Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

കള്ളക്കടത്ത്: പിണറായിക്കെതിരെ ചെന്നിത്തല; പക്ഷേ രാഹുലിന് മിണ്ടാട്ടമില്ല!

കെ.വി. രാജശേഖരന്‍

Sep 14, 2020, 07:19 pm IST

കമ്യൂണിസ്റ്റു മുഖ്യമന്ത്രി പിണറായി വിജയന്റെ തണലില്‍ നടന്നുവന്നിരുന്ന ‘സ്വപ്ന’ സമാനമായ സ്വര്‍ണ്ണ കള്ളക്കടത്ത് ഭാരതം ചര്‍ച്ച ചെയ്യുന്ന ദേശീയ വിഷയമാണിന്ന്. ലോകമെല്ലാം സ്വര്‍ണ്ണത്തിന്റെ നിറം മഞ്ഞയാണെന്നിരിക്കെ കേരളത്തിലെ കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെ നിറം ചുവപ്പാണെന്നും പറഞ്ഞു കൊണ്ടാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ജയപ്രകാശ് നഡ്ഡ തന്റെ നിലപാട് വ്യക്തമാക്കിയത്. ദേശീയ മുഖ്യധാരാ മാധ്യമങ്ങളും ഈ വിഷയത്തിലൂടെ കമ്യൂണിസ്റ്റ് കറുത്ത മുഖം തിരിച്ചറിഞ്ഞിരിക്കുന്നു. കോവിഡിനിടെ പ്രധാനമന്ത്രി രാമക്ഷേത്ര ഭൂമിപൂജയ്ക്ക് പോകുന്നുവോയെന്ന ഡാനിയേല്‍ രാജായുടെ (സെക്രട്ടറി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യാ) ചോദ്യത്തിന് ദേശീയ മാധ്യമങ്ങളില്‍ ‘കോവിടിനിടെ കേരളത്തില്‍ കമ്യൂണിസ്റ്റ് കള്ളക്കടത്താകാമോ’ എന്ന ശക്തമായ മറു ചോദ്യം ഉയര്‍ന്നു വന്നത് ഇടതു രാഷ്ട്ര വിരുദ്ധശക്തികളുടെ ആദര്‍ശത്തിന്റെ കപട മുഖം മൂടി പറിച്ച് എറിയപ്പെട്ട് തുടങ്ങിയതിന്റെ അടയാളമായി. പക്ഷേ കരിങ്കല്ലിനു കാറ്റു പിടിക്കാത്തതുപോലെ അനക്കമില്ലാത്ത ഇരിപ്പാണ് രാഹുലും യച്ചൂരിയും! ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സ് ദേശീയനേതൃത്വത്തിന്റെ സംശയകരവും കുറ്റകരവുമായ മൗനത്തിനു നേരെ കണ്ണടച്ചുകൊണ്ട് കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാടറിയാന്‍ രമേശ് ചെന്നിത്തല ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കത്തയച്ചിരിക്കുന്നത്. ആ കത്തില്‍ ഒപ്പിടുന്നതിനു മുമ്പ് രമേശ് ഓര്‍ക്കേണ്ട രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്നാമത്, കൈക്കൂലിയും കൊള്ളയും കൊലപാതകവും ഇപ്പോള്‍ കള്ളക്കടത്തും സ്ഥാപനവത്കരിക്കയും വ്യവസായവത്കരിക്കയും ചെയ്ത രാഷ്ട്രീയ സംഘടനാ സംവിധാനമാണ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടേത്. നഗരങ്ങളില്‍ ആസൂത്രിതമായി യാചകരെ വാഹനങ്ങളില്‍ കൊണ്ടുവന്ന് വിവിധ ഇടങ്ങളില്‍ തെണ്ടാന്‍ വിടുന്നവരെ പോലെ. കൂട്ടം വിട്ടു പോകാതിരിക്കാന്‍ കയ്യോ കാലോ തല്ലിയൊടിക്കയോ കണ്ണുകുത്തിപ്പൊട്ടിക്കയോ ചെയ്തിട്ടുണ്ടാകും. ഓരോ യാചകനും നിശ്ചയിക്കപ്പെട്ട ഇടങ്ങളുണ്ടാകും. നിശ്ചയിക്കപ്പെട്ട തെണ്ടല്‍ രീതികളുമുണ്ടാകും. തെണ്ടിക്കിട്ടിയ മുതല്‍ മൊത്തം മുതലാളിയെ ഏല്‍പ്പിക്കണം. അത്യാവശ്യം കഞ്ഞി കുടിക്കാനുള്ളത് പണിയെടുത്തവര്‍ക്കു നല്‍കും. ബാക്കി മൊത്തം മുതലാളിക്കുള്ളതും!

സമാനമാണ് പാര്‍ട്ടിയുടെ രീതിയും. താഴെത്തട്ടിലുള്ള സഖാക്കള്‍ക്ക് രസീതില്ലാത്ത ബക്കറ്റു പിരിവ്, തൊഴിലാളി യൂണിയന്റെ പേരില്‍ നോക്കു കൂലി, ഉദ്യോഗസ്ഥ സഖാക്കള്‍ക്ക് കൈക്കൂലി, അങ്ങനെ ‘വര്‍ഗ ബഹുജന’ സംഘടനകളുടെ പ്രാദേശിക ഘടകകങ്ങളില്‍ പോലുമുള്ള എല്ലാ സഖാക്കള്‍ക്കും അഴിമതിയുടെ സാദ്ധ്യതകള്‍ തുറന്നു നല്‍കുന്നതാണ് പാര്‍ട്ടിലൈന്‍. ഉപരി ഘടകങ്ങളിലേക്കെത്തുമ്പോള്‍ തോതും തലവും മാറിക്കൊണ്ടിരിക്കും എന്ന് മാത്രം. കൃത്യമായ ലവി പിരിവ് നടത്തി പാര്‍ട്ടിയുടെ അഴിമതിവിഹിതം വിട്ടുവീഴ്ചയില്ലാതെ ഈടാക്കുകയും ചെയ്യും. അങ്ങനെ കുറ്റമറ്റ പാര്‍ട്ടിരേഖയുടെ അടിസ്ഥാനത്തില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് അഴിമതി സംവിധാനം എസ്സ് എന്‍ സി ലാവ്‌ലിന്‍ ഉള്‍പ്പടെയള്ള എത്രയോ കേസുകളില്‍ പെട്ടുപോയ പാര്‍ട്ടി സഖാക്കളുടെ പോലും വീറും വീര്യവും ചോരാതെ തളരാതെ കാത്തു സൂക്ഷിച്ചിട്ടുമുണ്ട്. ഡീമോണിട്ടൈസേഷന്‍ പോലുള്ള നടപടികളിലൂടെ കള്ളനോട്ടിനും കള്ളക്കടത്തിനും എല്ലാം എതിരെ നരേന്ദ്ര മോദി ഭരണം എടുത്ത നടപടികള്‍ പാര്‍ട്ടിയുടെയും സഖാക്കളുടെയും സൈ്വര വിഹാരത്തിനുമേല്‍ ഭരണകൂട പിടിമുറുക്കം ഉറപ്പാക്കിയേക്കാമെന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണ കള്ളക്കടത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലോചിച്ചുറച്ചുള്ള തീരുമാനം തന്നെയാണ്.

സംസ്ഥാന സര്‍ക്കാരിന് ചക്രം തികയാതെ വന്നപ്പോള്‍ ധനകാര്യമന്ത്രി തോമസ്സ് ഐസക്ക് കിഫ്ബിയിലേക്ക് തിരിഞ്ഞതു പോലെ പാര്‍ട്ടിയുടെ പെട്ടി കാലിയാകാന്‍ തുടങ്ങും മുമ്പേ കള്ളക്കടത്തിലേക്ക് തിരിഞ്ഞെന്നു മാത്രം. അതുകൊണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായിയും കൊടിയേരിയും പറഞ്ഞൂ കൊണ്ടിരിക്കുന്ന മറുപടിയേ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗവും പാര്‍ട്ടി സേക്രട്ടറിയുമായ സീതാറാം യച്ചൂരിയില്‍ നിന്നായാലും ചെന്നിത്തലയ്ക്ക് ലഭിക്കകയുള്ളു. കാരണം സ്വര്‍ണ്ണം കള്ളക്കടത്തു കൊണ്ട് പാര്‍ട്ടിക്കും നേതാക്കള്‍ക്കും നേട്ടമുണ്ടാകുന്നതിലും അങ്ങനെയുള്ള ധനം ‘മതേതര'(ഇസ്ലാമിക) തീവ്രവാദികളുടെ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഒഴുകുന്നതിലും കമ്യൂണിസ്റ്റ് മാക്‌സിസ്റ്റു പാര്‍ട്ടിക്ക് സന്തോഷമേയുള്ളു.

ചെന്നിത്തല കത്തിലൊപ്പിടും മുമ്പ് ആലോചിക്കേണ്ടിയിരുന്ന മറ്റൊരു കാര്യം കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ എന്തേ മിണ്ടാതിരിക്കുന്നൂവെന്നതു തന്നെയായിരുന്നു. സ്വര്‍ണ്ണ കള്ളക്കടത്തിനെതിരെ കോണ്‍ഗ്രസ്സ് പ്രാദേശിക നേതൃത്വം പ്രതിഷേധിക്കുമ്പോഴും ദേശീയ നേതൃത്വം അക്കാര്യത്തില്‍ അനങ്ങുന്നില്ല. ഉത്തര്‍ പ്രദേശില്‍ വികാസ് ദുബെ എന്ന കൊടും കുറ്റവാളി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചെറിയൊരു പ്രാദേശിക വിഷയത്തില്‍ പോലും ശക്തമായി പ്രതികരിച്ച വയനാട് എംപി രാഹുല്‍ ഗാന്ധിയോ സഹോദരി പ്രിയങ്കയോ അമ്മ സോണിയയോ സ്വര്‍ണ്ണം കള്ളക്കടത്തിനെ കുറിച്ച് ഒരു വാക്കു പോലും പ്രതികരിക്കാന്‍ തയാറായിട്ടില്ല. ശശി തരൂര്‍ നിശ്ശബ്ദനാണ്. എകെ ആന്റണി അനങ്ങുന്നില്ല. മാത്രമല്ല, ദേശീയ മാധ്യമ ചാനലുകളില്‍ കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ സാധാരണ കോണ്‍ഗ്രസ്സിനോടൊപ്പം നില്‍ക്കുന്ന സംവാദകര്‍ പ്രത്യക്ഷമായോ പരോക്ഷമായോ പിണറായി വിജയനെ സഹായിക്കുന്ന നിലപാടാണെടുക്കുന്നത്. ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്സ് വക്താക്കളെ വിടുന്നതിന് ധൈര്യം ഇല്ലാത്തതുകൊണ്ട് പലപ്പോഴും ആ ജോലിക്ക് ബിനാമികളെയാണ് വിടാറുള്ളത്. കോണ്‍ഗ്രസ്സും മുസ്ലീംവര്‍ഗീയവാദികളും തീവ്രവാദികളും നാടന്‍/കാടന്‍ നക്‌സലുകളും കമ്യൂണിസ്റ്റു പരിവാറും അടങ്ങുന്ന ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും കൂട്ടായ്മയുടെ പക്ഷം പറയുന്ന വക്താക്കള്‍. പക്ഷേ ഈ വിഷയത്തില്‍ കേരളത്തില്‍ പാളയത്തില്‍ പടയായിരിക്കുന്നെന്നും കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റ് പിണറായി വിജയനും രണ്ടു പക്ഷത്താണെന്നും തിരിച്ചറിഞ്ഞപ്പോള്‍ ആരോടൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ അവര്‍ ആശയക്കുഴപ്പത്തിലായി. പക്ഷേ അവസാനം അവര്‍ കൂട്ടമായി കേരളത്തിലെ കോണ്‍ഗ്രസ്സുകാരെ ഒറ്റിക്കൊടുക്കുന്നതാണ് കാണുന്നത്. പിണറായി വിജയന്റെ വാക്കുകളാണ് അവര്‍ ആവര്‍ത്തിക്കുന്നത്.

വിഷയം ദേശ സുരക്ഷാ ഏജന്‍സിയുടെ അന്വേഷണത്തിനു വിധേയമായതോടെയാണ് ദേശീയതലത്തിലും സംസ്ഥാന തലത്തിലും രാഷ്ട്രീയ കൂട്ടുകെട്ടുകളുടെയും സമ്മര്‍ദ്ദശക്തികളുടെയും നിലപാടുതറകള്‍ ഇളകുന്ന അവസ്ഥയായത്. അന്വേഷണത്തിന്റെ ഗൗരവവും രീതിയും മാറിയതോടെ മടിയില്‍ സ്വാഭാവികമായും വളരെയേറെ കനമുള്ള കമ്യൂണിസ്റ്റു പാര്‍ട്ടി, മുസ്ലീം ലീഗ്, വിവിധ ‘മതേതര’ തീവ്രവാദി സംഘടനകള്‍, വിവാദ സ്വര്‍ണ്ണ വ്യവസായികള്‍, അവരുടെ തണലില്‍ കഴിയുന്ന മാധ്യമ മേഖല, അവരുടെ പണം കൊണ്ട് മലബാര്‍ ലഹളയിലെ ഹിന്ദുകൂട്ടക്കൊലയുടെ ചരിത്രം വക്രീകരിച്ചു കൂലി മേടിക്കാന്‍ കാത്തിരുന്ന ചലച്ചിത്ര ‘വ്യവസായികള്‍’ എന്നിവരൊക്കെ പ്രതിരോധത്തിലോ പ്രതിസന്ധിയിലോ ആവുകയാണ്. അവര്‍ ഒന്നിച്ചൂ നിന്ന് ഈ പ്രതിസന്ധി ഘട്ടത്തെ നേരിടുവാന്‍ പരസ്പര സഹായത്തിന്റെ അന്തര്‍ധാര ദേശീയതലത്തില്‍ ശക്തിപ്പെടുത്തുവാന്‍ തന്ത്രം മെനയുന്നതാണ് ഇപ്പോള്‍ പ്രകടമാകുന്നത്. സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ ശൃംഖല വളരെ വലുതും ബലമുള്ളതുമാണ്. അവരെ രാഹുലോ സോണിയയോ പ്രിയങ്കയോ ദേശീയതലത്തിലുള്ള കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ്-ഇസ്‌ളാമിക തീവ്രവാദക്കൂട്ടായ്മയോ ഉപേക്ഷിക്കുകയില്ല.

അല്ലെങ്കില്‍ തന്നെ ഇടി വെട്ടിയവനെ പാമ്പും കടിച്ച ഗതിയിലാണിപ്പോള്‍ രാഹുലിന്റെ കോണ്‍ഗ്രസ്സ്. രക്ഷപ്പെടാന്‍ പഴുതില്ലാത്ത ഒരു ഗര്‍ത്തത്തിലേക്ക് വീണിരിക്കയാണ്. സോണിയാ-ജിങ്ങ്പിങ്ങ് ധാരണാപത്രത്തിലൊപ്പിട്ട് ചൈനീസ് സര്‍ക്കാറിനോടും ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയോടും പണം വാങ്ങി ഭാരതത്തിന്റെ സാമ്പത്തിക മേഖലയിലും പ്രതിരോധ മേഖലയിലും ചൈനയ്ക്കുവേണ്ടി ചെയ്ത വിട്ടു വീഴ്ചകള്‍ വെളിച്ചത്തായിരിക്കുന്നു. ആ പണം വെളുപ്പിച്ചെടുക്കാന്‍ വേണ്ടി രാജീവ് ഗാന്ധി ഫൗണ്ടേഷനെയും സോണിയാ കുടുംബം നടത്തുന്ന സ്വകാര്യ ട്രസ്റ്റുകളെയും ഉപയോഗിച്ചതിനെ സംബന്ധിച്ചും പൊതുസമൂഹത്തിന് സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. ഫോര്‍ഡ് ഫൗണ്ടേഷന്‍, ക്ലിന്റണ്‍ ഫൗണ്ടേഷന്‍, വിവിധ രാജ്യങ്ങള്‍, എന്നിവയില്‍നിന്നും സക്കീര്‍ നായക്, ചോക്‌സി, തുടങ്ങി നിരവധി വിവാദവ്യക്തികള്‍, പ്രൈംമിനിസ്റ്റേഴ്‌സ് റിലീഫ് ഫണ്ട്, വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും അനധികൃതമായി കോടികള്‍ ഒഴുകിയതിന്റെ വിവരങ്ങളും പുറത്തായിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിനു തുടക്കം കുറിച്ചിരിക്കയാണ്. പിടി വിടുന്നതിന്റെ ഒരു ലക്ഷണവുമില്ലതാനും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഡീമോണിട്ടൈസേഷനില്‍ ശക്തമായ ആഘാതത്തിനിരയായ സോണിയാ കുടുംബത്തിന്റെ സാമ്പത്തിക സാമ്രാജ്യം അടിമുടി ഇളകാന്‍ തുടങ്ങിയിരിക്കയാണ്. ദശകങ്ങളായി അവിടെ വളര്‍ത്തിയെടുത്ത അനധികൃത സമ്പദ് സമാഹാരം രൂപപ്പെടുത്തുവാനും കാത്തുസൂക്ഷിക്കുവാനും കൂടെ നിന്ന അഹമ്മദ് പട്ടേലും പി ചിദംബരവുമെല്ലാം ഗുരുതരമായ കേസുകളില്‍ കുടുങ്ങിക്കഴിഞ്ഞിരിക്കുന്നു.
അവരാല്‍ വഞ്ചിക്കപ്പെട്ട ഭാരതരാഷ്ട്രം വടി വെട്ടി അടിക്കാനൊരുമ്പെട്ടു കഴിഞ്ഞ ഘട്ടമാണ്. മറ്റൊരു തലത്തിലാണെങ്കില്‍, ചൈനയില്‍ നിന്നും സോണിയാ കുടുംബത്തിലേക്കൊഴുകിയ പണത്തിന്റെ തോത് പുറത്തായതോടെ കമ്യൂണിസ്റ്റ് മാക്‌സിസ്റ്റു പാര്‍ട്ടിക്കുള്ളില്‍ സ്വാഭാവികമായ അസൂയയും അമര്‍ഷവും വളര്‍ന്നിട്ടുണ്ടാകാനും ഇടയുണ്ട്. ചൈനയുടെ ആക്രമണകാലത്ത് ഇഎംഎസ്സും കൂട്ടരും ചാരപ്പണി ചെയ്തതും സീതാറാം യച്ചൂരി മൂന്ന് ശതാബ്ദങ്ങളിലധികം പണിയെടുത്ത് നേപ്പാളിനെ ചൈനയോട് അടുപ്പിച്ചതും അടക്കം ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒളിവിലും തെളിവിലും എന്നും കൂടെനിന്ന തങ്ങള്‍ക്ക് കിട്ടിയതും സോണിയാ കുടുംബത്തിലേക്ക് ഒഴുകിയ ധനവും താരതമ്യം ചെയ്യുന്ന കമ്യൂണിസ്റ്റ് സഖാക്കളുടെ നിരാശ മനസ്സിലാക്കാവുന്നതേയുള്ളു. അങ്ങനെ ഒരു സങ്കീര്‍ണ്ണ ഘട്ടത്തിലാണെങ്കിലും ഒരു സംസ്ഥാന ഭരണം പിടിച്ചെടുക്കാന്‍ വേണ്ടി സ്പ്രിംഗ്‌ളര്‍ ഇടപാടിലുള്‍പ്പടെ പിണറായിയെ പിടിച്ചു കുലുക്കാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല കാട്ടിയ പോരാട്ട മികവിനെ ദേശീയനേതൃത്വത്തിന് അംഗീകരിക്കാതിരിക്കാനാകില്ലായിരുന്നു. പോരെങ്കില്‍ അമേഠിയില്‍ നിന്ന് അഭയം തേടി വയനാട്ടിലെത്തിയപ്പോള്‍ ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും കൂട്ടായ്മയുടെ പാളയത്തില്‍ വിള്ളലുണ്ടാക്കി രാഹുലിനെ എതിര്‍ത്ത പിണറായി വിജയന് ഒരു പണി കിട്ടുന്നതിലൊട്ടു വിരോധവുമില്ല. അതിന്റെ പേരില്‍ ഉണ്ടാകാവുന്ന സ്വരച്ചേര്‍ച്ച യച്ചൂരിവഴി പരിഹരിക്കാമെന്ന വിശ്വാസവും സോണിയാ കുടുംബത്തിനുണ്ടാകാം. പക്ഷേ സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് വിപുലമായ തലങ്ങളിലേക്ക് പോയതോടെയാണ് കോണ്‍ഗ്രസ്സ് ദേശീയനേതൃത്വം കുരുക്കിലായത്. പിണറായി വിജയനും കമ്യൂണിസ്റ്റു പക്ഷവും വിദേശത്തേക്ക് കടത്തിയ അഴിമതിസമ്പാദ്യം സ്വര്‍ണ്ണരൂപത്തിലാക്കി വരാനിരിക്കുന്ന പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുകള്‍ക്കിപ്പുറം തിരിച്ചുകൊണ്ടുവരുവാനുള്ള പരിശ്രമത്തിലാണോ ശിവശങ്കരനും സ്വപ്നയും നിയോഗിക്കപ്പെട്ടതെന്ന തലത്തിലേക്ക് അന്വേഷണം ഒതുങ്ങിയിരുന്നെങ്കില്‍ രാഹുലിന് സഹിക്കാമായിരുന്നു. പക്ഷേ മുസ്ലീം ലീഗുള്‍പ്പടെയുള്ള ഘടകകക്ഷികളുടെ തലപ്പുത്തുള്ളവരും ഇസ്ലാമിക തീവ്രവാദികളും കള്ളപ്പണം കുമിഞ്ഞുകൂടിയിട്ടുള്ള വ്യവസായികുളും ബ്യൂറോക്രാറ്റുകളും അടക്കം അന്വേഷണത്തിന്റെ വലയത്തിലായതോടെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ വോട്ടുബാങ്കുകളും നോട്ടുബാങ്കുകളും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന അവസ്ഥ ഭയപ്പെടേണ്ടിവരുന്നു.

മോദിവിരുദ്ധ രാഷ്ട്രീയ ദേശീയ കൂട്ടായ്മയുടെ താടിക്കു തീ പിടിപ്പിക്കുന്ന തലത്തിലേക്ക് കേരളം കണ്ട കമ്യൂണിസ്റ്റു കള്ളക്കടത്ത് മാറിമറിഞ്ഞതോടെയാണെന്നു തോന്നുന്നു, ശരദ് പവാറിന്റെ പുതിയ നീക്കം! ഇരുപത്തിനാലു മണിക്കൂറില്‍ പതിനെട്ടു മണിക്കൂറിലധികം രാഷ്ട്രത്തിനു വേണ്ടി പണിയെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര ഭൂമി പൂജയ്ക്കു വേണ്ടി കേവലം രണ്ടു മണിക്കൂര്‍ ചിലവാക്കാനിടയൂണ്ടെന്ന സൂചന ലഭിച്ചതോടെ പവാര്‍ ഹിന്ദുവിരുദ്ധ വര്‍ഗീയത അജണ്ടയായുള്ള ദേശവിരുദ്ധ ശക്തികളെ വീണ്ടും യോജിപ്പിക്കാന്‍ പുതിയ ഒരു പോര്‍മുഖം തുറന്ന് വഴി തേടുകയാണോ? അങ്ങനെ കള്ളക്കടത്തിന്റെ മറ്റൊരു ശക്തികേന്ദ്രമായ ബോംബെയില്‍ നിന്ന് മോദിക്കെതിരെ വേറിട്ടൊരു പോരാട്ടം തുടങ്ങി പിണറായിയിക്കും യച്ചൂരിക്കും രാഹുലിനും സോണിയക്കും വേണ്ടപ്പെട്ടവരായ കേരള സ്വര്‍ണ്ണക്കടത്ത് ലോബിയെ സഹായിക്കാനാണോ ഭാവം എന്ന ചോദ്യവും ഉയരുകയാണ്.

 

 

 

 

Share13TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies