പുഴയൊഴുകുന്ന വഴി
കാലത്ത് കാക്ക വിരുന്നു വിളിച്ചിരുന്നു. ആരാവും വരികയെന്ന് കൗതുകപൂര്‍വ്വം ആലോചിച്ചു. ഉണ്ണിമാങ്ങകള്‍ ഉപ്പിലിടുന്ന ജോലിത്തിരക്കിനിടയിലും ആര്‍ക്കോവേണ്ടി കാത്തിരുന്നു. സൂര്യനസ്തമിച്ചതും പതിവുപോലെ സന്ധ്യ വന്നു. അവള്‍ വിരുന്നുകാരിയല്ലല്ലോ! വിളക്കു...















