Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ദേശീയതയും മുസ്ലീം ലീഗും

ഭാസ്കരന്‍ വേങ്ങര

Mar 16, 2021, 03:48 pm IST

കാര്യങ്ങള്‍ ശരിയായവണ്ണം പരിശോധിക്കുന്നവര്‍ക്ക് മനസിലാകുന്നത്, ഇങ്ങിനെപോയാല്‍ അധികം വൈകാതെ ലീഗ് പിരിച്ചു വിടേണ്ടി വരും എന്നാണ്. സത്യത്തില്‍ മുസ്ലീം ലീഗ് 1947ല്‍ തന്നെ പിരിച്ചു വിടേണ്ടതായിരുന്നു. എന്നാല്‍, ഇവിടെ തന്നെ തങ്ങിയ അവസരവാദികള്‍ പുതിയ മുഖഛായ അണിഞ്ഞ് രംഗപ്രവേശനം നടത്തുകയാണ്ടായത്. നെഹ്റുവടക്കം ആ പൊയ്മുഖത്തിനെതിരെ ആഞ്ഞടിച്ചു ചത്ത കുതിരയെന്ന വിളിപ്പേര് നല്‍കിയിരുന്നു. എന്നാല്‍, അവിടെ നിന്നു ഇന്നത്തെ സ്ഥിതിയിലെത്താന്‍ ലീഗിനെ സഹായിച്ചത് ഇടതു-വലതു മുന്നണികളാണ്.. യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന ലീഗിനെ ഇടതുപക്ഷം ചാക്കിട്ട് പിടിക്കാന്‍ നോക്കിയിട്ട് കാലമേറെയായി. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ കച്ചവടവും, വര്‍ഗ്ഗീയതയും വളര്‍ത്താന്‍ പറ്റിയ കൂടാരം കോണ്‍ഗ്രസ്സ് തന്നെയാണ് എന്ന തിരിച്ചറിവിലാണ് ലീഗ് യു.ഡി.എഫിനൊപ്പം നില്‍ക്കുന്നത്. അവിടെയും, അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം കിട്ടുമോ എന്ന ആശങ്ക ഇപ്പോള്‍ ലീഗിനെ വല്ലാതെ ഉലക്കുന്നുണ്ട്.

കുഞ്ഞാലിക്കുട്ടിയും, മുനീറുമൊക്കെ വീമ്പ് പറയുന്നുണ്ടെങ്കിലും അറക്കല്‍ ബീബിക്ക് അരസമ്മതം എന്ന നിലക്കാണ് കാര്യങ്ങള്‍! മുസ്ലീം ലീഗിലെ വലിയൊരു വിഭാഗം വീണ്ടുവിചാരത്തിന്‍റെ പാതയിലാണ്. കോണ്‍ഗ്രസ്സില്‍ വലിയൊരു വിഭാഗം “ശുദ്ധവര്‍ഗ്ഗീയവാദികളാണ്”. അങ്ങിനെയെങ്കില്‍ എന്തുകൊണ്ട് ബിജെപിക്ക് അയിത്തം കല്‍പ്പിക്കണം എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. അവരുടെ ചോദ്യം മറ്റൊരു സത്യവും വെളിപ്പെടുത്തുന്നു. ആറ് വര്‍ഷത്തിലധികം ബിജെപി രാജ്യം ഭരിച്ചിട്ടും ഇസ്ലാമിനെതിരെ എന്തെങ്കിലും മോശമായ നിലപാട് ബിജെപി എടുത്തിട്ടുണ്ടോ? മുസ്ലീങ്ങള്‍ക്ക് യു.പി.എ നല്‍കിയതിനെക്കാള്‍ മുന്തിയ പരിഗണന എന്‍.ഡി.എ നല്‍കിയിട്ടില്ലെ? ഒട്ടേറെ മുസ്ലീം നേതാക്കള്‍ ബിജെപിക്ക് ഒപ്പമല്ലേ? ദേശവിരുദ്ധരായ ചിലരോഴികെ ആരാണ് ബിജെപിയെ എതിര്‍ക്കുന്നത്? അറബ് രാജ്യങ്ങളില്‍ പോലും മോദിക്ക് നല്ല സ്വീകാര്യതയല്ലേ കിട്ടുന്നത്? അതൊന്നും ശ്രദ്ധിക്കാതെ ഇവിടെ കുറച്ചു കുറുക്കന്‍മാര്‍ ഓരിയിട്ടത് കൊണ്ട് മോദി ഭരണം ഉപേക്ഷിച്ചു പലായനം ചെയ്യുമോ? മനുഷ്യന് ആവശ്യം ശാന്തിയും, സമാധാനവും അല്ലേ? അതിന് ബിജെപി സര്ക്കാര്‍ എന്നാണ് ഭംഗം വരുത്തിയിട്ടുള്ളത്? നിങ്ങള്‍ കെട്ടിപ്പൊക്കിയ വ്യാജ ആരോപണങ്ങള്‍ ഒഴികെ മറ്റെന്ത് തെളിവാണ്. അത് നിങ്ങളുടെ രാഷ്ട്രീയ മേല്‍വിലാസത്തിന് വേണ്ടിയും, രാഷ്ട്രീയ ഏജമാനന്മാരെ പ്രീതിപ്പെടുത്താനും മാത്രമല്ലേ? എന്തുകൊണ്ടാണ് യു.പി.എ പരാജയപ്പെടാന്‍ കാരണം? കൊടിയ അഴിമതിയായിരുന്നില്ലേ നടന്നിരുന്നത്? നേതാക്കള്‍ പണമുണ്ടാക്കി വിദേശത്തേക്ക് കടത്തി സുഖലോലുപരായി ജീവിക്കുകയായിരുന്നില്ലേ? നിങ്ങള്‍ക്കറിയില്ലേ കോണ്‍ഗ്രസ്സ് നേതാക്കളുടെ പണം ഗല്‍ഫിലും സ്വിസ് ബാങ്കിലും കൊണ്ടുപോയി തള്ളിയിരിക്കയാണ് എന്നു? അതിനെതിരെ നിങ്ങള്‍ ഒരക്ഷരം ഉരിയാടിയിട്ടുണ്ടോ? മിണ്ടില്ല. കാരണം, രാജാവ് കക്കുമ്പോള്‍ കാര്യസ്ഥനും മോശമാകില്ലല്ലോ. അല്ലെങ്കില്‍ നിങ്ങള്‍ സമുദായത്തിന് വേണ്ടി എന്താണ് ചെയ്തത്?

ഇപ്പോള്‍ പറയുന്നു, ബിജെപി ഭരണം തുടര്‍ന്നാല്‍ മുസ്ലീങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയാതെ വരും എന്നു. എന്നാല്‍ ചോദിക്കട്ടെ. ബിജെപി അധികാരത്തില്‍ വന്ന ശേഷം ന്യൂനപക്ഷങ്ങളുടെ എന്തു അവകാശമാണ് നിഷേധിച്ചത്? ജാതിമതഭേദമന്യേ എല്ലാ കര്‍ഷകര്‍ക്കും 6000 രൂപ സര്ക്കാര്‍ നല്‍കുന്നില്ലേ? അതില്‍ മുസ്ലീങ്ങളെ അകറ്റി നിര്‍ത്തിയോ? ന്യൂനപക്ഷ വകുപ്പ് എടുത്ത് കളഞ്ഞോ? അതിന്‍റെ ഫണ്ട് വിഹിതം വെട്ടികുറച്ചോ? ലക്ഷക്കണക്കിനു ആളുകള്‍ക്ക് ശൌച്യാലയവും, വീടും നിര്‍മ്മിച്ചു നല്‍കിയില്ലെ? ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തിയില്ലെ? നിങ്ങള്‍ ആരോപിക്കുന്ന വര്‍ഗ്ഗീയത ഒഴിച്ച് വേറെ എന്തു തെളിവാണ് ഇക്കാര്യത്തില്‍ ഉള്ളത്? മാത്രമല്ല, എന്‍.ഡി.എ യില്‍ ബിജെപി മാത്രമല്ലല്ലോ കക്ഷികള്‍. അപ്പോള്‍ അവരുടെ സഖ്യകക്ഷികളൊക്കെ വര്‍ഗ്ഗീയവാദികള്‍ ആണോ? അവര്‍ക്ക് കൂട്ട് കൂടാമെങ്കില്‍ എന്തുകൊണ്ട് മുസ്ലീംലീഗിന് ആയിക്കൂടാ? ഈ കക്ഷികളൊക്കെ പലപ്പോഴും കോണ്‍ഗ്രസ്സിന്‍റെ കൂടെ നിന്നിരുന്നവര്‍ അല്ലേ? കുറെ കള്ളപ്പണക്കാരും, അഴിമതിക്കാരും അല്ലാതെ വേറെ ആരാണ് എന്‍.ഡി.എ ക്കു പുറത്തുള്ളത്? മുസ്ലീം ലീഗ് ഇത്രയും വളര്‍ന്നത് കോണ്‍ഗ്രസ്സിന്‍റെ തണലിലാണ്. ഇന്ന് കോണ്‍ഗ്രസ്സ് തലപോയ തെങ്ങുപോലെ ആണ്. അതില്‍ ഇനിയും കായ്കള്‍ വരും, പൂത്തുലയും, ശാഖകള്‍ ഉണ്ടാകും എന്നു ഇന്ത്യയില്‍ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?

ഒരു കാര്യം സമ്മതിക്കാം. 370-)0 വകുപ്പ് എടുത്തു കളഞ്ഞു. അതുകൊണ്ടു കാശ്മീരിലെ ഏതെങ്കിലും മുസ്ലീങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായോ? എന്നിട്ടും രാജ്യത്തിന്‍റെ വടക്ക് പടിഞാറ് അറ്റത്തുള്ള കാശ്മീരിന് സ്വയംഭരണം വേണമെന്ന് തെക്കേ അറ്റത്ത് കിടക്കുന്ന നിങ്ങളെന്തിനാണ് കൂവി വിളിക്കുന്നത്? അത് വര്‍ഗ്ഗീയതയല്ലേ? അവര്‍ മുസ്ലീങ്ങള്‍ ആണെന്ന ഒരൊറ്റ കാരണം കൊണ്ടല്ലേ നിങ്ങള്‍ ഇവിടെ കിടന്നു അലറി വിളിക്കുന്നത്? അത് വര്‍ഗ്ഗീയത അല്ലെങ്കില്‍ മറ്റെന്താണ് വര്‍ഗ്ഗീയത? ബിജെപിയെ വര്‍ഗ്ഗീയതയുടെ പേരില്‍ എതിര്‍ക്കാന്‍  നിങ്ങള്ക്ക് എന്താധികാരം, അവകാശം? ലോകം മാറിക്കൊണ്ടിരിക്കയാണ്. മോദിയെ സൌദി അറേബ്യക്ക് ബഹുമതി പത്രം നല്കി ആദരിക്കാമെങ്കില്‍ എന്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രിയെ നമുക്ക് അംഗീകരിച്ചുകൂടാ? നീരീശ്വരവാദികളായ കമ്യൂണിസ്റ്റ്കളുമായി ചേര്‍ന്ന് ഭരണം നടത്തിയവരല്ലേ നിങ്ങള്‍? അതിലും മോശമാണോ വിശ്വാസികളായ ബിജെപി? ഹിന്ദുക്കളാണ് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കിയതെന്ന സത്യം മറക്കരുത്!

മുസ്ലീം ലീഗിന്‍റെ വീമ്പ് പറച്ചില്‍

ചങ്കിടിപ്പോടെയാണ് പല മുസ്ലീംലീഗ് നേതാക്കളും കഴിയുന്നത്. ലീഗിന് ചുറ്റും കേന്ദ്ര ഏജന്‍സികള്‍ വല വിരിച്ച് കഴിഞ്ഞു എന്നാണ് അറിയുന്നത്. കാരണം, എന്‍.ഐ.എ യും, കസ്റ്റംസും നോട്ടമിട്ട കേസുകളില്‍ പലതിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നതു പ്രബല ലീഗ് നേതാക്കളാണ്! അതുകൊണ്ടു തന്നെ ലീഗിലെ വലിയൊരു വിഭാഗം “തടി കൈച്ചിലാക്കാന്‍” തല്‍ക്കാലം .എന്‍.ഡി.എ ഏങ്കില്‍ എന്‍.ഡി.എ എന്ന ആലോചനയിലാണ് എന്നാണ് അകത്തളങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍!.പക്ഷേ, അങ്ങിനെ ബിജെപിയുമായി വിലപേശാം എന്നത് വ്യാമോഹം മാത്രമാണ് എന്ന്‍ അവര്‍ക്ക് അറിയുന്നതുകൊണ്ടാണ് ഈ വീമ്പിളക്കല്‍. കിട്ടാത്ത മുന്തിരി പുളിക്കും എന്നാണല്ലോ കുറുക്കപുരാണം!

മുനീര്‍ പറഞ്ഞത് മുസ്ലീംലീഗ് ബഹുസ്വരതയുടെ പാര്‍ട്ടിയാണ്, അതുകൊണ്ടു ഫാസിസ്റ്റ് കക്ഷികളോട് കൂട്ടുകൂടാന്‍ കഴിയില്ലത്രെ!. അപ്പോള്‍, ആ ബഹുസ്വരത എന്താണ് എന്നത് ചര്ച്ച വരും. ബിജെപിക്ക് ഇല്ലാത്ത ഏത് ബഹുസ്വരതയാണ് ലീഗിനുള്ളത്? ഏത് വിഷയത്തിലാണ് അവര്‍ നാനാത്വത്തില്‍ ഏകത്ത്വത്തിന്‍റെ ഭാഷ സംസാരിച്ചിട്ടുള്ളതു? വര്‍ഗ്ഗീയതയല്ലാതെ എന്തു നിലപാടാണ് അവര്‍ എടുത്തിട്ടുള്ളത്? എന്നാണ് അവര്‍ പൊതുസമൂഹത്തിനൊപ്പം നിന്നിട്ടുള്ളത്? ഏത് വിഷയത്തിലും മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രം സംസാരിച്ചിട്ടുള്ള ലീഗിന് എവിടെയാണ് ബഹുസ്വരത? ബിജെപി ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമാണോ സംസാരിക്കുന്നത് ? എന്നിട്ടും, ബിജെപി വര്‍ഗ്ഗീയ പാര്‍ട്ടിയും, മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രം സംസാരിക്കുന്ന ലീഗ് മതേതര പാര്‍ട്ടിയും! മുസ്ലീം ലീഗിന്‍റെ മുഖം മൂടി അഴിഞ്ഞു പോകാതിരിക്കാന്‍ മാധ്യമങ്ങളും അവര്‍ക്കൊപ്പം നിന്നു. കാരണം, ലീഗ് അവര്‍ക്കെന്നും ഒരു പൊന്മുട്ടയിടുന്ന താറാവാണ്!

കാശീമീരിലെയും, പാകിസ്താനിലേയും, അഫ്ഘാനിസ്ഥാനിലേയും, ബംഗ്ലാദേശിലെയും, മ്യാന്‍മറിലെയും മുസ്ലീങ്ങള്‍ക്ക് വേണ്ടി ലീഗ് സംസാരിക്കുന്നു. പൌരത്വ ഭേദഗതി വിഷയത്തില്‍ നമ്മളതു കണ്ടതാണ്. ന്യൂനപക്ഷ അവകാശ പ്രശ്നങ്ങളില്‍, ഭാഷാ സമരങ്ങളില്‍, മലപ്പുറം ജില്ല രൂപീകരണത്തില്‍, മലപ്പുറം ജില്ല വെട്ടി മുറിക്കുന്ന വിഷയത്തില്‍, വിദ്യാഭ്യാസ നയത്തില്‍, സംവരണ വിഷയത്തില്‍ എല്ലാം തന്നെ ലീഗിന്‍റെ ബഹുസ്വരത എവിടെ പോയിരുന്നു? ഇറാഖിലെയും, ലിബിയയിലെയും, ഫ്രാന്‍സിലെയും മുസ്ലീങ്ങള്‍ക്ക് വേണ്ടി അവര്‍ സംസാരിക്കുന്നു. 1921 ആവര്‍ത്തിക്കുമെന്ന് പറയുന്നു. ഹാഗിയ സോഫിയ വിഷയത്തില്‍ തീവ്രവാദ രാജ്യമായ തുര്‍ക്കിക്കൊപ്പം നില്ക്കുന്നു. അക്കാര്യത്തില്‍ പച്ചയായി പിന്തുണ അര്‍പ്പിച്ച ലേഖനത്തിന് മാപ്പ് പോലും പറയാതെ നിലപാട് ആവര്‍ത്തിക്കുന്നു. ഇന്ത്യയ്ക്കകത്ത് പോലും ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രശ്നങ്ങളുടെ നിജസ്ഥിതി മൂടിവെച്ചുകൊണ്ടു മുസ്ലീങ്ങളുടെ പക്ഷം ചേരുന്നു. മുന്നാക്ക വിഭാഗങളിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി സംവരണം കൊണ്ടുവന്നപ്പോള്‍ എതിര്‍ത്ത മുസ്ലീം ലീഗ് എപ്പോഴാണ് ബഹുസ്വരത കാത്ത്സൂക്ഷിട്ടിഉള്ളത്? പള്ളികളില്‍ നിന്നു ഇസ്ലാം മാത്രമാണു ശരി, ഏക ദൈവം അല്ലാഹുമാത്രമാണ്, മറ്റുള്ളവര്‍ ചെകുത്താന്‍റെ മക്കളാണ് എന്നു അഞ്ചു നേരം മൈക്ക് കെട്ടി വിളിച്ച് പറയുന്നതാണോ ബഹുസ്വരത? ദേശീയമോ, അന്തര്‍ദേശീയമോ ആയ ഏത് വിഷയത്തിലാണ് മുസ്ലീം ലീഗ് ബഹുസ്വരതയുടെ നിലപാട് എടുത്തിട്ടുള്ളത്? കഴിഞ്ഞ മന്ത്രിസഭയില്‍ പച്ചവല്‍ക്കരണം നടത്തി ലീഗ് നടപ്പിലാക്കിയ ബഹുസ്വരത കോണ്‍ഗ്രസ്സിന് പോലും തള്ളി പറഞ്ഞത്, വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്ത് ആയെന്നു പരിഹസിച്ചുകൊണ്ടല്ലേ ? രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിന്നു തീവ്രവാദികള്‍ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടി വാദിച്ച ലീഗിന്‍റെ ബഹുസ്വരത ഹജ്ജിന് പോയിരുന്നോ? ഇന്ത്യയെ വെട്ടി മുറിക്കും എന്നു ആക്രോശിച്ചപ്പോള്‍ എതിരായി ഒരക്ഷരം പറഞ്ഞോ? പകരം, പാവപ്പെട്ട മുസ്ലീം യുവാക്കളെ ജയിലിലടച്ചു പീഡിപ്പിക്കുന്നു എന്ന വിലാപമല്ലേ പാര്‍ലമെന്‍റിലടക്കം മുഴക്കിയത്? മൌദീദിയന്‍ ആശയങ്ങളുടെ വാഗ്ദാക്കളായ ജമായത്ത് ഇസ്ലാമിയുമായി സഖ്യം ചേര്‍ന്നല്ലേ മുസ്ലീം ലീഗ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്? അവരുയര്‍ത്തിയ പൊളിറ്റികള്‍ ഇസ്ലാമിന്  പച്ചക്കൊടി കാണിക്കുകയല്ലേ ലീഗ് ചെയ്തത്? മുസ്ലീം തീവ്രവാദികള്‍ ആയുധം കയ്യിലെടുത്ത അവസരങ്ങളിലൊക്കെ അവര്‍ക്ക് ഭരണ സ്വാധീനം ഉപയോഗിച്ച് കൊണ്ടു സംരക്ഷണം നല്‍കുകയല്ലേ മുസ്ലീം ലീഗ് ചെയ്തത്? മുഹമ്മദും, ഇബ്രാഹിമും എന്തെന്ന്‍ അറിയാത്ത ഒരാദ്ധ്യാപകന്‍റെ കൈ വെട്ടിയപ്പോള്‍ ലീഗ് അവരെ സഹായിക്കുകയല്ലേ ചെയ്തത്? ഏത് പാര്‍ട്ടിയില്‍ പെട്ട ആളാണെങ്കിലും ഹിന്ദുവാണെങ്കില്‍ കൊല്ലപ്പെട്ടാല്‍ മുസ്ലീം ലീഗ് പ്രതികള്‍ക്കൊപ്പം ആഘോഷിക്കുകയല്ലേ ചെയ്തിട്ടുള്ളത്?

എന്തായിരുന്നു അയോദ്ധ്യപ്രശ്നത്തില്‍ ലീഗിന്‍റെ നിലപാട്? എന്താണ് അയോദ്ധ്യ? അത് കേവലം ഒരു ആരാധനാലയം മാത്രമല്ല. ഓരോ ഹിന്ദുവിന്‍റെയും ആത്മാവും, അഭിമാനവും, സത്വവും, വികാരവുമാണ് അയോദ്ധ്യ. കാരണം അത് ശ്രീരാമന്‍റെ ജന്‍മഭൂമിയാണ്. ശിവക്ഷേത്രം നശിപ്പിച്ചു വിഗ്രഹങ്ങള്‍ കുഴിച്ചു മൂടിയാണ് മക്കയിലെ ഹറം നിര്‍മ്മിച്ചത്. അത് വീണ്ടും ശിവക്ഷേത്രം ആക്കണം എന്നല്ല ഹിന്ദുക്കള്‍  ആവശ്യപ്പെട്ടത്. ഹിന്ദുവിനെ സംബന്ധിച്ചു മക്കയേക്കാള്‍ പ്രാധാന്യമുള്ള അയോദ്ധ്യയിലെ ക്ഷേത്രമാണ് ബാബര്‍ എന്ന വര്‍ഗീയ ഭ്രാന്തന്‍ തച്ചുടച്ചു പള്ളി പണിതത്. അത് തിരികെ നല്കണം എന്നാണ് ഹിന്ദുക്കള്‍ ആവശ്യപ്പെട്ടത്. അത് പരമോന്നത കോടതിക്കും ബോധ്യപ്പെട്ടു. എന്നിട്ടും മുസ്ലീം ലീഗും സഖ്യ കക്ഷികളും ആ ന്യായത്തെ അംഗീകരിക്കുന്നുണ്ടോ? അതും, 80% അംഗസഖ്യയുള്ള ഒരു വിഭാഗത്തിന്‍റെ ആവശ്യം? അപ്പോള്‍, മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഈ നാടിന്‍റെ സ്ഥിതി എന്താകും? ഇതാണോ, ബഹുസ്വരത? ദമ്മികളുടെയും, ജസിയയുടെയും, വംശഹത്യയുടെയും “ബഹുസ്വരത” അല്ലാതെ എന്തു മാനവികതയുടെ ചരിത്രമാണ് നിങ്ങള്ക്ക് പറയാനുള്ളത്?

ഈ കൊച്ചുകേരളത്തില്‍ നടന്ന “ബഹുസ്വരത റിഹേല്‍സലുകള്‍” വീണ്ടും ഓര്‍മ്മപ്പെടുത്തണോ? മാറാട്, തലശേരി, വിഴിഞ്ഞം, താനൂര്‍, തെന്നല, വി.കെ.പടി, നാദാപുരം എന്നിവയൊക്കെ സമീപകാല സംഭവങ്ങളാണ്. അതിനപ്പുറം മുസ്ലീങ്ങള്‍ക്ക് നല്‍കാനുള്ള ഏറ്റവും വലിയ ബഹുസ്വരതയാണ് ഹിന്ദുക്കളെ അരിഞ്ഞ് തള്ളി തുര്‍ക്കിയിലെ ഖലീഫക്ക് ഭരണം നഷ്ടപ്പെട്ടതിലുള്ള പ്രതികാര നടപടികള്‍! മുസ്ലീം ലീഗിന്‍റെ എച്ചില്‍ തീനികള്‍ സ്വാതന്ത്ര്യസമരമെന്ന് ഓമനപ്പേരിട്ടു വിളിച്ച കിരാതമായ നരനായാട്ട്!

സ്വന്തം പേരില്‍ പോലും വര്‍ഗ്ഗീയത തുന്നി ചേര്‍ത്ത മുസ്ലീം ലീഗ് രണ്ടു കാലിലേയും മന്ത്  മൂടിവെക്കുന്ന അറബി വസ്ത്രമായ കന്തൂറയും  ധരിച്ചു കൊണ്ട് ദേശീയതയും, ബഹുസ്വരതയും, നാനാത്വത്തില്‍ ഏകത്വവും  സനാതന ധാര്‍മികരായ ബിജെപിയെ പഠിപ്പിക്കുകയാണ്! സനാതന ധാര്‍മികര്‍ ഒരിയ്ക്കലും തങ്ങളുടെ മതമാണ് ഏറ്റവും മികച്ചതെന്ന് പറയുന്നില്ല. ഇതൊരു മതമാണ് എന്നുപോലും പറയുന്നില്ല. മാത്രമല്ല, എല്ലാ മതങ്ങളും, എല്ലാ മനുഷ്യരും പരബ്രഹ്മത്തിന്‍റെ സൃഷ്ടികളാണ് എന്നാണ് പറയുന്നതു. അതില്‍ ആരും മികച്ചവരും, നീചരും ഇല്ല. ഓരോരുത്തരുടെയും കര്‍മ്മമാണ് അവരുടെ നന്മയും, തിന്‍മയും വേര്‍തിരിക്കുന്നത്. അല്ലാതെ, ഞങ്ങളാണ് ഏറ്റവും മികച്ചവര്‍ എന്നു ഒരമ്പലത്തില്‍ നിന്നും ആരും വിളിച്ച് പറയുന്നില്ല. ആരെയും വെറുക്കാനും, അകറ്റി നിര്‍ത്താനും, ഇകഴ്ത്താനും ആഹ്വാനം ചെയ്യുന്നില്ല. മതത്തിലേക്ക് ആളെ കൂട്ടാന്‍ വല വീശി ആരുടേയും പിന്നാലേ വരുന്നുമില്ല. അതാണ് ബിജെപിയുടെ നയം. അത് നിങ്ങള്‍ക്ക് സ്വീകാര്യമല്ലാതെ വരുന്നത് മനസിനുള്ളിലെ വര്‍ഗ്ഗീയവിഷം ശിരസില്‍ കയറുന്നത് കൊണ്ടാണ്. അതിന് ചികില്‍സയില്ല. സ്വയം ശുദ്ധി വരുത്തുകയെ നിര്‍വാഹമുള്ളൂ!

ദേശീയതയും, മുസ്ലീം ലീഗും തമ്മില്‍ കടലും, കടലാടിയും തമ്മിലുള്ള ബന്ധമാണ്. ബഹുസ്വരതയില്‍ അവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, 1921 ല്‍ നടന്ന മനുഷ്യക്കുരുതിക്ക് അവര്‍ മാപ്പ് പറയണം. ജാലിയന്‍വാലാ ബാഗ് സംഭവത്തിലും മറ്റും ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഇന്ത്യയോട് മാപ്പു പറഞ്ഞു. അത്രയെങ്കിലും മനുഷ്യത്വം ലീഗ് കാണിക്കുമോ?  അതേസമയം, ടിപ്പുവിന്‍റെ കാലത്ത് വംശഹത്യയിലൂടെ മതപരിവര്‍ത്തനം നടത്തി മുസ്ലീം ആയ ജന്മിമാര്‍ ആയിരുന്നല്ലോ പ്രധാന ഒറ്റുകാര്‍. കലാപത്തിന്‍റെ പ്രഭവ കേന്ദ്രമായ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന അത്തരം ഒരു മുസ്ലീം ജന്‍മിയെപ്പോലും അവര്‍ തൊടാതെ പോയതെന്തുകൊണ്ടായിരുന്നു? ഇന്നും അത്തരം കുടുംബങ്ങളിലെ പിന്മുറക്കാര്‍ ആ  പ്രദേശങ്ങളില്‍ ജീവിച്ചിരിപ്പുണ്ട്. അവരില്‍ ആരോടെങ്കിലും ഗവേഷണ പെരുമഴ നടത്തിയവരില്‍ ഒരാളെങ്കിലും സത്യാവസ്ഥ ആരാഞ്ഞോ? പിന്നെന്ത് വാദത്തിന്‍റെ പുറത്താണ് ലഹള സ്വാതന്ത്ര്യ സമരമായി ലീഗ് കൊണ്ടാടുന്നത്? ആര്യാടന്‍ മുഹമ്മദ് ഒഴികെ കൊങ്ഗ്രസിലുള്ള ആരും അതിനോടു പ്രതികരിക്കാത്തത് ലീഗിനെ പേടിച്ചിട്ടല്ലേ?

കാലം മാറിക്കൊണ്ടിരിക്കയാണ്. ഏഴാം നൂറ്റാണ്ടിലെ വംശഹത്യയുടെ പ്രത്യയശാസ്ത്രം ലോകത്തിന് ഒരു ഗുണവും ചെയ്യില്ല. മറിച്ച് ഈ ലോകത്തില്‍  വിനാശമേ വിതക്കൂ. ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന മൂലമന്ത്രത്തിനെ സമാധാനം കൊണ്ടുവരാന്‍ കഴിയൂ.

 

 

 

Share13TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies