പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഏപ്രില്‍ 5ന് ഞായറാഴ്ച രാത്രി ഒമ്പതു മണിയ്ക്ക് ഒമ്പതു മിനുറ്റ് ദീപം തെളിയിച്ചപ്പോള്‍ ചിലര്‍ക്ക് കലശലായ ശങ്ക – ദീപം തെളിയിച്ചാല്‍ കൊറോണ പോകുമോ? അതിന്റെ തലേന്ന് ഏ പ്രില്‍ 4ന് രാവിലെ പത്തുമണിക്ക് ചൈനയിലെ ജനങ്ങള്‍ ഏതാനും നിമിഷം റോഡിലിറങ്ങി നിശ്ചലരായി നിന്നു. വാഹനത്തിലിരുന്നവര്‍ നിര്‍ത്താതെ ഹോണടിച്ചു. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപതി സിങ്ങ് ജിങ്ങ്പിങ്ങ് പരിവാരങ്ങളോടൊപ്പം ബീജിങ്ങിലെ ഔദ്യോഗിക വസതിയ്ക്കുമുമ്പില്‍ വെള്ളപൂവും പിടിച്ച് തലതാഴ്ത്തി നിന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ആ ഹ്വാനപ്രകാരമായിരുന്നു അത്. ഇവരോട് ആരും ചോദിച്ചില്ല ഇങ്ങനെയൊ ക്കെ ചെയ്താല്‍ കൊറോണ ചൈനവിട്ടുപോകുമോ എന്ന്.
ചൈനയില്‍ കൊറോണ ബാധിച്ചുമരിച്ച മുവ്വായിരത്തിലധികം പേര്‍ ക്കുള്ള ആദരാഞ്ജലിയായിട്ടാണ് ചൈനീസ് ജനത ഏതാനും നിമിഷം നിശ്ചലരായത്. ജിങ്പിങ്ങിനെ ഇതിന്റെ പേരില്‍ ട്രോളാന്‍ ഒരു ഇടതുപക്ഷക്കാരനുമുണ്ടായില്ല; ചൈനയില്‍ എന്നല്ല ഇന്ത്യയിലും. ട്രോളിയാല്‍ ചൈനക്കാരന്‍ ഈ ഭൂമുഖത്ത് പിന്നെ കാണില്ല. ചൈനയില്‍ കൊറോണ പിടിപെട്ടു എന്നു വിളിച്ചുപറഞ്ഞ ലീ വെന്‍ ലിയാങ് എന്ന ഡോക്ടറുടെ കഥ അറിയാത്തവരല്ലല്ലോ അവര്‍. കൊറോണയെ പ്രതിരോധിക്കാന്‍ നമ്മുടെ നാട്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഭഗീരഥ പ്രയത്‌നം നടത്തുകയാണ്. അവരോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ദീപം തെളിയിക്കാന്‍ നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. ജി ങ്ങ്പിങ്ങിനെ ട്രോളാന്‍ ധൈര്യമില്ലാത്ത മാര്‍ക്‌സി സ്റ്റു കുബുദ്ധികള്‍ മോദിക്കെതിരെ വിമര്‍ശന സു നാമിയുമായി എത്തി. ക്ലി ഫ് ഹൗസില്‍ ദീപം തെളി യിച്ച മുഖ്യമന്ത്രി വിജയന്‍ സഖാവിനെപ്പോലും ഇളക്കിക്കളഞ്ഞു ഈ സുനാമി. പിറ്റേന്ന് പത്രക്കാരോടു സംസാരിക്കവെ മുഖ്യന്‍ പറഞ്ഞത് ദീപം തെളിയിക്കല്‍ അശാസ്ത്രീയമാണെന്നാണ്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന മട്ടില്‍ ഒരു ഇളിഞ്ഞ ചിരിയോടെ സഖാവ് മൊഴിഞ്ഞത് ഏതു ദീപവും കത്തിക്കാം; കേന്ദ്രത്തിന്റെ ഫണ്ട് കിട്ടണം എന്നാണ്. നാട്ടുകാരെ പറ്റിച്ചുമാത്രം ശീലിച്ച ഈ സഖാക്കള്‍ക്ക് അവരുടെ ഹൃദയത്തുടിപ്പറിയാന്‍ എന്തുചെയ്യണമെന്ന് ജിങ്ങ്പിങ്ങ് വന്നു പാര്‍ട്ടി ക്ലാസെടുക്കേണ്ടിവരും.