ശിവോഹം
ഭവത്തത്വമെന്നും ജഗത്തിന്റെ ഹൃത്തായി പരക്കട്ടെയെന്നും കരുത്തേകിടാനായി ശിവത്വം തുളുമ്പുന്നൊരാദര്‍ശമെന്നും ധരിച്ചീടുവാനായി പതിക്കട്ടെ നിന്നില്‍! തമസ്സാര്‍ന്ന ഗര്‍ത്തങ്ങളില്‍ പതിക്കാതെ തപശ്ചര്യയേറ്റും പടുത്വം വരിക്കാന്‍ തപിക്കും വചസ്സിന്റെ മാധുര്യമെല്ലാം വശത്താക്കിടാനായി...















