തിരുവനന്തപുരം: കൊറോണവൈറസിനെതിരെയുള്ള പോരാട്ടത്തില്‍ വലിയ മുന്നേറ്റവുമായി ശ്രീചിത്ര. കൊറോണ വൈറസിന്റെ ‘എന്‍’ ജീനിനെ കണ്ടെത്തി രോഗം നിര്‍ണ്ണയിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചാണ് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ ് ടെക്നോളജി ലോക ശ്രദ്ധ നേടിയത്. ചെലവുകുറഞ്ഞ, എന്നാല്‍ കൂടുതല്‍ കൃത്യമായ, കുറഞ്ഞ സമയംകൊണ്ട് രോഗം സ്ഥിരീകരിക്കാന്‍ കഴിയുന്ന സംവിധാനമാണ് ശ്രീചിത്രയിലെ ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാഴ്ച കൊണ്ട് വികസിപ്പിച്ചെടുത്തത്. വൈറസിന്റെ ‘എന്‍’ എന്ന ജീന്‍ കണ്ടെത്തുന്ന വിദ്യ വികസിപ്പിച്ചത് ശ്രീചിത്രയായതിനാല് ‘ചിത്രാ ജീന്‍ ലാംപ് എന്‍’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. അമേരിക്കയടക്കമുള്ള രാജ്യങ്ങളെ പിന്തള്ളിയാണ് ശ്രീ ചിത്ര ഈ നേട്ടം കൈവരിച്ചത്. ആലുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ പരിശോധനാ സംവിധാനത്തിന്റെ കൃത്യത പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്കി. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനത്തിനായി സാങ്കേതികവിദ്യ എറണാകുളത്തെ അഗാപ്പെ െഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിന് കൈമാറി.