പ്രവാചകനെയോ വിശുദ്ധഖുറാനെയോ അപമാനിച്ചാല്‍ അത് മതനിന്ദയാണ്. തലവെട്ടലാണ് ശിക്ഷ. കുറഞ്ഞത് കയ്യെങ്കിലും വെട്ടണം. അതുകൊണ്ടാണല്ലോ എസ്.ഡി.പി. ഐക്കാര്‍ ജോസഫ് മാസ്റ്ററുടെ കൈവെട്ടിയത്. പാകിസ്ഥാനില്‍ ഖുറാനെ അപമാനിച്ചു എന്ന് ഒരു മുക്രി സാക്ഷിപറഞ്ഞാല്‍ മതി, മതനിന്ദ കുറ്റം ചുമത്തി കോടതി വധശിക്ഷയ്ക്ക് വിധിക്കും. മതനിന്ദയ്ക്ക്, ഭരണം ജനാധിപത്യമാണോ ഇസ്ലാമികാധിപത്യമാണോ എന്ന പ്രശ്‌നമൊന്നും ശരീയത്ത് കോടതിക്കില്ല. കുറച്ചുനാളായി ഒരു സംസ്ഥാനമന്ത്രി വിശുദ്ധ ഖുറാനെ അപമാനിക്കുന്നവിധം അതിനെ കള്ളക്കടത്തിന്റെ ഉപകരണമാക്കിയിട്ടും ഒരു മതപുരോഹിതനും അത് മതനിന്ദയാണെന്ന് ഫത്വയിറക്കുന്നില്ല. കൈവെട്ടാന്‍ അണികളോട് ആഹ്വാനം ചെയ്യുന്നില്ല. ആരും വാളുമൂര്‍ച്ചകൂട്ടി ഇറങ്ങുന്നുമില്ല. എന്നാല്‍ കോണ്‍ഗ്രസ്സിലെയും മുസ്ലിംലീഗിലേയും മുസ്ലിം നേതാക്കള്‍ ജലീല്‍ ഖുറാനെ അപമാനിച്ചു എന്ന് ആവര്‍ത്തിച്ചു പറയുന്നുമുണ്ട്. വമ്പന്മാര്‍ക്ക് കിടന്നപായിലും വിസര്‍ജ്ജിക്കാമെന്നാണോ ഇവരുടെ പക്ഷം?
എസ്.ഡി.പി.ഐക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും ഇപ്പോള്‍ എല്‍. ഡി.എഫിനെ വിട്ട് ലീഗു മുന്നണിയിലേയ്ക്ക് കൂടുമാറിയിരിക്കുന്നു. സ്വാഭാവികമായും എസ്.ഡി.പി.ഐയുടെ കൊലയാളി സംഘം ജോസഫ് മാസ്റ്റര്‍ക്ക് നല്‍കിയ ശിക്ഷയെങ്കിലും ജലീലിനും പ്രഖ്യാപിക്കേണ്ടതായിരുന്നു. ഖുറാന്‍ കള്ളക്കടത്ത് വാര്‍ത്തകള്‍ പുറത്തുവന്നിട്ടും എസ്.ഡി.പി.ഐക്കാരന്റെ മുസ്ലിം രക്തം തിളയ്ക്കാത്തതെന്തേ? യു. ഡി.എഫില്‍ ചേക്കേറിയ ഇസ്ലാമിസ്റ്റുകളും ജലീലും ഒരേ തൂവല്‍പക്ഷികളാണ് എന്നതു തന്നെ കാരണം. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പിണറായി വിജയന്‍ സ്വപ്‌നം കാണുന്നത് നാടോടിക്കാറ്റ് എന്ന സിനിമയിലെ ദാസനെയും വിജയനെയും പോലെയാണ്. എന്നാല്‍ പിണറായിയുടെ സ്വപ്‌നം നേരം വെളുക്കുന്നതോടെ (അടുത്ത തിരഞ്ഞെടുപ്പോടെ) അവസാനിക്കുമെന്ന് ജലീലിനും എസ്.ഡി.പി.ഐക്കാര്‍ക്കുമറിയാം. അതു കണക്കാക്കിയാണ് അവര്‍ മുന്നണി മാറിയത്. നേരം വെളുത്തു കഴിയുമ്പോള്‍ കള്ളക്കടത്ത് സ്വര്‍ണ്ണം ഇസ്ലാമിക ഭീകരരുടെ താവളങ്ങളിലെത്തുമെന്നും അവരുടെ ലക്ഷ്യം നേടാന്‍ ഉപയോഗിക്കാമെന്നും അവര്‍ക്കറിയാം. ഈ നാടകത്തിലെ ഒരു നടന്‍ മാത്രമായ ജലീലിന്റെ മതനിന്ദ അഭിനയത്തിനെതിരെ ഫത്വയിറക്കാന്‍ ശരീയത്ത് കോടതികള്‍ തയ്യാറാവാത്തതിന്റെ രഹസ്യവും അതുതന്നെ.