കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളെ നിര്‍ത്തി പൊരിക്കുകയായിരുന്നല്ലോ. ആള്‍ക്കൂട്ടക്കൊല, ഗോരക്ഷകരുടെ അക്രമം തുടങ്ങി എന്തൊക്കെ കോലാഹലങ്ങള്‍. ഇതിന്റെ കണക്കു വാങ്ങി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കളയാമെന്നു കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രന് ഒരു മോഹമുദിച്ചു.ലോകസഭയില്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തിന്റെ കണക്ക് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കു മാത്രമല്ല, അതിനുമുമ്പുള്ള മൂന്നു വര്‍ഷത്തെ കണക്കു കൂടി ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി സഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രേമചന്ദ്രന്റെ മുഖത്തെ ചന്ദ്രപ്രഭ മങ്ങിപ്പോയി. കോണ്‍ഗ്രസ് ഭരണത്തില്‍ ന്യൂനപക്ഷ അക്രമങ്ങളുടെ കണക്ക് പ്രതിവര്‍ഷം രണ്ടായിരത്തിനു മുകളിലായിരുന്നെങ്കില്‍ മോദി ഭരണത്തില്‍ അത് രണ്ടായിരത്തിനു വളരെ താഴെയായിരുന്നു. മാത്രമല്ല, മോദി ഭരണത്തില്‍ അതു പ്രതിവര്‍ഷം കുറയുക യും ചെയ്തു. കോണ്‍ഗ്രസ് ഭരണം നടന്ന 2011-12, 12-13, 13-14 വര്‍ഷത്തില്‍ അതു യഥാക്രമം 2439, 2127, 2637 ആയിരുന്നത് 14-15, 15-16, 16-17, 17-18 വര്‍ഷത്തില്‍ 1995, 1974, 1647, 1497 ആയി കുറഞ്ഞുവന്നു. 2018-19 ലെ കണക്ക് 1871 ആണ്.
സംസ്ഥാനാടിസ്ഥാനത്തില്‍, അക്രമത്തിനിരയായ ന്യൂനപക്ഷങ്ങളുടെ വിഭാഗം തിരിച്ച് കണക്ക് കിട്ടണമെന്നതായിരുന്നു പ്രേമചന്ദ്രന്റെ മറ്റൊരാവശ്യം. ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ വകുപ്പായതിനാല്‍ അത്തരം കണക്കുകള്‍ അവരുടെ പക്കലാണ് ഉണ്ടാവുക എന്നു മന്ത്രി ഉത്തരം നല്‍കി. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗരേഖ സംസ്ഥാനങ്ങള്‍ക്കു നല്‍കാനേ കേന്ദ്രത്തിനു സാധിക്കൂ; നടപടി സ്വീകരിക്കേണ്ടത് സംസ്ഥാനങ്ങളാണ് എന്നും മന്ത്രി പറഞ്ഞു. അവിടെയും പ്രേമചന്ദ്രന്റെ തന്ത്രം പൊളിഞ്ഞു. പ്രേമചന്ദ്രന് തിരിച്ചടിയായി അദ്ദേഹത്തിന്റെ ചോദ്യം. ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സു രക്ഷ ബി.ജെ.പി. ഭരണത്തിലാണെന്ന വസ്തുത അദ്ദേഹം കാരണം ലോകം മുഴുവന്‍ അറിഞ്ഞു. ഇത്തരക്കാരുടെ ചോദ്യം കൊണ്ട് ഗുണം ബി.ജെ.പിയ്ക്കുതന്നെ.