മാര്‍ക്‌സ് മുതല്‍ ഇ.എം.എസ്.വരെയുള്ള താത്വികാചാര്യന്മാരുടെ പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്ത് പച്ചയില്‍ കുളിച്ചുനില്‍ക്കുന്ന മലപ്പുറം ജില്ലയെ ഒന്ന് ചുവപ്പിച്ചുകളയാം എന്ന മിഥ്യാധരണ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്ക്ക് തീരെയില്ല. എന്നല്ല, ആ പച്ചയെ ഒന്നു പോഷിപ്പിച്ചുകളയാം എന്ന ആഗ്രഹം തീവ്രമായി ഉണ്ടുതാനും. അതിനു പറ്റിയ സാധനം സാക്ഷാല്‍ വിശുദ്ധ ഖുറാനാണ് എന്ന്, ഇ.എം.എസ്സില്‍ നിന്നും രാഷ്ട്രീയം പഠിച്ച മുഖ്യമന്ത്രി വിജയന്‍ സഖാവിന് ആരും ഉപദേശിച്ചു കൊടുക്കേണ്ടതില്ലല്ലോ. പക്ഷേ, കൈ നനയാതെ മീന്‍പിടിക്കുന്ന രീതിയില്‍ അത് എവിടെ നിന്നു കിട്ടും എന്ന കാര്യത്തിലേ സഖാവിന് സംശയമുണ്ടായുള്ളു. എല്ലാത്തിനും ഉപദേശം നല്‍കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ അതിനും വഴി കണ്ടെത്തി. യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്നും ഖുറാന്‍ മാത്രമല്ല തിളങ്ങുന്ന വേറെ ചിലതും സംഘടിപ്പിക്കാമെന്ന വിദഗ്‌ദ്ധോപദേശം അദ്ദേഹം നല്‍കിയെന്നാണ് അസൂയക്കാര്‍ പറയുന്നത്. ഇതൊന്നും വിജയന്‍ സഖാവ് അറിയണ്ട, ആ കസേരയില്‍ അള്ളിപ്പിടിച്ച് ഇരുന്നു തന്നാല്‍ മാത്രം മതി, ബാക്കിക്കാര്യം ഞങ്ങളായിക്കൊള്ളാം എന്നു ഉപദേശകവൃന്ദം ചെവിയില്‍ പറയുകയും ചെയ്തു. വഖഫ്-ഹജ് വകുപ്പ് കൈകാര്യം ചെയ്യുന്ന കെ.ടി. ജലീല്‍ ഗ്രീന്‍ ചാനലായി പ്രവര്‍ത്തിച്ചു. യു.എ.ഇയില്‍ നിന്നും 250 പാക്കറ്റ് ഖുറാന്‍ പുഷ്പംപോലെ നയതന്ത്രബാഗേജിന്റെ മറവില്‍ തിരുവനന്തപുരത്തെത്തി.
ഇതിലെന്ത് തെറ്റ്? മുഖ്യന്റെ സ്വന്തക്കാര്‍ എന്ന ന്യൂനപക്ഷത്തിന്റെ ക്ഷേമത്തിനു വേണ്ടി ഇത്രയൊക്കെ ചെയ്യാതെ പറ്റുമോ?