ഇന്ത്യ-പാക് വിഭജനത്തിന് ശേഷം, പാകിസ്ഥാന് നമ്മളോടുണ്ടായിരുന്നത് സ്പര്‍ദ്ധ മാത്രമാണെന്നായിരുന്നു നമ്മള്‍ തെറ്റിദ്ധരിച്ചത്. എന്നാല്‍, അത് അവരുടെ മതം അനുശാസിക്കുന്ന ‘ജിഹാദ്’ ആണെന്ന് മനസ്സിലാക്കാന്‍ ദശാബ്ദങ്ങള്‍ കുറച്ചെടുത്തു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തിലാണ് ഇന്ത്യക്കാര്‍ ‘ലവ് ജിഹാദ്’ എന്ന പദം കേള്‍ക്കുന്നത്. പൊതുവെ എല്ലാറ്റിലും മുന്നിലാണെന്ന് അവകാശപ്പെടുന്ന മലയാളികള്‍ ആ അര്‍ത്ഥം മനസ്സിലാക്കിയപ്പോഴേക്കും ഒരുപാട് ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ തീവ്രവാദികളുടെ വലയില്‍ കുടുങ്ങി രാജ്യം വിട്ടിരുന്നു. ഇപ്പോഴും നമുക്ക് കേട്ടുകേള്‍വിയില്ലാത്ത, എന്നാല്‍ ഉത്തരേന്ത്യക്കാര്‍ക്ക് പരിചിതമായ വാക്കാണ് സമീന്‍ (ജമീന്‍) ജിഹാദ്. പക്ഷേ, തീവ്രവാദികള്‍ അത് പ്രയോഗിക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി.
ജമ്മുകാശ്മീരില്‍ രോഷ്‌നി ആക്ട് നിലവില്‍ വന്നത് 2001-ല്‍ ഫാറൂഖ് അബ്ദുള്ള സര്‍ക്കാരിന്റെ കാലത്താണ്. രണ്ട് ഉദ്ദേശങ്ങള്‍ ആയിരുന്നു ഈ നിയമം നടപ്പിലാക്കുമ്പോള്‍ പ്രധാനമായും സര്‍ക്കാരിന് ഉണ്ടായിരുന്നത്. ഒന്ന്, ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള ഭൂമി ജനങ്ങള്‍ക്ക് കൈമാറുക. അതും വെറുതെയല്ല, സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഭൂമി വിലയ്ക്ക് കൈമാറുക.
രണ്ടാമത്തെ ലക്ഷ്യം മതിയായ ധനസമാഹരണമായിരുന്നു. 20 ലക്ഷം കനാല്‍ ഭൂമി വിറ്റഴിച്ചു കൊണ്ട് 25,000 കോടി രൂപ നേടുക എന്നതായിരുന്നു ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ഒരേക്കര്‍ ഭൂമിയുടെ എട്ടില്‍ ഒരു ഭാഗത്തിനെയാണ് കനാല്‍ എന്ന് പറയുന്നത്. ഭൂമി സ്വന്തമാക്കാനുള്ള കാലപരിധി 1990 ആക്കി നിജപ്പെടുത്തി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.
സര്‍ക്കാര്‍ സ്ഥലങ്ങള്‍, താല്പര്യമുള്ളവര്‍ക്ക് വിറ്റ് സമാഹരിക്കുന്ന ധനം മുഴുവന്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് വേണ്ടിയായിരുന്നു വിനിയോഗിക്കാന്‍ തീരുമാനിച്ചിരുന്നത്. അതിനാല്‍ ഈ നിയമം വെളിച്ചം എന്നര്‍ത്ഥമുള്ള ‘രോഷ്‌നി’ നിയമം എന്നറിയപ്പെട്ടു. സര്‍ക്കാര്‍ നിര്‍ണ്ണയിച്ച മാര്‍ക്കറ്റ് വില കൊടുത്ത് നിരവധിപേര്‍ ഭൂമി സ്വന്തമാക്കി.
പ്രഥമദൃഷ്ട്യാ നിരുപദ്രവകരമെന്ന് തോന്നുന്ന ഈ നടപടി, വാസ്തവത്തില്‍ വളരെ വലിയൊരു പദ്ധതിയുടെ വിജയകരമായ ആവിഷ്‌കരണം തന്നെയായിരുന്നു. കാശ്മീരില്‍ ഭീകരവാദികള്‍ക്കും വിധ്വംസക പ്രവര്‍ത്തകര്‍ക്കും പാകിസ്ഥാനും വ്യക്തമായ മേല്‍ക്കൈ ലഭിക്കാന്‍ ഏറ്റവും വലിയ തടസ്സം അവിടെയുള്ള ഹിന്ദു ജനതയായിരുന്നു. ഏതുവിധേനയും അവരെ ഒഴിവാക്കേണ്ടത് പാകിസ്ഥാന്റെയും കാശ്മീരി നിയമ ഭരണ സംവിധാനങ്ങളില്‍ അടക്കം നുഴഞ്ഞു കയറിയിരുന്ന സ്ലീപ്പര്‍ സെല്ലുകളുടേയും ആവശ്യമായിരുന്നു. സാധാരണ, ഇത്തരമൊരു ജിഹാദിന് അവര്‍ അവലംബിക്കുന്ന രീതിയായ സായുധമായ ആക്രമണം തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ അവര്‍ പരീക്ഷിച്ചിരുന്നു.
കാശ്മീരില്‍ ഹിന്ദു സാന്നിധ്യം ഉണ്ടായാല്‍ പാകിസ്ഥാനിന്റെ താല്‍പര്യങ്ങള്‍ നടക്കില്ലായിരുന്നു. മുസ്ലിം യുണൈറ്റഡ് ഫ്രണ്ട് എന്ന ഒരു മുസ്ലീം യാഥാസ്ഥിതിക സംഘടന പാകിസ്ഥാനോട് വളരെ കൂറുള്ളവരായിരുന്നു. പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ സിയ ഉള്‍ ഹഖിന്റെ തലച്ചോറില്‍ രൂപം കൊണ്ട ആശയമായിരുന്നു കാശ്മീര്‍ താഴ്‌വരയുടെ സ്വാതന്ത്ര്യവും ഇസ്ലാമിക മേല്‍ക്കോയ്മയും. 1988-ല്‍, ഒരു വിമാനാപകടത്തില്‍ അയാള്‍ കൊല്ലപ്പെട്ടുവെങ്കിലും അയാളുടെ ആശയങ്ങളുടെ മുട്ടവിരിഞ്ഞ് പാമ്പിന്‍ കുഞ്ഞുങ്ങള്‍ പുറത്തുവന്നിരുന്നു. അവരാണ് ഈ അജണ്ട നടപ്പിലാക്കിയത്. ഇതിന്റെ ഫലമായാണ് ലക്ഷക്കണക്കിന് കാശ്മീരി ഹിന്ദുക്കള്‍, പ്രധാനമായും ബ്രാഹ്മണര്‍ താഴ്‌വര വിട്ട് ജീവനും കൊണ്ട് ഓടിയത്. ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും എണ്ണമറ്റ കാശ്മീരി പൗരന്മാര്‍ക്ക് മണ്ണും പെണ്ണും നഷ്ടപ്പെട്ടിരുന്നു.
ചില ഭാഗങ്ങള്‍ പിടിച്ചടക്കാന്‍ സാധിച്ചുവെങ്കിലും, കാശ്മീരത്തിലെ ചില ഭാഗങ്ങളില്‍ ഹിന്ദുക്കള്‍ക്ക് വ്യക്തമായ മുന്‍തൂക്കം അപ്പോഴും ഉണ്ടായിരുന്നു.
ഇതിനെതിരെ അതി ബുദ്ധിമാന്മാരായ ആരുടെയൊക്കെയോ തലയില്‍ രൂപം കൊണ്ടതാണ് രോഷ്‌നി നിയമമെന്ന സമീന്‍ (ഭൂമി) ജിഹാദ്!. തികച്ചും ന്യായം എന്ന് തോന്നിക്കുന്ന നിയമത്തിന്റെ വഴിയിലൂടെ നിശബ്ദമായി തങ്ങള്‍ക്കു താല്പര്യമുള്ളവരെ, തങ്ങളുടെ താത്പര്യങ്ങള്‍ നടപ്പിലാക്കാനായി ജമ്മുകാശ്മീരിലെ തന്ത്രപ്രധാന മേഖലകളില്‍ അധിവസിപ്പിക്കുക എന്നതായിരുന്നു പദ്ധതി. അങ്ങനെ, പാകിസ്ഥാനില്‍ നിന്നുള്ള ഭീകര സഹായത്തോടെ ജമ്മുകാശ്മീരിന്റെ ജനസംഖ്യ ഭൂപടം മാറ്റുന്നതിനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങി. പിഴക്കാത്ത ലക്ഷ്യമുള്ള ചിലരുടെ തലച്ചോറില്‍ അതിനു വേണ്ട നിയമാനുസൃത പദ്ധതികള്‍ രൂപം കൊണ്ടു. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മു ആയിരുന്നു അവരുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം.
അങ്ങനെ മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ക്ക് മാത്രം വ്യക്തമായ മുന്‍തൂക്കം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി രോഷ്‌നി നിയമം നടപ്പിലാക്കപ്പെട്ടു. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി നിസ്സാരമായ തുകയ്ക്ക് അനര്‍ഹരായ വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഈ പദ്ധതിയുടെ ഗുണം പറ്റിയവരില്‍ അന്നത്തെ മന്ത്രിസഭയിലെ പല പ്രമുഖരായ മന്ത്രിമാരും സാമുദായിക നേതാക്കളും രാഷ്ട്രീയക്കാരും പോലീസ് ഓഫീസര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
കെട്ടഴിച്ചു കൊടുക്കപ്പെട്ട നിയമത്തിന്റെ പിന്‍ബലത്തില്‍, മുപ്പതിനായിരം പേര്‍ കാശ്മീരില്‍ ഭൂമി വാങ്ങി താമസമാക്കിയെന്ന് പില്‍ക്കാലത്തെ കണക്കുകള്‍ പറയുന്നു. ഏതു മതസ്ഥര്‍ക്കും ഭൂമി വാങ്ങാമെന്ന വ്യവസ്ഥയില്‍ തുടങ്ങിയ നിയമം, കൈമാറ്റത്തില്‍ ഒരിക്കലും ആ കണക്കോ അനുപാതമോ പാലിച്ചിരുന്നില്ല. ഹിന്ദുക്കള്‍ നിര്‍ബ്ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടതിനാല്‍ മുസ്ലിം ഭൂരിപക്ഷ മേഖലയായിത്തീര്‍ന്ന കാശ്മീരില്‍ അയ്യായിരം പേര്‍ കുടിയേറിപ്പാര്‍ത്തപ്പോള്‍, ഹിന്ദു ഭൂരിപക്ഷ മേഖലയായിരുന്ന ജമ്മുവില്‍ മാത്രം 25,000 പേരാണ് രോഷ്‌നി നിയമത്തിന്റെ ബലത്തില്‍ ഭൂമി വാങ്ങി താമസമുറപ്പിച്ചത്. കാശ്മീരിലെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിക്കാന്‍ ശക്തിയുള്ളതായിരുന്നു ആ കുടിയേറ്റം.
ജമ്മുവില്‍ കുടിയേറിയ ഇരുപത്തിഅയ്യായിരം പേരില്‍, 90 ശതമാനം മുസ്ലിങ്ങളാണ് എന്ന സത്യം വെളിപ്പെടുമ്പോള്‍ മാത്രമേ, ഈ ഒരു പദ്ധതി നടപ്പിലാക്കാന്‍ എടുത്ത ഗൂഢാലോചന എത്രത്തോളം കാര്യക്ഷമവും ഫലപ്രദവും ആയിരുന്നുവെന്ന് മനസ്സിലാകൂ.
ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാക്കാനുള്ള ഗൂഢാലോചന ഫലപ്രദമായി നടപ്പിലാക്കപ്പെട്ടു. പിന്നീട് വന്ന പല മത, മതേതര സര്‍ക്കാരുകളും ഈ നിശബ്ദവും നിയമവിധേയമായ പിടിച്ചടക്കലിന് ഓശാന പാടി. 2005-ല്‍, പദ്ധതിക്ക് നിശബ്ദമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാനുള്ള കട്ടോഫ് വര്‍ഷം 2004 ആക്കി ഉയര്‍ത്തി. കുടിയേറ്റക്കാര്‍ക്കും മത രാഷ്ട്ര സ്ഥാപനം സ്വപ്‌നം കണ്ട് നടക്കുന്നവര്‍ക്കും വീണു കിട്ടിയ അവസരം നന്നായി ഉപയോഗിക്കാന്‍ അറിയാമായിരുന്നു. ഹൈന്ദവരുടെ ക്ഷമയെയും സഹനത്തെയും നോക്കുകുത്തികളാക്കിക്കൊണ്ട് കനാലിന് 100 രൂപ മാത്രം ആധാരം ചമയ്ക്കാനുള്ള ഡോക്യുമെന്റേഷന്‍ വാങ്ങി പതിച്ചു നല്‍കപ്പെട്ടു.
2011-ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ജമ്മുവില്‍ മാത്രം മൂന്ന് ശതമാനം ഹിന്ദു ജനസംഖ്യ കുറഞ്ഞിട്ടുണ്ട്. അതേസമയം മുസ്ലിം ജനസംഖ്യ മൂന്ന് ശതമാനം വര്‍ദ്ധിച്ചു എന്നും വ്യക്തമാണ്. പിന്നെയും എട്ടോളം വര്‍ഷങ്ങള്‍ നിയമം സജീവമായി നില നിന്നിരുന്നതിനാല്‍, രോഷ്‌നി നിയമത്തിന്റെ യഥാര്‍ത്ഥ പ്രഹരശേഷി എത്രയായിരുന്നുവെന്ന് തിരിച്ചറിയാന്‍ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് വരെ കാത്തിരിക്കണം.
ഭൂമി സ്വന്തമാക്കാനുള്ള കട്ട് ഓഫ് വര്‍ഷം പിന്നെയും ഉയര്‍ത്തി 2007 ആക്കപ്പെട്ടു. എന്നാല്‍, സ്ഥിതിഗതികള്‍ മാറിമറിഞ്ഞത് അങ്കുര്‍ ശര്‍മയെന്ന കാശ്മീരി അഭിഭാഷകന്‍ ഇതിനെതിരെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോഴാണ്. ഇജ്ജത്ത് ജമ്മു (ഇസ്സത് അഥവാ അഭിമാനം) എന്ന എന്‍.ജി.ഒ സ്ഥാപിച്ച അങ്കൂര്‍ ശര്‍മ, ഈ നയത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. 2014-ല്‍, റോഷ്‌നി നിയമത്തിന്റെ ഉള്ളുകള്ളികള്‍ പുറത്ത് കൊണ്ടുവരാന്‍ അങ്കുര്‍ ഹൈക്കോടതിയില്‍ നിയമ യുദ്ധമാരംഭിച്ചു. നവംബര്‍ 20-ന്, സമീന്‍ ജിഹാദ് അവസാനിപ്പിക്കാനുള്ള നിയമ നടപടികളെടുക്കാന്‍ ശര്‍മ കാശ്മീര്‍ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കി. ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ മുസ്ലിം ഭൂരിപക്ഷം വരുത്താനുള്ള ഇസ്ലാമിക-ഫാസിസ്റ്റ് അജണ്ടയ്ക്ക് കുന്തമുന ഒരുക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയ്‌ക്കെതിരെ അങ്കുര്‍ ശര്‍മ ആഞ്ഞടിച്ചു.
കണക്കുകളും ഫയലുകളും മാന്തിയെടുക്കാന്‍ തുനിഞ്ഞിറങ്ങിയ അങ്കൂര്‍ ശര്‍മ ഒടുവില്‍ ലക്ഷ്യം കണ്ടു. കഴിഞ്ഞ 30-35 വര്‍ഷത്തിനിടയില്‍, ജമ്മുവിലെയും കാശ്മീരിലെയും ഭൂരിഭാഗം വന ഭൂമിയും, സര്‍ക്കാര്‍ അധീനതയിലുള്ള ഏതാണ്ട് 50 ലക്ഷം കനാല്‍ ഭൂമി, (സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ ആറു ലക്ഷത്തി ഇരുപത്തിഅയ്യായിരം ഏക്കര്‍ ഭൂമി) വ്യക്തികള്‍ക്കും മുസ്ലിം മത സംഘടനകള്‍ക്കും പതിച്ചു നല്‍കിയ രേഖകള്‍ കണ്ടെടുത്ത ശര്‍മ അതെല്ലാം കൂടി വാരിക്കൂട്ടി കോടതിയുടെ മുന്നിലേക്കിട്ടു കൊടുത്തു. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ശര്‍മ അഭ്യര്‍ത്ഥിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, തവി നദിക്കു ചുറ്റും അനധികൃതമായി വളച്ചുകെട്ടി കയ്യേറിയ ഭൂമിക്ക് പോലും രേഖയുള്ളതായി പറയുന്നു.
മിടുക്കന്മാരായ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍, ഗുല്‍മാര്‍ഗിലെ ഭൂമി നിയമാനുസൃതമായ അവകാശികള്‍ക്കല്ല നല്‍കിയതെന്ന് കണ്ടെത്തി. 2009-ല്‍ സ്റ്റേറ്റ് വിജിലന്‍സ് ഓര്‍ഗനൈസേഷന്‍, നിയമാനുസൃതമല്ലാത്ത ഭൂമികൈമാറ്റം നടത്തിയതിന് നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്കെതിരെ കേസെടുത്ത പശ്ചാത്തലം തൊട്ട് അന്വേഷണം തുടങ്ങി. റോഷ്‌നി നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ഭൂമി കൈമാറിയതിന്റെ രേഖകളും ജമ്മുകശ്മീര്‍ സര്‍ക്കാരിന് തിരിച്ചടിയായി. 2014-ല്‍, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് പ്രകാരം, ലക്ഷ്യമിട്ട 25,000 കോടി പോയിട്ട് 250 കോടി പോലും സര്‍ക്കാരിലേക്ക് എത്തിയിട്ടില്ലെന്ന കണ്ടെത്തല്‍ ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ സകല പ്രതിരോധങ്ങളും പൊളിച്ചടുക്കി. ക്രമാനുഗതമല്ലാതെ ഭൂമി വില കൂട്ടിയതും കുറച്ചതും, സ്റ്റാന്‍ഡിങ് കമ്മിറ്റി നിശ്ചയിച്ച വിലനിലവാരം ഉണ്ടായിട്ടും ഭൂമി വിലയിലെ ക്രമക്കേടുകളുമെല്ലാം കണ്ടപ്പോള്‍ സി.എ.ജി, സര്‍ക്കാരിന്റെ മുഖമടച്ചാട്ടി. കാരണം, കണക്കില്‍ പെട്ടതും പെടാത്തതുമായ ഭൂമി മുഴുവന്‍ വിറ്റിട്ടും സര്‍ക്കാര്‍ ഖജനാവില്‍ കിട്ടിയത് ആകെ 76 കോടിയായിരുന്നു.! ലാഭമുണ്ടാക്കിയത് മുഴുവന്‍ രാഷ്ട്രീയക്കാരും തല്പര കക്ഷികളുമാണെന്ന് സി.എ.ജി തുറന്നടിച്ചു.
പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ഓഡിറ്റര്‍ ജനറല്‍ ഈ കണ്ടെത്തലുകള്‍ മുഴുവന്‍ നേരെ സ്റ്റേറ്റ് വിജിലന്‍സ് ഓര്‍ഗനൈസേഷന് അയച്ചു. ദ്രുതഗതിയില്‍ അന്വേഷണ ആരംഭിച്ച വിജിലന്‍സ്, 2015 മാര്‍ച്ചില്‍ അഞ്ചു കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ 24 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അകത്തു പോകും എന്ന് ഉറപ്പായി. ആ കേസ് ഇപ്പോഴും പുരോഗമിക്കുന്നു.
റോഷ്‌നി നിയമം ജമ്മുകാശ്മീരിലെ മത ഭൂപടം മാറ്റി വരയ്ക്കാനും, മുഫ്തി, അബ്ദുള്ള, കോണ്‍ഗ്രസ് കുടുംബങ്ങളുടെ അഴിമതിയ്ക്കും മാത്രമാണ് ഉപകരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, 2018-ല്‍ രോഷ്‌നി നിയമം നിര്‍ത്തലാക്കി. ജമ്മുകാശ്മീര്‍ ഹൈക്കോടതി കൈമാറിയ സകല ഭൂമി ഇടപാടുകളും പരിശോധിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
അര്‍ഹതയുള്ള, വേദനയനുഭവിക്കുന്ന ചിലര്‍ അപ്പോഴും ബാക്കിയാണ്. ഗുജ്ജറുകള്‍, ബക്രവാലകള്‍ എന്നീ നാടോടികളാണ് അവരില്‍ പ്രധാനം. കമ്പിളി വ്യാപാരം നടത്തിയും, ആട് മേച്ചും, പാല് വിറ്റും ഉപജീവനം കഴിക്കുന്ന സാധുക്കള്‍. നീതി വാങ്ങിക്കൊടുക്കാന്‍ കാശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ തന്നെ മുറവിളി കൂട്ടിയ കഠ്‌വ പെണ്‍കുട്ടിയുടെ ഗോത്രക്കാരാണ് യഥാര്‍ത്ഥത്തില്‍ ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടിയിരുന്നവര്‍.
കാര്‍ഗിലില്‍ നുഴഞ്ഞു കയറ്റത്തെ കുറിച്ച് ഇന്ത്യന്‍ സൈന്യത്തിന് ആദ്യ വിവരം നല്‍കിയ ഈ വര്‍ഗ്ഗക്കാര്‍ ജിഹാദികള്‍ക്ക് അനഭിമതരായതിനാലും, മുഫ്തി, അബ്ദുള്ള കുടുംബങ്ങളില്‍ പിടിപാടില്ലാത്തവരായതിനാലും, പിടിപാടുള്ളവരും സ്വാധീനമുള്ളവരും സര്‍ക്കാര്‍ പദ്ധതികളിലൂടെ അനര്‍ഹമായത് സ്വന്തമാക്കിയപ്പോള്‍, അര്‍ഹമായത് നഷ്ടപ്പെട്ട വെറും സാധാരണ പൗരന്മാരായി ഇന്നും ജീവിക്കുന്നു.
സമീന്‍ ജിഹാദിന്റെ വെള്ളിവെളിച്ചങ്ങള്‍ കാശ്മീരിനെപ്പോലെത്തന്നെ പതിക്കുന്നൊരു സംസ്ഥാനമാണ് കേരളം. ഇപ്പോഴും ജനസംഖ്യയില്‍ മുന്നിലെന്ന പഴയ ഓര്‍മ്മയില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍, അവസാന സെന്‍സസ് എടുത്തിട്ട് ഒരു ദശാബ്ദം കഴിഞ്ഞെന്നു മറക്കുന്നു. ഇന്ന് കേരളത്തില്‍ ഹിന്ദു ന്യൂനപക്ഷമായത് അറിയാത്തവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കള്‍ തന്നെയായിരിക്കും. വെറുതെ വസ്ത്ര, സ്വര്‍ണ്ണ,‘ഭക്ഷ്യവ്യാപാര മേഖലകളിലൂടൊക്കെ ഒന്ന് കണ്ണോടിച്ചാല്‍ നിങ്ങള്‍ക്ക് സമീന്‍ ജിഹാദിന്റെ നവീകരിച്ച പതിപ്പ് കാണാന്‍ കഴിഞ്ഞേക്കും. വിശ്വസിക്കുന്നവന് മാത്രമേ ദൃഷ്ടാന്തമുണ്ടാകൂ എന്നാണല്ലോ.
ഇടയ്‌ക്കൊന്ന് ഓര്‍മ്മിക്കണം, പെട്രോള്‍ വില കൂടിയതിനാല്‍ ഭക്ഷണം കഴിക്കാത്ത, ജിഎസ്ടി വന്നതിനാല്‍ വെള്ളം കുടിക്കാത്ത, ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനാല്‍ പ്രാണവായു ലഭിക്കാത്ത മലയാളികള്‍ക്ക് പൗരത്വ ഭേദഗതി നിയമത്തിനെ എതിര്‍ത്തു കൊണ്ടുള്ള കലാപങ്ങള്‍ക്ക് എരിവു കൂട്ടാന്‍, നൂറ്റി ഇരുപതു കോടി രൂപ എവിടെ നിന്നെടുത്തു മറിക്കാന്‍ സാധിച്ചുവെന്ന്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടുപിടിച്ച ഡല്‍ഹി കലാപത്തിന്റെ വേരുകള്‍ എങ്ങനെ കേരളത്തില്‍ ചെന്ന് നില്‍ക്കുന്നുവെന്ന്. ലദീദമാര്‍ക്കും, ഷഹലമാര്‍ക്കും കപട കനയ്യന്മാര്‍ക്കും ദംഷ്ട്രകള്‍ മിനുക്കാനുള്ള സാമ്പത്തിക സ്രോതസ്സ് എവിടെ നിന്നായിരുന്നുവെന്ന്.
കൂട്ടിച്ചേര്‍ത്തു വായിക്കാന്‍ ഹിന്ദുക്കള്‍ പലപ്പോഴും മറന്നു പോകുന്നു. കേരളത്തിലും കാശ്മീരിലും മാത്രം പ്രധാനമായും കാണപ്പെടുന്ന തീവ്രവാദി സാന്നിധ്യമെന്നാല്‍, അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ അത് അടി മുതലും മുടി മുതലും വിഴുങ്ങിത്തുടങ്ങിയിരിക്കുന്നുവെന്നു കൂടിയാണെന്ന് തിരിച്ചറിയാന്‍, ഹിന്ദു വൈകിപ്പോകുന്നു. ഇന്നലെ കാശ്മീരാണെങ്കില്‍ നാളെ കേരളമാണ്, കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞാല്‍, ആ നാളെയിലേക്ക് ഇനി അധികം ദൂരമില്ല.
ജമ്മു കാശ്മീരിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയായ രോഷ്‌നി നിയമം മാറിയതോടൊപ്പം വളരെ വലിയൊരു സാമുദായിക വിപത്തും കാശ്മീരിന്റെ മണ്ണില്‍ കുഴിച്ചിട്ടിട്ടുണ്ട്.
ജമ്മു നഗരത്തില്‍ മാത്രം കയ്യേറിയ ഭൂമികളില്‍, നൂറിലധികം പള്ളികള്‍ പണിതുയര്‍ത്തപ്പെട്ടിട്ടുണ്ട്. തിരിച്ചുപിടിക്കാനുള്ള കോടതിവിധിയുണ്ടായാല്‍, ആ ഭൂമിയില്‍ നടപ്പിലാക്കേണ്ട ന്യായത്തിനു മുന്നിലെ ഏറ്റവും വലിയ ചോദ്യചിഹ്നമായി ആ പള്ളികള്‍ നില കൊള്ളും. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് തീരാ തലവേദന സൃഷ്ടിച്ചു കൊണ്ട് ദശാബ്ദങ്ങള്‍ ആ യുദ്ധം നീണ്ടു നില്‍ക്കും