ബാപ്പയെ മകന്‍ തടവറയിലിട്ട് കൊല്ലുന്നത് മുഗളചരിത്രം. ബാപ്പയ്ക്ക് സ്വന്തം കുഞ്ഞ് തന്നെ പാരവെക്കുന്നത് സമസ്താചരിത്രം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്രസകള്‍ തങ്ങള്‍ക്കു കീഴിലാണ് എന്ന് അഹങ്കരിക്കുന്ന, ലീഗുപക്ഷം നില്‍ക്കുന്ന സുന്നി സംഘടനയാണ് സമസ്ത. സമസ്തയുടെ വിദ്യാര്‍ത്ഥിവിഭാഗമാണ് എസ്.കെ.എസ്.എസ്.എഫ്. വഖഫ് സ്വത്തു സ്വകാര്യട്രസ്റ്റിന് നിസ്സാര തുകയ്ക്ക് വിറ്റ് സമൂഹത്തെ വഞ്ചിച്ച സമസ്തയുടെ നേതാക്കളെ തുറന്നുകാട്ടിയത് എസ്.കെ.എസ്.എസ്.എഫ്. അവരാണ് തങ്ങളെ ഒറ്റിക്കൊടുത്തത് എന്ന് ആരോപിക്കുന്നത് ലീഗുനേതാവും കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ എ.സി.ജി ബഷീര്‍. അതുകൊണ്ട് ഈ വാര്‍ത്ത ഒട്ടും അവിശ്വസിക്കേണ്ട കാര്യമില്ല.
1993ല്‍ കാസര്‍കോട്ട് ജാമിയസാദിയ ഇസ്ലാമിയ ട്രസ്റ്റ് രൂപീകരിക്കുക യും 1997ല്‍ അതു വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ ട്രസ്റ്റിനു കീഴില്‍ രണ്ടേക്കറിലധികം സ്ഥലവും അവിടെ ഒരു സ്‌കൂളും പള്ളിയുമടക്കം ചില കെട്ടിടങ്ങളുമുണ്ട്. ഈ സ്ഥലമാണ് കേവലം മുപ്പതുലക്ഷം രൂപയ്ക്ക് ഈ ട്രസ്റ്റ് തൃക്കരിപ്പൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്വകാര്യ ട്രസ്റ്റിന് വിറ്റത്. വിപണി വിലയനുസരിച്ച് ചുരുങ്ങിയത് ആറുകോടി രൂപ വിലവരും ഈ സ്ഥലത്തിന് എന്നാണ് ഇതുസംബന്ധിച്ച് വഖഫ് ബോര്‍ഡില്‍ പരാതി നല്‍കിയ അഡ്വ. ഷുക്കൂര്‍ പറയുന്നത്. രഹസ്യമായി നടന്ന ഈ കച്ചവടം പുറത്തു വിടാന്‍ എസ്.കെ.എസ്.എസ്.എഫി നെ പ്രേരിപ്പിച്ചത് നീതിബോധം കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്. പകരം ഒരു പകവീട്ടലായിരുന്നു അത്. ആ സ്ഥ ലത്തെ സ്‌കൂളിന്റെ നടത്തിപ്പുകാര്‍ എസ്.കെ.എസ്.എസ്.എഫ് ആയിരുന്നു. സ്‌കൂള്‍ നടത്തിപ്പ് ശരിയല്ലെന്നു കണ്ട് ജാമിയ സാദിയട്രസ്റ്റ് അതു തിരിച്ചെടുത്തു. ഇതില്‍ കുപിതരായ കുട്ടികള്‍ വാപ്പയുടെ കള്ളക്കച്ചവടം പുറത്തുകൊണ്ടുവന്നു. വഖഫ് നിയമ മനുസരിച്ച് രണ്ടു വര്‍ഷം അകത്തു കിടന്ന് ഗോതമ്പു ഉണ്ട തിന്നണ്ട ശിക്ഷയാണ് ഈ കുറ്റത്തിന് കിട്ടാന്‍ പോകുന്നത്. മഞ്ചേശ്വരം എം.എല്‍.എ. കമറുദ്ദീനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബഷീറുമടക്കം ലീഗുനേതാക്കളും സമസ്തക്കാരും വഖഫ് സ്വത്ത് വിറ്റ് കീശവിര്‍പ്പിച്ച കേസ്സില്‍ കോടതി കയറാന്‍ തുടങ്ങുകയാണ്.