Monday, March 1, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ഒരു കിണര്‍ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍

മധു ഇളയത്

Print Edition: 5 February 2021

ജീവിതത്തിലെ അപര്യാപ്തതകളുടെ നേര്‍ക്കുള്ള പ്രതിഷേധമാണ് എല്ലാ കാലത്തും കലയുടെ കാതല്‍. ജനപ്രിയതയുടെ അതിരുകള്‍ക്കപ്പുറം അതിജീവനം എന്ന മഹാ സാധ്യതയുടെ ഒരു തലത്തില്‍ ആണ് അത് സാര്‍ത്ഥകം ആവുക എന്ന് ഫ്രഡ് വാണര്‍ തന്റെ ‘സെവന്‍ത് വെല്‍’ എന്ന കൃതിയില്‍ പറയുന്നുണ്ട്. അതിജീവനം പക്ഷേ ഭൗതികമായ ഒരു അര്‍ത്ഥത്തില്‍ മാത്രമല്ല കീഴടക്കപ്പെട്ടവരുടെയും മുറിവേറ്റവരുടെയും നിശബ്ദമായും നിസ്സഹായമായും ഒടുങ്ങി പോയവരുടെയും വേദനകളും സങ്കടങ്ങളും പിന്നീടെപ്പോഴോ മറ്റൊരു വിധത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടുമ്പോള്‍ കൂടെയാണ് സാധ്യമാകുന്നത്.

സവര്‍ണ ഭീകരക്കെതിരെ മുല പറിച്ചു കൊടുത്ത ഒരു നങ്ങേലി ചരിത്രത്തില്‍ ഒരിടത്തും ജീവിച്ചിരുന്നിട്ടില്ല. പക്ഷെ റഷ്യയില്‍ അനാസ്റ്റസ്യ എന്നൊരു പെണ്‍കുട്ടി ജീവിച്ചിരുന്നു. റഷ്യയുടെ അവസാന ചക്രവര്‍ത്തി സാറിന്റെ മകളായിരുന്നു അനാസ്റ്റസ്യ. 1918 ല്‍ പതിനാറാം വയസ്സിലാണ് അവള്‍ കമ്മ്യൂണിസ്റ്റു കലാപകാരികളാല്‍ കൊല്ലപ്പെട്ടത്. റെഡ് ക്രോസ് വളണ്ടിയറാവാന്‍ സ്വപ്‌നം കാണുകയും കൊട്ടാരത്തിലെ ആര്‍ഭാട ജീവിതത്തിനു നടുവില്‍ കഴിയുമ്പോഴും തറയില്‍ പായ വിരിച്ചു കിടക്കുകയും ചെയ്ത കാല്പനികയായ പെണ്‍കുട്ടി. കമ്മ്യൂണിസ്റ്റുകള്‍ കൊട്ടാരം ആക്രമിച്ചു വെടിയുതിര്‍ക്കുമ്പോള്‍ തന്റെ രോഗിയായ 13 വയസ്സുകാരന്‍ സഹോദരനേയും ചേര്‍ത്തുപിടിച്ചു തലയിണകൊണ്ട് വെടിയേല്‍ക്കാതെ രക്ഷപ്പെടാന്‍ വിഫല ശ്രമം നടത്തുകയായിരുന്നു ആ പെണ്‍കുട്ടി. മരിച്ചെന്നു കരുതി കമ്മ്യൂണിസ്റ്റുകള്‍ പരിശോധനയ്ക്ക് ചെന്നപ്പോള്‍ ആ പെണ്‍കുട്ടി വേദനകൊണ്ട് അലറി വിളിക്കുയായിരുന്നുവത്രേ. പിന്നീട് തോക്കിന്റെ ബയണറ്റ് കൊണ്ടടിച്ചും കുത്തി മുറിവേല്‍പ്പിച്ചുമാണ് കലാപകാരികള്‍ അവളെ കൊന്നുകളഞ്ഞത്.

ആന്‍ഫ്രാങ്കിനെ പോലെ അനാസ്റ്റസ്യ കൊണ്ടാടപ്പെടാതെ പോയത്, മലാലയെ പോലെ അവള്‍ ആദരിക്കപ്പെടാതെ പോയത് ചരിത്രം അവതരിപ്പിക്കുന്നവര്‍ക്ക് കൃത്യമായ അജണ്ടകളുണ്ട് എന്നതുകൊണ്ടാണ്. വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങള്‍ ഭാവിയിലേക്കൊരുമുതല്‍ക്കൂട്ടാണെന്നറിയാവുന്നവര്‍ ചരിത്രമെഴുതുന്നതുകൊണ്ട് കൂടിയുമാണ്. മുല മുറിച്ചു കൊടുത്ത നങ്ങേലി ചരിത്രത്തില്‍ ഒരിടത്തും ജീവിക്കാതിരുന്നിട്ടും, വീരപരിവേഷത്തോടെ അങ്ങനെയൊരു കഥാപാത്രം കേരളത്തിന്റെ പൊതുബോധത്തിലേക്ക് രംഗപ്രവേശം ചെയ്യപ്പെടുന്നതും കലാപകാരികളുടെ നിന്ദ്യമായ ക്രൂരതകള്‍ക്കൊടുവില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്ന അനസ്റ്റസ്യ മറവിയിലേക്ക് തള്ളപ്പെടുന്നതും ചരിത്രമെഴുത്തുകാരുടെ പ്രചരണ മികവിന്റെ മാസ്മരികതകൊണ്ടു തന്നെയാകാം.

ആ പ്രചരണ മികവിന് ലോകത്തെല്ലായിടത്തും ഒരേ മുഖവും ഒരേ സ്വഭാവവുമത്രെ. നങ്ങേലി മാത്രമല്ല, ആര്യന്‍ അധിനിവേശ സിദ്ധാന്തമായാലും പുന്നപ്ര വയലാര്‍ സമരമായാലും ടിപ്പുവിനെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങളായാലും എല്ലാം ഒരേ ലക്ഷ്യത്തെ ലാക്കാക്കി തന്നെ.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ആരംഭിച്ചു എങ്കിലും പിന്നീട് ഹിന്ദു വംശഹത്യയായി പരിവര്‍ത്തിക്കപ്പെട്ട ഒന്നാണ് മലബാര്‍ കലാപമെന്നു മിക്ക ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമായി മലബാര്‍ കലാപത്തെ വായിക്കാന്‍ ശ്രമിച്ചാല്‍ അത് തീര്‍ച്ചയായും നീതികേടാകും. ദേശീയ മുഖ്യധാരയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാനുള്ള ഇപ്പോഴത്തെ ശ്രമത്തിനു പിന്നില്‍ കൃത്യമായ അജണ്ടകളുണ്ട്. വീരപുരുഷന്മാരായി വാഴ്ത്തപ്പെട്ട കള്ളന്മാരും കൊള്ളക്കാരും മുന്‍പും സിനിമകളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ഥിതി സമത്വ വാദിയായ നന്മമരങ്ങളായി അവതരിപ്പിക്കപ്പെട്ട ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയുമെല്ലാം അതില്‍ ചിലരാണ്. കല മാത്രമായിരുന്നു അത്തരം കലാ സൃഷ്ടികളുടെയെല്ലാം ലക്ഷ്യം എന്ന് കരുതാം. എന്നാല്‍ മലബാര്‍ കലാപ സമയത്ത് ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹാനായി അവരോധിക്കാന്‍ ശ്രമിക്കുന്നത് കലാവിഷ്‌കാര സ്വാതന്ത്ര്യം എന്ന് കരുതാനാവില്ല.

കശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ മുസ്ലിം പോക്കറ്റാണ് കേരളമെന്ന വസ്തുത ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകമാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഭാവിയില്‍ ഒരു വശത്തു ദേശീയതയും മറു വശത്തു ഇസ്ലാമിസവും ആകും ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുക എന്ന വസ്തുതയും ദേശീയ തലത്തില്‍ സമീപകാലത്തെ മിക്ക സംഭവങ്ങളും തെളിവ് തരുന്നുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ആശ്രയസ്ഥാനം ഇപ്പോള്‍ ഇസ്ലാമിക പക്ഷമാണ്. ബീഫ് വിവാദം ആയാലും ജെ.എന്‍. യു ആയാലും പൗരത്വ രേഖ വിഷയം ആയാലും സ്ഥിതി തഥൈവ. ഇസ്ലാമികമെന്നത് മതവിശ്വാസമെന്നതിലുപരി രാഷ്ട്രീയമായി മാറി കഴിഞ്ഞിരിക്കുന്നു ഇന്ന് കേരളത്തില്‍.

ഈ അവസ്ഥയില്‍ 1921ലെ ഹിന്ദു വംശഹത്യ എന്ന രീതിയില്‍ തന്നെയാണ് മലബാര്‍ കലാപം വായിക്കപ്പെടേണ്ടത്. പീഡിപ്പിക്കപ്പെട്ടവര്‍, വയറു പിളര്‍ത്തി വലിച്ചെറിയപ്പെട്ട ഗര്‍ഭിണികള്‍, നഗ്‌നരായി തെരുവിലൂടെ വലിച്ചിഴക്കപ്പെട്ട സ്ത്രീകളും കുട്ടികളും എല്ലാം തന്നെ പതിനായിരത്തില്‍ പരം ഹിന്ദുക്കള്‍ മാത്രമായിരുന്നു. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ പോലും അവിടെ ആക്രമിക്കപ്പെട്ടില്ല. ലക്ഷ്യവേദിയായ ഒരു വംശഹത്യ മാത്രമായിരുന്നു അതെന്നതിനു തെളിവുകള്‍ ധാരാളമുണ്ട്. ഗാന്ധിജിയും ആനിബസന്റും അംബേദ്കറും മുതല്‍ കുമാരനാശാന്‍ വരെ ആ വംശഹത്യയുടെ ബീഭത്സതയെ വിമര്‍ശിച്ചിട്ടുണ്ട്. സത്യം അതായിരിക്കെ ആ മനുഷ്യ നരമേധത്തെ സ്വാതന്ത്ര്യസമരമാക്കി മാറ്റാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം എന്തായിരിക്കും? ഇടതുപക്ഷ സിനിമ പ്രവര്‍ത്തകരാണ് ഇതിനു പിന്നിലുള്ളത് എന്നുള്ളതുകൊണ്ട് കാര്യം വ്യക്തമാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ മാത്രം. യഥാര്‍ത്ഥത്തില്‍ ഒരു സമൂഹം എന്ന നിലയില്‍ ഇസ്‌ലാം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി കാര്യമായൊന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ ആ സത്യത്തെ മറച്ചുപിടിക്കാന്‍ ചരിത്രത്തില്‍ തിരുത്തല്‍ വരുത്താനുള്ള ശ്രമം തുടങ്ങിയിട്ട് ഏറെ കാലമായി. ലഹളക്കാരെ പേടിച്ചു ജന്മനാട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എങ്കിലും മാര്‍ക്‌സിസ്റ്റ് താത്വികാചര്യനായിരുന്ന ഇഎംഎസ്, ലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വക്രീകരിച്ചെഴുതി. ഇന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. കേരളമന്ത്രി സഭയിലെ അംഗമായ കെ.ടി.ജലീല്‍ തന്നെ കലാപത്തെ, രചനാ കൗശലം ഉപയോഗിച്ച് കര്‍ഷക സമരമായി മഹത്വവല്ക്കരിക്കാനും മതേതര വിപ്ലവപോരാട്ടമായി ചിത്രീകരിക്കാനും ശ്രമിച്ചിരുന്നു. കലാപം യഥാര്‍ത്ഥത്തില്‍ ഒരു കര്‍ഷകസമരം ആയിരുന്നെങ്കില്‍ എന്തുകൊണ്ട് മുസ്ലീം കര്‍ഷകര്‍ മാത്രം പങ്കെടുക്കുകയും മലബാറിലെ ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവര്‍ അതില്‍ നിന്ന് വിട്ടുനില്ക്കുകയും ചെയ്തു എന്ന ചോദ്യത്തിന് മാത്രം ഇനിയും ഉത്തരമില്ല.

ഇടതുപക്ഷ രാഷ്ട്രീയത്തിലെയും അതിലെ സാംസ്‌കാരിക വക്താക്കളുടെയും പ്രതിലോമകരമായ നിലപാടുകള്‍, ഹൈന്ദവ സംബന്ധമായ എന്തിനെയും നിന്ദിക്കുകയും മറ്റു വിശ്വാസസമൂഹങ്ങളെ മാനവികതയുടെയും ജനാധിപത്യത്തിന്റെയും പേര് പറഞ്ഞു ആശ്ലേഷിക്കുകയും ചെയ്യുന്നത് ആദ്യത്തെ കാര്യമല്ല. ഹൈന്ദവര്‍ ഇരകളാക്കപ്പെടുന്ന എന്തും നവോത്ഥാനമായി അവതരിപ്പിക്കപ്പെടുന്ന വിരോധാഭാസം മുന്‍പ് തന്നെയുണ്ട്. മാന്യമായി ജീവിക്കാനുള്ള അവകാശത്തിലുള്ള ഈ പന്തിഭേദം ഹിന്ദുവിനെതിരെയുള്ള കടുത്ത പക്ഷപാതിത്വമായി കൂടി രൂപപ്പെട്ടിരിക്കുന്നു. ‘തിരുവാഭരണം എഴുന്നള്ളിക്കുന്നത് എന്തിനാണ് കാറിലോ മറ്റോ കൊണ്ടു പോയാല്‍ പോരെ’ എന്നു പണ്ട് പരിഹസിച്ചത് മാര്‍ക്‌സിസ്റ്റ് പക്ഷത്തെ താത്വികാചാര്യനാണ്. പാര്‍ട്ടി അംഗങ്ങളുടെ വീടുകളില്‍ നടത്തുന്ന മതപരമായ ആചാരങ്ങള്‍ക്ക് പോലും വിലക്ക് നല്‍കിയതും ക്ഷേത്രങ്ങളിലെ ഗണപതിഹോമത്തിന് എതിരെയുള്ള നിലപാടും നിലവിളക്ക് കത്തിക്കുന്നത്തിലുള്ള അസഹിഷ്ണുതയും യോഗപരിശീലനത്തിലെ പ്രാര്‍ത്ഥനക്കെതിരെയുള്ള പരിഹാസവുമെല്ലാം ഇടതു പ്രബുദ്ധതയായി അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍ ഇതര മതസ്ഥരുടെ കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ഇതല്ല സ്ഥിതി.

മലബാര്‍ കലാപത്തിലെ അക്രമകാരി വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയെ വെളുപ്പിച്ചെടുക്കാനുള്ള സിനിമ ശ്രമങ്ങള്‍ക്ക് പിന്തുണയായി വന്നതും ഇടതുപക്ഷത്തെയും ജിഹാദിപക്ഷത്തേയും സംസ്‌കാരിക പ്രവര്‍ത്തകരാണ് എന്നത് യാദൃച്ഛികമല്ല. ഒരു വിഭാഗത്തിന്റെ പാരമ്പര്യവും സംസ്‌കാരവും നിരസിക്കുന്നത് ആണ് തങ്ങളുടെ നവോത്ഥാനം എന്ന് അവര്‍ മുന്‍പ് തന്നെ തെളിയിച്ചതാണ്. ഹിന്ദു ആശയങ്ങളെ അപഹസിക്കുന്ന എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും സി.പി.എം ഭരിച്ചാല്‍ പട്ടും വളയും സമ്മാനിക്കുന്നു. അങ്ങനെ കലയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്ന് പറയുന്നവര്‍ തന്നെയാണ് മുന്‍പ് ‘ഇന്നസെന്‍സ് ഓഫ് ഇസ്ലാം’ എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ അരങ്ങേറിയ കലാപങ്ങളെ ന്യായീകരിച്ചിരുന്നത്. ഇടത് അനുഭാവികള്‍ പീഡകരും മര്‍ദ്ദിതരും ആകുമ്പോള്‍ ഉണ്ടാകുന്ന കേരളത്തിന്റെ പ്രബുദ്ധതയുടെ മൗനം ചര്‍ച്ച ചെയ്യപ്പെട്ടേ തീരു. ഫാസിസം എപ്പോഴും ഒച്ച വെച്ചു കൊണ്ട് തന്നെ കയറി വരും എന്ന് കരുതുന്നത് തെറ്റാണ്. അതുകൊണ്ടുതന്നെ ഈ സിനിമയെ മുന്‍നിര്‍ത്തി, രാജ്യം മുഴുവന്‍ തന്നെ, വര്‍ഷങ്ങള്‍ക്കു മുമ്പ് ഹിന്ദു സമുദായത്തോട് ചിലര്‍, നടത്തിയ ക്രൂരമായ വംശഹത്യയുടെ ചരിത്രം ചര്‍ച്ച ചെയ്യപ്പെടണം.

ഇക്കാര്യത്തില്‍ വളരെ ശ്രദ്ധിക്കേണ്ട ഒന്ന് ഈ സിനിമയ്ക്ക് പിന്നില്‍ നില്‍ക്കുന്നവരുടെ ഗൂഢമായ ലക്ഷ്യങ്ങള്‍ തന്നെയാണ്. സ്ഥിതിസമത്വവും സ്ത്രീസമത്വവും ജനാധിപത്യവും ഒക്കെയാണ് അവരുടെ മുഖം മൂടി. എന്നാല്‍ ഇതിലെ പ്രമുഖര്‍ തന്നെ ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളുടെ മനുഷ്യത്വവിരുദ്ധമായ പ്രവൃത്തികളെ ന്യായീകരിക്കുന്നതും കൊല്ലപ്പെടുന്ന സ്ത്രീകളെ കുറിച്ച് അങ്ങേയറ്റം ഹീനമായ നിലപാടുകള്‍ കൈക്കൊള്ളുന്നതും പൊതുസമൂഹം കണ്ടതാണ്. മാത്രമല്ല, സ്ത്രീ സമത്വത്തെ കുറിച്ച് വാചാലരാകുന്ന ഇക്കൂട്ടര്‍ കലാപക്കാലത്ത് നിശബ്ദമായി പീഡനങ്ങള്‍ സഹിച്ചും അപമാനിക്കപ്പെട്ടും ഒടുങ്ങിപ്പോയ സ്ത്രീകളെ ഓര്‍ക്കാത്തതെന്താണ്? പല അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും അക്കാലത്തെ ദേശീയ നേതാക്കന്മാരുടെ പ്രസ്താവനകളിലും കുട്ടികളോടും സ്ത്രീകളോടും കലാപകാരികള്‍ ചെയ്ത നിന്ദ്യമായ പ്രവൃത്തികളുടെ വിശദീകരണങ്ങള്‍ തന്നെയുണ്ട്. പലപ്പോഴും മക്കളുടെയും സഹോദരന്മാരുടെയും മുന്‍പാകെ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ ദൈന്യതയെ കുറിച്ച് വെളിപ്പെടുത്തലുകളുണ്ട്. അവരുടെയെല്ലാം മാനാഭിമാനങ്ങളെ പരിഹസിച്ചുകൊണ്ട് മാത്രമേ ആര്‍ക്കും ഈ സിനിമയോടൊപ്പം നില്‍ക്കാനാവൂ.

തുവൂരിലെ കിണറുകളില്‍ അവസാനിച്ച നിസ്സഹായമായ ആ നിലവിളികള്‍ ചരിത്രത്തിലെ ഇങ്ങേ പുറത്ത് വീണ്ടുമെത്തുന്നത് ജിഹാദി പണംകൊണ്ട് കൊഴുപ്പിച്ചെടുത്ത അഭിനവ തമ്പുരാക്കന്മാര്‍, കൊലപാതകികളെ വിഗ്രഹമായി പ്രതിഷ്ഠിക്കാനുള്ള സന്ദര്‍ഭത്തില്‍ അതും അന്നത്തെ കലാപകാരികളുടെ പുതുരൂപമായ ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനത്തിന്റെ ജന്മവാര്‍ഷികത്തില്‍ തന്നെയാണ് എന്നത് യാദൃച്ഛികമല്ല.

തിളച്ച വെള്ളം ഒഴിക്കപ്പെട്ടും തൊലിയുരിക്കപ്പെട്ടും വഴിയില്‍ കിടന്നാടിയവരുടെയും അമ്മയെയും പെണ്‍മക്കളെയും എല്ലാം പീഡിപ്പിക്കുന്നത് കണ്ടു ഗത്യന്തരമില്ലാതെ കണ്ണ് കുത്തി പൊട്ടിച്ചവരുടെയും എല്ലാത്തിനുമൊടുവില്‍ ചത്തും പാതി ചത്തും തുവൂരിലെ കിണറ്റില്‍ എറിയപ്പെട്ടവരുടെയും നിശബ്ദമായ രോദനങ്ങള്‍ നീതി തേടിയലയുന്നുണ്ട്. അഭിമാനം വ്രണപ്പെട്ട ഒരു സമൂഹം നിസ്സഹായമായി നില്‍ക്കുമ്പോള്‍ ആ മുറിവില്‍ മുളകു തേക്കാന്‍ മാത്രമാണ് ചിലര്‍ ശ്രമിക്കുന്നത്. അന്നത്തെ കലാപത്തിനു നേതൃത്വം നല്‍കിയ നികൃഷ്ട ജീവികളെ ടിപ്പുവിനെപോലെ ഇനി വിമോചകരായി കൊണ്ടാടാനുള്ള നീക്കം ശക്തിയാര്‍ജിക്കുമ്പോള്‍, ലഹളയില്‍ കൊല്ലപ്പെട്ട, ‘ധീര ദേശാഭിമാനികള്‍’ ആകാന്‍ ഭാഗ്യം കിട്ടാതെ പോയ നൂറുകണക്കിനുള്ള സാധുക്കള്‍ക്ക് ചരിത്രത്തില്‍ ഇടമെവിടെയാണ്?

Share149TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ദേശവിരുദ്ധതയുടെ മാധ്യമമുഖം

ശ്രീഗുരുജി-രാഷ്ട്ര ജാഗരണ വീഥിയിലെ അധ്യാത്മതേജസ്സ്

നാടാര്‍ ക്രിസ്ത്യന്‍ സംവരണം- പതിയിരിക്കുന്ന അപകടങ്ങള്‍

ഇന്‍ഗോസി ഒകോഞ്ചോ ഇവേല

ലോക വ്യാപാര സംഘടനയ്ക്ക് മാറ്റം വരുമോ?

ഇസ്ലാം സമാധാനത്തിന്റെ മതമോ?

യുവാക്കളോട് ഇടതുസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം

Kesari Shop

  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
  • കേസരി വാരിക അര്‍ദ്ധവാര്‍ഷിക വരിസംഖ്യ ₹500.00

Latest

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

ഹലാലിന്റെ പിന്നിലെ ഗൂഢാലോചന

കമ്പപ്പുരയിലെ കളിതമാശകള്‍

കൊറോണാനന്തര ലോകത്തിലെ ഭാരതം

ദേശവിരുദ്ധതയുടെ മാധ്യമമുഖം

ശ്രീഗുരുജി-രാഷ്ട്ര ജാഗരണ വീഥിയിലെ അധ്യാത്മതേജസ്സ്

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

നാടാര്‍ ക്രിസ്ത്യന്‍ സംവരണം- പതിയിരിക്കുന്ന അപകടങ്ങള്‍

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ചക്രാസനം (യോഗപദ്ധതി 35)

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly