മുന്തിയ ഇനം ഈന്തപ്പഴവും വിമാനടിക്കറ്റുമുണ്ടെങ്കില് നിങ്ങള്‍ക്ക് കേരളത്തിലെ ബുദ്ധിജീവികളെ വിലയ്ക്കെടുക്കാം. ഇതു ഹിന്ദുത്വഫാസിസ്റ്റുകള്‍ വിരോധംകൊണ്ടു പറയുന്നതല്ല. ഒരു മഹാനായ ബുദ്ധിജീവിയുടെ മകന് സ്വന്തം അനുഭവത്തില്‍ നിന്നു പറയുന്നതാണ്. നിയമവിദഗ്ദ്ധന്‍, എഴുത്തുകാരന്, ബുദ്ധിജീ വി, പരിസ്ഥിതി പ്രവര്ത്തകന്, ദളിത്പക്ഷക്കാരന്, മനുഷ്യാവകാശ പ്രവര്ത്തകന് എന്നിങ്ങനെയുള്ള വിശേഷണത്തിന്റെ കനംകൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടുള്ളയാളാണ് സെബാസ്റ്റ്യന്‍പോള്‍. അദ്ദേഹത്തെക്കുറിച്ച് മകന് റോണ്‍ ബാസ്റ്റ്യന്‍ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചതാണ് തന്റെ അച്ഛന് ഈന്തപ്പഴത്തിനും വിമാനടിക്കറ്റിനും വേണ്ടി വിലയ്ക്കെടുക്കപ്പെട്ടു എന്ന്. ഇക്കാര്യം ”വിശുദ്ധനായ പിതാവ്” ഇതുവരെ നിഷേധിച്ചിട്ടുമില്ല. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ വെള്ളപൂശലാണ് തന്റെ പിതാവടക്കമുള്ളവരുടെ പണി എന്നു മകന് ബാസ്റ്റ്യന്‍ പറയുന്നു.
കേരളത്തിലെ ബുദ്ധിജീവികളെ കോഴിക്കോട് വലിയങ്ങാടിയില്‍ കൊപ്ര തൂക്കി വാങ്ങുന്നതിലും ലാഘവത്തിലാണ് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും തൂക്കിവാങ്ങുന്നത്. മാധ്യമം വാരികയില്‍ എഴുതിക്കുക എന്നതാണ് അവരുടെ ആദ്യകെണി. പ്രതിഫലം കണ്ണഞ്ചിപ്പിക്കുന്നതാകുമ്പോള് ബുദ്ധിജീവി വീഴാന്‍ തുടങ്ങും. പിന്നാലെ പ്രലോഭനത്തിന്റെ അടുത്ത പടവുകള്‍. അ തിലാണ് ഈന്തപ്പഴവും വിമാനടിക്കറ്റുമൊക്കെ വരുന്നത്. ആളുടെ ദൗര്ബല്യമനുസരിച്ചിരിക്കും സല്‍ക്കാരം. ഒരു പൈസ ചിലവില്ലാതെ വി.ഐ.പി. പരിഗണനയില്‍ ഗള്‍ഫ് സ്വര്‍ഗ്ഗങ്ങളില്‍ അഭിരമിക്കാന്‍ കഴിയുന്നതോടെ ബുദ്ധിജീവിയുടെ നിഷ്പക്ഷത ഇസ്ലാമിസ്റ്റിന്റെ കാല്ക്കല് അടിയറവ് പറയുന്നു. പിന്നെ ജോസഫ് മാസ്റ്ററുടെ കൈ വെട്ടിയാലും അഭിമന്യുവിനെ വധിച്ചാലും എന്തിന് രാജ്യം തന്നെ കുട്ടിച്ചോറാക്കിയാലും അവര്‍ ഇസ്ലാമിക യജമാനന്റെ കാലു നക്കി മിണ്ടാതിരിക്കും. എന്നാല്‍ ഹിന്ദുക്കള്‍ തങ്ങളുടെ അഭിമാനത്തിനു നേരെ കുതിരകയറാന്‍ വരുന്നവനോട് പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഇക്കൂട്ടരുടെ വീര്യം ഉണരും. അവര്‍ ജിഹാദികള്‍ക്കുവേണ്ടി പേനയെടുക്കും.