സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം സുപ്രീം കോടതി വിധിയുടെ ലംഘന മാണെന്ന് അഖിലഭാരതീയ ശൈക്ഷിക് മഹാസംഘ് ദേശീയ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് പണം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളിലൊക്കെ ആദ്യ സ്രോതസ്സായി ജീവനക്കാരുടെ ശമ്പളത്തേയും പെന്‍ഷനേയും കാണുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. രാജ്യമൊട്ടാകെയുള്ള അദ്ധ്യാപക സമൂഹം ഒരു ദിവസത്തെ വേതനം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാനുള്ള സമ്മതപത്രം സ്വമേധയാ നല്‍കിക്കഴിഞ്ഞു.
ഒന്നാം സാലറി ചലഞ്ച് ഏറ്റെടുത്തവര്‍ ഭരണകക്ഷി നേതാക്കളുടെ പ്രളയ ഫണ്ട് തട്ടിപ്പിന്റെ കഥകള്‍ കേട്ട് അമ്പരപ്പിലാണ്. ഖജനാവിലെ അവസാന തുട്ടും ഹെലികോപ്ടറിന് ചെലവിട്ട സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ബന്ധിത സാലറി ചലഞ്ച് അദ്ധ്യാപക സമൂഹം തള്ളിക്കളയുമെന്നുറപ്പാണ്. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് അദ്ധ്യാപകര്‍ സ്വമേധയാ നല്‍കുന്ന സംഭാവന സ്വീകരിക്കാന്‍ തയാറാകണമെന്നും ഗോപകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
















