വിത്തും കൈക്കോട്ടും – വിഷു –
പ്പക്ഷി പറന്നെത്തി –
കര്‍ഷകമുഖ്യന്‍ താ നപ്പോള്‍
പാടത്തു വന്നെത്തി
മിത്രങ്ങളന്നേരം – ഇതാ
വിത്തുചുമന്നെത്തി
വിതയായി മാറ്റ*മായി – പിന്നെ –
ക്കൃഷിയുടെ കാലമായി!
തിരനോട്ടക്കാരിയെപ്പോലന്നേരം
പുലരിക്കാര്‍ മാനത്ത്!
സ്വര്‍ണ്ണമാല്യങ്ങള്‍ ചാര്‍ത്തി -നീളെ –
കര്‍ണ്ണികാരങ്ങള്‍ നില്‍പ്പായ്
കണ്ണനാമുണ്ണി തന്നെ നേരത്തേ-
ക്കണികണ്ടു വന്ന പെണ്ണ്
കൈനീട്ടം കൈനിറയെ – വാങ്ങി –
പ്പുലരിയില്‍ പോന്ന പെണ്ണ്
വിത്തും കൈക്കോട്ടും – ഒരു –
കര്‍ത്തവ്യ കര്‍മ്മക്കാരി യിവളെ-
കണ്ടു പഠിക്കവേണ്ടും മലയാളീ-
മക്കളേ! നാമെന്നും – ലക്ഷ്മിയെ-
ക്കൊണ്ടു ജയിക്കവേണ്ടും, കര്‍ഷക-
നാടു ജയിക്കവേണ്ടും.
* മാറ്റം – വിതയ്ക്കുശേഷം വിത്തിനുമീതെ
നേരിയ തോതില്‍ മണ്ണു വീഴ്ത്തുന്ന
അടുത്ത ചാല്‍ ഉഴവ്.