Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

കണ്ടിട്ടും കേട്ടിട്ടും പഠിക്കാത്ത നമ്മള്‍

ഭാസ്‌കരന്‍ വേങ്ങര

Sep 14, 2020, 11:36 am IST

പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം യാദൃശ്ചികമാണ് എന്നു വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ സെക്രട്ടറിയേറ്റിലെ സുരക്ഷാ വീഴ്ചയെ അത്ര നിസാരമായി കാണാന്‍ കഴിയില്ല. 2018 മുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രത്യേക നടപടികള്‍ എടുത്തിരുന്നു. മാത്രമല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇ-ഫയലിങ് മുതലായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇവിടെ നാം ചിന്തിക്കേണ്ട വസ്തുത, തീപിടുത്തം മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ലോകമെമ്പാടും നൂതനങ്ങളായ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് ഒട്ടേറെ ദശാബ്ദങ്ങളായി. അവിടെയാണ് എല്ലാ മേഖലയിലും ഒന്നാം നമ്പര്‍ ആണെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്!. ഇപ്പൊഴും നമ്മള്‍ ആശ്രയിക്കുന്നത് അഗ്‌നിശമനസേന സ്ഥാപിച്ച മണല്‍ നിറച്ച ബക്കറ്റിനെയാണ് എന്നത് ലജ്ജാകരമാണ്! തീയണക്കാന്‍ ജീവനക്കാര്‍ എന്താണ് ചെയ്യുന്നത് എന്നു പൊതുജനം ചാനലുകളിലൂടെ കണ്ടതാണ്. മുറ്റത്ത് ചാണകം തളിക്കുന്ന പോലെ വെള്ളം തൂവുന്നു!. തങ്ങളുടെ മേഖലയി ല്‍ ഒരു ഈച്ച അനങ്ങുന്നത് പോലും കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് ലോകമെമ്പാടും ലഭ്യമാണ്. ചില വന്‍കിട സ്ഥാപങ്ങളില്‍, ഉപഭോക്താക്കളുടെ മുഖഭാവം പോലും നിരീക്ഷിക്കുകയും, വിലയിരുത്തുകയും ചെയ്ത് വിപണന തന്ത്രങ്ങള്‍ വരെ മെനയുന്നു!. അതുപോലെ, തീപിടുത്തം, ജലസേചന തടസം, വൈദ്യുതി തടസം, മറ്റ് അസാധാരണ സംഭവവികാസ ങ്ങള്‍ എന്നിവയൊക്കെ നിരീക്ഷിച്ചു നിമിഷങ്ങള്‍ക്കകം പരിഹാരം തേടുന്ന സവിധാനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അത്തരമൊരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നിമിഷങ്ങള്‍ക്കകം വൈദ്യുതി സ്വമേധയാ വിച്ഛേദിക്കപ്പെടുകയും, തീയണക്കുകയും ചെയ്യുമായിരുന്നു. ഇതിനൊക്കെ ഭാരിച്ച ചെലവല്ലേ എന്നുമാത്രം ചോദിക്കരുത്. കാരണം, അനാവശ്യമായി കോടാനുകോടി രൂപ പാഴ്‌ചെലവ് നടത്തുന്ന സംസ്ഥാനത്തിന്റെ പട്ടികയിലും കേരളത്തിന് ഒന്നാം സ്ഥാനം തന്നെയാണല്ലോ! മാത്രമല്ല, ഇതൊന്നും പാഴ്‌ചെലവുകളല്ല. വീണ്ടെടുക്കാന്‍ കഴിയാത്ത രേഖകള്‍, ജീവനുകള്‍, സ്വത്ത് എന്നിവ ഇതിലൂടെ രക്ഷിക്കാന്‍ കഴിയും. എത്രയെത്ര കമ്മീഷനുകളാണ് വെള്ളാനകളായി നികുതിപ്പണം പിടുങ്ങുന്നത്! അനാവശ്യമായി എത്ര കോടി രൂപ കടലില്‍ കലക്കുന്നു! ആഴ്ചതോറും ടയര്‍ തിന്നുന്ന കാറുകള്‍, വേണ്ടവര്‍ക്കും, വേണ്ടാത്തവര്‍ക്കും ചെലവ് ചുരുക്കലിലൂടെ സഞ്ചരിക്കുന്ന കൊട്ടാരങ്ങള്‍. പട്ടിക നീണ്ടതാണ്. അതിലൊന്നും ആര്‍ക്കും പരാതിയില്ലല്ലോ.

കംപ്യൂട്ടര്‍വല്‍ക്കരണം കാല് കുത്തിയപ്പോള്‍ അടിച്ചോടിച്ചവരാണ് നമ്മള്‍. പിന്നീട് അന്യസംസ്ഥാനങ്ങള്‍ ബഹുദൂരം മുന്നോട്ട് പോയപ്പോഴാണ് നമ്മുടെ കണ്ണു തുറന്നത്! ഇവിടെയും അതാണ് സ്ഥിതി. സര്‍വയ്‌ലന്‍സ് സംവിധാനങ്ങളിലൂടെ അണക്കെട്ടുകളുടെ നിരീക്ഷണം വരെ വിദൂരങങ്ങളില്‍ നിന്നു ചെയ്യാന്‍ കഴിയും. റൂമുകളിലെ താപനില, അമിത വൈദ്യുതിയുപയോഗം, ചോര്‍ച്ച, ഷോര്‍ട്ട് സര്‍ക്യൂട്ട്, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ മനുഷ്യസാന്നിധ്യമില്ലാതെ സാങ്കേതിക ബുദ്ധിക്ക് ചെയ്യാന്‍ കഴിയും. വീട്ടില്‍ നിന്നു പുറത്തുപോയാല്‍ ടിവി, എ.സി, ലൈറ്റ് എന്നിവ ദൂരസ്ഥലങ്ങളില്‍ നിന്നു ഓണാക്കാനും ഓഫ് ആക്കാനും കഴിയും. കാവല്‍ നായ്ക്കളെയും, സെക്യൂറിറ്റി ജീവനക്കാരെയുമൊക്കെ പകരം വെക്കാനുള്ള കെല്‍പ്പ് കൃത്രിമ ബുദ്ധിക്കുണ്ട്. ഇതൊന്നുമറിയാതെ നമ്മളിപ്പോഴും കൂപമണ്ഡൂകങ്ങളായി അഹങ്കരിക്കുകയാണ്! ഇനിയിപ്പോള്‍ ഏതെങ്കിലും കണ്‍സള്‍ട്ടന്‍സി ഇത്തരം പ്രവര്‍ത്തികള്‍ക്കായി കരാറുമായി വരുമ്പോഴാകും നമ്മള്‍ ഉണരുക! അപ്പോള്‍, മേനി പറഞ്ഞു നടക്കാനും, കമ്മീഷന്‍ പറ്റാനും വളരെ നല്ല എളുപ്പമാകും. വേറൊരു മാര്‍ഗ്ഗമുള്ളത് മൂന്നാം ലോക രാജ്യങ്ങളെ രക്ഷപ്പെടുത്തിയെ ഉറങ്ങൂ എന്നു ശപഥം ചെയ്ത യു.എന്‍, ലോകബാങ്ക് പോലുള്ള സംഘടനകള്‍ മാനദണ്ഡങളുമായി വരണം. കൊട്ടിഘോഷിക്കുന്ന സാക്ഷരത വിദ്യാഭ്യാസത്തിന്റെ ചരിത്രം തന്നെ നോക്കൂ. യു.എന്‍. ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയപ്പോഴാണ് നമ്മുടെ കണ്ണു തുറന്നത്! എന്നിട്ടും, മേനി പറച്ചിലിന് ഒരു ക്ഷാമവുമില്ല! അതേസമയം എല്ലാം ശരിയാക്കാന്‍ വേണ്ടി സുരക്ഷാ സംവിധാനത്തിന് വേണ്ടിമാത്രം കഴിഞ്ഞ വര്ഷം രണ്ടു കോടി രൂപയാണ് വാരി വിതറിയത്!

ഇതെന്തിനുവേണ്ടിയായിരുന്നു എന്നു അന്വേഷിക്കേണ്ടെ? സ്പ്രിങ്ക്‌ളര്‍ സംവിധാനം ഒരുക്കാന്‍ വേണ്ടിയായിരുന്നത്രെ! എന്നിട്ട് ഇവിടെ തീപിടിച്ചപ്പോള്‍ ആ സംവിധാനം പ്രവര്‍ത്തിച്ചോ? മുകളില്‍ സൂചിപ്പിച്ച സംവിധാനത്തില്‍ അങ്ങിനെ ഒരു അനിഷ്ട സംഭവം ഉണ്ടായാല്‍, ഓട്ടോമാറ്റിക്കായി പരിഹാരം ചെയ്യുന്നതിന് പുറമെ വേണ്ടപ്പെട്ടവരെ SMS വഴി വിവരം അറിയിക്കുകയും ചെയ്യും. എന്നിട്ടാണ് 2 കോടി രൂപ ചെലവഴിച്ചിട്ടും സ്പ്രിങ്കളര്‍ പോലും കണ്ണു ചിമ്മിക്കിടന്നത്! ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ ജീവനക്കാര്‍ ഫോണ്‍ ചെയ്താണത്രേ വിവരം അറിയിച്ചത്! അദ്ദേഹത്തെ വീട്ടില്‍ പോയി ക്ഷണിച്ചു കൊണ്ടുവരേണ്ട ഗതികേടുണ്ടായില്ലല്ലോ എന്ന് ആശ്വസിക്കാം. ഇപ്പോള്‍ മറുവാദമായി ഭരണപക്ഷം ഉന്നയിക്കുന്നത് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് 6 തവണ സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടായില്ലെ എന്നാണ്. എത്ര ബാലിശമായ വാദമാണെന്ന് നോക്കൂ. എല്ലാം ശരിയാക്കിത്തരാം എന്നു പറഞ്ഞവരുടെ പട്ടികയില്‍ ഇതൊന്നും വരില്ലേ?

ആരോപണപ്രത്യാരോപണങ്ങ ള്‍
മന്ത്രിമാരടക്കം ഉന്നയിക്കുന്ന ആരോപണം പ്രതിപക്ഷം എന്തിനവിടെ ഓടിയെത്തിയെന്നാണ്. ബിജെപി അദ്ധ്യക്ഷന്‍ ആരെക്കാളും മുന്‌പേ എത്തിയത്രേ! എന്നാല്‍, സമീപത്ത് ഉറങ്ങിക്കിടക്കുന്ന ഭരണപക്ഷക്കാര്‍ തിരിഞ്ഞുനോക്കുകപോലും ഉണ്ടായില്ല. ഭരണപക്ഷം എത്തുന്നതിന് മുന്‌പെ പ്രതിപക്ഷം എത്തിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. പ്രതിപക്ഷം ഗൂഡാലോചന നടത്തിയാണ് തീപിടുത്തം ഉണ്ടായതെന്ന് വരെ ചിലര്‍ കണ്ടുപിടിച്ചു! അതായത് പൊതുവായ കാര്യങ്ങളിലൊന്നും പ്രതിപക്ഷത്തിന് ഒരു റോളുമില്ല. എല്ലാം ശരിയാക്കാന്‍ സര്‍ക്കാരുണ്ട്! മന്ത്രി കുറ്റപ്പെടുത്തുന്നത് പതിവുപോലെ കോവിഡിനെയാണ്. അറ്റകുറ്റപണികള്‍ നീണ്ടുപോയത് കോവിഡ് വന്നതുമൂലമാണത്രേ! കോവിഡ് കാരണം ഏതെങ്കിലും മന്ത്രിമാരോ, എം.എല്‍.എമാരോ ചികില്‍സ മാറ്റിവെച്ചതായി അറിവില്ല. അത്യാവശ്യമല്ലാത്ത കാര്യങ്ങളെങ്കിലും പിന്നേക്ക് വെച്ചതായി അറിവില്ല. പക്ഷേ, അടിയന്തിരമായി ചെയ്യേണ്ട അറ്റകുറ്റപണികള്‍ മാറ്റി വെക്കാം. എല്ലാം കത്തി നശിച്ചാലല്ലേ കൂടുതല്‍ കമ്മീഷന്‍ കിട്ടൂ! ഇത്തരം മന്ത്രിമാരെയാണ് എല്ലാം ശരിയാക്കാ ന്‍ കേരളം ഏല്‍പ്പിച്ചിരിക്കുന്നത്!

കേരളത്തിന്റെ പൊതുസ്വഭാവം എന്തെങ്കിലും അത്യാഹിതം ഉണ്ടാകുമ്പോഴാണ് നാം അതേകുറിച്ചു ചിന്തിക്കുന്നതെന്നാണ്. പല നദികളിലും പാലങ്ങള്‍ വന്നതങ്ങിനെയാണ്? പല റോഡുകളിലും സുരക്ഷാ നിര്‍ദ്ദേശങ്ങളും, ചിഹ്നങ്ങളും വന്നതും വലിയ വിലകൊടുത്താണ്. അപകട സാധ്യതയുള്ള വളവുകള്‍ നികത്താന്‍ ഒട്ടേറെ ജീവനുകള്‍ പൊലിക്കേണ്ടി വന്നു. ഉരുള്‍ പൊട്ടലിന് സാധ്യതയുള്ള സ്ഥലത്ത് വീടിന് അനുമതി കൊടുത്തതുകൊണ്ടാണ് ഒട്ടേറെ പേര്‍ മണ്ണിനടിയിലായത്. അതുപോലെ, ഒട്ടേറെ വീടുകള്‍ കടലെടുത്തുപോയീ. തീപിടിത്തവും മറിച്ചല്ല. നിയമത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ പറയും. നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരും മന്ത്രിമാരും കണ്ണടയ്ക്കും. കോടതി ഇടപെടുകയും, ഒട്ടേറെ അപകടങ്ങള്‍ ഉണ്ടാകുകും ചെയ്യും വരെ റോഡിലെ കുണ്ടും കുഴിയും അടക്കില്ല.പകര്‍ച്ചവ്യാധികള്‍ വ്യാപകമാകും വരെ നടപടികള്‍ സ്വീകരിക്കില്ല. വിവാദമായ വടക്കാഞ്ചേരി ലൈഫ് പദ്ധതി സുരക്ഷാ ഭീഷണിയുള്ള സ്ഥലത്താണ് എന്ന് ബിജെപി അദ്ധ്യക്ഷന്‍ പറയും വരെ ആരും ശ്രദ്ധിച്ചിരുന്നില്ല.

ഇപ്പോള്‍ കേള്‍ക്കുന്നത് അണുനശീകരണത്തിനെത്തിയ തൊഴിലാളികള്‍ അടച്ചിട്ട മുറിയിലെ ഫാന്‍ ഓഫ് ചെയ്യാന്‍ മറന്നതാണ് തീപിടുത്തത്തിന് കാരണം, ആ ഫാന്‍ നേരത്തെ കേടായിരുന്നു എന്നാണ്. അങ്ങിനെയെങ്കില്‍ തന്നെ, കേടായ ഫാന്‍ നന്നാക്കാനോ, വൈദ്യുതി വിച്ഛേദിക്കാനോ സംവിധാനമില്ലെ? അതില്‍ നിന്നൊന്നും കമ്മീഷന്‍ കിട്ടില്ല എന്നാണോ വിശദീകരണം? അണുനശീരണം നടത്തിയ ശേഷം ചുമതലയുള്ള സെക്യൂരിറ്റി ജീവനക്കാര്‍ റൂം പരിശോധിക്കേണ്ടെ? ഫാന്‍ ഓഫ് ചെയ്യുക അയാളുടെ കൂടി ചുമതലയല്ലേ? അതോ ഈ വിഭാഗത്തിന് അങ്ങിനെ ചുമതലയുള്ള ആരുമില്ലേ? ആ മുറിയില്‍ നിന്നു അണുനശീകരണ തൊഴിലാളികള്‍ എന്തെങ്കിലും നശിപ്പിക്കുകയോ, മോഷണം നടത്തുകയോ, വിവരങള്‍ ചോര്‍ത്തുകയോ ചെയ്തിരുന്നെങ്കിലോ? ഇപ്പോള്‍ അന്വേഷണം നടത്തുന്നതി ല്‍ ദുരന്ത നിവാരണ സേന, കമ്മീഷണര്‍, അത്യാഹിത വിഭാഗം ഉദ്യോഗസ്ഥ ര്‍, സെകുറിറ്റി തലവന്‍മാര്‍, അഗ്‌നിശമനസേന, പോലീസ്, ഫോറെന്‍സിക്ക് വിഭാഗം മുതലായ അനേകം പേരുണ്ട്. ഇവരൊക്കെ ഇത്രയും നാള്‍ എവിടെയായിരുന്നു? അതോ ആര്‍ക്കും യാതൊരു ഉത്തരവാദിത്വവുമില്ലാത്ത വെള്ളരിക്ക പട്ടണമാണോ സെക്രട്ടറിയേറ്റ്?

ഇപ്പോള്‍ സമാധാനപ്പെടുന്നത്, വിലപിടിപ്പുള്ള രേഖകളൊന്നും കത്തിനശിച്ചിട്ടില്ല എന്നാണ്. എത്ര ബാലിശമായ പ്രസ്താവനയാണ് ഇത്! അത് കേവലം ഭാഗ്യം കൊണ്ട് സംഭവിച്ചതല്ലെ? അഥവാ പ്രധാന രേഖകള്‍ കത്തി നശിച്ചിരുന്നെങ്കിലോ? ആര് സമാധാനം പറയും? വിവരം കേട്ടു ഞൊടിയിടയില്‍ ഓടിയെത്തിയ പ്രതിപക്ഷ നേതാക്കളുടെ മണ്ടക്കിട്ട് ആശ്വാസം കൊള്ളുമോ? വളരെ കൃത്യമായ സുരക്ഷവീഴ്ചയാണ് അവിടെ സംഭവിച്ചത്. ഉത്തരവാദപ്പെട്ട മന്ത്രി സമാധാനം പറഞ്ഞേ മതിയാകൂ. അല്ലാതെ ഏതെങ്കിലും ശിപായിമാരുടെ തലയിലിട്ട് രക്ഷപ്പെടരുത്. വേറൊരു വാദം സുപ്രധാന ഫയലുക ള്‍ ഇ-ഫയലിങിലേക്ക് മാറ്റിയിരിക്കുന്നു എന്നാണ്. ഇത്തരം നിരുത്തരവാദികളുടെ കയ്യില്‍ ഇ-ഫയലിങ് സിസ്റ്റം സുരക്ഷിതമാകുമോ? അഗ്‌നിക്ക് അറിയില്ലല്ലോ, സുപ്രധാന രേഖകള്‍ ആണെന്ന്! മറ്റൊരു മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന് ഒന്നും മറച്ചു വെക്കാനില്ല എന്നാണ്. അതിനര്ത്ഥം എല്ലാം കത്തി നശിച്ചാലും പ്രശ്‌നമില്ലെന്നാണോ?

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും. ഇതിനേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍ വന്നേക്കാം.നമ്മുടെ ഓരോ വീഴ്ചയും സസൂക്ഷ്മം നിരീക്ഷിക്കുന്ന ശത്രുക്കള്‍ നമുക്ക് ചുറ്റുമുണ്ട്. ഇരുട്ടിന്റെ മറവില്‍ ഒളിച്ചിരിക്കുന്ന അവര്‍ക്ക് വാതായനങ്ങള്‍ തുറന്നുകൊടുക്കരുത്. അത് ഇസ്‌ളാമിക തീവ്രവാദികള്‍ ആയാലും, മാവോവാദികള്‍ ആയാലും ശരി. ശക്തമായ മുന്‍കരുതലുകള്‍ എടുത്തെ മതിയാകൂ. അത് കേവലം സെക്രട്ടറിയേറ്റില്‍ മാത്രം പോരാ. ഇതുപോലെ വിലപ്പെട്ട രേഖകള്‍ സൂക്ഷിയ്ക്കുന്ന എല്ലാ ഓഫീസുകളിലും വേണം ഓരോ ഫയലും ഓരോ ജീവിതമാണ് എന്നു പറഞ്ഞു അധികാരത്തിലെത്തിയ മുഖ്യമന്ത്രി അക്കാര്യം പലപ്പോഴും മറന്നു പോകുകയാണ്. സുരക്ഷ വീഴ്ചയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും. പ്രത്യേകിച്ച് പാര്‍ലമെന്റ് ചുട്ടെരിക്കാ ന്‍ കച്ചകെട്ടിയിറങ്ങിയവരുടെ സംഘാംഗങ്ങള്‍ കേരളത്തില്‍ നര്‍സറി പണിത് വിഹരിക്കുക്കുകയും, ഭരണപക്ഷം അവര്‍ക്ക് സുരക്ഷ ഒരുക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തി ല്‍. തീവ്രവാദികള്‍ 1921ല്‍ വെട്ടിപ്പിടിച്ച ഭൂമി കൈവശപ്പെടുത്താന്‍ ആദ്യം ചെയ്തത് താലൂക്ക് ഓഫീസ് ചുട്ടുകരിക്കുകയായിരുന്നു. അതിനാല്‍, ഇത്തരം കാര്യങ്ങളില്‍ ശക്തമായ കേന്ദ്ര ഇടപെടലുണ്ടാകുകയും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങ ള്‍ നല്കുകയും വേണം. ഈ ആധുനികകാലത്തും, മനുഷ്യജീവനും, സ്വത്തിനും സുരക്ഷയില്ലയെന്ന് പറയുന്നത് നാണക്കേടാണ്! ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് ഭംഗിവാക്ക് പറഞ്ഞാല്‍ പോരാ!

Share14TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies