മുഖപരിചയം
തെല്ലുമില്ലാത്ത
ഈ വഴിപോക്കന്‍
ഒരു വരത്തനാണ്.
കനലെരിയും വിശപ്പ്
അതിര്‍ വരമ്പിട്ട
വാരിയെല്ലുകാട്ടി,
ഈച്ചയാര്‍ക്കും വ്രണങ്ങളെ
നക്കിത്തുടച്ച്,
കവലക്കല്ലുകളില്‍
ഒരു കാല് പൊക്കി,
ഇടയുന്ന സ്വജാതികളോട്
സമരസപ്പെട്ട്,
മെയ്യുരുമ്മുന്ന ഇണകളോട്
പ്രണയം കുറുകി,
കല്ലെറിയുന്ന വെറുപ്പിനോട്
ദൈന്യം മുരണ്ട്,
വാല് നാട്ടയില്‍ തിരുകി
കിതച്ചു കൂനിക്കൂടി
ആടി,യാടി നടക്കയാണ്…
മാന്യധൂര്‍ത്തുകള്‍
പ്ലാസ്റ്റിക് കൂടുകളില്‍
തെരുവില്‍ നിക്ഷേപിച്ച
ഒരു പിടി എച്ചിലും തേടി!