Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അനുസ്മരണം

പ്രൊഫ.എ.കൃഷ്ണന്‍:അടിമുടി സംഘാടകന്‍

പ്രൊഫ. കെ.പി. ശശിധരന്‍

Print Edition: 12 March 2021

ഈയ്യിടെ അന്തരിച്ച കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ.എ.കൃഷ്ണന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. സ്വാര്‍ത്ഥത്തിന്റെ കണികപോലും ഇല്ലാതെ ഏത് സാഹചര്യത്തിലും മറ്റുള്ളവര്‍ക്കായി ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഇരുപത് വര്‍ഷം മുന്നെ ഞാന്‍ തൃശ്ശിനാപ്പള്ളിയിലേക്ക് താമസം മാറുമ്പോള്‍ ആണ് മാസ്റ്റര്‍ ബാംഗ്ലൂരേക്ക് മക്കളുടെ കൂടെ താമസിക്കാന്‍ പോയത്. അപ്പോഴാണ് അവസാനമായി കണ്ടതും. അടുത്തറിഞ്ഞ കൃഷ്ണന്‍ മാഷെക്കാള്‍ അകലെ നിന്ന് അറിഞ്ഞ മാഷാണ് എന്റെ മനസ്സിലുള്ളത്. എവറസ്റ്റിന്റെ മുകളില്‍ കയറിയിട്ട് എവറസ്റ്റിനെ കാണാനോ മനസ്സിലാക്കാനോ കഴിയില്ല. അതിന് കുറച്ച് താഴെയും ദൂരെയുമായി നില്‍ക്കണം. ഞാന്‍ അങ്ങനെയാണ് മാഷെ നോക്കിക്കണ്ടത്.

അദ്ദേഹത്തെ പോലെ സംഘടനാ പാടവമുള്ള ഒരു വ്യക്തിയെ ഞാന്‍ അധികം കണ്ടിട്ടില്ല. പരിവാര്‍ സംഘടനകളില്‍ എല്ലാറ്റിന്റെയും കൂടെ നിന്ന് സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് കൃഷ്ണന്‍ മാഷ്. കോളേജിലാണെങ്കില്‍ കുട്ടികളോടൊപ്പം ചേര്‍ന്ന് പിരിവെടുക്കാനും മറ്റു പരിപാടികള്‍ ആസൂത്രണം ചെയ്യാനും അദ്ദേഹം തയ്യാറാകുമായിരുന്നു. പണത്തിന്റെയോ പദവിയുടേയോ അളവുകോല്‍ വച്ച് കൃഷ്ണന്‍മാഷെ അളക്കാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്നെ ഭാരത യാത്ര സംഘടിപ്പിച്ചിരുന്നു. ആ സമയത്ത് പോകേണ്ട സ്ഥലങ്ങളുടെ ചാര്‍ട്ട് തയ്യാറാക്കി മാഷ് ആദ്യം ആ സ്ഥലങ്ങളില്‍ പോകുമായിരുന്നു. താമസിക്കേണ്ട സ്ഥലവും ഭക്ഷണം കഴിക്കേണ്ട ഹോട്ടലുകള്‍ പോലും ഏര്‍പ്പാടാക്കിയ ശേഷമാണ് എല്ലാവരുമായി യാത്ര പോകുക. കൂടെ പോകുന്നവരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യം കൊടുത്തത്. ഒരിക്കല്‍ യാത്രയ്ക്കിടയില്‍ മാഷുടെ മകന്റെ കാല് റോഡിലെ ഡ്രൈനേജിന്റെ സ്ലാബിനിടയില്‍ കുടുങ്ങി. ഉടനെ എല്ലാവരും ചേര്‍ന്ന് ആ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ മാഷുടെ ശ്രദ്ധ മുഴുവന്‍ യാത്രാസംഘത്തിലുളളവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കുന്നതിലായിരുന്നു.

സംഘപരിവാര്‍ സംഘടനകള്‍ക്കുവേണ്ടി ആരുടെ മുന്നില്‍ കൈനീട്ടുന്നതിനും അദ്ദേഹത്തിന് ഒരുമടിയും ഉണ്ടായിരുന്നില്ല. ഭാരത സാംസ്‌കാരികയാത്രയിലൂടെ വലിയൊരു സുഹൃദ് വലയം അദ്ദേഹം സൃഷ്ടിച്ചു. ദീര്‍ഘകാലം കോഴിക്കോട്ടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ നിറസാന്നിധ്യമായിരുന്നു കൃഷ്ണന്‍ മാഷ്. ആ ധന്യജീവിതത്തിനു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.

(കോഴിക്കോട് ആഴ്ചവട്ടം ഹിന്ദുസേവാസമിതി ഹാളില്‍ നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ നിന്ന്)

Share9TweetSendShare

Related Posts

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

നിശ്ശബ്ദ സേവനത്തിന്റെ സൗരഭ്യം

അഭ്രപാളികളിലെ കാവ്യ-കലാസങ്കീര്‍ത്തനം

ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍

തേജസ്വിയായ ഗുരുനാഥന്‍

മാതൃവാത്സല്യത്തിന്റെ സംഘടനാമുഖം

ഭൂമിയെ പച്ചപ്പണിയിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ബാലന്‍

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies