Monday, December 11, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ലേഖനം

ഐക്യരാഷ്ട്രസഭയില്‍ മോദിയുടെ സിംഹഗര്‍ജ്ജനം

ജി.കെ. സുരേഷ് ബാബു

Print Edition: 9 October 2020

ഐക്യരാഷ്ട്രസഭയില്‍ ഏറ്റവും നിര്‍ണ്ണായക അധികാരം കൈവശം വെച്ചിരിക്കുന്നത് വീറ്റോ അധികാരമുള്ള രാജ്യങ്ങളാണ്. ദശാബ്ദങ്ങള്‍ നീണ്ട സഭയുടെ ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര പൊതുസഭ ഒരു സിംഹഗര്‍ജ്ജനത്തിന് സാക്ഷ്യം വഹിച്ചു. സപ്തസാഗരങ്ങളുടെയും ഗാംഭീര്യം ആവാഹിച്ച ആ ശബ്ദം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടേതായിരുന്നു. അധികാരത്തിന്റെ സിംഹാസനങ്ങളെ കടപുഴക്കുന്ന ആ സിംഹഗര്‍ജ്ജനത്തില്‍ തകര്‍ന്നുവീണത് ഐക്യരാഷ്ട്രസഭയുടെ അസ്തിത്വം തന്നെയായിരുന്നു. ചരിത്രം കണ്ട നരനായാട്ടുകള്‍ക്കും കലാപങ്ങള്‍ക്കും രക്തരൂഷിതമായ ഭീകരാക്രമണങ്ങള്‍ക്കും മുന്നില്‍ അധികാരപ്രമത്തരായ വീറ്റോ രാജ്യങ്ങളുടെ കുത്സിത പ്രവൃത്തിക്കു മുന്നില്‍ നിസ്സംഗവും നിശ്ചേതനവുമായ നിലപാടെടുത്ത ഐക്യരാഷ്ട്രസഭയുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തെ നരേന്ദ്രമോദിയുടെ ഉജ്ജ്വമായ വാഗ്‌ധോരണി കൊടുങ്കാറ്റുപോലെ നിലംപരിശാക്കി. ഇത് ഈ ലേഖകന്റെ അഭിപ്രായമല്ല, ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനത്തെ വിലയിരുത്തിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അതിനടുത്ത ദിവസം ലോകജനതയ്ക്കു മുന്നില്‍ സാക്ഷ്യപ്പെടുത്തിയതാണ്.

ഐക്യരാഷ്ട്രസഭയുടെ 75-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഭാഷണത്തില്‍ ഇന്നത്തെ നിലയില്‍ ഈ പ്രവര്‍ത്തന പദ്ധതിയുമായി ഐക്യരാഷ്ട്രസഭ മുന്നോട്ടു പോകുന്നതില്‍ യാതൊരു പ്രയോജനവുമില്ലെന്ന് തുറന്നടിച്ചു. ഐക്യരാഷ്ട്രസഭയ്ക്ക് ഒരു പുനര്‍ജന്മം അനിവാര്യമാണ്. കര്‍മ്മോത്സുകമായ മുഴുവന്‍ ലോകരാഷ്ട്രങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന, എല്ലാ രാഷ്ട്രങ്ങളുടെയും അത്താണിയാകുന്ന ഒരു പുനര്‍ജന്മം. അതിന് കഴിയില്ലെങ്കില്‍ ഈ പ്രസ്ഥാനംകൊണ്ട് ലോകത്തിന് പ്രയോജനമില്ലാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1945 ലെ ലോകസാഹചര്യം അനുസരിച്ച് രൂപംകൊണ്ട പ്രസ്ഥാനത്തിന് 2020 ലെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1945 ലെ സാഹചര്യമാണോ ഇന്നുള്ളത് എന്ന് ഐക്യരാഷ്ട്രസഭയുടെ സ്ഥാപകാംഗമായ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ചോദിച്ചു. കാലാനുസൃതമായ മാറ്റം ഉണ്ടായില്ലെങ്കില്‍ സ്വയം ദുര്‍ബ്ബലമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 75 വര്‍ഷം കൊണ്ട് ധാരാളം നേട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഗൗരവതരമായ ആത്മവിമര്‍ശനം അനിവാര്യമാക്കുന്ന സാഹചര്യങ്ങളും ഉരുത്തിരിഞ്ഞിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.

ഒരു മൂന്നാംലോക മഹായുദ്ധം ഒഴിവാക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കഴിഞ്ഞു എന്നത് സഭ കൈവരിച്ച മികച്ച നേട്ടമാണ്. പക്ഷേ, ഇതിനിടെ ലോകം നിരവധി യുദ്ധങ്ങള്‍ കണ്ടു. ഒപ്പം ഒട്ടേറെ ആഭ്യന്തരയുദ്ധങ്ങളും. നിരവധി ഭീകരാക്രമണങ്ങള്‍ ലോകത്തെ പ്രകമ്പനം കൊള്ളിച്ചു. ചോരപ്പുഴകള്‍ ഒഴുകി. ഈ യുദ്ധങ്ങളിലും ഭീകരാക്രമണങ്ങളിലും കൊഴിഞ്ഞുവീണ ജീവിതങ്ങള്‍ നിങ്ങളെയും എന്നെയും പോലുള്ളവരുടേതാണ്. ഈ ലോകത്തെ പലവിധത്തിലും പോഷിപ്പിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളും യുവാക്കളും ഇവയില്‍ മരിച്ചുവീണു. ധാരാളം പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടു. കിടപ്പാടം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി. ഈ കാലഘട്ടങ്ങളിലൊക്കെ ഏതെങ്കിലും രീതിയില്‍ ഇടപെടാന്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കഴിഞ്ഞോ? കഴിഞ്ഞ എട്ടൊന്‍പതു മാസമായി ലോകം കൊറോണ രോഗബാധയിലാണ്. കൊറോണയ്ക്ക് എതിരെ ഒരു സംയുക്ത പ്രതിരോധം സൃഷ്ടിക്കാനോ കൂട്ടായ പോരാട്ടം നടത്താനോ എന്തെങ്കിലും ചെയ്യാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കഴിഞ്ഞോ? ഈ പരാജയങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും പ്രതികരണത്തിലും നവീകരണം അനിവാര്യമാക്കുന്നത്. ഐക്യരാഷ്ട്രസഭയോടുള്ള 130 കോടി ഭാരതീയരുടെ വിശ്വാസവും ബഹുമാനവും സമാനതകളില്ലാത്തതാണ്. അതുകൊണ്ടു തന്നെ ഇത്തരമൊരു നവീകരണ പ്രക്രിയക്കു വേണ്ടി ഭാരതം കാത്തിരിക്കുകയായിരുന്നു എന്നത് സത്യമാണ്. ഈ തരത്തിലുള്ള ഒരു നവീകരണം സംഭവിക്കുമോ എന്ന കാര്യത്തില്‍ പോലും ഇന്ന് ഭാരതത്തിന് ആശങ്കയുണ്ട്. എത്രകാലം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തെ ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താനാകും? ലോകജനസംഖ്യയുടെ 18 ശതമാനമുള്ള ഭാരതത്തില്‍ നൂറുകണക്കിന് ഭാഷകളുണ്ട്, ഭാഷാഭേദങ്ങളുണ്ട്. നിരവധി വംശങ്ങളുണ്ട്. നിരവധി ആശയസംഹിതകളുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങള്‍ വൈദേശികാധിപത്യത്തില്‍ ആയിരുന്നെങ്കിലും ആഗോളസമ്പദ്‌വ്യവസ്ഥയെ നയിച്ചത് ഭാരതമായിരുന്നു.

ഏറ്റവും ശക്തരായിരുന്നപ്പോള്‍ ഭാരതം ലോകത്തിന് ഭീഷണിയായിരുന്നില്ല. ഏറ്റവും ദുര്‍ബലരായിരുന്നപ്പോള്‍ ലോകത്തിന് ഭാരവുമായിരുന്നില്ല. ഐക്യരാഷ്ട്രസഭയുടെ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനുവേണ്ടി ഭാരതം എത്രകാലം കാത്തിരിക്കണം. ഐക്യരാഷ്ട്രസഭയുടെ സ്ഥാപിത ആദര്‍ശങ്ങളും ഭാരതത്തിന്റെ അടിസ്ഥാന ദര്‍ശനവും തമ്മില്‍ സാദൃശ്യമുണ്ട്. അവ രണ്ടും ഒന്നില്‍ നിന്ന് വ്യത്യസ്തമല്ല. ഐക്യരാഷ്ട്രസഭാ മന്ദിരത്തില്‍ പലതവണ കേട്ട വാക്കുകളുണ്ട്, ‘ലോകം ഒരു കുടുംബമാണ്.’ വസുധൈവ കുടുംബകം അഥവാ ലോകം ഒരു കുടുംബമാണെന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്, സ്വഭാവമാണ്, ചിന്തയാണ്. ഐക്യരാഷ്ട്രസഭയ്‌ക്കൊപ്പം ലോകക്ഷേമത്തിന് പരമാവധി പരിഗണന കൊടുക്കുന്ന രാജ്യമാണ് ഭാരതം. 50 സമാധാനപാലന ദൗത്യങ്ങള്‍ക്ക് ഇന്ത്യ സൈന്യത്തെ അയച്ചു. ഏറ്റവും കുടുതല്‍ സൈനികരെ ഈ ദൗത്യങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടതും ഭാരതത്തിനാണ്. ഇത്രയും ത്യാഗപൂര്‍വ്വമായ പങ്കാളിത്തം വഹിച്ചിട്ടും ഭാരതത്തിന് എന്തുകൊണ്ട് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നത് ഓരോ ഭാരതീയന്റെയും സംശയമാണ്.

ഒക്‌ടോബര്‍ 2 അക്രമരാഹിത്യദിനമായും ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായും ആചരിക്കുന്നത് ഭാരതം മുന്‍കൈ എടുത്തിട്ടാണ്. ദുരന്ത നിവാരണ സൗകര്യ വികസനത്തിനായുള്ള സഖ്യവും അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യവും ഫലവത്തായത് ഇന്ത്യയുടെ പരിശ്രമത്തിലാണ്. ഭാരതം എല്ലാകാലത്തും മുഴുവന്‍ മനുഷ്യരാശിയുടെയും താല്പര്യമാണ് പരിഗണിച്ചത്. ഈ ദര്‍ശനം തന്നെയാണ് ഭാരതത്തിന്റെ നയങ്ങളെ മുന്നോട്ട് നയിക്കുന്നതും. ഇന്ത്യ ഏതെങ്കിലും ഒരു രാജ്യത്തോട് പ്രകടിപ്പിക്കുന്ന സ്‌നേഹം മറ്റൊരു രാജ്യത്തിന് എതിരെയുള്ളതല്ല. ഇന്ത്യ വികസനത്തിനായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുമ്പോള്‍ അത് പങ്കാളിയാകുന്ന രാജ്യത്തെ പരാധീനമാക്കാനോ അവരുടെ സ്വാശ്രയത്വം ഇല്ലാതാക്കാനോ അല്ല. വികസനത്തിന്റെ മാതൃകകളും അനുഭവങ്ങളും പങ്കുവെയ്ക്കാന്‍ ഇന്ത്യ ഒരിക്കലും മടിച്ചിട്ടുമില്ല. കൊറോണ പകര്‍ച്ചവ്യാധി ലോകമെങ്ങും ഭീഷണി ഉയര്‍ത്തുമ്പോള്‍ 150 ഓളം രാജ്യങ്ങള്‍ക്ക് ഇന്ത്യ അവശ്യ മരുന്നുകള്‍ എത്തിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഉല്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയില്‍ ഒരുകാര്യം കൂടി ലോകത്തിന് ഉറപ്പു നല്‍കാനുണ്ട്. ഇന്നത്തെ പ്രതിസന്ധി മറികടക്കാന്‍ ഈ രംഗത്തെ ഇന്ത്യയുടെ പരമാവധി ശക്തിയും പ്രയോജനപ്പെടുത്തും. കൊറോണ വാക്‌സിന്‍ ഇന്ത്യ മൂന്നാംഘട്ട പരീക്ഷണത്തിലാണ് ഇപ്പോള്‍. പ്രതിരോധ വാക്‌സിനുകള്‍ സംഭരിക്കാനും വിതരണം ചെയ്യാനും ഇന്ത്യ എല്ലാ രാജ്യങ്ങളെയും കഴിയുന്നത്ര സഹായിക്കും.

അടുത്ത ജനുവരി മുതല്‍ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ സ്ഥിരമല്ലാത്ത അംഗം എന്ന നിലയില്‍ ഇന്ത്യ അതിന്റെ കര്‍ത്തവ്യം നിറവേറ്റാന്‍ തുടങ്ങും. ഈ ചുമതല ഇന്ത്യയെ ഏല്‍പ്പിച്ച എല്ലാ രാജ്യങ്ങളോടും അവരുടെ വിശ്വസ്തതയ്ക്ക് നന്ദി പറയുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയില്‍ ഞങ്ങളുടെ വര്‍ഷങ്ങളായുള്ള പരിചയസമ്പത്ത് ലോകനന്മയ്ക്കായി ഉപയോഗിക്കും. മനുഷ്യനന്മയില്‍ നിന്ന് ലോകനന്മയിലേക്ക് മുന്നേറാനാണ് ഞങ്ങളുടെ തീരുമാനം. ലോകസമാധാനം, സുരക്ഷ, ഐശ്വര്യം എന്നിവയ്ക്കായി ഇന്ത്യ എന്നും ശബ്ദമുയര്‍ത്തും. മാനവികതയുടെ ശത്രുക്കള്‍ക്കെതിരെ മനുഷ്യവംശത്തിന്റെയും മാനുഷിക മൂല്യത്തിന്റെയും ശത്രുക്കള്‍ക്ക് എതിരെ ശബ്ദമുയര്‍ത്താന്‍ ഇന്ത്യ ഒരിക്കലും മടി കാണിക്കില്ല. ഭീകരവാദം, അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന്, കള്ളപ്പണം എന്നിവയ്ക്ക് എതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യവും മൂല്യങ്ങളും സഹസ്രാബ്ദങ്ങള്‍ നീണ്ട സംസ്‌കാരത്തിന്റെ പരിചയസമ്പത്തും വികസ്വര രാജ്യങ്ങള്‍ക്ക് സഹായകമാകും. ഇന്ത്യയുടെ വികസനപാതയിലെ ഉയര്‍ച്ചകളും താഴ്ചകളും ലോകക്ഷേമത്തിന്റെ പാതയില്‍ എക്കാലവും സഹായകരമാകും. ഭാരതത്തിലെ ദശലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതം മാറ്റിമറിയ്ക്കാന്‍ ‘നവീകരിക്കുക, പ്രവര്‍ത്തിക്കുക, പരിവര്‍ത്തനം ചെയ്യുക’ എന്ന മന്ത്രം കാര്യമായി ഉപയോഗിക്കുന്നുണ്ട്. ഈ പരിചയസമ്പത്ത് ലോകത്തെ മറ്റ് രാജ്യങ്ങള്‍ക്കും പ്രയോജനപ്രദമാകും. നാലഞ്ചു വര്‍ഷം കൊണ്ട് 40 കോടി ജനങ്ങളെ ഇന്ത്യ ഔപചാരിക ധനകാര്യ മേഖലയിലേക്ക് കൊണ്ടുവന്നു. ഇത് ഒരു ചെറിയ കാര്യമല്ല. കഴിഞ്ഞ നാലഞ്ചു വര്‍ഷംകൊണ്ട് 60 കോടി ജനങ്ങളെ തുറസ്സായ സ്ഥലത്തെ വിസര്‍ജ്ജനത്തില്‍ നിന്ന് മോചിപ്പിച്ചു. ഇതും ചെറിയ കാര്യമല്ല. പക്ഷേ, ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ന് ഡിജിറ്റല്‍ ഇടപാടുകളില്‍ ആഗോളതലത്തില്‍ തന്നെ ഇന്ത്യ നേതൃസ്ഥാനത്തുണ്ട്. ദശലക്ഷക്കണക്കിന് പൗരന്മാരെ ഡിജിറ്റല്‍ സാങ്കേതികവിദ്യയോട് അടുപ്പിച്ചു. സുതാര്യതയും ശാക്തീകരണവും ഉറപ്പാക്കി.

2025 ഓടെ ക്ഷയരോഗ വിമുക്തമാക്കാനുള്ള പ്രക്രിയ തുടരുന്നു. 150 ദശലക്ഷം ഗ്രാമീണ വീടുകളില്‍ പൈപ്പുവെള്ളം എത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ആറുലക്ഷം ഗ്രാമങ്ങളെ ബ്രോഡ് ബാന്‍ഡ് ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനം ഏതാനും ദിവസം മുന്‍പ് തുടങ്ങി. കോവിഡ് രോഗത്തിനുശേഷമുള്ള കാലം സ്വാശ്രയഭാരതം എന്ന സ്വപ്‌നത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. ഇതാകട്ടെ, ആഗോളസമ്പദ്‌വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമായി മാറും. എല്ലാ പദ്ധതികളുടെയും എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഗുണഭോക്താവായി ഓരോ പൗരനും മാറുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. വനിതാ സംരംഭകരെയും വനിതാ നേതാക്കളെയും പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ വന്‍തോതില്‍ നടക്കുന്നു. ഇന്ത്യയിലെ സ്ത്രീകളാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ചെറുകിട സാമ്പത്തിക പദ്ധതിയുടെ ഉപയോക്താക്കള്‍. 26 ആഴ്ച പ്രസവാവധി കൊടുക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി നിരവധി നിയമഭേദഗതികളും കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയുടെ അനുഭവങ്ങള്‍ ലോകത്തിന് പങ്കുവെയ്ക്കുന്നതിനൊപ്പം ലോകത്തിന്റെ അനുഭവങ്ങളില്‍ നിന്ന് പഠിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു.

എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യയ്ക്ക് പറയാനുള്ളത് ഐക്യരാഷ്ട്രസഭയുടെ പ്രസക്തി നഷ്ടപ്പെടരുത് എന്നാണ്. ലോകനന്മയ്ക്ക് ഇത് അനിവാര്യമാണ്. ഐക്യരാഷ്ട്രസഭയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ലോകനന്മയ്ക്കായി ഞങ്ങള്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്നു എന്ന് നരേന്ദ്രമോദി പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഭാരതത്തിന്റെ ഘനഗംഭീരമായ ശബ്ദം ഉയര്‍ന്നതിനൊപ്പം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തെ എത്രകാലം മാറ്റി നിര്‍ത്താനാകുമെന്ന ചോദ്യം ലോകരാജ്യങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്. സ്വന്തം ശക്തിയുടെ ബലത്തില്‍ അധികാരം പിടിച്ചെടുക്കാനും പ്രയോഗിക്കാനും ശ്രമിക്കുന്നവര്‍ക്കിടയില്‍ ലോകത്തിന്റെ നന്മയ്ക്കും മാനവരാശിയുടെ ഉജ്ജ്വലമായ ഭാവിക്കും സ്വയം സമര്‍പ്പിക്കുന്ന ഇച്ഛാശക്തിയുള്ള രാജ്യം എന്ന കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വെച്ചത്. ഭീകരതയ്ക്കും ആയുധ-മയക്കുമരുന്ന് കടത്തിനും എതിരെ ശക്തമായ നിലപാട് ആവര്‍ത്തിച്ചതോടെ മാനവികതയുടെ, മനുഷ്യരാശിയുടെ ശത്രുക്കള്‍ക്ക് എതിരെ പോരാട്ടം തുടരുമെന്ന സന്ദേശം കൂടിയായി. ഭീകരതയോടും ഭീകരശക്തികളോടും സമരസപ്പെടാനില്ലെന്ന ഭാരതത്തിന്റെ നിലപാട് ലോകത്തിനു മുന്നില്‍ മോദി തുറന്നുകാട്ടി.

സ്വാശ്രയഭാരതം, ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്പത്തിലൂടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യയെ ശക്തമായി സജ്ജമാക്കുന്നതിനൊപ്പം ആഗോള സമ്പദ്‌വ്യവസ്ഥയിലും പുതിയ ലോകക്രമത്തിലും ഇന്ത്യയ്ക്ക് അനിഷേധ്യമായ സ്ഥാനമുണ്ടെന്ന് അടിവരയിട്ട് പറയുന്നതായിരുന്നു മോദിയുടെ പ്രസംഗം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വികസനത്തിലും സ്ത്രീശാക്തീകരണത്തിലും ജന്‍ധന്‍ ബാങ്കിലും ഡിജിറ്റല്‍ സേവനങ്ങളിലും ഭാരതം കൈവരിച്ച പുരോഗതി ലോകനന്മയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം വരച്ചുകാട്ടി. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെയും പാക് ഭീകരതയെയും പരോക്ഷമായ പരാമര്‍ശത്തിലൂടെ നരേന്ദ്രമോദി തുറന്നുകാട്ടി. ഭീകരതയ്‌ക്കെതിരെ നിസ്സംഗത പുലര്‍ത്തുന്ന ഐക്യരാഷ്ട്രസഭയുടെ സമീപനം മാറണമെന്ന മോദിയുടെ അഭിപ്രായത്തിന് ആഗോളതലത്തില്‍ തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഭീകരാക്രമണങ്ങളിലൂടെ ചോരപ്പുഴ ഒഴുകുമ്പോള്‍ ഐക്യരാഷ്ട്രസഭ നിസ്സംഗമായിരുന്നെന്ന മോദിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാന്‍ ലോകനേതാക്കളും ആഗോളതലത്തില്‍ തന്നെയുള്ള മാധ്യമങ്ങളും എത്തി.

ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച മോദിയുടെ പ്രസ്താവനയില്‍ ചൈനയില്‍ പോലും അഭൂതപൂര്‍വ്വമായ പിന്തുണയാണ് ഉണ്ടായത്. ശക്തമായ ഭാരതം, സ്വാശ്രയ ഭാരതം, സ്ത്രീസുരക്ഷയിലും ശാക്തീകരണത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഭാരതം ഡിജിറ്റല്‍ ഇടപാടുകളിലും ഏറ്റവും കൂടുതല്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലൂടെ സാധാരണക്കാരനു പോലും ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ പറ്റുന്ന സമൃദ്ധമായ ഭാരതം. ഈ കാഴ്ചപ്പാടാണ് മോദി ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ വെച്ചത്. ഐകരാഷ്ട്ര സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഭാരതത്തിന്റെ അവകാശമാണെന്ന കാര്യം ലോകത്തെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ബോദ്ധ്യപ്പെടുന്ന രീതിയില്‍ തന്നെ അവതരിപ്പിക്കാനും പ്രധാനമന്ത്രിക്കു കഴിഞ്ഞു. പഴയ ദുര്‍ബലമായ, അശക്തമായ, ശത്രുരാജ്യങ്ങളോട് ഏറ്റുമുട്ടാന്‍ ത്രാണിയില്ലാത്ത പരാധീന ഭാരതമല്ല. ലോകത്തിനു മുഴുവന്‍ നേതൃത്വം കൊടുക്കാന്‍ കഴിയുന്ന ജഗദ്ഗുരുവാകുന്ന ഭാരതമാണ് ഇന്നത്തേതെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

Tags: UNNarendra Modiഐക്യരാഷ്ട്രസഭ
Share10TweetSendShare

Related Posts

ഇന്നത്തെ ഗാസ നാളത്തെ കേരളം

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

ഖിലാഫത്തും ദേശീയതയും നേര്‍ക്കുനേര്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies