Sunday, October 1, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം നേർപക്ഷം

അപമാനംകൊണ്ട് തലതാഴുന്നു: ഇതോ മാധ്യമധര്‍മ്മം?

ജി.കെ. സുരേഷ് ബാബു

Print Edition: 5 February 2021

ഭാരതം ഒരു രാഷ്ട്രമെന്ന നിലയില്‍ രൂപം കൊണ്ടിട്ട് സഹസ്രാബ്ദങ്ങളായി. വേദങ്ങളിലും ഇതിഹാസങ്ങളിലും മാത്രമല്ല, പാശ്ചാത്യ-പൗരസ്ത്യ സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലും ഭാരതവര്‍ഷത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഹിമാലയം മുതല്‍ കന്യാകുമാരി വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശമാണ് ഭാരതമെന്ന് പ്രകീര്‍ത്തിക്കപ്പെടുന്നു. ആയിരം വര്‍ഷം നീണ്ടുനിന്ന മ്ലേച്ഛരുടെയും ബ്രിട്ടീഷുകാരുടെയും അടിമത്തത്തില്‍ നിന്ന് മോചിതമായ ഭാരതം വീണ്ടും അതിന്റെ പരമാധികാരം ലോകത്തോട് വിളിച്ചുപറഞ്ഞ ആ ദിവസമാണ് റിപ്പബ്ലിക് ദിനം. ആ ദിവസം അഭിമാനമുള്ള ഏതു ഭാരതീയനെയും പുളകമണിയിക്കുന്നതാണ്. ഈ നാടിന്റെ ആത്മവീര്യത്തിന്റെയും സ്വന്തം നാടിനോടുള്ള അചഞ്ചലമായ ഭക്തിപ്രഹര്‍ഷത്തിന്റെയും പ്രതീകമാണ്. അന്ന്, ചുവപ്പുകോട്ടയിലെ ദേശീയപതാകയുടെ സ്ഥാനത്ത് ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പതാക ഉയര്‍ത്തി തെമ്മാടിത്തം കാട്ടിയ രാഷ്ട്ര ദ്രോഹികളെ വിവരിക്കാന്‍ സഭ്യമായ ഭാഷ പ്രയോഗിക്കാനാകില്ല.

ഏതു രാഷ്ട്രത്തിലും ഭരണകൂടങ്ങള്‍ക്ക് എതിരെ പ്രക്ഷോഭമുണ്ടാകും. ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്ക് എതിരെ പ്രതിഷേധം ഉയരും. അത് സ്വാഭാവികമാണ്. സമരത്തെ നേരിടുന്ന രീതി ഓരോ സ്ഥലത്തും വ്യത്യസ്തമായിരിക്കും. ചൈനയില്‍ സമരങ്ങളില്ല. ടിയാനന്‍മാന്‍ സ്‌ക്വയറില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ യുദ്ധടാങ്കുകള്‍ കയറ്റി ചതച്ചരച്ച് കൊല്ലുകയായിരുന്നു. നന്ദിഗ്രാമില്‍ സമരം നടത്തിയവരെ സി പി എമ്മും ബുദ്ധദേവ് ഭട്ടാചാര്യയുടെ പോലീസും എങ്ങനെ നേരിട്ടു എന്നത് ചരിത്രമാണ്. അടിയന്തിരാവസ്ഥയ്ക്ക് എതിരായ പോരാട്ടത്തെ ഇന്ദിരാഗാന്ധി നേരിട്ടതും ചരിത്രം. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഇന്ത്യയിലുടനീളം സിഖുകാരെ കോണ്‍ഗ്രസ്സുകാര്‍ എങ്ങനെ നേരിട്ടു എന്നത് നമ്മുടെ തലമുറയില്‍പ്പെട്ടവര്‍ തന്നെ കണ്ടതാണ്. പക്ഷേ, അക്രമത്തെ അക്രമം കൊണ്ട് നേരിടുന്നതിനു പകരം സംയമനത്തിന്റെ മാര്‍ഗ്ഗമാണ് ഡല്‍ഹി പോലീസും കേന്ദ്രസര്‍ക്കാരും കര്‍ഷകരോട് സ്വീകരിച്ചത്. പത്തു തവണ ചര്‍ച്ച നടത്തി. ഓരോ ചര്‍ച്ചയിലും അവര്‍ ആവശ്യപ്പെട്ടത് നിയമം പിന്‍വലിച്ചിട്ടു വന്നാല്‍ ചര്‍ച്ച നടത്താമെന്നാണ്. നിയമം സുപ്രീം കോടതി വിധി വരും വരെ മരവിപ്പിക്കാം എന്ന നിര്‍ദ്ദേശം പോലും അവര്‍ അംഗീകരിച്ചില്ല.

ഇവിടെ ഉയരുന്ന ചോദ്യം ഭാരതത്തിന്റെ ഭാഗധേയം, നിയമവ്യവസ്ഥ തീരുമാനിക്കേണ്ടത് പഞ്ചാബിലെയും ഹരിയാനയിലെയും ഒരുവിഭാഗം കര്‍ഷകരും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരോടൊപ്പം നില്‍ക്കുന്ന ജിഹാദികളും മാത്രമാണോ? 140 കോടി വരുന്ന ജനങ്ങളില്‍ 10 ലക്ഷത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്നത്. ഇന്ത്യാ ടുഡേ നടത്തിയെ ദേശീയ സര്‍വ്വേയില്‍ ഇക്കാര്യം വ്യക്തമായതാണ്. കാര്‍ഷിക നിയമത്തിലെ വ്യവസ്ഥകള്‍ ഇടനിലക്കാരായ വന്‍കിട വ്യാപാരികളെയും ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ നേതൃത്വം നല്‍കുന്ന ഇടത്തട്ട് കമ്പനികളെയും മാത്രമാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ സമരത്തിന് എത്തിയവരില്‍ സാധാരണ കൃഷിക്കാര്‍ എത്രപേരുണ്ട്? വന്‍കിട കര്‍ഷകര്‍, ഇടനിലക്കാര്‍ എന്നിവര്‍ നടത്തുന്ന സമരത്തില്‍ കൂലി കൊടുത്ത് കൊണ്ടുവന്നവരാണ് സാധാരണക്കാര്‍ എന്ന നിലയില്‍ അണിനിരക്കപ്പെട്ടത്. ഇത് ദേശീയ മാധ്യമങ്ങള്‍ പറയുന്നതാണ്. ഇത് ശരിയായിരിക്കാം, തെറ്റായിരിക്കാം. പക്ഷേ, അവിടെ സമരത്തിന് ഇരിക്കുന്നവര്‍ കൃഷിക്കാരല്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ക്കും നിയമഭേദഗതികള്‍ക്കും എതിരെ ഇത്തരും സമരമുഖം തുറക്കുന്നത് പതിവായിരിക്കുകയാണ്. സി എ എ വിരുദ്ധ സമരത്തിലും ഇത് കണ്ടതാണ്. അയല്‍ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദു-ക്രിസ്ത്യന്‍-ബുദ്ധ-ജൈന-പാഴ്‌സി വിഭാഗങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കുന്ന നിയമഭേദഗതി ഇന്ത്യയിലെ മുസ്ലീങ്ങളെ പുറത്താക്കാനാണ് എന്നുപറഞ്ഞ് സമരം നടത്തുന്നതും നമ്മള്‍ കണ്ടു. ഈ സമരത്തിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് വിദേശത്തുനിന്ന് ഒഴുകിയെത്തിയത് കോടികളാണ്. പണം വന്ന വഴികളും സ്രോതസ്സുകളും ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു.

ഭാരതത്തെ വിഭജിക്കുക എന്നത് കമ്യൂണിസ്റ്റുകാരുടെയും ഇസ്ലാമിക ജിഹാദികളുടെയും പാകിസ്ഥാന്റെയും സ്വപ്‌നമാണ്. പാകിസ്ഥാന്റെ പിന്തുണയോടെയും സാമ്പത്തിക, ആയുധ സഹായത്തോടെയുമാണ് സുവര്‍ണ്ണക്ഷേത്രത്തില്‍ ബിന്ദ്രന്‍ വാലയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഖാലിസ്ഥാന്‍ വാദം. പഞ്ചാബിലെ സിഖുകാര്‍ക്ക് മാത്രമായി സ്വതന്ത്ര രാഷ്ട്രം വേണമെന്നാണ് അവരുടെ ആവശ്യം. ആ സമരത്തെ ഇന്ദിരാഗാന്ധി മുളയിലേ നുള്ളിയതാണ്. അതിന് അവര്‍ക്ക് ജീവന്‍ ബലി കഴിക്കേണ്ടിവന്നു. മുഗള്‍ രാജാവായ ഔറംഗസീബ് മതപരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ട് ഗുരു ഗോവിന്ദസിംഹിന്റെ മക്കളെ കല്ലറയില്‍ മൂടി കൊന്നപ്പോഴും ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ തന്റെ പൈതൃകം ഉപേക്ഷിക്കില്ലെന്ന് ഉറപ്പിച്ച് മ്ലേച്ഛര്‍ക്ക് കീഴടങ്ങില്ലെന്ന് ശപഥമെടുത്ത ഗുരു ഗോവിന്ദസിംഹ്, അവരെ തുരത്താനാണ് മുടി വളര്‍ത്തിയതും കൃപാണ്‍ ധരിച്ചതും. ഇന്ന് പാകിസ്ഥാനില്‍ ശക്തി പ്രാപിച്ച അതേ നരാധമന്‍മാര്‍ക്കുവേണ്ടി ഭാരതത്തെ വെട്ടിമുറിക്കാന്‍ ഒരുവിഭാഗം സിഖുകാര്‍ ഒരുമ്പെടുമ്പോള്‍ അവര്‍ മറക്കുന്നത് ഗുരു ഗോവിന്ദസിംഹനെയാണ്. അദ്ദേഹത്തിന്റെ പ്രതിജ്ഞയാണ്. അദ്ദേഹത്തിന്റെ മക്കള്‍ അനുഷ്ഠിച്ച ധീരോദാത്തമായ ബലിദാനത്തെയാണ്.

ഇതേ അവസ്ഥതന്നെയാണ് ഒരുപറ്റം മാധ്യമങ്ങള്‍ അനുവര്‍ത്തിച്ചതും. ഭാരതത്തിന്റെ തകര്‍ച്ചയും വിഭജനവും ഒരുപറ്റം മാധ്യമങ്ങള്‍ സ്വപ്‌നം കാണുന്നു. അവര്‍ ഈ നാടിനൊപ്പമല്ല. ട്രാക്ടര്‍ മറിഞ്ഞ് മരിച്ച കര്‍ഷകന്‍ വെടിയേറ്റാണ് മരിച്ചതെന്ന് ഇന്ത്യാ ടുഡേയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി വാര്‍ത്ത കൊടുത്തു. പക്ഷേ, ഇന്ത്യാ ടുഡേ മാനേജ്‌മെന്റ് അദ്ദേഹത്തിനു നേരെ നടപടിയെടുത്തു. സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഒരുമാസത്തെ ശമ്പളം വെട്ടിക്കുറച്ചു. ഇവിടെയാണ് കേരളത്തിലെ മാധ്യമങ്ങളെ കാണേണ്ടത്. മലയാള മനോരമയുടെ ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത ചിലര്‍ ഷെയര്‍ ചെയ്തിരുന്നു. ‘ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലിക്കായി കര്‍ഷകപ്രവാഹം. ഒരുലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കും’, ഇത് രാവിലത്തെ വാര്‍ത്തയാണ്. ഉച്ചയ്ക്ക് വാര്‍ത്ത ഇങ്ങനെ മാറി, ‘സിംഘു, തിക്രി അതിര്‍ത്തികളില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്നു’. വൈകുന്നേരത്തേക്ക് വീണ്ടും മാറി, ‘ട്രാക്ടറുകളിലും മറ്റും സംഘടിച്ചെത്തിയ നൂറുകണക്കിന് കര്‍ഷകരെ നേരിടാന്‍ പോലീസുകാര്‍ക്ക് കഴിഞ്ഞില്ല’. രാവിലെ ലക്ഷവും ഉച്ചയ്ക്ക് ആയിരവും വൈകീട്ട് നൂറുകണക്കിനുമായി ജനപ്രവാഹം മാറിയത് ആകസ്മികമല്ല. ഇത് മനോരമയുടെ രാഷ്ട്രവിരുദ്ധ പാരമ്പര്യത്തിന്റെ സൂചന തന്നെയാണ്. ലാഭത്തിനും കച്ചവടത്തിനും മാത്രം ആരംഭിച്ച മനോരമ സ്വാതന്ത്ര്യസമരത്തെ എങ്ങനെയാണ് ഒറ്റിക്കൊടുത്തത് എന്ന് ദേശാഭിമാനി മാധ്യമപ്രവര്‍ത്തകനായിരുന്ന ജി.ശക്തിധരന്‍ വംശവൃക്ഷത്തിന്റെ അടിവേരുകള്‍ എന്ന പുസ്തകത്തില്‍ വരച്ചുകാട്ടിയിട്ടുണ്ട്. സ്വാതന്ത്ര്യം ഒരിക്കലും ഉണ്ടാവില്ലെന്നും ഭാരതം ക്രൈസ്തവ രാജ്യമാകുമെന്നും സ്വപ്‌നം കണ്ട മൂഢന്മാരാണ് മനോരമ മാനേജ്‌മെന്റ്. ഇക്കുറിയും നരേന്ദ്രമോദി അധികാരത്തില്‍ വരുമെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. കേരളത്തിലേക്ക് രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് പര്യടനത്തിന് വരുമ്പോള്‍ ആ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് മനോരമ മാനേജ്‌മെന്റിന്റെ പ്രതിനിധികളാണ്. അവര്‍ കരുതിയത് രാഹുല്‍ അധികാരത്തില്‍ വരുമെന്നാണ്. അതിന്റെ ജാള്യത മുഴുവന്‍ ഇന്ത്യാ വിരുദ്ധതയിലൂടെ പത്രത്തിലും ചാനലിലും അവര്‍ തീര്‍ക്കുന്നുണ്ട്.

ഇതിനേക്കാള്‍ ഭീകരമാണ് മാതൃഭൂമിയുടെ അവസ്ഥ. ലോകതാന്ത്രിക് ജനതാദള്‍ എന്ന ഈര്‍ക്കില്‍ പാര്‍ട്ടിയിലൂടെ ഇടതുമുന്നണിയില്‍ അഭയം തേടിയ മാതൃഭൂമിയിലെ ഉന്നതന്മാര്‍ ഇന്ന് ആ പത്രത്തെ പത്രധര്‍മ്മത്തിന്റെ വ്യഭിചാരശാലയാക്കി മാറ്റിയിരിക്കുകയാണ്. മഹാത്മാഗാന്ധി നടന്നുകയറിയ കോണിപ്പടിയേയും മാതൃഭൂമി എന്തിനുവേണ്ടി ഉണ്ടാക്കിയെന്ന അതിന്റെ ചരിത്രത്തേയും ഈ ആഭാസജന്മങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിയുന്ന ആരുമുണ്ടെന്ന് തോന്നുന്നില്ല. ചെങ്കോട്ട കീഴടക്കി, ചെങ്കോട്ട പിടിച്ചടക്കി, ഡല്‍ഹിയില്‍ കൊടുങ്കാറ്റ്, കേന്ദ്രസര്‍ക്കാര്‍ മുട്ടു മടക്കുമോ, കേന്ദ്രം വിറയ്ക്കുന്നു ഇവയൊക്കെയായിരുന്നു മാതൃഭൂമിയില്‍ വന്ന തലക്കെട്ടുകള്‍. മാതൃഭൂമി ചരിത്രം ഒന്നാം വോള്യം പുറം 71 ല്‍ 1923 ദേശീയപതാകയെ കുറിച്ചുള്ള വള്ളത്തോളിന്റെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ”പോരാ പോരാ നാളില്‍ നാളില്‍/ ദൂരദൂരമുയരട്ടെ/ ഭാരതക്ഷ്മാ ദേവിയുടെ തൃപ്പതാകകള്‍”. കേരളത്തിലെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഒരുകാലത്ത് മാറ്റൊലി കൊണ്ടിരുന്ന ആ ഓജസ്സേറിയ സംഘഗാനം നാഗ്പൂരിലെ പതാകാ സത്യഗ്രഹം അതിന്റെ മുര്‍ദ്ധന്യത്തിലെത്തിയ ഘട്ടത്തില്‍ രചിക്കപ്പെട്ടതാണ്. 1923 ആഗസ്റ്റ് 25 ന് എഴുതിയ ഒരു മുഖപ്രസംഗത്തില്‍ മാതൃഭൂമി പറഞ്ഞു, ‘പൗരസ്വാതന്ത്ര്യത്തിനുവേണ്ടി തടവു ശിക്ഷയോ ദേഹദണ്ഡമോ അനുഭവിക്കാന്‍ ഒരുക്കമുള്ള ഇന്ത്യക്കാരുടെ എണ്ണം സംഖ്യയില്ലാത്തതാണെന്ന് നാം വെളിപ്പെടുത്തി. ആയുധമേന്തിക്കൊണ്ടുള്ള യുദ്ധത്തേക്കാള്‍ സത്യത്തെ ആശ്രയിച്ചുള്ള സമരത്തിനാണ് ശക്തിയെന്ന് നാം സ്ഥാപിച്ചു. ഐക്യമുള്ള ജനങ്ങള്‍ക്ക് അസാധ്യമായിട്ട് ഒന്നുമില്ലെന്ന് ഒരിക്കല്‍ക്കൂടി ലോകചരിത്രത്തില്‍ നാം എഴുതി. ഇന്ത്യയുടെ സ്വാതന്ത്ര്യസിദ്ധിക്കായുള്ള മഹാപ്രയത്‌നത്തില്‍ നാം ഒരടി കൂടി മുന്നോട്ടുവെച്ചു.’ ഭാരതത്തിലെ മാത്രമല്ല, ലോകത്തിലുള്ള മുഴുവന്‍ ജനങ്ങളുടെയും വികാസവും ജീവിത നിവൃത്തിയുടെ രൂപീകരണവുമായിരുന്നു മാതൃഭൂമി ലക്ഷ്യമിട്ടിരുന്നത്. ദേശീയതയ്ക്കുവേണ്ടി, ഈ രാഷ്ട്രത്തിനുവേണ്ടി പ്രതിജ്ഞാബദ്ധമായിരുന്നു അതിന്റെ നേതൃത്വം. മാനേജ്‌മെന്റില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. എം ഡിയും മുഖ്യപത്രാധിപരും തമ്മില്‍ ഇടഞ്ഞിട്ടുണ്ട്. അതൊക്കെ ഈ നാടിനുവേണ്ടിയായിരുന്നു. കൈയേറ്റത്തിന്റെയും കള്ളത്തടി വെട്ടിന്റെയും അപമാനകരമായ മറ്റ് അശ്ലീല സാഹചര്യങ്ങളിലേക്കും ഇപ്പോള്‍ കടക്കുന്നില്ല. കാരണം ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാനും പിച്ചവെച്ചത് അവിടെയാണ്. അതുകൊണ്ടുതന്നെ അതിന്റെ ദൂഷ്യങ്ങള്‍ പറയാന്‍ താല്പര്യമില്ല. പക്ഷേ, ഏത് സ്ഥാപനത്തേക്കാളും വലുത് ഈ രാഷ്ട്രമാണ്. എന്നാല്‍ രാഷ്ട്രനിന്ദയാണ് മാതൃഭൂമി ചെയ്തത്. ചുവപ്പുകോട്ട കീഴടക്കി, കേന്ദ്രസര്‍ക്കാര്‍ വിറയ്ക്കുന്നു എന്നൊക്കെ പറയാന്‍ മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തക സമൂഹം എത്ര തരം താഴ്ന്നിരിക്കുന്നു. ഇതാണോ കെ.പി. കേശവമേനോനും കെ മാധവന്‍ നായരും അടക്കമുള്ള പൂര്‍വ്വസൂരികള്‍ വിഭാവന ചെയ്തത്? ലജ്ജിക്കുന്നു, അപമാനഭാരത്താല്‍ തല താഴുകയാണ്. സത്യത്തിനൊപ്പം നില്‍ക്കാനും സത്യത്തിനുവേണ്ടി മാത്രം നില്‍ക്കാനും പ്രതിജ്ഞാബദ്ധമായിരുന്ന മാതൃഭൂമിയുടെ മാന്യതയാര്‍ന്ന പത്രപ്രവര്‍ത്തനത്തിന്റെ ശവസംസ്‌കാരമാണ് ഡല്‍ഹി റിപ്പോര്‍ട്ടിംഗിലൂടെ നടത്തിയത്. മുതലാളിയുടെ രാഷ്ട്രീയ ഇംഗിതത്തിന് വഴങ്ങി അതിനനുസരിച്ച് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ ആരായാലും അവരെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുമെന്ന കാര്യം മറക്കരുത്.

ശശി തരൂര്‍ നേരത്തെ തന്നെ മാതൃഭൂമിയില്‍ ലേഖനം എഴുതി. അമേരിക്കയിലെ ക്യാപിറ്റല്‍ ടവറിലെ പോലെ ഡല്‍ഹിയിലും സംഭവങ്ങള്‍ നടക്കുമെന്ന്. ശരിയാണ്, ശശി തരൂരും കെ കെ രാഗേഷും ഒക്കെ നടത്തിയ ഗൂഢാലോചനയുടെ ഫലം തന്നെയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. ട്രാക്ടര്‍ ലൈസന്‍സ് ഇല്ലാത്ത രാഗേഷ് ട്രാക്ടര്‍ ഓടിച്ചതും ശശി തരൂര്‍ മുന്‍കൂട്ടി ഇതൊക്കെ അറിഞ്ഞതും യാദൃച്ഛികമാണെന്ന് കരുതാന്‍ അത്ര നിഷ്‌ക്കളങ്കരല്ല ഭാരതീയര്‍. ഒരിക്കല്‍ക്കൂടി ഭാരതം ഒരു പരീക്ഷണത്തിലൂടെ കടന്നുപോവുകയാണ്. സി എ എയ്ക്കു ശേഷം അതേ പ്രതിലോമശക്തികള്‍ അതേ രീതിയില്‍ വീണ്ടും സംഘര്‍ഷവുമായി എത്തുന്നു. ഭാരതം ജഗത്ഗുരു സ്ഥാനത്തേക്ക് എത്തി നിലനില്‍ക്കണോ അതോ ജിഹാദികളുടെയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെയും കാമുകിക്കു വേണ്ടി പാകിസ്ഥാനെ പിന്തുണയ്ക്കുന്ന സ്ത്രീലമ്പടന്മാരുടെ ആഗ്രഹത്തിന് അനുസരിച്ച് വിഭജിക്കപ്പെടണമോ എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രശ്‌നം.

Share40TweetSendShare

Related Posts

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

മല്ലികാ സാരാഭായിയുടെ  വിഘടനവാദരാഷ്ട്രീയം

പറയാതെ വയ്യ

ന്യൂസ് ക്ലിക്കും വീണാ ക്ലിക്കും

ഇസ്ലാമിക ഭീകരതയ്ക്ക് പാലൂട്ടുന്ന മാധ്യമങ്ങള്‍

ഷംസീറും റിയാസും മുസ്ലിംലീഗും

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies