദ്ധ ബുക്സ്, എറണാകുളം
പേജ്: 170 വില: 180
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഭിനവചാണക്യന്‍ എന്ന് എതിരാളികളാല്‍ പോലും വിശേഷിപ്പിക്കപ്പെട്ട കരുത്തനായ രാഷ്ട്രീയനേതാവാണ് അമിത്ഷാ. ഭാരതീയ ജനതാപാര്‍ട്ടിയെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്ര സ്ഥാനമായി വളര്‍ത്തിയെടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചവരുടെ നിരയില്‍ പ്രാതഃസ്മരണീയനാണ് അദ്ദേഹം. ആദരണീയനായ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ വിശ്വസ്തനായ അനുയായിയാണ് താനെന്ന് പ്രവൃത്തികളിലൂടെ പലവുരു തെളിയിക്കുവാന്‍ അമിത് ഷായ്ക്ക് സാധിച്ചിട്ടുണ്ട്. പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളെ കുറിച്ച് ആഴത്തില്‍ അറിവു നേടിയ അമിത്ഷായെ അടുത്തറിയുവാന്‍ താത്പര്യമുള്ളവര്‍ക്ക് വിശ്വസിച്ചാശ്രയിക്കാവുന്ന ഒരൊറ്റ ഗ്ര ന്ഥം പോലും നാളിതുവരെയായിട്ടും മലയാള ഭാഷയില്‍ എഴുതപ്പെട്ടിട്ടില്ല. ഈ കുറവ് നികത്തുക എന്ന ലക്ഷ്യ ത്തോടെ പ്രശസ്ത പ ത്രപ്രവര്ത്തകനും ഗ്രന്ഥകാരനുമായ മുരളിപാറപ്പുറം തൂലികയേന്തിയപ്പോള് പിറന്നുവീണ പുസ്തകമാണ് ഇത്. അമിത്ഷായ്ക്കെതിരെ രാഷ്ട്രീയ എതിരാളികള്‍ കെട്ടിച്ചമച്ച കേസുകളുടെ അനന്തര ഗതികളെ കുറിച്ചുള്ള വിശകലനത്തില്‍ ഗ്രന്ഥകാരന് പുലര്‍ത്തിയ പാകശാലിതയാര്ന്ന സമീപനം അത്യന്തം മാതൃകപരമെന്നേ പറയാനാവൂ. ചാണക്യന്റെ രാഷ്ട്രതന്ത്ര ദര്‍ശനത്തോട് അമിത്ഷാ പുലര്‍ത്തുന്ന ഗാഢമായ അഭിനിവേശത്തെ ശരിയായി വിലയിരുത്തുന്നുമുണ്ട് മുരളിപാറപ്പുറം. അമിത്ഷായുടെ ജീവിതത്തിലേക്ക് മാത്രമല്ല, ബി.ജെ.പിയുടെ രാഷ്ട്രീയചരിത്രത്തിലേക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല സന്ദര്‍ഭങ്ങളിലേക്കും വെളിച്ചം വിതറുന്ന ആലോചനകള്‍ ഈ ഗ്രന്ഥത്തിലുള്ച്ചേര്ന്നിട്ടുണ്ട്. അമിത്ഷായുടെ ഇച്ഛാശക്തിയും ആത്മവിശ്വാസവും വിപദി ധൈര്യവും സംഘാടകമികവും ഭരണപാടവവും രാഷ്ട്രഭക്തിയും തെളിഞ്ഞ ഭാഷയില്‍ അടയാളപ്പെടുത്തുന്നു ഈ ഗ്രന്ഥത്തിലൂടെ. ജസ്റ്റിസ് കെ.ടി.തോമസിന്റെ പ്രൗഢഗംഭീരമായ അവതാരികയും ഉന്നതനിലവാരം പുലര്‍ത്തുന്നുണ്ട്.
ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്
കുഞ്ഞാണു
കെ. കവിത
ബാലസാഹിതീ പ്രകാശന്
പേജ്: 44 വില: 40.
‘കുഞ്ഞാണു’ എന്ന പേര് തന്നെ കൗതുകം ജനിപ്പിക്കുന്നതാണ്. നാരായണന്‍കുട്ടി എന്ന് പേരുള്ള, കുഞ്ഞുനാണു എന്ന വിളിപ്പേര് ചുരുങ്ങിയാണ് കുഞ്ഞാണു ആയത്. എന്തിനേയും കൗതുകത്തോടെ നോക്കി സമീപിക്കുന്ന രണ്ടാം ക്ലാസ്സിലേക്ക് കാലെടുത്തു വയ്ക്കുന്ന ഒരു നിഷ്കളങ്ക ബാല്യത്തിന്റെ കഥയാണിത്. താടി അപ്പൂപ്പന് എന്ന കഥാപാത്രം കഥയില്‍ നിറഞ്ഞു നില്ക്കുന്നു. നമ്മുടെ ഇടയില്‍ സ്ഥിരം കണ്ടുമുട്ടുന്ന ഒരു കഥാപാത്രമാണ് താടി അപ്പൂപ്പന്. നാട്ടിന് പുറത്തിന്റെ നന്മകളും പട്ടണ ജീവിതത്തിന്റെ പോരായ്മകളും കഥയില്‍ കാണാവുന്നതാണ്. ബാല്യത്തിലേ തന്നെ ഒരു നല്ല വ്യക്തിത്വം കുട്ടിയില്‍ രൂപപ്പെടുത്താന്‍ അപ്പൂപ്പനും അമ്മൂമ്മയും നല്കുന്ന നല്ല ശീലങ്ങള്‍ നമുക്കിവിടെ കാണാവുന്നതാണ്. സഹജീവി സ്നേഹവും കരുതലും വിശ്വാസവും മനുഷ്യത്വവും നന്മയും നിറഞ്ഞ ഈ കഥ കുട്ടികള്‍ക്ക് നല്ലൊരു പാഠം പകര്‍ന്നു നല്കുമെന്നതില് സംശയമില്ല.
രജനി സുധീഷ്
നാരങ്ങാമിഠായി
റെജി മലയാലപ്പുഴ
ഗ്രാമം ബുക്സ്
പേജ്: 55 വില: 70 രൂപ
ബാലപ്രസിദ്ധീകരണങ്ങളിലൂടെ ശ്രദ്ധേയനായ കവി റെജി മലയാലപ്പുഴ കു ട്ടികള്‍ക്കായി രചിച്ച മുപ്പതില്‍ പരം ചെറുകവിതകളുടെ സമാഹാരമാണ് നാരങ്ങാമിഠായി. കുഞ്ഞുമനസ്സുകളില്‍ ആഹ്ലാദം ജനിപ്പിക്കുന്ന ഈ കുട്ടിക്കവിതകള്‍ നാരങ്ങാമിഠായിയുടെ മാധുര്യമുള്ളവയാണ്. കുരുവിക്കൂട്, വെണ്ട യും വണ്ടിയും, വാനരദിനം, കുരുവിയുടെ മോ ഹം, മങ്കിയും ഡോങ്കി യും, പാവയുടെ സ്വ പ്നം എന്നിങ്ങനെ വൈവിദ്ധ്യവിഷയങ്ങളാല് സമ്പന്നമായ ഈ കവിതകള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും.
ഡോ.പി.വി.സിന്ധു