നാലുമണിപ്പൂവ്
അന്തിനേരത്തു നീ വിരിഞ്ഞെങ്കിലും ചന്തമേറെയുണ്ടിന്നു കണ്ടീടുവാന്‍! അത്തിവൃക്ഷച്ചുവട്ടിലായ് രാത്രിയില്‍ പേടിയില്ലേ തനിച്ചിരുന്നീടുവാന്‍? അല്പമൊന്നു നീ നേരത്തെയെത്തുകില്‍ സ്വസ്ഥമീ പകലാസ്വദിക്കാം സഖേ! മറ്റുപൂവുകള്‍ക്കില്ലാത്ത കൃത്യത തെറ്റിടാതെ നീ കാത്തെതെന്തത്ഭുതം...















