Tuesday, January 31, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ഹിന്ദു മഹാമണ്ഡലത്തിന്റെ ചരിത്രവും സന്ദേശവും

കുമ്മനം രവി

Print Edition: 24 April 2020

ജാതിരഹിത ഹിന്ദുസമൂഹത്തിന്റെ സൃഷ്ടിക്കായി ഭാരതകേസരി മന്നത്തു പത്മനാഭനും മഹാനായ ആര്‍. ശങ്കറും ചേര്‍ന്ന് രൂപം നല്‍കിയ ഹിന്ദുമഹാമണ്ഡലത്തിന് 70 വയസ്സ് തികയുന്നു. ഹിന്ദു മഹാമണ്ഡലം ഒരു പ്രസ്ഥാനം എന്നതിലുപരി ഒരു ആശയമായിരുന്നു. പ്രസ്തുത ആശയം കാലത്തിന്റെ തികവില്‍ കരുത്താര്‍ജ്ജിക്കുന്ന ഈ കാലത്ത് ഹിന്ദു മഹാമണ്ഡലത്തിന്റെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം ഏറെ പ്രസക്തമാണ്.

1947 ആഗസ്ത് 15ന് ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാകുമ്പോള്‍ മലബാര്‍ പ്രദേശം മദ്രാസ് സംസ്ഥാനത്തോടു ചേര്‍ന്ന ഒരു ജില്ലയും തിരുവിതാംകൂറും കൊച്ചിയും രണ്ടു നാട്ടുരാജ്യങ്ങളുമായിരുന്നു. 1949ല്‍ തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരുകൊച്ചി സംസ്ഥാനം നിലവില്‍ വരികയും രാജവാഴ്ച അവസാനിക്കുകയും ചെയ്തു. കോണ്‍ഗ്രസുകാരനായ പറവൂര്‍ ടി.കെ. നാരായണപിള്ള തിരുകൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി. രാജാവിന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും പൊതുഭരണത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഹിന്ദുക്കള്‍ മാത്രമുള്ള ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ക്ഷേത്രങ്ങളെ കൊണ്ടുവരണമെന്നും ഉള്ള ഒരു കരാറില്‍ ഇന്ത്യാഗവണ്‍മെന്റും രാജാവും 1949ല്‍ ഒപ്പുവെച്ചു. അന്ന് തിരുക്കൊച്ചി നിയമസഭയില്‍ കോണ്‍ഗ്രസ്സിന്റെ എം.എല്‍.എമാര്‍ ആയിരുന്ന മന്നത്തുപത്മനാഭന്‍ പ്രസിഡന്റും ആര്‍.ശങ്കര്‍ മെമ്പറുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ടു. പുതിയ ദേവസ്വം ബോര്‍ഡിന് വിശദമായ ചട്ടങ്ങളും നിയമാവലിയും ഉണ്ടായിരുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനലക്ഷ്യം ഹൈന്ദവജനതയുടെ ഏകീകരണവും പുരോഗതിയുമായിരിക്കണമെന്ന് മന്നവും ശങ്കറും ആഗ്രഹിച്ചു. അതിനായി അവര്‍ ഒരു അഞ്ചിന പരിപാടി പ്രഖ്യാപിച്ചു.

1. ദേവസ്വം ഭരണ വ്യവസ്ഥകള്‍ പുനസംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.
2. ഹൈന്ദവ സംസ്‌കാരത്തെയും കലകളേയും പ്രോത്സാഹിപ്പിക്കുക.
3. ഏകീകൃത ജാതിരഹിത ഹൈന്ദവ ജനതയെ വാര്‍ത്തെടുക്കുക.
4. പട്ടികജാതി പിന്നാക്കവിഭാഗങ്ങള്‍ക്ക് സര്‍വ്വവിധ പിന്തുണയും നല്‍കി അവരെ മറ്റുള്ളവര്‍ക്കൊപ്പം ഉയര്‍ത്തുക.
5. ഹിന്ദുക്കള്‍ക്ക് വിദ്യാഭ്യാസത്തിലും സാമ്പത്തികസ്ഥിതിയിലും ഉള്ള പരാധീനതകള്‍ പരിഹരിക്കുക.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മന്നവും ശങ്കറും നാടെങ്ങും സഞ്ചരിച്ച് നിരവധി പൊതുയോഗങ്ങള്‍ നടത്തി ഹിന്ദുക്കളെ സംഘടിപ്പിച്ചു. മന്നശങ്കരന്മാരുടെ ജനസ്വാധീനം വര്‍ദ്ധിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അങ്കലാപ്പുണ്ടാക്കുകയും ഇരുവരെയും സ്ഥാനഭ്രഷ്ടരാക്കാന്‍ നേതൃത്വം ആലോചിക്കുകയും ചെയ്തു.

1950ല്‍ ഭാരതത്തിന് പുതിയ ഭരണഘടന നിലവില്‍ വന്ന സാഹചര്യത്തില്‍ പുതിയ ദേവസ്വം ബില്‍ അവതരിപ്പിച്ച് മന്നത്തിനെയും ശങ്കറിനെയും ദേവസ്വം ബോര്‍ഡില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ്സില്‍ ശ്രമങ്ങള്‍ തുടങ്ങി. 1949 നവംബറില്‍ കോട്ടയത്ത് നടന്ന ഒരു ഹൈന്ദവ മഹാസമ്മേളനത്തില്‍ ”നമ്പൂതിരി മുതല്‍ നായാടി വരെയുള്ള” എല്ലാ ഹൈന്ദവ വിഭാഗങ്ങളെയും യോജിപ്പിച്ച് ഒരൊറ്റ ഹിന്ദുസമുദായം സൃഷ്ടിക്കുമെന്ന് മന്നം പ്രഖ്യാപിച്ചു. ഈ ആശയമാണ് ഹിന്ദുമഹാമണ്ഡലം എന്ന സംഘടനയായി രൂപം കൊണ്ടത്. 1949 ഡിസംബര്‍ 15ന് കൊല്ലത്തു സമ്മേളിച്ച എസ്എന്‍ഡിപി യോഗം ബോര്‍ഡ് ഹിന്ദു മഹാമണ്ഡല രൂപീകരണത്തെയും ഹൈന്ദവ ഐക്യത്തേയും അനുകൂലിക്കുന്ന പ്രമേയങ്ങള്‍ പാസ്സാക്കി.

ഡിസംബര്‍ 25ന് കൊല്ലത്ത് വെച്ച് നടന്ന എന്‍എസ്എസ് – എസ്എന്‍ഡിപി സംയുക്തയോഗം ചരിത്ര പ്രസിദ്ധമാണ്. യോഗത്തില്‍ മന്നം, ആര്‍.ശങ്കര്‍, കട്ടിയാട്ടു ശിവരാമപ്പണിക്കര്‍, ശ്രീനാരായണതീര്‍ത്ഥര്‍, കെ.ആര്‍. നാരായണന്‍, എം.പി. മന്‍മഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഈ സംയുക്തയോഗത്തെ വര്‍ഗീയശക്തികളുടെ സമ്മേളനമായി കോണ്‍ഗ്രസ് ചിത്രീകരിച്ചു.
ജാതിയില്ലാത്ത ഹൈന്ദവ സംഘടന രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ 1950 ഫെബ്രുവരി 10ന് ചങ്ങനാശ്ശേരിയില്‍ ഹൈന്ദവ പ്രതിനിധി സമ്മേളനം ചേര്‍ന്നു. സമ്മേളന വേദിയില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണസൂക്തം ആലേഖനം ചെയ്തിരുന്നു. യോഗത്തില്‍ മന്നത്തു പത്മനാഭന്‍ പ്രമേയം അവതരിപ്പിച്ചു. കളത്തില്‍ വേലായുധന്‍ നായര്‍ കണ്‍വീനറായി നിയമാവലി രുപീകരണ സമിതിയെ തെരഞ്ഞെടുത്തു. ഈ യോഗത്തില്‍ വെച്ചാണ് കേരളചരിത്രത്തില്‍ വലിയൊരു പരിവര്‍ത്തനം സൃഷ്ടിച്ചുകൊണ്ട് മന്നം തന്റെ ജാതി നാമം ഉപേക്ഷിച്ചത്. താന്‍ ഇനി പത്മനാഭപിള്ള അല്ലെന്നും പത്മനാഭന്‍ എന്നായിരിക്കും തന്റെ നാമമെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മന്നം തന്റെ പ്രസംഗം അനശ്വരമാക്കിയത്.

1950 ഏപ്രില്‍ നാലിന് മുഖ്യമന്ത്രി ടി.കെ. നാരായണപിള്ള അവതരിപ്പിച്ച ദേവസ്വം ബില്ലില്‍ മന്നവും ശങ്കറും മറ്റ് 12 എം.എല്‍.എമാരും ചേര്‍ന്ന് എതിര്‍ത്ത് വോട്ടു ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ നേരിട്ട് വിളിച്ച് കോണ്‍ഗ്രസ്സിനെ എതിര്‍ക്കരുതെന്ന് അപേക്ഷിച്ചെങ്കിലും മന്നവും ശങ്കറും വഴങ്ങിയില്ല. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട മന്നവും ശങ്കറും മറ്റ് 12 എം.എല്‍.എമാരും ചേര്‍ന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി രൂപീകരിച്ചു.

1950 മെയ് 12ന് കൊല്ലത്തു നടന്ന ഹിന്ദു മഹാമണ്ഡലം സമ്മേളനത്തില്‍ രണ്ടുലക്ഷം പേര്‍ അണിനിരന്നു. സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി ജനസംഘം അദ്ധ്യക്ഷന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് എത്തിച്ചേരാന്‍ ആയില്ല. പകരം ജനസംഘത്തിന്റെ നേതാവായിരുന്ന പ്രൊഫ. ബി.എല്‍.ആര്‍ത്രേ പങ്കെടുത്തു. ജാതിപരമായ എല്ലാ ഉച്ചനീചത്വങ്ങള്‍ക്കുമെതിരേ സമ്മേളനം പ്രതിജ്ഞ എടുത്തു. ഹിന്ദുമഹാമണ്ഡലം ഔപചാരികമായി രൂപീകരിക്കപ്പെട്ടത് ഈ മഹാസമ്മേളനത്തില്‍ വെച്ചാണ്. മണ്ഡലത്തിന്റെ പ്രസിഡന്റായി മന്നത്തു പത്മനാഭനെയും ജനറല്‍ സെക്രട്ടറിയായി ആര്‍.ശങ്കറിനെയും തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ കുമ്പളത്തു ശങ്കുപ്പിള്ള, സി.നാരായണപ്പിള്ള, പറവൂര്‍ ടി.കെ. നാരായണപ്പിള്ള തുടങ്ങിയവര്‍ ഹിന്ദുമഹാമണ്ഡലത്തെ ശക്തമായി എതിര്‍ത്തു.

1950 ജൂണ്‍ മാസത്തില്‍ ശബരിമല ക്ഷേത്രം തീവെച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുമഹാമണ്ഡലം ജനങ്ങളെ സംഘടിപ്പിച്ച് വന്‍ പ്രക്ഷോഭങ്ങള്‍ നടത്തി. ജൂണ്‍ 20ന് ശബരിമല ക്ഷേത്രധ്വംസനത്തിനെതിരേ ‘ദേശബന്ധു’ ദിനപത്രത്തില്‍ വന്ന മന്നത്തിന്റെ പ്രസ്താവന അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടത്തിന് ശക്തമായ താക്കീതായി മാറി. 1950 ജൂലായ് ഒന്നിന് ഹിന്ദുമഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ശബരിമല ദുഃഖാചരണം നടന്നു. 1951 ജനുവരി 4ന് മന്നവും ശങ്കറും തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച് ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. 1952 നവംബര്‍ 14ന് സര്‍സംഘചാലക് പൂജനീയ ഗുരുജിയെ കൊല്ലം ഹിന്ദുമഹാമണ്ഡലം ഓഫീസില്‍ മന്നവും ശങ്കറും ചേര്‍ന്ന് സ്വീകരിച്ചു. ഗുരുജി അന്ന് ഹിന്ദു മഹാമണ്ഡലം ഓഫീസിലാണ് താമസിച്ചതെന്ന് മന്നം തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1953 ഡിസംബറില്‍ ബോംബെയില്‍ നടന്ന ഭാരതീയ ജനസംഘം വാര്‍ഷിക സമ്മേളനത്തില്‍ ആര്‍.ശങ്കര്‍ പങ്കെടുക്കുകയുണ്ടായി. മന്നം-ശങ്കര്‍ സഖ്യം അജയ്യമാണെന്നും അവരുടെ സഹായമില്ലാതെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കില്ലെന്നും അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കി. ഹിന്ദുമഹാമണ്ഡലം ഭാരതീയ ജനസംഘവുമായി അടുക്കുന്നതും കോണ്‍ഗ്രസ്സിനെ പരിഭ്രാന്തിയിലാക്കി. മന്നത്തിനെയും ശങ്കറിനെയും കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ അതേ നേതാക്കള്‍ തന്നെ മന്നശങ്കരന്മാരുടെ മുഴുവന്‍ ഉപാധികളും സ്വീകരിച്ചുകൊണ്ട് കോണ്‍ഗ്രസ്സിലേക്ക് തിരികെ ക്ഷണിച്ചു. മന്നത്തിനും ശങ്കറിനും കോണ്‍ഗ്രസ്സില്‍ മേല്‍ക്കൈ ലഭിച്ചതോടെ ഹിന്ദുമഹാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കുറഞ്ഞുവന്നു.

ഹിന്ദു മഹാമണ്ഡലത്തിന്റെ പരിണാമത്തെപ്പറ്റി മാന്യ. പരമേശ്വര്‍ജി ‘കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയത്തിലേക്ക്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് – ”മന്നവും ശങ്കറും സമുദായ നേതാക്കള്‍ മാത്രമല്ല രാഷ്ട്രീയ നേതാക്കള്‍ കൂടിയായിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് കയ്യടക്കി വെച്ചിരുന്ന ക്രൈസ്തവ പ്രമാണികള്‍ക്കെതിരായ പ്രതികാര മനോഭാവം പരോക്ഷമായിട്ടെങ്കിലും ഹിന്ദു മഹാമണ്ഡലത്തിന് പ്രചോദകമായിരുന്നു. കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം ഹിന്ദു മഹാമണ്ഡലത്തെ തകര്‍ത്തതോടെ തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന ബോധം ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായി വളര്‍ന്നു. ശബരിമല തീവെയ്പിനെയും ഹിന്ദുക്കളുടെ നൈരാശ്യത്തെയും കോണ്‍ഗ്രസിലെ ക്രൈസ്തവ മേധാവിത്വത്തെയും വിദഗ്ദ്ധമായി ചൂഷണം ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് അതില്‍ നിന്ന് മുതലെടുത്തത്. അങ്ങിനെ ഹിന്ദുമഹാമണ്ഡലത്തിന്റെ തകര്‍ച്ച കമ്മ്യൂണിസത്തിന് വളരാന്‍ വളക്കൂറുള്ള മണ്ണ് സൃഷ്ടിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹിന്ദു താത്പര്യത്തിന്റെ വക്താക്കളായി മാറി.”

ഹിന്ദു മഹാമണ്ഡലം നിശ്ചലമായെങ്കിലും ഹിന്ദുഐക്യം എന്ന ആശയം മന്നവും ശങ്കറും ജീവിതാന്ത്യം വരെ തുടര്‍ന്നു. 1955ല്‍ കൊല്ലം എസ്.എന്‍. കോളേജ് ഉദ്ഘാടനത്തിന് ശങ്കറിനോടൊപ്പം മന്നവും സജീവമായി പങ്കു കൊണ്ടു. 1958 മാര്‍ച്ച് 18ന് അഖില കേരള ഹൈന്ദവസമാജം എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കാന്‍ തിരുവനന്തപുരത്ത് മന്നം മുന്‍കൈ എടുത്തിരുന്നു. 1963 ജനുവരിയില്‍ കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന്റെ ശിലാസ്ഥാപനത്തിന് മന്നം മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. 1963 ഫെബ്രുവരിയില്‍ മദ്രാസില്‍ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മഹായോഗത്തില്‍ താന്‍ അദ്ധ്യക്ഷത വഹിച്ചതായി മന്നം ആത്മകഥയില്‍ പറയുന്നു. 1956 ജനുവരി 24ന് തിരുവനന്തപുരത്ത് ഹിന്ദു നേതൃയോഗത്തില്‍ മന്നവും ശങ്കറും പങ്കെടുത്തു. 1958 ഒക്‌ടോബര്‍ 13ന് എറണാകുളം ടി.ഡി ഹാളില്‍ പൂജനീയ ഗുരുജിക്ക് നല്‍കിയ സ്വീകരണത്തില്‍ മന്നം അദ്ധ്യക്ഷനായിരുന്നു. അന്ന് ഗുരുജിയോടൊപ്പമാണ് താമസിച്ചതെന്ന് മന്നം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി ഹിന്ദുവോട്ട് ബാങ്ക് എന്ന ആശയം ഉയര്‍ത്തിയത് ഹിന്ദുമഹാമണ്ഡലമാണ്. 1982ല്‍ നടന്ന വിശാല ഹിന്ദുസമ്മേളനം ഹിന്ദുമഹാമണ്ഡലത്തിനു ശേഷം നടന്ന ഹിന്ദു ഏകീകരണമായിരുന്നു. ഇന്ന് ഹൈന്ദവ ജനത രാഷ്ട്രീയരംഗത്ത് നേരിടുന്ന അനീതിയും വിവേചനവും ചെറുത്തു തോല്‍പിക്കാന്‍ ഹിന്ദുമഹാമണ്ഡലം നല്‍കിയ പാഠങ്ങള്‍ പ്രചോദനകരമാണ്.

റഫറന്‍സ്
1. കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയത്തിലേക്ക് – പി. പരമേശ്വരന്‍
2. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി – കെ. രാമന്‍പിള്ള
3. ജീവിതസ്മരണകള്‍ – മന്നത്തു പത്മനാഭന്‍
4. മന്നത്ത് പത്മനാഭന്‍ – സുരേഷ് മാധവ്
5. ആര്‍.ശങ്കര്‍ – കെ.പി. സുശീലന്‍

Tags: മന്നത്തു പത്മനാഭന്‍ആര്‍. ശങ്കര്‍ഹിന്ദുമഹാമണ്ഡലം
Share102TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies