എവിടെ എന്ത് അനിഷ്ട സംഭവമുണ്ടായാലും അതൊക്കെ ആര്‍.എസ്.എസ്സുകാര്‍ ചെയ്തതാണെന്നു കണ്ണും പൂട്ടി പ്രസംഗിച്ചുനടക്കാന്‍ ഈ നാട്ടില്‍ ഇനി സാധിക്കില്ല. നേരത്തെ ഏതു വര്‍ഗ്ഗീയ കലാപവും ആര്‍.എസ്.എസ്സിന്റെ തലയില്‍ കെട്ടിവെക്കാമായിരുന്നു. ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്നു തെരുവ് നീളെ പ്ര സംഗിക്കാമായിരുന്നു. പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണംവരെ ആര്‍.എസ്.എസ്സിന്റെ ചുമലില്‍ ചാര്‍ത്തിയിരുന്നു. ഇനി അപ്പണി നടക്കില്ല. തെളിവില്ലാതെ കുറ്റം ചാര്‍ത്തുന്നവര്‍ കോടതി കയറേണ്ടിവരും.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി(അദ്ദേഹം ഇ പ്പോഴും ആ കസേരയില്‍ തന്നെ ഉണ്ടോ എന്നറിയില്ല)യും സി.പി.എം. ജന. സെക്രട്ടറി സീതാറാം യെച്ചൂരിയും ഇപ്പോള്‍ കോടതി കയറുകയാണ്. 2017ല്‍ പത്രപ്രവര്‍ത്തക ഗൗരിലങ്കേഷ് കൊല്ലപ്പെട്ട് ഇരുപത്തിനാലു മണിക്കൂറിനകം ഈ രണ്ടുപേരും കൊല നടത്തിയത് ആര്‍.എസ്.എസ്. ആണെന്നു ആരോപിച്ചു. പാര്‍ലമെന്റിനു മുമ്പില്‍ പത്രക്കാരെ കണ്ട ആവേശത്തിലാണ് രാഹുല്‍ ഇങ്ങനെ കാച്ചിവിട്ടത്. മുംബൈയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനും അഭിഭാഷകനുമായ ധൃതിമാന്‍ ജോഷി സെവ്‌റി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഈ രണ്ടുപേര്‍ക്കുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. രണ്ടുപേരും കുടുങ്ങി. പതിനയ്യായിരം രൂപ ജാമ്യത്തുക കെട്ടിവെച്ച് ജാമ്യത്തിലിറങ്ങിയിരിക്കയാണവര്‍. തങ്ങള്‍ പറഞ്ഞത് വസ്തുതയാണ് എന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ ശിക്ഷ ഏറ്റുവാങ്ങണം. ഗൗരി വധക്കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി യെങ്കിലും അതില്‍ ആര്‍.എസ്.എസ്സിന് എന്തെങ്കിലും പങ്കുള്ളതായി ഒരു വിവരവും കിട്ടിയിട്ടില്ല. ഗാ ന്ധിജിയെ കൊന്നത് ആര്‍.എസ്.എസ്. ആണെന്നു പറഞ്ഞതിനു താന കോടതിയില്‍ വേറൊരു കേസ്സും രാഹുലിന്റെ പേരിലുണ്ട്. അതില്‍ മാപ്പു പറഞ്ഞാല്‍ ശിക്ഷ ഒഴിവാക്കാമെന്നു കോടതി പറഞ്ഞപ്പോള്‍ അഭിമാനം സമ്മതിക്കുന്നില്ല; പറഞ്ഞകാര്യം തെളിയിക്കാനും പറ്റുന്നില്ല എന്ന ഗതികേടിലാണ് പപ്പുമോന്‍. ഇപ്പോഴിതാ രണ്ടാമതൊന്നുകൂടി കിട്ടിയിരിക്കുന്നു. കോടതി കയറി നടക്കാന്‍ കൂ ടെ യെച്ചൂരിയും ഉണ്ട് എന്ന് രാഹുലിന് സമാധാനിക്കാം. ഏതായാലും ഇത്തരം നുണവീരന്മാര്‍ സൂക്ഷിക്കുക; നിങ്ങളെ കോടതി കയറ്റി മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിക്കാന്‍ ആര്‍.എസ്.എസ്സുകാര്‍ തീരുമാനിച്ചിരിക്കുന്നു.