Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ലോകത്തിന് വഴികാട്ടാന്‍ ഭാരതത്തിന്റെ ദര്‍ശനം

ഡോ.മന്‍മോഹന്‍ വൈദ്യ (സഹസര്‍കാര്യവാഹ്, ആര്‍.എസ്.എസ്.)

Print Edition: 8 May 2020

കൊറോണ എന്ന മഹാമാരിയെ തുടര്‍ന്ന് ഭൂമിയിലെ എല്ലാ ചലനങ്ങളും നിലച്ചിരിക്കുകയാണ്. വിമാനം, തീവണ്ടി, കാര്‍ എന്നിവയൊന്നും ഓടുന്നില്ലെന്ന് മാത്രമല്ല മനുഷ്യന്‍ നടന്നുപോകുന്നതുപോലും ഒരുപരിധിവരെ നിര്‍ത്തിയിരിക്കുന്നു. ഭൂമിയും പ്രകൃതിയും ശുദ്ധമായി ആരോഗ്യകരമായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ഈ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഴുവന്‍ മാലിന്യവും ഒഴുകിപ്പോയി. നദികളിലെ ജലം ശുദ്ധമായി; ജന്തുജാലങ്ങള്‍ ഭയമില്ലാതെ നഗരത്തിന് സമീപം ചുറ്റിക്കറങ്ങാന്‍ തുടങ്ങി. പഞ്ചാബിലെ ജലന്ധറില്‍ നിന്ന് നോക്കിയാല്‍, മഞ്ഞുമൂടിയ ഹിമാലയത്തിലെ കൊടുമുടി കാണുന്ന വിധത്തില്‍ വായുവും നിര്‍മ്മലമായി. ഇതൊക്കെ കുറച്ചു ദിവസത്തേക്ക് മാത്രമാണെങ്കിലും ഒരിക്കലും സാധ്യമല്ലെന്ന് കരുതിയതൊക്കെ സംഭവിച്ചിരിക്കുന്നു. ചലനം നിലച്ചുപോകുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഇത് രസകരമാണ്; അതോടൊപ്പം നാം അറിയേണ്ട കാര്യങ്ങളുമുണ്ട്.

ചലനം വര്‍ദ്ധിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഇത് അറിയാമെങ്കില്‍ ചലനം നിലക്കുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് മനസ്സിലാക്കാന്‍ എളുപ്പമാണ്. ‘Rising Technology and falling ethics’ (ഉയരുന്ന സാങ്കേതികവിദ്യ, താഴുന്ന മൂല്യങ്ങള്‍) എന്ന ലേഖനത്തില്‍ എസ്.കെ. ചക്രവര്‍ത്തി എഴുതുന്നു. ”ആധുനികശാസ്ത്രവും അതില്‍നിന്ന് ഉണ്ടായ സാങ്കേതികവിദ്യയും വികസിക്കുന്നത്, മനുഷ്യന്‍ ഭൂമിയും പ്രകൃതിയുമായുള്ള എല്ലാ ബന്ധനങ്ങളും ഉപേക്ഷിക്കാന്‍ തുടങ്ങുമ്പോഴാണ്. പ്രബുദ്ധതയുടെയും വസ്തുനിഷ്ഠതയുടെയും പ്രേരണയാല്‍, യുഗങ്ങളായി നടന്നുവരുന്ന സമ്പ്രദായങ്ങളെയെല്ലാം അന്ധവിശ്വാസങ്ങള്‍ എന്നുപറഞ്ഞ് തള്ളിക്കളഞ്ഞു. ഭാവിയെപ്പറ്റി ചിന്തിക്കാതിരിക്കുന്നത് പുരോഗമനവാദത്തിന്റെയും സ്വതന്ത്രചിന്തയുടെയും അടയാളമായി കണക്കാക്കാന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ താല്പര്യമില്ലായ്മ ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. താല്പര്യമില്ലാത്തവന് എന്ത് നന്മ, എന്ത് ദോഷം?”

മനുഷ്യന്റെ സ്വഭാവത്തിനും പ്രകൃതിക്കും ഇടയില്‍നിന്ന് നീതിയും അനീതിയും അപ്രത്യക്ഷമായി എന്നതിന് ഏറ്റവും വലിയ തെളിവാണ് ഇത്തരത്തിലുള്ള ചിന്ത. പദാര്‍ത്ഥം, വായു, ജലം, സമയം, ദൂരം എന്നിവയുടെ മേലുള്ള നിയന്ത്രണത്തിന്റെയും വിജയത്തിന്റെയും ഫലമായും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സമന്വയത്താലും ഭൗതികജീവിതത്തിന്റെ വിവിധ തലങ്ങളില്‍ നേട്ടമുണ്ടായി എന്നതില്‍ സംശയമില്ല. എന്നിരുന്നാലും സമന്വയത്തിനുപകരം ധിക്കാരം, ഭയം; ആദരവിനുപകരം മുന്‍കോപം, അഹങ്കാരം എന്നിവ ഉണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ അസ്ഥിരത തന്നെയാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അകല്‍ച്ചയുടെ പ്രധാന കാരണം.

മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള ഈ അന്യഥാബോധം, പരിസ്ഥിതിയിന്മേലുള്ള കടന്നുകയറ്റത്തിന്റെ പ്രധാനകാരണമായി എന്നുമാത്രമല്ല, ഈ ബോധം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കൈകടത്താനും തുടങ്ങി. രാജ്യങ്ങളും സംഘടനകളും മനുഷ്യരും ശാസ്ത്ര-സാങ്കേതിക വിദ്യയുടെ ഒപ്പം ചേര്‍ന്ന് കൂടുതല്‍ കൂടുതല്‍ ഭൗതികസമ്പത്ത് നേടാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് ഇന്ന് അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ നടക്കുന്ന സമ്മേളനങ്ങളിലെല്ലാം ആശയകൈമാറ്റത്തിന് പ്രോത്സാഹനം നല്‍കുന്നില്ല, രഹസ്യമായ രാഷ്ട്രീയവും ഭൗതികവുമായ പദ്ധതികളാണ് ഇവരുടെയൊക്കെ ഉള്ളിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഒരേയൊരു ലക്ഷ്യം ശാസ്ത്ര-സാങ്കേതികവിദ്യ കൂടുതല്‍ പുരോഗതിയിലാക്കുക എന്നത് മാത്രമാണ്. അധാര്‍മ്മികമായ രീതിയില്‍ സാങ്കേതികതയില്‍ അധിഷ്ഠിതമായ കാഴ്ചപ്പാടിനെ, മനുഷ്യന്‍ സഹജമാക്കിയിരിക്കുന്നു. ”ഉപകരണത്തില്‍നിന്ന് യന്ത്രത്തിലേക്ക്, യന്ത്രത്തില്‍ നിന്ന് സ്വയം പ്രവര്‍ത്തനത്തിലേക്ക്, സ്വയം പ്രവര്‍ത്തനത്തില്‍ നിന്ന് ചിപ്പിലേക്ക് – നിരന്തരമായ ഈ വികസനം മനുഷ്യനെ മനുഷ്യത്വത്തില്‍ നിന്നും അകറ്റിക്കൊണ്ടിരിക്കുന്നു.” ഈ സമ്പ്രദായം കാരണം മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് മാത്രമല്ല സമൂഹത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമൊക്കെ അകന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി മനുഷ്യന്‍ അവന്റെ ചുറ്റുപാടുകളോടും ബന്ധുക്കളോടും അന്യരോടും ഉള്ള പെരുമാറ്റത്തില്‍, കൂടുതല്‍ അഹങ്കാരികളും ക്രൂരന്മാരും കൊലപാതകികളും ആയിക്കൊണ്ടിരിക്കുന്നു. ഇത്തരം മാനസികഭാവമുള്ള സമൂഹത്തെയാണ് ‘വികസിത’മെന്നും ‘ആധുനിക’ മെന്നും വിളിക്കുന്നത്. ഈ ‘പുരോഗമനാത്മക വികസിത’ സമൂഹത്തിന്റെ വേര്, ഉത്ഭവം, അപക്വമായ അറിവ്, അല്പമായ ജീവിതാനുഭവം എന്നിവയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ഇവരുടെ തീരുമാനം തെറ്റും അപൂര്‍ണ്ണവും അനുചിതവും ആണെന്നാണ്. പ്രതീക്ഷിക്കാതെ ചലനം വര്‍ദ്ധിക്കുന്നതു കൊണ്ടാണ് ഇത് സംഭവിച്ചത്.

ഇപ്പോള്‍ ചലനം നിലച്ചിരിക്കുന്നു. നദികളിലെ വെള്ളം ശുദ്ധമായി, വായു ശുദ്ധമായി, വ്യക്തികള്‍ക്ക് കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നു, ബന്ധങ്ങളുടെ ഊഷ്മളത എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നു, വളരെ ചെറിയ ആവശ്യങ്ങളോടൊപ്പവും സന്തോഷപ്രദമായി ജീവിക്കാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും മനസ്സിലാവുന്നു.

ഭാരതീയ ചിന്തയുടെ സാരം ഉള്‍ക്കൊള്ളുന്ന ഒരു സന്ദേശം ഈ ദിനങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. “when you cannot go outside go inside’!” (നിങ്ങള്‍ക്ക് പുറത്തേക്ക് പോവാന്‍ കഴിയില്ലെങ്കില്‍ ‘ഉള്ളിലേക്ക്’ പോകൂ) പുറത്തേക്കുള്ള യാത്ര നിന്നുപോയതിനാല്‍ ഉള്ളിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നു.

ഇനി മുന്നോട്ട് എന്താണ്? ലോകത്തിന്റെ സാമ്പത്തിക പുരോഗതി നിലച്ചതു പോലെയാണ്. തൊഴിലുകള്‍ ഇല്ലാതായി, വേതനം നല്‍കണം, പഴയ വേതനത്തിന്റെ ബാക്കി നല്‍കാനുണ്ട്. ജനങ്ങള്‍ പട്ടണങ്ങള്‍ ഉപേക്ഷിച്ച് സ്വന്തം സംസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പലായനം ചെയ്യുന്നു. ഇടയില്‍ കുടുങ്ങിപ്പോയവരെ സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നു. ഭാരതംപോലെ വൈവിധ്യപൂര്‍ണ്ണവും വര്‍ദ്ധിച്ച ജനസംഖ്യയുള്ളതുമായ രാജ്യത്തിന് മുമ്പില്‍ ഇത് സങ്കീര്‍ണ്ണമായ ഒരു വിഷയം തന്നെയാണ്. ബിലി ലിം എന്ന എഴുത്തുകാരന്‍ തന്റെ ‘Dare to Fail’ എന്ന പുസ്തകത്തില്‍ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞിരിക്കുന്നു. ”നിങ്ങള്‍ ഏതെങ്കിലും ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണെങ്കില്‍, നിങ്ങള്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുക, അപ്പോള്‍ ഒരു സാഹചര്യമാകും. തുടര്‍ന്ന് ആ സ്ഥിതിവിശേഷത്തെ വിശകലനം ചെയ്യുമ്പോള്‍ അത് ഒരു വെല്ലുവിളിയായി മാറും. സ്വന്തം ശക്തിയും വിഭവങ്ങളും ഉപയോഗിച്ച് ആ വെല്ലുവിളിയെ നേരിടുകയാണെങ്കില്‍ അത് ഒരു അവസരമായി മാറും.’

ഭാരതത്തിന്റെ പരമ്പരാഗത വിദ്യാഭ്യാസ പദ്ധതിയില്‍ നവമായി ചിന്തിക്കുക, ചോദ്യം ചോദിക്കുക എന്ന കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഇതിലൂടെ ചോദ്യങ്ങള്‍ക്ക് ഉത്തരം സ്വയം കണ്ടെത്തുന്നതിന് പ്രോത്സാഹനം ലഭിച്ചിരുന്നു. അദ്ധ്യാപകന്‍ അഥവാ ആചാര്യന്‍ എങ്ങനെ പഠിക്കണം എന്ന് പഠിപ്പിച്ചിരുന്നു (Teaching how to learn).  ജീവിതം എങ്ങനെ ജീവിക്കണമെന്ന് അവര്‍ തങ്ങളുടെ ആചരണത്തിലൂടെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭൗതിക സുഖപ്രാപ്തിക്കായി ധനസമ്പാദനം നടത്തുന്നതിനുള്ള വിദ്യാഭ്യാസമാണ് കൂടുതലായി നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി ജോലി ആവശ്യപ്പെടുന്ന, അവനവനില്‍ തന്നെ കേന്ദ്രീകരിക്കുന്നവരും ഭൗതികവാദികളുമായ തലമുറയെയാണ് നമ്മള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത്.

ഭാരതത്തിന്റെ വികസനത്തിന്റെ മാനദണ്ഡം നഗരങ്ങളെ കേന്ദ്രീകരിച്ചായതിനാല്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും നഗരങ്ങളെ കേന്ദ്രീകരിച്ചാണ്. അതിന്റെ ഫലമായി ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കും നഗരങ്ങളില്‍ നിന്ന് മഹാനഗരങ്ങളിലേക്കും മഹാനഗരങ്ങളില്‍ നിന്ന് മെട്രോകളിലേക്കും മെട്രോകളില്‍ നിന്ന് വിദേശത്തേക്കും ഭാരതത്തിന്റെ കഴിവും ബുദ്ധിയും പലായനം ചെയ്തുകൊണ്ടിരിക്കുന്നു. തന്മൂലം ഗ്രാമങ്ങള്‍ ശൂന്യമാവുന്നു; നഗരങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുന്നു. നഗരങ്ങളിലെ ജീവിതം സൗകര്യങ്ങള്‍ നിറഞ്ഞതാണ്, പക്ഷേ മലിനീകരണം കൂടുതലാണ്. എന്നാല്‍ ആരും ഇതിനെപ്പറ്റി ചിന്തിക്കുന്നില്ല.

വികസ്വര, അവികസിത രാജ്യങ്ങളില്‍ ആഗോളീകരണം വിതച്ച കെടുതികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളില്‍ ചൂഷണത്തിനും കോളനിവല്‍ക്കരണത്തിനും ശേഷം വന്ന പുതിയ അവതാരമാണ് ആഗോളീകരണം എന്ന് ലോകം മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ വിപത്തില്‍ നിന്നും മോചനം നേടാനുള്ള വഴി എല്ലാവരും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ലോകം മുഴുവന്‍ ആശങ്കാകുലരും നിശ്ചലവുമായി നില്‍ക്കുന്ന ഈ അവസ്ഥയില്‍, ലോകത്തെ മുഴുവന്‍ ആശ്വസിപ്പിക്കുവാനുള്ള കഴിവും ഉത്തരവാദിത്തവും ഭാരതത്തിന് നിറവേറ്റാന്‍ കഴിയുമോ എന്നതാണ് ചിന്തിക്കേണ്ടത്.

ഭാരതത്തിന് കഴിയും എന്നുള്ള അനുകൂലമായ മറുപടിയാണ് ഇതിന് ഉത്തരം. കാരണം ഭാരതത്തിന്റെ കയ്യില്‍ നമുക്ക് മാത്രം സ്വന്തമായ മൂന്ന് കാര്യങ്ങളുണ്ട്. കുറഞ്ഞത് പത്തായിരം വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സാമാജിക, രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവസമ്പത്ത് ഭാരതത്തിനുണ്ട്. സൃഷ്ടിയെ സംബന്ധിച്ച് ആദ്ധ്യാത്മികാടിസ്ഥാനത്തിലുള്ള ഏകാത്മകമായ കാഴ്ചപ്പാടും അതിനെ ആധാരമാക്കിയുള്ള വിചിന്തനങ്ങളും ഭാരതത്തിന് സ്വന്തമായുണ്ട്. ആധുനികശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ ലോകം കൂടുതല്‍ കൂടുതല്‍ അടുത്ത് വന്നിരിക്കുകയാണ്. മതപരവും വംശീയവും ഭാഷാപരവും ആയ വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും എല്ലാവരും പരസ്പരപൂരകമായി ജീവിച്ചുകൊണ്ടിരിക്കുന്നു. വൈവിധ്യത്തിലും ഏകതയെ ദര്‍ശിക്കാനും നിയന്ത്രിത ഉപഭോഗത്തിലൂടെ ജീവിതത്തെ ആഘോഷപൂര്‍ണ്ണമാക്കാനുമുള്ള കല ഭാരതത്തിന് അറിയാമെന്ന് ലോകത്തിന് ബോധ്യമായിരിക്കുന്നു. ഭാരതം സമൃദ്ധിയുടെ കൊടുമുടിയില്‍ എത്തിച്ചേര്‍ന്നതാണ്. ക്രിസ്തുവിന് മുമ്പ് 1700 വര്‍ഷത്തോളം ഭാരതം, ലോകവ്യാപരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്നു.

ആയിരക്കണക്കിന് വര്‍ഷങ്ങളോളം ഭാരതീയര്‍ വ്യാപാരത്തിനുവേണ്ടി ലോകം മുഴുവനുമുള്ള വിവിധ രാജ്യങ്ങളില്‍ പോയിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. പക്ഷേ ആദ്ധ്യാത്മിക അധിഷ്ഠിത തത്വചിന്തയുള്ളതിനാലും ജീവിതത്തെ സംബന്ധിച്ച് എല്ലാതരത്തിലുള്ള ഏകാത്മകത നിലനിര്‍ത്തുന്ന കാഴ്ചപ്പാടില്‍ നിന്നുണ്ടായ ‘വസുധൈവ കുടുംബകം’ എന്ന ചിന്തയാലും, തങ്ങള്‍ പോയ സ്ഥലങ്ങളിലൊന്നും തന്നെ കോളനികള്‍ നിര്‍മ്മിക്കാന്‍ ഭാരതീയര്‍ ശ്രമിച്ചില്ല. അവരെ ചൂഷണം ചെയ്യാനോ അടിമകളാക്കാനോ ശ്രമിച്ചില്ല. മറിച്ച്, തങ്ങളുടെ പെരുമാറ്റത്തിലൂടെ, സംസ്‌കൃതിയെപ്പറ്റിയും നല്ല ജീവിതം നയിക്കുന്നതിനെപ്പറ്റിയും അവരെ പഠിപ്പിക്കുകയും അവരെ സമ്പന്നരാക്കുകയും ചെയ്തു.

ഭാരതത്തിന്റെ കയ്യില്‍ ദര്‍ശനം(vision), വൈദഗ്ദ്ധ്യം (expertise), അനുഭവസമ്പത്ത് (experience) എന്നീ മൂന്ന് കാര്യങ്ങള്‍ ഉള്ളതിനാല്‍ ഭാരതത്തിന് ലോകത്തിന്റെ മാര്‍ഗ്ഗദര്‍ശിയാവാന്‍ കഴിയും. ഇനി മുന്നോട്ട് എങ്ങനെ നീങ്ങണം എന്നതിനെപ്പറ്റി ചിന്തിക്കണം.

വിവ: ഡോ.പി.വി.സിന്ധുരവി
(തുടരും)

Tags: കൊറോണഭാരതത്തിന്റെ ദര്‍ശനം
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies