റായ്പൂര്‍: ലോക്ക് ഡൗണ്‍ കാരണം ദുരിതത്തിലായ മാവോയിസ്റ്റുകള്‍ വനവാസികളോട് റേഷന്‍ ആവശ്യപ്പെട്ടു. മാവോയിസ്റ്റ് സ്വാധീന കേന്ദ്രമായ ഛത്തീസ്ഗഡിലെ ബസ്തറിലാണ് സംസ്ഥാന സര്‍ക്കാര്‍ വാനവാസികള്ക്ക് അനുവദിച്ച രണ്ട് മാസത്തെ സൗജന്യ റേഷനില്‍ പകുതി തങ്ങള്‍ക്ക് തരണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. നിയമപരിരക്ഷയ്ക്ക് പുറത്തായതുകൊണ്ട് മാവോയിസ്റ്റുകള്‍ക്ക് ഗവണ്മെന്റ ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല. ”മാവോയിസ്റ്റുകള്‍ പതിവായി അവരുടെ യോഗങ്ങള്‍ അവരുടെ ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങളില്‍ വനവാസികളുടെ ഇടയില്‍ കൂടാറുണ്ട്. ഗ്രാമീണരുടെ ഇടയില്‍ നിന്നും നമുക്ക് കിട്ടിയ വിവരമനുസരിച്ച് ഈ വനവാസി വിഭാഗങ്ങളോട് അവര്‍ക്ക് ലഭിക്കുന്ന അരിയുടെ പകുതി തങ്ങള്‍ക്ക് തന്നിരിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.” ദന്തേവാഡ ജില്ലാ പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പത്രപ്രതിനിധികളോട് പറഞ്ഞു.